മേല്‍പറമ്പില്‍ എട്ടാംതരം വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍;

കാസര്‍കോട് ▪️മേല്‍പറമ്പ ദേളിയിലെ സ്വകാര്യ സ്‌കൂളില്‍ പഠിച്ചിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് സഹാന ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ സഅദിയ സ്‌കൂളിലെ അധ്യാപകനും ആദൂര്‍ സ്വദേശിയുമായ ഉസ്മാനെ ഒളിവില്‍ പോകാന്‍ സഹായം നല്‍കിയതിന് സുഹൃത്ത് നൗഷാദ്, 25, കാഞ്ഞിരത്തുങ്കാല്‍, ബേഡഡുക്ക എന്നയാളെ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.ബേക്കല്‍ സബ് ഡിവിഷന്‍ ഓഫീസില്‍ വെച്ച് കേസന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ എസ് പി സി കെ സുനില്‍കുമാര്‍ പ്രതിയെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.പെണ്‍കുട്ടിയുടെ പിതാവ് സയ്യിദ് മന്‍സൂര്‍ […]

Continue Reading

കനത്ത മഴയിൽ റോഡിൽ ചെളിയും കല്ലും; കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്

വെള്ളരിക്കുണ്ട്: കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റു. എളേരിത്തട്ടിനടുത്ത്‌ അടുക്കളം പാടി ഇറക്കത്തിലാണ് അപകടം സംഭവിച്ചത്. പുങ്ങം ചാൽ സ്വദേശികളായ സുജേഷ് കൃഷ്ണൻ (29), ഭാര്യ സന്ധ്യ (24) എന്നിവർക്കാണ് സാരമായി പരിക്കേറ്റത് ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു അപകടം. എളേരിത്തട്ട് ഭാഗത്ത്‌ നിന്നും പുങ്ങംചാലിലേക്ക് വരുന്നതിനിടെ അടുക്കളം പാടി ഇറക്കത്തിൽ വെച്ച് കാർ നിയന്ത്രണം വിടുകയായിരുന്നു. കനത്ത മഴയിൽ റോഡിൽ ചെളിയും കല്ലും ഒഴുകി എത്തിയതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് വിവരം. റോഡിൽ നിന്നും […]

Continue Reading

മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് രോഗികൾക്ക് ഭക്ഷണം നൽകി.

കാസർകോട്:ലയൺസ്‌ ഇന്റർനാഷണൽ പ്രസിഡണ്ട് ഡഗ്ലസ് അലക്സാണ്ടറുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഡിസ്ട്രിക്ട് 318 E ലെ വിവിധ ലയൺസ്‌ ക്ലബ്ബുകൾ നടത്തിവരുന്ന ‘അന്നം അമൃതം’ പരിപാടി യുടെ ഭാഗമായി മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് കാസർകോട് ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണം നൽകി.ക്ലബ്ബ് പ്രസിഡണ്ട് വിനോദ് മേലത്ത് , സെക്രട്ടറി കെ രാജലക്ഷ്മി, ഫസ്റ്റ് വൈസ് പ്രസിഡണ്ട് കെ ജെ വിനോ, കൃഷ്ണൻ കോളിക്കാൽ, ചന്ദ്രകല ഉദയ് എന്നിവർ നേതൃത്വം നൽകി.

Continue Reading

കാസര്‍കോട് ജില്ലയില്‍ അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു നീക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കും

കാസര്‍കോട് ▪️ കനത്ത മഴ തുടരുന്ന ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ജില്ലാ മജിസ്ട്രേറ്റു കൂടിയായ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിര്‍ദേശിച്ചു. സംസ്ഥാന, ദേശീയ പാതയോരങ്ങളിലുള്‍പ്പെടെ അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടു. ആവശ്യമായ പരിശോധനകള്‍ നടത്തി അടിയന്തിര നടപടി സ്വീകരിക്കാന്‍ വനംവകുപ്പ്, പൊതുമരാമത്ത്, അഗ്‌നി രക്ഷാ സേന വിഭാഗങ്ങള്‍ക് നിര്‍ദേശം നല്‍കി. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണം […]

Continue Reading

കേരളത്തിന് പ്രളയ മുന്നറിയിപ്പ്; തമിഴ്‌നാടിനും കര്‍ണാടകയ്ക്കും ജാഗ്രതാ നിര്‍ദേശം, ആറു നദികള്‍ കരകവിയാന്‍ സാധ്യത

ന്യൂഡല്‍ഹി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മിഷന്‍ കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പു നല്‍കി. മൂന്നു സംസ്ഥാനങ്ങളിലായി ആറു നദികള്‍ കര കവിഞ്ഞ് വെള്ള പ്പൊക്കമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളത്തിലെ പല പ്രദേശങ്ങളിലും കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ അതി തീവ്ര മഴയാണ് പെയ്തതെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. തമിഴ്‌നാട്ടിലെ ചില പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തിട്ടുണ്ട്. കേരളം, ആന്‍ഡമാന്‍, കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ തീവ്രമോ അതി […]

Continue Reading

ബിജെപിക്ക് ഒരു വോട്ട്; കുടുംബവും ചതിച്ചെന്ന് ട്രോള്‍; ട്വിറ്ററില്‍ ട്രെന്‍ഡിങ്

തമിഴ്നാട് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മല്‍സരിച്ച് ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് ഒരു വോട്ട്. അഞ്ചംഗങ്ങൾ അടങ്ങുന്ന കുടുംബത്തിൽ നിന്നുള്ള സ്ഥാനാർഥി ഡി.കാർത്തിക്കിനാണ് ഒരു വോട്ട് മാത്രം കിട്ടിയത്. കോയമ്പത്തൂരിലെ പെരിയനായ്ക്കൻപാളയത്തെ വാർഡ് തിരഞ്ഞെടുപ്പിലാണ് കാർത്തിക് ബിജെപിയെ പ്രതിനിധീകരിച്ച് മൽസരിച്ചത്. ഈ വാർത്ത വൈറലായതോടെ #Single_Vote_BJP എന്ന ഹാഷ്ടാഗും ട്വിറ്ററിൽ ട്രെൻഡിങ്ങായി. എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ മീര കന്ദസ്വാമി ട്വിറ്ററിൽ‍ കുറിച്ചത് ഇങ്ങനെ. ‘തദ്ദേശതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാാര്‍ഥിക്ക് ലഭിച്ചത് വെറും ഒരു വോട്ട്. മറ്റുള്ളവർക്ക് വോട്ട് ചെയ്യാതിരുന്ന ഇദ്ദേഹത്തിന്റെ വീട്ടിലെ […]

Continue Reading

അഹമ്മദ് ഷിബിലിക്ക് ചന്ദ്രഗിരി റോവർസ് & റെയിൻജേഴ്സിന്റെ ആദരവ്

കോവിഡ് കാലത്ത് ആദ്യംമുതൽ സ്തുത്യർഹമായ സേവനം കാഴ്ച്ചവച്ച അഹമ്മദ് ശിബിലിക്ക് ആദരവ് നൽകി.സ്കൗട്ട്സ് ഭവനിൽ നടന്ന ചടങ്ങിൽ വച്ച് കാസറഗോഡ് DySP ബാലകൃഷ്ണൻ നായർ സ്കൗട്ട്സ്&ഗൈഡ്സ് ജില്ലാ സെക്രട്ടറി കെ ഭാർഗവിക്കുട്ടി എന്നിവർ ചേർന്ന് പൊന്നാടയണിയിച്ച് അവാർഡ് നൽകി ആദരിച്ചു.ആദരിക്കൽ ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ്‌ ശുക്രിയ,ജില്ലാ ട്രഷറർ വിനോദ് കുമാർ,ജില്ലാ ജോയിൻ സെക്രട്ടറി കിരൺ പ്രസാദ് കുഡ്‌ലു,ജില്ലാ ട്രെയിനിങ് കമ്മീഷണർ സ്കൗട്ട് സാബു തോമസ് പങ്കെടുത്തു.GHSS ചെമ്മനാടിലെ മുൻകാല രാജ്യപുരസ്കർ സ്കൗട്ട് ആണ് അഹമ്മദ് […]

Continue Reading

കാസർഗോഡ് ജില്ലയിൽ ഇന്ന് 93 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

▪️കാസര്‍കോട്: ജില്ലയിൽ 93 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 158പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1191 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 537 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 9667 പേർ വീടുകളിൽ 9150 പേരും സ്ഥാപനങ്ങളില്‍ 517 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 9667 പേരാണ്. പുതിയതായി 593 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2470 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (2093 ആര്‍ ടി പി […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 7823 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1178, എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് 685, കോട്ടയം 652, കണ്ണൂര്‍ 628, പാലക്കാട് 592, കൊല്ലം 491, ആലപ്പുഴ 425, പത്തനംതിട്ട 368, മലപ്പുറം 366, ഇടുക്കി 285, വയനാട് 227, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,031 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 […]

Continue Reading

നോവായി റിസ്‍വാനയും റിൻസാനയും; കനത്ത മഴയിൽ പൊലിഞ്ഞത് വിരുന്നിനെത്തിയ കുരുന്നുകളുടെ പാൽപുഞ്ചിരികൾ

മലപ്പുറം: കരിപ്പൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന്  മരിച്ച രണ്ട് കുട്ടികള്‍ അമ്മയുടെ വീട്ടിൽ വിരുന്നിനു വന്നവർ. ഒരു നാടിനെയാകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ് ഈ സംഭവം. തൊട്ടയൽ പക്കത്തെ വീടിന്റെ മതിൽ കുഞ്ഞുങ്ങൾ ഉറങ്ങി ക്കിടന്ന റൂമിന് മുകളിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. പള്ളിക്കൽ പഞ്ചായത്ത് പതിമൂന്നാം വാർഡ് കാടപ്പടിക്കു സമീപം മാതാംകുളം മുണ്ടോട്ടപ്പുറം ചോനാരി മുഹമ്മദ് കുട്ടിയുടെ പേരക്കുട്ടികളായ റിസ്‌വാന (8) , റിന്‍സാന (7 മാസം) എന്നിവരാണ്  മരിച്ചത്. പതിറ്റാണ്ടുകൾ  പഴക്കമുള്ള വീടിനു മുകളിലേക്കാണ് മതിൽ മറിഞ്ഞുവീണത്. […]

Continue Reading