ബദിയടുക്കയില്‍ കുടിവെള്ള പൈപ്പ് നന്നാക്കാന്‍ വന്നയാള്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, അറസ്റ്റ്

കാസര്‍കോട്: ബദിയടുക്കയില്‍ കുടിവെള്ള പൈപ്പ്  നന്നാക്കാന്‍ വന്നയാള്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെര്‍ള സ്വദേശി 62കാരന്‍ ആലിക്കുഞ്ഞിയാണ്  പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇയാളെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകീട്ടാണ്  സംഭവം. പൈപ്പ് നന്നാക്കാന്‍ ആലിക്കുഞ്ഞി എത്തിയപ്പോൾ പെൺകുട്ടി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഈ സമയത്തായിരുന്നു പീഡനശ്രമം.

Continue Reading

കൈവിട്ടു കളയില്ല, അക്ഷയ ഷാജിയുടെ ജീവിതം തിരിച്ചുപിടിക്കാൻ സ്‌കൂൾ പിടിഎ; തുടർ ചികിത്സയ്ക്കും, ഉപരിപഠനത്തിനും സഹായം നൽകും

തൊടുപുഴ: ലഹരിമരുന്ന് കേസിൽ തൊടുപുഴയിൽ പിടിക്കപ്പെട്ട അക്ഷയ ഷാജിയുടെ ജീവിതം തിരിച്ചുപിടിക്കാൻ സഹായം പ്രഖ്യാപിച്ചു ചെറുവട്ടൂർ സ്‌കൂൾ പി.ടി.ഐ. റിമാൻഡിൽ കഴിയുന്ന അക്ഷയക്ക് തുടർ ചികിത്സയ്ക്കും, ഉപരിപഠനത്തിനും ആവശ്യമായ സഹായം നൽകാനാണ് തീരുമാനം.അക്ഷയ പ്ലസ് ടു പഠിച്ചിറങ്ങിയ ചെറുവട്ടൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പിടിഎ ആണ് കൈവിട്ടു കളയാതെ ചേർത്ത് നിർത്തുന്നത്. പെൺകുട്ടികൾ അടക്കം മയക്കുമരുന്ന് ലോബിയുടെ കെണിയിൽ വീഴുന്ന സാഹചര്യം കണക്കിലെടുത്താണ് സ്‌കൂൾ മാതൃകാപരമായ തീരുമാനം കൈകൊണ്ടത്. മറ്റൊരു പെൺകുട്ടിയും ഇനി ഇത്തരം […]

Continue Reading

നാമമാത്ര ബോണസ്സ് പ്രഖ്യാപനം : സർക്കാരിൻ്റെ അവകാശ നിഷേധത്തിൻ്റെ തുടർച്ച – എസ്.ഇ.യു

കാസറഗോഡ് :ജീവനക്കാരോട് സർക്കാർ കാണിക്കുന്ന നിഷേധാത്മക നിലപാടുകളുടെ തുടർച്ചയാണ് നാമമാത്ര ബോണസ് പ്രഖ്യാപനമെന്ന് സ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയൻ പ്രതിഷേധ സംഗമം കുറ്റപ്പെടുത്തി. സർക്കാർ തിരിച്ചു പിടിക്കുന്ന അഡ്വാൻസ്, മുപ്പത് ശതമാനം ജീവനക്കാർക്ക് പോലും ലഭിക്കാനിടയില്ലാത്ത ബോണസ്, തുഛമായ അലവൻസ് എന്നിവ പെരുപ്പിച്ച് കാണിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണ പരത്താനാണ് സർക്കാർ ശ്രമം. ഓണക്കാലത്ത് പോലും കവർന്നെടുത്ത ആനുകൂല്യങ്ങൾ നൽകാനോ ബോണസിൽ കാലാനുസൃതമായ വർദ്ധനവ് വരുത്താനോ തയ്യാറാവാത്ത സർക്കാർ നടപടിയിൽ ആഹ്ളാദം പ്രകടിപ്പിക്കുന്ന ചില സംഘടനകൾ ജീവനക്കാരോട് യാതൊരു പ്രതിബദ്ധതയുമില്ലെന്ന് […]

Continue Reading

അധ്യാപക ഒഴിവുകൾ

പടന്നക്കാട് നെഹ്രു ആർട്സ് ആൻഡ് സയൻസ് കോളേജിൽ കംപ്യൂട്ടർ സയൻസ് അധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടർ പ്രസിദ്ധീകരിച്ച അധ്യാപക പാനലിൽ ഉൾപ്പെട്ട നെറ്റ്/പി.എച്ച്ഡി. യോഗ്യത വേണം. ഇവരുടെ അഭാവത്തിൽ 55 % കുറയാത്ത ബിരുദാനന്തര ബിരുദമുള്ളവരെ പരിഗണിക്കും. അഭിമുഖം രണ്ടിന് രാവിലെ 10ന് നടക്കും. കയ്യൂർ ജി.വി.എച്ച്.എസ്.എസിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ് (ജൂനിയർ) ഒഴിവ്. അഭിമുഖം രണ്ടിന് 11 മണിക്ക്. പ്രാപ്പൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ […]

Continue Reading

Kerala Rain : മഴ തുടരും, കാസർകോട് ഒഴികെയുള്ള 13 ജില്ലകളിൽ യെല്ലോ അലർട്ട്, പത്തനംതിട്ടയിൽ അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കാസർകോട് ഒഴികെയുള്ള പതിമൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിൽ കൂടുതൽ ജാഗ്രത വേണം. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് സമീപത്തും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാൻ കാരണം. ഒറ്റപ്പെട്ട മഴ തുടരുന്നതിനാൽ പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല.വെള്ളക്കെട്ടിൽ നിന്നുള്ള ഒഴുക്കിൽപ്പെട്ട വിദ്യാര്‍ത്ഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. […]

Continue Reading

അച്ഛൻ ഓട്ടോ പുറകിലോട്ട് തിരിക്കുന്നതിനിടെ അടിയിൽപെട്ട് മകൾ മരിച്ചു

തൊടുപുഴ• ഇടുക്കി വെള്ളിലാംകണ്ടത്ത് ഒാട്ടോറിക്ഷയ്ക്കടിയില്‍പെട്ട് കുട്ടി മരിച്ചു. പിതാവ് ഒാട്ടോ പുറകിലോട്ട് തിരിക്കുന്നതിനിടെയാണ് മകള്‍ അടിയില്‍പെട്ടത്. സജേഷ്–ശ്രീകുട്ടി ദമ്പതികളുടെ മകള്‍ ഹൃദികയാണ് മരിച്ചത്. രാവിലെ വീട്ടുമുറ്റത്ത് വച്ചാണ് അപകടം. ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

പപ്പടം കിട്ടിയില്ല, വിവാഹസദ്യക്കിടെ കൂട്ടത്തല്ല്; മൂന്നുപേർക്ക് പരിക്ക്

ഹരിപ്പാട്(ആലപ്പുഴ): വിവാഹസദ്യക്കിടയിൽ പപ്പടം കിട്ടാത്തതിനെ തുടർന്നുള്ള തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. ഓഡിറ്റോറിയം ഉടമയുൾപ്പെടെ മൂന്നുപേർക്കു പരിക്കേറ്റു.മുട്ടത്തെ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച ഉച്ചയോടാണ് സംഭവം. ഉടമ മുരളീധരൻ (65), ജോഹൻ (21), ഹരി (21) എന്നിവർക്കാണ് പരിക്കേറ്റത്. വരന്റെ സുഹൃത്തുക്കളിൽ ചിലർ ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെട്ടു.ഇതേത്തുടർന്നുണ്ടായ തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു തമ്മിലടിച്ചത്. കരീലക്കുളങ്ങര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Continue Reading

നീന്തൽ പരിശീലകൻ എം എസ് മുഹമ്മദ് കുഞ്ഞിക്ക് മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമിയുടെ ആദരവ്.

മൊഗ്രാൽ. സൗജന്യ നീന്തൽ പരിശീലനത്തിൽ മൂന്ന് പതിറ്റാണ്ട് പിന്നിട്ട മൊഗ്രാൽ ഇശൽ ഗ്രാമത്തിലെ അനുഗ്രഹീത കലാകാരനും, നീന്തൽ പരിശീലകനുമായ എം എസ് മുഹമ്മദ് കുഞ്ഞിക്ക് മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമി സ്കൂൾ ഓഫ് മാപ്പിള ആർട്സ് മൊഗ്രാലിന്റെ ആദരവ്. മൊഗ്രാൽ ഗവൺമെന്റ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എക്സ് എംഎൽഎ മർഹൂം: പി ബി അബ്ദുൽ റസാഖ് പവലിയനിൽ ചേർന്ന ആദരിക്കൽ ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം ജമീലാ -സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഫ് […]

Continue Reading

നോവായി കുടയത്തൂർ, അപ്രതീക്ഷിത ഉരുൾപ്പൊട്ടൽ; 5 വയസുകാരനടക്കം മൂന്ന് മരണം; തിരച്ചിലിന് എൻഡിആർഎഫ് സ്ഥലത്തേക്ക്

തൊടുപുഴ : തൊടുപുഴ കുടയത്തൂർ സംഗമം കവലക്ക് സമീപം ഉരുൾപൊട്ടിയുണ്ടായ അപകടത്തിൽ അഞ്ച് വയസ്സുള്ള കുഞ്ഞടക്കം 3 പേർ മരിച്ചു. കുടയത്തൂർ സ്വദേശി സോമൻ, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകൾ ഷിമ, ഷിമയുടെ മകൻ ദേവാനന്ദ് എന്നിവരാണ് മണ്ണിനടിയിൽ പെട്ടത്. ഇവരിൽ തങ്കമ്മ കൊച്ചുമകൻ ദേവാനന്ദ്, ഷിമ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ശക്തമായ മഴക്ക് പിന്നാലെ പുലർച്ചെ നാല് മണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്നാണ് അപകടമുണ്ടായത്. വീട് പൂർണമായും ഒലിച്ചുപോയി. തറഭാഗം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. […]

Continue Reading

പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവരട്ടെ; കോടിയേരിക്ക് രോഗശാന്തി നേര്‍ന്ന് പ്രതിപക്ഷ നേതാക്കള്‍

തിരുവനന്തപുരം: ആരോഗ്യ കാരണങ്ങളാല്‍ സി.പി.ഐ.എം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണന് രോഗശാന്തി നേര്‍ന്ന് പ്രതിപക്ഷ നേതാക്കള്‍. മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി.കെ. അബ്ദുറബ്ബ്, കോണ്‍ഗ്രസ് എം.എല്‍.എ ടി. സിദ്ദീഖ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരാണ് കോടിയേരി ബാലകൃഷ്ണന് രോഗ ശാന്തി നേര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചത്.‘എത്രയും പെട്ടെന്ന് അസുഖം മാറി കര്‍മപഥത്തിലേക്ക് തിരിച്ചെത്താന്‍ ശ്രീ കോടിയേരി ബാലകൃഷ്ണനു സാധിക്കട്ടെ എന്നാശംസിക്കുന്നു. Get well soon… Prayers.’ […]

Continue Reading