എം.വി ഗോവിന്ദൻ രാജിവച്ചു; എം.ബി രാജേഷ് മന്ത്രിയാകും, ഷംസീർ സ്പീക്കർ

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ എം.വി ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവച്ചു. നിലവിലെ സ്പീക്കറായ എം.ബി രാജേഷ് മന്ത്രിയാകും. തലശ്ശേരി എം.എൽ.എ എ.എൻ ഷംസീർ സ്പീക്കറുമാകും. സി.പി.എം ഔദ്യോഗിക വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചു. വകുപ്പിനെക്കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമായിട്ടുണ്ടെങ്കിലും ഇത് പുറത്തുവിട്ടിട്ടില്ല. തദ്ദേശ-എക്‌സൈസ് വകുപ്പുകളാണ് എം.വി ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്നത്. ഇതിൽ മാറ്റമുണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല. അതേസമയം, സജി ചെറിയാൻ രാജിവച്ച ഒഴിവിലേക്ക് പുതിയ മന്ത്രി വേണ്ടെന്നാണ് സി.പി.എം യോഗ തീരുമാനം.

Continue Reading

ഖാദിസിയ്യ സമ്മേളനം;വടക്കൻ മേഖല പ്രചാരണ സമ്മേളനം ഇന്ന് മള്ഹറിൽ

ഹൊസങ്കടി:സെപ്തംബർ 9 മുതൽ 11 വരെ നടക്കുന്ന തെക്കൻ കേരളത്തിലെ വിദ്യഭ്യാസ സ്ഥാപനമായ കൊല്ലം ഖാദിസിയ്യയുടെ 28 മത് വാർഷിക സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം വടക്കൻ മേഖല ജൗഹരി കോർ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചാരണ സമ്മേളനം നാളെ (വെള്ളി) വൈകുന്നേരം നാൽ മണിക്ക് ഹൊസങ്കടി മള്ഹർ ക്യാമ്പസിൽ നടക്കും.സയ്യിദ് ആരിഫ് അൽ ഹാദിയുടെ അദ്ധ്യക്ഷതയിൽ സയ്യിദ് ജലാലുദ്ധീൻ തങ്ങൾ മള്ഹർ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഷഹീർ തങ്ങൾ മള്ഹർ പ്രാർത്ഥനക്ക് നേതൃത്വം നൽകും.ഉസ്മാൻ ജൗഹരി നെല്ലിയാടി മുഖ്യ പ്രഭാഷണം […]

Continue Reading

മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവം, കരാറുകാർക്കെതിരെ കേസ്,വനംവകുപ്പ് നടപടി വന്യജീവി സംരക്ഷണ നിയമപ്രകാരം(വീഡിയോ കാണാം )

മലപ്പുറം: മലപ്പുറത്തു ദേശീയ പാത വികസനത്തിന്‌ വേണ്ടി മരം മുറിച്ചപ്പോൾ നിരവധി പക്ഷികൾ ചത്തു പോയ സംഭവത്തിൽ കരാറുകാർക്കെതിരെ കേസെടുക്കാൻ തീരുമാനം. കരാറുകാർക്കെതിരെ വനം വകുപ്പ് ആണ് കേസ് എടുക്കുന്നത്. ഷെഡ്യൂൾ 4 ൽ പ്പെട്ട അമ്പതിലേറെ  നീർക്കാക്ക കുഞ്ഞുങ്ങൾ  ജീവൻ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. വന്യജീവി സംരക്ഷണം നിയമ പ്രകാരം ആണ് കേസ്  രജിസ്റ്റർ ചെയ്യുക. മുട്ട വിരിഞ്ഞ ശേഷം, പക്ഷിക്കുഞ്ഞുങ്ങൾക്ക് പറക്കാനും ആയ ശേഷമേ മരം മുറിക്കാവൂ എന്ന കർശന നിർദേശങ്ങൾ പോലും കരാറുകാരൻ ലംഘിച്ചെന്ന് വനം […]

Continue Reading

ലൈസൻസില്ലാതെ ഷവർമ്മ വിറ്റാൽ 5 ലക്ഷം രൂപ പിഴയും ആ​റ് മാസം തടവും; ചിക്കൻ 15 മിനിട്ടും ബീഫ് 30 മിനിട്ടും തുടർച്ചയായി വേവിക്കണം

തിരുവനന്തപുരം: ലൈസൻസ് ഇല്ലാതെ ഷവർമ്മ വിറ്റാൽ അഞ്ച് ലക്ഷം രൂപ ഈടാക്കാനും ആറ് മാസം തടവ് ശിക്ഷ നൽകാനും സർക്കാർ മാർ​ഗ നിർദേശം. നിർദേശത്തിന്റെ ഭാ​ഗമായി വൃത്തിഹീനമായ സാഹചര്യത്തിൽ ഷവർമ്മ ഉണ്ടാക്കുന്നതും വിൽപനയും നിയന്ത്രിക്കും. ഷവർമ്മയിലൂടെ ഭക്ഷ്യവിഷബാധ വ്യാപകമായ സാഹചര്യത്തിലാണ് സർക്കാർ നീക്കം.ഇനിമുതൽ ഷവർമ്മ പാക്കറ്റുകളിൽ ഉണ്ടാക്കിയ തീയതിയും സമയവും രേഖപ്പെടുത്തണം, ഒരു മണിക്കൂറിന് ശേഷം ഉപയോ​ഗിക്കുന്നത് ഒഴിവാക്കണമെന്ന് രേഖപ്പെടുത്തണമെന്നും സർക്കാർ നിർദേശത്തിൽ പറയുന്നു. ഷവർമ്മ നിർമ്മിക്കുന്നതിന് ഉപയോ​ഗിക്കുന്ന സ്റ്റാൻഡ് വൃത്തിയുളളതും പൊടിപിടിക്കാത്തതും ആയിരിക്കണം. ഇറച്ചി മുറിക്കാൻ […]

Continue Reading

‘യുവാക്കള്‍ ജീവിതം ആസ്വദിക്കാൻ വിവാഹം തടസമായി കാണുന്നു’; ലിവിങ് ടുഗദർ കൂടുന്നതിൽ ആശങ്കയെന്ന് ഹൈക്കോടതി

കൊച്ചി: ജീവിതം ആസ്വദിക്കുന്നതിന് തടസമായി പുതിയ തലമുറ വിവാഹത്തെ കാണുന്നുവെന്ന് ഹൈക്കോടതി. എപ്പോൾ വേണമെങ്കിലും ഉപേക്ഷിക്കാവുന്ന ലിവിംഗ് ടുഗദർ കൂടുന്നുവെന്നും കോടതി നിരീക്ഷിച്ചു. വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നത് സമൂഹത്തെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.കേരളം ശക്തമായ കുടുംബബന്ധങ്ങൾക്ക് പ്രസിദ്ധമായിരുന്നു. വിവാഹേതര ബന്ധങ്ങൾക്കായി വിവാഹ ബന്ധം തകർക്കുന്നത് കൂടുന്നു. ഉപഭോക്തൃ സംസ്കാരം വിവാഹബന്ധങ്ങളെ ബാധിച്ചുവെന്നും കോടതി നിരീക്ഷിച്ചു. ജീവിതം ആസ്വദിക്കുന്നതിന് വിവാഹം തടസ്സമാണ് എന്നാണ് പുതുതലമുറ ചിന്തിക്കുന്നത് എന്നും കോടതി നിരീക്ഷിച്ചു. എല്ലാ കാലത്തും ഭാര്യ ഒരു അനാവശ്യമാണെന്ന […]

Continue Reading

കാസര്‍കോട് റെയില്‍വേ ട്രാക്കില്‍ ഇരുമ്പുപാളി വെച്ച സംഭവത്തില്‍ തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍

കാസർകോട്: കോട്ടിക്കുളം റെയിൽവേ പാളത്തിൽ ഇരുമ്പുപാളി വെച്ച സംഭവത്തിൽ തമിഴ്‌നാനാട്ടിൽ നിന്നുള്ള  22-കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബേക്കൽ ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വന്നിരുന്ന കനകവല്ലി (22) ആണ് അറസ്റ്റിലായത്. 10 ദിവസം മുമ്പാണ് കോട്ടിക്കുളത്ത് കോൺക്രീറ്റ് ഘടിപ്പിച്ച ഇരുമ്പുപാളി പാളത്തിൽ വെച്ച നിലയിൽ കണ്ടെത്തിയത്. ട്രെയിൻ അട്ടിമറി ശ്രമമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിനെ തുടർന്ന് പൊലീസും ആർപിഎഫും റെയിൽവേ പൊലീസും സംയുക്തമായി പരിശോധന നടത്തി. റെയിൽവേ സുരക്ഷാ കമീഷനറടക്കമുള്ളവരും അന്വേഷണത്തിന് വേണ്ടി കാസർകോട് എത്തിയിരുന്നു. […]

Continue Reading

പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റിന് നാളെ മുതൽ അപേക്ഷിക്കാം, ഒഴിവുകൾ നാളെ അറിയാം

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി. നാളെ രാവിലെ മുതൽ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. മൂന്ന് അലോട്ട്മെന്റിലും അവസരം ലഭിക്കാത്ത വിദ്യാർത്ഥികൾക്കുള്ള അവസാന അവസരമാണ് സപ്ലിമെന്ററി അലോട്ട്മെന്റ്.  ഒഴിവുകൾ നാളെ പ്രസിദ്ധീകരിക്കും. ഇത് നോക്കി വിദ്യാർത്ഥികൾ അപേക്ഷ പുതുക്കി നൽകണം. വിശദ പരിശോധനകൾക്ക് ശേഷം പട്ടിക പ്രസിദ്ധീകരിക്കും. അടുത്ത മാസം 30നകം പ്രവേശന നടപടികൾ പൂർത്തീകരിക്കാനാണ് ഹയർസെക്കണ്ടറി വകുപ്പ് ലക്ഷ്യമിടുന്നത്. 32,469 പേരാണ് മൂന്ന് അലോട്ട്മെന്റ് പൂർത്തിയായ ശേഷം ബാക്കിയുള്ളത്. മെറിറ്റ് സീറ്റിൽ പ്രവേശനം […]

Continue Reading

അധ്യാപക ഒഴിവ്

ചെർക്കള സെൻട്രൽ ഗവൺമെന്റ് എച്ച്എസ്എസിൽ ഇക്കണോമിക്‌സ് ജൂനിയർ, ഹിസ്റ്ററി ജൂനിയർ വിഭാഗങ്ങൾക്ക് താത്കാലിക അധ്യാപക ഒഴിവ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ ഒന്നിന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം

Continue Reading

ഈ വര്‍ഷം 16,228 കേസുകൾ, കേരളത്തിൽ ലഹരിമരുന്ന് ഉപയോഗം കൂടിയെന്ന് മുഖ്യമന്ത്രി; അടിയന്തര പ്രമേയ നോട്ടീസ്

തിരുവനന്തപുരം : സംസ്ഥാനത്തെ ലഹരിവ്യാപനം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കോൺഗ്രസ് എംഎൽഎ പിസി വിഷ്ണുനാഥ് നിയമസഭയിൽ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നൽകി. 2022 ൽ മാത്രം 16,228 കേസുകളാണ് ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന് അടിയന്തിര പ്രമേയമവതരിപ്പിച്ച് വിഷ്ണുനാഥ് പറഞ്ഞു. അയ്യായിരം കേസുകളിൽ നിന്നാണ് ഈ വർഷം വെറും എട്ടു മാസം കൊണ്ട് 120 % വർദ്ധനവുണ്ടായത്. പഞ്ചാബ് കഴിഞ്ഞാൽ ഏറ്റവുമധികം മയക്കുമരുന്ന് ബാധിത പ്രദേശം കേരളമാണെന്ന നിലയിലേക്ക് എത്തിയെന്നും വിഷ്ണുനാഥ് ആരോപിച്ചു. ലഹരി ഉപയോഗം, […]

Continue Reading

കേരള മാപ്പിള കലാ അക്കാദമി മൊഗ്രാൽ ചാപ്റ്റർ പ്രവർത്തനോദ്‌ഘാടനം ‘ *പിരിസപ്പാട്ട്*’- *2K22* സെപ്റ്റംബർ 9ന്.

മൊഗ്രാൽ : കേരള മാപ്പിള കലാ അക്കാദമി മൊഗ്രാൽ ചാപ്റ്റർ പ്രവർത്തനോദ്‌ഘാടനം’ *പിരിസപ്പാട്ട്*’- *2K22*2022 സെപ്റ്റംബർ 9ന് വൈകിട്ട് മൊഗ്രാലിൽ വെച്ച് സംഘടിപ്പിക്കാൻ കെ എം കെ എ മൊഗ്രാൽ ചാപ്റ്റർ ഭാരവാഹികളുടെ പ്രഥമ യോഗം തീരുമാനിച്ചു.ജില്ലാ വൈസ് പ്രസിഡന്റ്‌ എം മാഹിൻ മാസ്റ്ററുടെ വസതിയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ്‌ നാസർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സെഡ്.എ മൊഗ്രാൽ സ്വാഗതം പറഞ്ഞു. മാഹിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പ്രവർത്തക സമിതി അംഗങ്ങളായി ബഷീർ അഹമദ് സിദ്ദിഖ്,എം […]

Continue Reading