കാസറഗോഡ് അണങ്കൂരിൽ മണ്ണെണ്ണ ഗോഡൗണില്‍ തീപിടുത്തം; ആളപായമായില്ല(വീഡിയോ കാണാം )

അണങ്കൂർ: മണ്ണെണ്ണ ഗോഡൗണിൽ തീപിടുത്തം. മണ്ണെണ്ണ വ്യാപാരിയായ അണങ്കൂരിലെ അബ്ദുല്ല എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് തീപിടിച്ചത്. കാസർകോട്ട് നിന്ന് രണ്ട് യൂനിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഗോഡൗൺ ഭാഗികമായി കത്തിനശിച്ചു. ആളപായമായില്ല. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ഗോഡൗണിൽ തീ പടർന്നത്. മണ്ണെണ്ണ സൂക്ഷിച്ച ഗോഡൗൺ ആയത് കൊണ്ട് തീ അതിവേഗം ആളിപ്പടർന്നു. വലിയ രീതിയിൽ പുക ഉയർന്നിരുന്നു. രക്ഷാപ്രവർത്തനം നടക്കുന്നതിനാൽ ദേശീയപാതയിൽ ഏറെ സമയം ഗതാഗതം തടസപ്പെട്ടു. ഷോർട് സർക്യൂട് ആണോ അപകടത്തിന് കാരണമെന്ന് […]

Continue Reading

കണ്ണൂരിൽ പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി

കണ്ണൂർ: പാനൂരിൽ പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. വള്ളിയായി ശ്രീ ഉമാമഹേശ്വരി ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന വിഷ്ണു പ്രിയ(22) ആണ് കൊല്ലപ്പെട്ടത്. അര മണിക്കൂര്‍ മുമ്പാണ് പെണ്‍കുട്ടിയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. വാഹനത്തില്‍ വീടിന് സമീപത്ത് എത്തിയ കൊലയാളി കൊടുവാള്‍ ഉപയോഗിച്ച് വിഷ്ണു പ്രിയയെ വെട്ടിക്കൊലപെടുത്തുകയാണെന്നാണ് പൊലീസ് പ്രാഥമികമായി നല്‍കുന്ന വിവരം. കൊലപാതക സമയത്ത് വിഷ്ണു പ്രിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിഷ്ണു പ്രിയയുടെ മുഖത്തും കഴുത്തിനുമാണ് വെട്ടേറ്റത്. വിഷ്ണു പ്രിയയുടെ നിലവിളി കേട്ട് നാട്ടുകാര്‍ വീട്ടിലേക്ക് ഓടിക്കൂടുകയായിരുന്നു. ആ […]

Continue Reading

കുടുംബത്തിന്റെ ഏക അത്താണി; അശ്വിന്റെ വേർപാടിൽ ഞെട്ടലിൽ നാട്

അരുണാചൽപ്രദേശിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനീകൻ കെ.വി അശ്വിന്റെ ഭൗതികദേഹം നാളെ നാട്ടിലെത്തിച്ചേക്കും. അശ്വിന്റെ അപ്രതീക്ഷിത വേർപാടിന്റ ഞെട്ടലിലാണ് കാസർകോട് ചെറുവത്തൂർ കിഴക്കേമുറിയിലുള്ള കുടുംബവും നാട്ടുകാരും. പത്തൊമ്പതാം വയസിൽ ബിരുദ പ0നത്തിനിടയിൽ ഇലക്‌ട്രോണിക്ക്‌ ആൻഡ്‌ മെക്കാനിക്കൽ വിഭാഗം എൻജിനീയറായാണ് അശ്വിൻ സൈന്യത്തിൽ പ്രവേശിച്ചത്. മാതാപിതാക്കളും രണ്ട് സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഇരുപത്തിനാലുകാരനായ അശ്വിൻ.കാസർകോട് ചെറുവത്തൂർ കിഴക്കേമുറിക്കാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു അശ്വിൻ. ഓണം ആഘോഷിക്കാനായി നാട്ടിലെത്തിയ അദ്ദേഹം ഒരു മാസം മുൻപാണ് തിരികെ പോയത്. നാട്ടിലെത്തുമ്പോഴെല്ലാം […]

Continue Reading

എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍, പ്രതികളുടെ കൈവശം 50 വിദ്യാര്‍ത്ഥികളുടെ പേരുകള്‍

തൃശ്ശൂര്‍: കൈപ്പമംഗലത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ചെന്ത്രാപിനി സ്വദേശി ജിനേഷ്, കൈപ്പമംഗലം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. 15.2 ഗ്രാം എം‍ഡിഎംഎയാണ് ഇവരില്‍ നിന്ന് എക്സൈസ് പിടികൂടിയത്. ഇവർ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു.പ്രതികളുടെ കയ്യില്‍ നിന്നും 50 വിദ്യാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ എക്സൈസ് കണ്ടെടുത്തു. പതിനേഴും 25 ഉം വയസ്സിന് ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളുടെ പേരാണ് ലിസ്റ്റിലുള്ളത്. കടമായി ലഹരി നൽകിയവരുടെ ലിസ്റ്റാണിതെന്നും ഇവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  

Continue Reading

ശാസ്ത്രമേളയ്ക്കിടെ പന്തൽ തകർന്ന് വീണ് അപകടം: കരാറുകാരനടക്കം നാല് പേർ കസ്റ്റഡിയിൽ

മഞ്ചേശ്വരം: കാസർകോട് ബേക്കൂറിൽ സ്‌കൂൾ ശാസ്ത്രമേളയ്ക്കിടെ പന്തൽ തകർന്നു വീണ സംഭവത്തിൽ കരാറുകാരൻ ഉൾപ്പെടെ നാലു പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. അശ്രദ്ധമായ നിർമ്മാണത്തിൽ കർശനമായ നടപടിയുണ്ടാവുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. അപകടത്തിൽ 59 വിദ്യാർഥികളാണ് ചികിത്സ തേടിയത്. 11 വിദ്യാർഥികൾ മംഗളൂരുവിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. നാല് വിദ്യാർഥികൾ കാസർകോട് ജനറൽ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. ചികിത്സയിൽ കഴിയുന്ന വിദ്യാർഥികളുടെ നില ഗുരുതരമല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം മറ്റു […]

Continue Reading

ഉപ്പള ബേകുറിൽ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്നു, 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കാസര്‍കോട്: ഉപ്പള ബേകുറിൽ സ്കൂള്‍ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്നു. ബേക്കൂര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലാണ് സംഭവം. മഞ്ചേശ്വരം ഉപജില്ലാ മത്സരത്തിനിടെയാണ് തകര ഷീറ്റുകൊണ്ട് നിര്‍മ്മിച്ച പന്തല്‍ തകര്‍ന്നത്. 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കുണ്ട്. നാലുപേരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

‘ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിക്കുന്ന കാപ്പിക്കുരു കള്ളന്‍’; കാസർഗോഡ് കെ.സുരേന്ദ്രനെതിരെ പോസ്റ്റര്‍

കാസര്‍ഗോഡ്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കാസർകോട്ട് പോസ്റ്റർ. ബലിദാനികളെ അപമാനിച്ച നേതാക്കളെ കെ.സുരേന്ദ്രൻ സംരക്ഷിച്ചുവെന്നാണ് പോസ്റ്ററിലെ ആക്ഷേപം. കാസർകോട് നഗരത്തിലും കുമ്പള, സീതാംകോളി, കടന്നക്കാട് എന്നിവിടങ്ങളിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിപിഎം നേതാവിനെ കുമ്പള പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷനാക്കാൻ ബി ജെ പി പിന്തുണ നൽകിയതിനെതിരെ ജില്ലയിൽ നേരത്തെ ഒരു വിഭാഗം പ്രതിഷേധിച്ചിരുന്നു.ഇതിന് പിന്നാലെയാണ് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്. ‘കുമ്പള ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിക്കുന്ന കാപ്പിക്കുരു കള്ളന്‍ […]

Continue Reading

ബെംഗളൂരുവില്‍ മൂന്നംഗ മലയാളി കുടുംബം പൊള്ളലേറ്റ് മരിച്ചനിലയിൽ

ബെംഗളൂരുവില്‍ മൂന്നംഗമലയാളി കുടുംബം പൊളളലേറ്റ് മരിച്ചനിലയില്‍. പാലക്കാട് സ്വദേശി കെ.സന്തോഷ് കുമാറും ഭാര്യയും മകളുമാണ് മരിച്ചത്. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ്…

Continue Reading

ഒരു വര്‍ഷം; വിദഗ്ദ്ധ ചികിത്സയില്ലാതെ പൊലിഞ്ഞത് എന്‍ഡോസള്‍ഫാന്‍ ബാധിതരായ പത്തിലേറെ കുരുന്നുകളുടെ ജീവന്‍

കാസര്‍കോഡ്: മുഖ്യമന്ത്രിയും മന്ത്രിമാരും എയിംസ് ഒഴികെ ബാക്കിയെല്ലാം നല്‍കുമെന്ന ഉറപ്പില്‍ ദയാബായി സമരം അവസാനിപ്പിച്ചുവെങ്കിലും കാസര്‍കോഡ് ഇപ്പോഴും ആശങ്കയിലാണ്. മൂന്ന് വര്‍ഷം മുമ്പും ഇതേ വാഗ്ദാനങ്ങളാണ് നല്‍കിയിരുന്നത്. വിദഗ്ധ ചികിത്സ സൗകര്യങ്ങളുടെ കുറവ് തന്നെയാണ് അന്നും ഇന്നും ജനങ്ങള്‍ നേരിടുന്ന പ്രശ്‌നം. പുതിയ എന്‍ഡോസള്‍ഫാന്‍ ബാധിതരെ കണ്ടു പിടിക്കാനുള്ള ക്യാമ്പുകള്‍ നടന്നിട്ട് വര്‍ഷങ്ങളായി. കാസര്‍കോട്ടെ ആരോഗ്യമേഖലയിലെ ശോചീനായവസ്ഥ പരിഹരിക്കണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. ചികിത്സയുടെ അപര്യാപ്തത കാരണം ഒരു വര്‍ഷത്തിനിടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ പത്തിലേറെ കുഞ്ഞുങ്ങളുടെ ജീവനാണ് […]

Continue Reading

അവസാനിപ്പിച്ചത് നിരാഹാര സമരം; പോരാട്ടം തുടരും: ദയാബായി

എൻഡോസൾഫാൻ ഇരകൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക ദയാബായി, 18 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. സമരസമിതി ആവശ്യപ്പെട്ട മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ദയാ ബായി അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചത്. ആശുപത്രിയില്‍ നിന്നും സമരപന്തലിലെത്തിയ ദയാബായി എല്ലാവര്‍ക്കും നന്ദി അറിയിച്ചു. സമരപന്തലിലെത്തിയ ദയാബായിയെ ആവേശപൂര്‍വ്വമാണ് ഏതിരേറ്റത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും സമരപന്തലിലെത്തി. കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടിയാണ് കഴിഞ്ഞ 18 ദിവസമായി […]

Continue Reading