പാലും പൊള്ളും; വില കൂട്ടുമെന്ന് മില്‍മ, അടുത്ത മാസം മുതല്‍ പുതിയ വില

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്‍റെ വില വര്‍ധിക്കും. പാല്‍വില കൂട്ടുമെന്ന്  മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു. വർദ്ധന അടുത്ത മാസം അവസാനത്തോടെ ഉണ്ടാകും ലിറ്ററിന് 4 മുതൽ 5 രൂപ വരെ വർദ്ധിച്ചേക്കുമെന്നാണ് സൂചന. മില്‍മ പാല്‍ ലിറ്ററിന് അഞ്ചു രൂപയിലേറെ കൂട്ടേണ്ടി വരുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വില വർധനയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ക്ഷീരകർഷകരും വിദഗ്ധരുമടങ്ങുന്ന സമിതിയുടെ റിപ്പോർട്ടിനു ശേഷമാകും തീരുമാനം. 2019 ലാണ് മിൽമ പാലിന്റെ വില ഇതിനു […]

Continue Reading

‘കേരളം എങ്ങോട്ട് ‘ കേരള പിറവി ദിനത്തിൽ മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് സാംസ്കാരിക സംഗമവും ഉൽബോധന സദസ്സും സംഘടിപ്പിക്കും

മൊഗ്രാൽ: അന്ധവിശ്വാസവും അനാചാരവും നരബലിയും മദ്യം മയക്കു മരുന്ന് തുടങ്ങിയ സാമൂഹ്യ വിപത്തിലൂടെ കടന്നു പോകുന്ന കേരളത്തിൻ്റെ കാലിക ജീർണിതാവസ്ഥയെ മുൻ നിർത്തിയുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായി മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് നവംബർ ഒന്നിന് കേരള പിറവി ദിനത്തിൽ സാംസ്കാരിക സംഗമവും ഉൽബോധന സദസ്സും സംഘടിപ്പിക്കുന്നു. വൈകിട്ട് 4.30 മണിക്ക് “കേരളം എങ്ങോട്ട്” എന്ന ശീർഷകത്തിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖർ സംബന്ധിക്കും.സാംസ്കാരിക സംഗമത്തിൽ കവിയും എഴുത്തുകാരനുമായ പത്മനാഭൻ ബ്ലാത്തൂർ മോഡറേറ്ററാകും. സെഡ്. എ.മൊഗ്രാൽ വിഷയാവതരണം നടത്തും. ടി. എ […]

Continue Reading

സതീശൻ പാച്ചേനി അന്തരിച്ചു

കണ്ണൂർ: കെപിസിസി അംഗവും കണ്ണൂര്‍ മുന്‍ ഡിസിസി അദ്ധ്യക്ഷനുമായ സതീശന്‍ പാച്ചേനി അന്തരിച്ചു. കണ്ണൂരിലെ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഈ മാസം 19ന് രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങളായി ആരോഗ്യ നില ഗുരുതരമായി തുടരുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽനിന്നു വിരമിച്ച വിദഗ്ധ ഡോക്ടർമാരുടേതടക്കമുള്ള നിർദേശങ്ങൾ പ്രകാരമായിരുന്നു ചികിത്സ.കെഎസ്‍യുവിൽ രാഷ്‌ട്രീയ ജീവിതം ആരംഭിച്ച ഇദ്ദേഹം കെ എസ് യു […]

Continue Reading

കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി പത്തുവയസുകാരൻ മരിച്ചു

കോഴിക്കോട്: കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരൻ മരിച്ചു. കോഴിക്കോട് പേരാമ്പ്രക്ക് സമീപം ആവള പെരിഞ്ചേരിക്കടവിൽ ബഷീറിന്‍റെ മകൻ മുഹമ്മദിനെയാണ് കുളിമുറിയിൽ തോർത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പേരാമ്പ്ര ഇ എം എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മ‍ൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മേപ്പയൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ്സെുത്ത് അന്വേഷണം തുടങ്ങി.

Continue Reading

ഭൂമിക്ക് നികുതി അടയ്ക്കാന്‍ 2500 രൂപ കൈക്കൂലി;  കാസർകോട് മൂളിയാറില്‍ വില്ലേജ് അസിസ്റ്റന്‍റ് അറസ്റ്റില്‍

കൈക്കൂലി വാങ്ങുന്നതിനിടെ കാസർകോട് മുളിയാർ വില്ലേജ് അസിസ്റ്റന്റ് ടി രാഘവൻ അറസ്റ്റിൽ. വില്ലേജ് ഓഫീസ് സേവനങ്ങൾക്ക് കൈക്കൂലി വാങ്ങുന്നതിനിടെ കാസർകോട് വിജിലൻസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മുളിയാർ വില്ലേജ് അസിസ്റ്റന്റും ചട്ടഞ്ചാൽ സ്വദേശിയുമായ ടി രാഘവനെ വിജിലൻസ് പിടികൂടിയത്.ഭൂമിയ്ക്ക് നികുതിയടക്കാനാണ് ബോവിക്കാനം സ്വദേശി അഷറഫിന്റെ പക്കല്‍ നിന്ന് രാഘവൻ കൈക്കൂലി ആവശ്യപ്പെട്ടത്. രാഘവന്റെ കൈയ്യിൽ നിന്നും അഞ്ഞൂറിന്റെ നോട്ടുകൾ വിജിലൻസ് അധികൃതർ കണ്ടെത്തി. മുളിയാർ വില്ലേജ് ഓഫീസിൽ കൈക്കൂലി വാങ്ങുന്നത് സംബന്ധിച്ച് […]

Continue Reading

മൊഗ്രാൽ കടവത്ത് മദ്രസത്തുൽ ആലിയയിലെ മീലാദാഘോഷം പ്രവാചകാനുരാഗത്തിന്റെ കുളിർമഴ വർഷിക്കുന്നതായി

മൊഗ്രാൽ : മൊഗ്രാൽ കടവത്ത് അൽ മദ്രസത്തുൽ ആലിയ കമ്മിറ്റി തിരുനബിയുടെ ജന്മദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഹുബ്ബു റസൂൽ – മീലാദ് ഫെസ്റ്റ് -22 പ്രവാചകാനുരാഗത്തിന്റെ കുളിർമഴ വർഷിക്കുന്നതായി മാറി.സമസ്ത ഉപാധ്യക്ഷൻ ശൈഖുനാ യു.എം അബ്ദുൽ റഹ്‌മാൻ മൗലവി പതാക ഉയർത്തലോടെ ആരംഭിച്ച പരിപാടി,മൗലീദ് പാരായണത്തെ തുടർന്നുള്ള അന്നദാനത്തോടെയാണ് സമാപിച്ചത്.പ്രവാചക പ്രകീർത്തനങ്ങൾ പാടിയും പറഞ്ഞും കുരുന്നുമക്കൾ സർഗ്ഗവാസനയുടെ കെട്ടഴിച്ചപ്പോൾ ശ്രോതാക്കളിൽ അത് മനംകവരുന്ന അനുഭൂതിയാണ് പകർന്നത്. എസ്. കെ ഇക്ബാലും സംഘവും അവതരിപ്പിച്ച ദഫ്മുട്ട് പ്രദർശനവും അദ്നാനും […]

Continue Reading

ബേക്കല്‍ ബീച് കാണാനെത്തിയ 2 യുവാക്കളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി; കാണാതായതിനെ തുടര്‍ന്ന് കൂടെയുള്ളവര്‍ അന്വേഷിച്ചെത്തിയപ്പോള്‍ കണ്ടെത്തിയത് ചേതനയറ്റ ശരീരങ്ങള്‍

ബേക്കൽ ബീച് കാണാനെത്തിയ രണ്ട് യുവാക്കളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശികളായ അഭിമന്യു സിംഗ് (24), രവി സിംഗ് (25) എന്നിവരാണ് മരിച്ചത്. പള്ളിക്കര ഭാഗത്ത് താമസിച്ച് വന്നിരുന്ന ഇവർ ഞായറാഴ്ച ബേക്കൽ ബീചിൽ എത്തിയിരുന്നു. ഒപ്പം ജോലി ചെയ്ത് വന്നിരുന്നവർ മടങ്ങിയെങ്കിലും അജു സിംഗിനെയും രവി സിംഗിനെയും കാണാത്തതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ ബീച് പരിസരത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് ഇരുവരെയും ട്രാകിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. കല്ലിന്റെ പണി ചെയ്തുവരികയ്യായിരുന്നു ഇരുവരുമെന്ന് […]

Continue Reading

കോയമ്പത്തൂരിൽ ഓടുന്ന കാറിൽ സ്ഫോടനം; ചവേർ ആക്രമണമെന്ന് സൂചന, അന്വേഷണം

കോയമ്പത്തൂർ: ഓടുന്ന കാർ പൊട്ടിത്തെറിച്ച് യുവാവ് കൊല്ലപ്പെട്ട സംഭവം ചവേർ ആക്രമണമെന്ന് സൂചന. ഇത് സംബന്ധിച്ച് തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചതായി ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഉക്കടം ജിഎം നഗറില്‍ എന്‍ജിനീയറിംഗ് ബിരുദധാരിയായ ജമേഷ മുബിന്‍ ആണ് മരിച്ചത്. കോട്ടൈമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് സമീപത്താണ് സംഭവം. കാറിനുള്ളിലെ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. 2019 ല്‍ എന്‍ഐഎ ചില കേസുകളിൽ പേരുള്ളവരുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ചോദ്യം ചെയ്ത […]

Continue Reading

എംഡിഎംഎ കേസുകളിൽ നാലിരട്ടി വർധന; ഇരകൾ കൗമാരക്കാരും യുവാക്കളും; മാഫിയകളുടെ ലക്ഷ്യം വിദ്യാലയങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് രാസ ലഹരി ഉപയോഗം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൂടിയത് നാലിരിട്ടയിലേറെ. ലഹരി മാഫിയയുടെ പ്രധാന ഉപഭോക്താക്കള്‍ കൗമാരക്കാരെന്ന് നിയമപാലകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ശക്തമായ നടപടിയും ശിക്ഷയും ഇല്ലാത്തതാണ് രാസലഹരി വില്‍പ്പനയും ഉപയോഗവും കൂടാനുള്ള പ്രധാന കാരണം.രാസലഹരി സംബന്ധിച്ച കണക്കുകളും അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥയും ഒരുപോലെ ഉയരുകയാണ്. പൊലീസും എക്സൈസും രാസലഹരികള്‍ പിടികൂടാത്ത ദിവസങ്ങളില്ല. ഈ കേസുകളില്‍ അറസ്റ്റിലാവുന്നതും കൗമാരക്കാരും യുവാക്കളുമാണെന്നത് സംസ്ഥാനത്ത് ആശങ്ക വർധിപ്പിക്കുന്നു.ഇപ്പോൾ ഏറ്റവും കൂടുതൽ പിടികൂടുന്നത് എംഡിഎംഎയാണ്. ഗ്രാമിന് പതിനായിരത്തോളം […]

Continue Reading

കാസര്‍കോട് ജില്ലയില്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കും

കാസര്‍കോട്: ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്കുകളുടെ നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പ്ലാസ്റ്റിക് മുക്ത ജില്ല എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ജില്ലയില്‍ നടക്കുന്ന എല്ലാ ചടങ്ങുകളിലും, ആഘോഷങ്ങളിലും, കലാ-കായിക-ശാസ്ത്ര മേളകളിലും മറ്റു ഉത്സവങ്ങളിലും പൂര്‍ണമായും ഹരിതപെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണം. ആഘോഷങ്ങളുടെ ഭാഗമായി വരുന്ന കച്ചവട സ്ഥാപനങ്ങളിലും ഭക്ഷണശാലകളിലും ഇത് ബാധകമാണ്. സര്‍ക്കാര്‍ പൊതുപരിപാടികളിലുള്‍പ്പെടെ ഹരിത ചട്ടം ബാധകമാണ്. 50 മൈക്രോണില്‍ താഴെയുള്ള ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റികിന്റെ ഉപയോഗവും വ്യാപനവും 2020 ജനുവരി ഒന്നു മുതല്‍ […]

Continue Reading