GVHSS മൊഗ്രാലിലെ അഹ്‌റാസ് സി എം കുമ്പള പഞ്ചായത്തിലെ “വിദ്യാർത്ഥി കർഷകൻ”

മൊഗ്രാൽ: ചിങ്ങം 1 കർഷക ദിനത്തിൽ GVHSS മൊഗ്രാൽ ഏഴാം തരം വിദ്യാർത്ഥി അഹ്‌റാസ് സി എമ്മിനെ കുമ്പള പഞ്ചായത്തിലെ *”വിദ്യാർത്ഥി കർഷകൻ”* ആയി കുമ്പള പഞ്ചായത്ത് ഭരണ സമിതി തെരെഞ്ഞെടുത്തു. കർഷകനായ മൊഗ്രാൽ ചളിയങ്കോട് ഖാലിദിന്റെ മകനാണ് അഹ്‌റാസ്. പിതാവിൽ നിന്നുള്ള പ്രചോദനമാണ് അഹ്‌റാസിനെ കാർഷീകവൃത്തിയിലേക്ക് ആകർഷിച്ചത്. എ. കെ എം അഷ്‌റഫ്‌ എം. എൽ. എ അവാർഡ് സമ്മാനിച്ചു. അവാർഡിന് അർഹനായ ആഹ്റാസിനെ ഹെഡ്‌മിസ്ട്രസ്സ്സും, സ്കൂൾ സീഡ് ക്ലബ്ബും, PTA, SMC യും വീട്ടിൽ […]

Continue Reading

രക്തത്തിന് ആവശ്യക്കാർ കൂടുന്നു, ഒപ്പം ക്ഷാമവും:മൊഗ്രാൽ ദേശീയവേദിയുടെ രക്തദാന ക്യാമ്പ് നാളെ

മൊഗ്രാൽ. ജില്ലയിൽ രോഗികൾക്ക് രക്തത്തിനായി ആവശ്യക്കാർ കൂടുന്നതിനനുസരിച്ച് ബ്ലഡ് ബാങ്കുകളിൽ രക്തത്തിന്റെ കുറവ് അനുഭവപ്പെടുന്ന സാഹചര്യമാണ് ഇന്നുള്ളത്. കോവിഡ് കാലത്ത് നിയന്ത്രണങ്ങൾ മൂലം സന്നദ്ധ സംഘടനകളുടെ രക്തദാന ക്യാമ്പുകൾ നടക്കാതെ പോയതാണ് ആവശ്യത്തിന് രക്തം കിട്ടാത്തത്തിന് കാരണമായിരിക്കുന്നത്.ഇത് മൂലം രോഗികൾ ഏറെ പ്രയാസപ്പെടുന്നുമുണ്ട്. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം മൊഗ്രാൽ ദേശീയവേദിയും ജനരക്ഷാ കേരളയും സംയുക്തമായി ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് കാസർഗോഡ്, ബ്ലഡ് ഹെല്പ് ലൈൻ കർണാടക എന്നിവയുടെ സഹകരണത്തോടെ ഈ മാസം 18ന് (നാളെ) […]

Continue Reading

അധ്യാപക ഒഴിവ്

-▪️തൃക്കരിപ്പൂർ: ഉദിനൂർ ഗവർമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇംഗ്ലീഷ് ജൂനിയർ വിഷയത്തിൽ ദിവസവേതനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ 19 ന് വെള്ളിയാഴ്ച 2 മണിക്ക് അസ്സൽ സർട്ടിഫിക്കേറ്റുമായി സ്കൂൾ ഓഫീസിൽ ഹാജരാവണം എന്ന് പ്രിൻസിപ്പൽ അറിയിച്ചു.========================

Continue Reading

പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

▪️തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇക്കഴിഞ്ഞ ജൂണിൽ നടന്ന ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാഫലമാണ് പ്രസിദ്ധീകരിച്ചത്.ഫലം https://www.keralaresults.nic.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവക്കുള്ള അപേക്ഷ ആഗസ്റ്റ് 23ന് വൈകിട്ട് 4 മണിക്ക് മുമ്പായി സ്കൂൾ പ്രിൻസിപ്പലിന് സമർപ്പിക്കാം.========================🔎

Continue Reading

‘തന്റെ ഫോട്ടോ അശ്‌ളീല ഫോട്ടോയോടൊപ്പം മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നു’ ഈ യുവതിയുടെ പരാതി ശ്രദ്ധിക്കണം; സുഹൃത്ത് ലോണ്‍ആപ്പുവഴി കടമെടുത്താല്‍ പണി നമുക്കും

തിരുവനന്തപുരം: കോവിഡിനു ശേഷമുള്ള സാമ്പത്തിക പ്രതിസന്ധി മുതലാക്കിയാണ് ഇൻസ്റ്റന്റ് ലോൺ ആപ്പുകള്‍ പ്രചാരത്തിലായത്. ഇവരുടെ തട്ടിപ്പിൽ ജാഗരൂകരായിരിക്കണമെന്ന് കേരളാ പൊലീസ്. കഴിഞ്ഞ ദിവസം യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന പരാതി നൽകിയ സംഭവം വിവരിച്ചു കൊണ്ടാണ് പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിന്റെ പൂർണ്ണ രൂപം: യുവതിയുടെ ഈ പരാതിസംഗതി നിങ്ങളും ഒന്ന് ശ്രദ്ധിക്കണം.പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതി പരാതി സംഗതി അവതരിപ്പിക്കാൻ ബുദ്ധിമുട്ടുന്നത് വനിതാ പോലീസുദ്യോഗസ്ഥയുടെ ശ്രദ്ധയിൽപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥ അവരോട് വിശദമായി സംസാരിച്ച് ധൈര്യം പകർന്നു.’തന്റെ […]

Continue Reading

മലപ്പുറം അരീക്കോട് സര്‍ക്കാര്‍ സ്‌കൂളില്‍ സവര്‍ക്കറെ സ്വാതന്ത്ര്യ സമര നായകനാക്കി പ്ലോട്ട്; പ്രതിഷേധം ശക്തം

മലപ്പുറം: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് അരീക്കോട് കീഴുപറമ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തിലവതരിപ്പിച്ച പ്ലോട്ടില്‍ ഹുന്ദുത്വ നേതാവ് വി.ഡി. സവര്‍ക്കറും. കഴിഞ്ഞ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ആര്‍.എസ്.എസ് സ്ഥാപക നേതാക്കളിലൊരാളായ സവര്‍ക്കറേയും സ്വാതന്ത്ര്യസമര നായകനാക്കി അവതരിപ്പിച്ചത്. പ്ലോട്ടിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. സംഭവത്തില്‍ മുസ്‌ലിം ലീഗ്, എസ്.എസ്.എഫ് തുടങ്ങിയ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സവര്‍ക്കറെ സമര നായകനാക്കി അവതരിപ്പിച്ചത് പി.ടി.എ കമ്മിറ്റിയുടെ അറിവോടെയാണെന്നും വിഷയത്തില്‍ ഇതുവരെ […]

Continue Reading

ഉന്നത തസ്തികളിൽ എത്തിപ്പെടാൻ വിദ്യാർത്ഥികൾ ലക്ഷ്യബോധത്തോടെ കഠിനപ്രയത്നം നടത്തണം – എം എൽ എ

മൊഗ്രാൽ : വ്യക്തമായ ലക്ഷ്യബോധത്തോടെ കഠിനപ്രയത്നം നടത്തിയാൽ ഉന്നത തസ്തികകളിൽ എത്തിച്ചേരുക എന്നത് അസാധ്യമായ കാര്യമല്ലെന്നും ദേശീയവേദി പോലുള്ള സംഘടനകളുടെ ഈ മേഖലയിലെ ഇടപെടലുകൾ വിദ്യാർത്ഥികളുടെ പ്രയാണത്തിന് കരുത്ത് പകരുമെന്നും എ.കെ.എം അഷ്‌റഫ്‌ എം. എൽ എ പറഞ്ഞു. മൊഗ്രാൽ ദേശീയവേദി എസ്. എസ്. എൽ സി, പ്ലസ്-ടു പരീക്ഷകളിൽ മൊഗ്രാൽ പ്രദേശത്ത് നിന്ന് മികച്ച വിജയം കൈവരിച്ച പ്രതിഭകൾക്കായി മൊഗ്രാൽ ടൗണിൽ സംഘടിപ്പിച്ച അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ.വിദ്യാഭ്യാസ പരമായി പിന്നോക്കം നിൽക്കുന്ന […]

Continue Reading

വിദ്യാര്‍ഥിനിയെ അച്ഛന്‍റെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു

തൃശൂർ പുന്നയൂർകുളത്ത് പ്ലസ് ടു വിദ്യാർഥിനിയെ അച്ഛന്‍റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. രണ്ടു മാസം മുൻപ് നടന്ന സംഭവം പെൺകുട്ടി അധ്യാപികയോട് പറഞ്ഞപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.അമ്മയോട് നേരത്തെ പറഞ്ഞെങ്കിലും പരാതി നൽകിയില്ലെന്ന് പെൺകുട്ടി വ്യക്തമാക്കി. മാനസികമായി ബുദ്ധിമുട്ട് അനുഭവിച്ച പെണ്‍കുട്ടി അധ്യാപികയോട് വിവരം പറയുകയായിരുന്നു. കുട്ടിയുടെ പിതാവിന് കഞ്ചാവ് വില്‍പ്പനയാണ്. പിതാവുമായി കഞ്ചാവ് ഇടപാടിന് വന്നവരാണ് പ്രതികൾ. കേസിൽ വടക്കേക്കാട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും പ്രതി […]

Continue Reading

‘സ്വാതന്ത്ര്യത്തിന്റെ സൗന്ദര്യം’ നവ്യാനുഭൂതി നൽകുന്ന ചർച്ചകൾ നടത്തി മൈമൻ വിദ്യാർത്ഥികൾ’

മൊഗ്രാൽ പുത്തൂർ : രാജ്യത്തിന്റെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് കോട്ടക്കുന്ന് മർകസുൽ മൈമൻ .’സ്വാതന്ത്ര്യത്തിന്റെ സൗന്ദര്യം’ എന്ന വിഷയത്തിൽ നടന്ന മൈമൻ ചിറ്റ് ചാറ്റ് ഏറെ ശ്രദ്ധേയമായി.മർകസുൽ മൈമൻ ജനറൽ സെക്രട്ടറി സഈദ് സഅദി കോട്ടക്കുന്നിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കെ- സ്റ്റഡീസ്: കാസർകോട് റിസർച്ച് ആൻറ് ഡവലെപ്മെൻറ് സ്റ്റഡീസ് ഡയറക്ടർ നാസർ ചെർക്കളം ഉദ്ഘാടനം ചെയ്തു. അബൂ താഹിർ ഫൈറാസ് സ്വാഗതം പറഞ്ഞു.പ്രഗൽഭ എഴുത്തുകാരൻ ഇബ്രാഹിം മുണ്ട്യത്തടുക്ക വിഷയാവതരണം നടത്തി.ഇബ്രാഹിമുൽ ഖാസിമി നെക്രാജെ […]

Continue Reading

പിണറായി മുഖ്യമന്ത്രിയായ ശേഷം കൊല്ലപ്പെട്ടത് 22 സി.പി.എം പ്രവർത്തകർ; 16ലും പ്രതികൾ ആർ.എസ്.എസുകാർ

തിരുവനന്തപുരം: 2016ൽ പിണറായി സർക്കാർ ഭരണത്തിലേറിയ ശേഷം സംസ്ഥാനത്ത്‌ ഇതുവരെ കൊല്ലപ്പെട്ടത് 22സി.പി.എം പ്രവർത്തകർ. ഇതിൽ 16ലും ആർ.എസ്.എസ് -ബി.ജെ.പി പ്രവർത്തകരാണ് പ്രതികളെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തായിരുന്നു ആദ്യ കൊലപാതകം. സി.വി രവീന്ദ്രൻ എന്ന പാർട്ടി പ്രവർത്തകനാണ് കൊല്ല​പ്പെട്ടത്. 2016 മേയ് 19ന് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് മുന്നണി വിജയിച്ചതിന്റെ ആഹ്ലാദപ്രകടനം നടത്തുന്നതിനി​ടെ പിണറായി കമ്പിനിമൊട്ടയിലായിരുന്നു ദാരുണ കൊലപാതകം. വിജയാഹ്ലാദ പ്രകടനത്തിലുണ്ടായിരുന്ന രവീന്ദ്രനെ ബോംബെറിഞ്ഞ് വീഴ്ത്തി വാഹനം […]

Continue Reading