കുഞ്ഞുങ്ങള്‍ക്ക് എന്നും അസുഖം, വിട്ടുമാറാത്ത അവസ്ഥ; കാരണം കണ്ടെത്തി, രക്ഷിതാക്കള്‍ ഭയപ്പാടില്‍

തൃശൂര്‍: തൃശൂര്‍ ചേലക്കര അംഗന്‍വാടിയിലെ കുഞ്ഞുങ്ങള്‍ക്ക് എന്നും അസുഖം. രക്ഷിതാക്കള്‍ പല ആശുപത്രികളിൽ കാണിച്ചിട്ടും മാറ്റമില്ല. ഒടുവില്‍ കുട്ടികളുടെ രക്ഷിതാക്കൾ അംഗന്‍വാടിയില്‍ എത്തി വാട്ടർ ടാങ്ക് പരിശോധിച്ചു. ഞെട്ടിത്തരിച്ച് നില്‍ക്കാന്‍ മാത്രമേ അവര്‍ക്ക് സാധിച്ചുള്ളൂ. വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയത് ചത്ത എലിയെയും പുഴക്കളെയുമൊക്കെയാണ്.ചേലക്കര പാഞ്ഞാൾ പഞ്ചായത്തിലെ തൊഴുപ്പാടം 28 -ാം നമ്പർ അംഗന്‍വാടിയിലെ കുടിവെള്ള ടാങ്കിൽ ആണ് ചത്ത എലിയെയും പുഴുക്കളെയും കണ്ടെത്തിയത്. അംഗന്‍വാടിയിലെ കുട്ടികൾക്ക് കുടിക്കാൻ ഈ വാട്ടർ ടാങ്കറിൽ നിന്നാണ് വെള്ളം എടുത്തിരുന്നത്. ഇവിടത്തെ […]

Continue Reading

വിദ്യാർത്ഥികളെ കോരിത്തരിപ്പിച്ച രഘുനാഥന്റെ ലഹരിവിരുദ്ധ ബോധവൽക്കരണം അവിസ്മരണീയമായി

മൊഗ്രാൽ : ‘ഞാൻ ലഹരി വിരുദ്ധനല്ല,ലഹരിക്ക് അടിമപ്പെട്ടവനാണ്’ലഹരി വിരുദ്ധ ക്ലാസ്സ്‌ കൈകാര്യം ചെയ്യാനെത്തിയ എക്സൈസ് പ്രിവെന്റീവ് ഓഫീസർ എൻ.ജി രഘുനാഥന്റെ വാക്കുകൾ കേട്ട് നാഷണൽ സർവ്വീസ് സ്കീം ക്യാമ്പിലെത്തിയ വിദ്യാർത്ഥികൾ സ്തബ്ധരായി. എന്നാൽ സ്നേഹമാണ്, കുടുംബമാണ്, ജീവിതമാണ് എന്റെ ലഹരി, അല്ലാതെ ലഹരി പദാർത്ഥങ്ങളല്ല എന്ന് കൂടി രഘുനാഥൻ കൂട്ടിച്ചേർത്തതോടെയാണ് വിദ്യാർത്ഥികൾക്ക് കാര്യം പിടികിട്ടിയത്. ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിൽ നടന്ന് വരുന്ന വി. എച്ച്. എസ്. ഇ വിഭാഗം എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിലാണ് (തളിര് -2022) രസകരമായ […]

Continue Reading

”ഞാൻ മെഹ്നാസ് കാപ്പൻ, ഇരുട്ടറയിൽ തളക്കപ്പെട്ട സിദ്ദീഖ് കാപ്പന്റെ മകൾ”; സ്വാതന്ത്ര്യദിനത്തിൽ ഹൃദയം കവർന്ന് വൈറൽ പ്രസംഗം(വീഡിയോ കാണാം )

മലപ്പുറം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികദിനത്തിൽ താരമായി യു.എ.പി.എ ചുമത്തപ്പെട്ട് ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മകൾ. സ്‌കൂളിൽ നടത്തിയ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സിദ്ദീഖിന്റെ മകൾ മെഹ്നാസ് കാപ്പൻ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നിരിക്കുകയാണ്. ഒരു പൗരന്റെ എല്ലാ സ്വാതന്ത്ര്യവും തകർത്ത് ഇരുട്ടറയിൽ തളക്കപ്പെട്ട മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മകളെന്നു സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് മെഹ്നാസ് പ്രസംഗം തുടങ്ങുന്നത്. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ഭഗത് സിംഗിന്റെയും പുണ്യാത്മക്കളുടെയും വിപ്ലവനായകന്മാരുടെയും ജീവത്യാഗത്തിന്റെ ഫലമായി നമുക്ക് […]

Continue Reading

സ്വാതന്ത്ര്യദിനം : മൊഗ്രാൽ കടവത്ത് അങ്കണവാടിയിൽ വിപുലമായ ആഘോഷം

മൊഗ്രാൽ കടവത്ത് അംഗൻവാടിയിൽ രാജ്യത്തിന്റെ സ്വാതന്ത്രത്തിന്റെ 75)0 വാർഷികാഘോഷം വിപുലമായ പരിപാടികളോടെ നടന്നു.കുമ്പള ഗ്രാമ പഞ്ചായത്ത്‌ അംഗം റിയാസ് മൊഗ്രാൽ പതാക ഉയർത്തി. പായസവും മധുര പലഹാരവും വിതരണം ചെയ്തു. തുടർന്ന് വെൽഫെയർ കമ്മിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിന സമ്മേളനം വാർഡ് മെമ്പർ റിയാസ് ഉദ്ഘാടനം ചെയ്തു. ടി.എം ശുഹൈബ് അധ്യക്ഷത വഹിച്ചു. വെൽഫയർ കമ്മിറ്റി കൺവീനർ ടി. കെ അൻവർ സ്വാഗതം ആശംസിച്ചു. ഡോ. ഇസ്മയിൽ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി.ഖലീൽ എം, ഇർഫാൻ യു. എം, […]

Continue Reading

കാല് മുറിക്കണമെന്ന് വൈദ്യര്‍; അമ്മയും മകനും ജീവനൊടുക്കി

കോഴിക്കോട്: കൊടുവള്ളിയില്‍ അമ്മയും മകനും തൂങ്ങിമരിച്ചു. കൊടുവള്ളി ഞെള്ളോരമ്മല്‍ ഗംഗാധരന്റെ ഭാര്യ ദേവി (52), മകന്‍ അജിത് കുമാര്‍ (32) എന്നിവരെയാണ് വീടിനു സമീപത്തെ ടവറിനു മുകളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ദേവിക്കു ചികിത്സയ്ക്കായി കോഴിക്കോട്ടെ ഒരു വൈദ്യരുടെ അടുത്തു പോയിരുന്നു. കാല് മുറിച്ചു മാറ്റണമെന്ന് വൈദ്യര്‍ പറഞ്ഞതായും ഇതിനാല്‍ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും ഇവര്‍ വീട്ടിലേക്കു വിളിച്ചറിയിച്ചിരുന്നു. രാത്രി വൈകിയും ഇവര്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് എട്ടു മണിയോടെ ബന്ധുക്കള്‍ കൊടുവള്ളി പൊലീസില്‍ […]

Continue Reading

ഓക്സിജൻ കിട്ടാതെ ആംബുലൻസിൽ രോഗി മരിച്ചതായി പരാതി

പത്തനംതിട്ടയിൽ ഓക്സിജൻ കിട്ടാതെ ആംബുലൻസിൽ രോഗി മരിച്ചതായി പരാതി. തിരുവല്ല സ്വദേശി രാജൻ (67) ആണ് മരിച്ചത്. ശ്വാസതടസ്സത്തെ തുടർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജനെ ഡോക്ടർമാർ വണ്ടാനം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിരുന്നു. ഇന്ന് പുലർച്ചെ മെഡിക്കൽ കോളജിലേക്കുള്ള യാത്രയ്ക്കിടെ സിലിണ്ടറിലെ ഓക്സിജൻ തീർന്നതായി ബന്ധുക്കൾ ആരോപിച്ചു. യാത്ര തുടങ്ങി 10 മിനിറ്റിനുള്ളില്‍ രാജന്‍റെ ആരോഗ്യനില വഷളാവുകയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് മകന്‍ ആംബുലന്‍സ് ഡ്രൈവറോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇത് അവഗണിച്ച് […]

Continue Reading

പാലക്കാട് സിപിഎം നേതാവിനെ വെട്ടിക്കൊന്നു; കൊലയ്ക്കു പിന്നിൽ ആർ.എസ്.എസ്സെന്ന് ആരോപണം

പാലക്കാട്: പാലക്കാട്ട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. രാത്രി 9.30 ഓടെ കൊട്ടിക്കാട് വീടിനു സമീപത്ത് വെച്ചാണ് അക്രമികൾ ഷാജഹാനെ വടിവാളിന് വെട്ടിയത്. കൊലപാതകത്തിനു പിന്നിൽ ആർ.എസ്.എസ്സാണെന്ന് സിപിഎം ആരോപിച്ചു. പ്രദേശത്ത് ആർ.എസ്.എസ്സും സിപിഎമ്മും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് കൊലപാതകം. ഷാജഹാനെതിരെ നേരത്തെയും വധഭീഷണിയുണ്ടായിരുന്നതായി സിപിഎം നേതാവ് നിതിൻ കണിച്ചേരി പറഞ്ഞു. ഷാജഹാന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് […]

Continue Reading

മകന്റെ കുത്തേറ്റ് അമ്മ മരിച്ചു

അങ്കമാലി: മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. അങ്കമാലി നായത്തോട് പുതുശ്ശേരി സ്വദേശി മേരി (52 ) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് പുലർച്ചെയാണ് മേരിക്ക് മകൻ കിരണിന്റെ കുത്തേറ്റത്. ഇവരുടെ വീട്ടിൽ വെച്ച് ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടായിരുന്നു. തുടർന്നാണ് മേരിയെ മകൻ കിരൺ കുത്തി പരിക്കേൽപ്പിച്ചത്. കുടൽമാല പുറത്തേക്ക് വന്ന നിലയില്‍ ആഴത്തിലുള്ള മുറിവായിരുന്നു മേരിക്കുണ്ടായിരുന്നത്. തലക്കും ആഴത്തിൽ മുറിവുണ്ടായിരുന്നു. നായത്തോട് പുതുശേരി പരേതനായ കുഞ്ഞുമോന്റെ ഭാര്യയായിരുന്നു […]

Continue Reading

ആത്മീയതയിലലിഞ്ഞ് സാഹിത്യോത്സവ് നഗരി; മഹ്ളറതുൽ ബദ്രിയ്യ മജ്ലിസോടെ മൂന്നാം ദിവസം വേദിയുണർന്നു

മുള്ളേരിയ:എസ് എസ് എഫ് കാസറഗോഡ് ജില്ലാ സാഹിത്യോത്സവിൻ്റെ മൂന്നാം ദിനം വേദിയുണർന്നത് മഹ്ളറത്തുൽ ബദ്രിയ ആത്മീയ മജ്ലിസോടെ. അനശ്വര പ്രതിഭകളായ ബദർ രക്ത സാക്ഷിളുടെ അനുസ്മരണ കാവ്യവും ദിക്റുമടങ്ങിയ മഹ്ളറത്തുൽ ബദ്രിയ്യ മജ്ലിസിൽ ആയിരങ്ങളാണ് പങ്കാളികളായത്.മഹ്ളറത്തുൽ ബദ്രിയ്യ ആത്മീയ മജ്ലിസിന് സയ്യിദ് സൈനുൽ ആബിദ് മുത്തുക്കോയ തങ്ങൾ അൽ-അഹ്ദൽ കണ്ണവം നേതൃത്വം നൽകി. സയ്യിദ് മുഹമ്മദ് തങ്ങൾ, സയ്യിദ് ഉമർ അൽ ജിഫ്രി,ഹനീഫ് തങ്ങൾ കോൾപെ, റഫീഖ് സഅദി ദേലംപാടി, യൂസുഫ് ഹാജി കൊട്ടിയാടി, ഹനീഫ് ഹാജി […]

Continue Reading

‘വളരാന്‍ അനുവദിക്കുന്നില്ല’; സി പി ഐ കാസർകോട് ജില്ലാ സമ്മേളനത്തിൽ സി പി എമ്മിന് രൂക്ഷ വിമർശനം

കാസർകോട്: സി പി ഐ കാസർകോട് ജില്ലാ സമ്മേളനത്തിൽ സി പി എമ്മിന് രൂക്ഷ വിമർശനം. ജില്ലയിൽ പാർട്ടിയുടെ വളർച്ചയ്ക്ക് സി.പി.എം തടസം സൃഷ്ടിക്കുന്നതായി പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. ഇടത് മുന്നണിയെ സി പി എം കേവലം തെരഞ്ഞെടുപ്പ് സംവിധാനമായി ചുരുക്കിയെന്നും വിമർശനമുണ്ട്.ജില്ലാ സമ്മേളനത്തില്‍  ഇന്നലെ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് സർക്കാരിനും സി.പി.എമ്മിനുമെതിരെ രൂക്ഷ വിമർശനങ്ങൾ ഉള്ളത്. കാസർകോട് ജില്ലയുടെ തെക്കൻ ഭാഗങ്ങളിൽ പാർട്ടി പ്രവർത്തനങ്ങൾക്ക് സിപിഎം തടസം സൃഷ്ടിക്കുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ സാധാരണക്കാരന്‍റെ […]

Continue Reading