ടെറസിൽ കഞ്ചാവ് കൃഷി, കുമ്പള സ്വദേശിയായ യുവാവ് പിടിയിൽ

വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി ചെയ്ത യുവാവ് പൊലീസിന്റെ പിടിയിലായി. കുമ്പള കുബന്നൂര്‍ ബേക്കൂര്‍ കണ്ണാടിപ്പാറയിലെ കെ.പി.നജീബ് മഹ്ഫൂസിനെയാണ് (22) കുമ്പള എസ്‌ഐ വി.കെ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കുമ്പള ബംബ്രാണ കളത്തൂര്‍ റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സിന്റെ ടെറസില്‍ കഞ്ചാവ് കൃഷി ഉണ്ടെന്നു ഇന്‍സ്‌പെക്ടര്‍ പി.പ്രമോദിനു ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് പൊലീസ് സംഘം പരിശോധന നടത്തിയത്.3 കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. ഇതിനു 2 മാസം വളര്‍ച്ചയുണ്ടായിരുന്നു. മംഗളൂരുവിലെ […]

Continue Reading

രാജ്യത്തെ ആദ്യ കുരങ്ങ് വസൂരി മരണം; തൃശ്ശൂരിൽ മരിച്ച യുവാവിന് രോഗം സ്ഥിരീകരിച്ചു

തൃശ്ശൂർ: തൃശ്ശൂരിൽ മരിച്ച യുവാവിന് കുരങ്ങ് വസൂരി സ്ഥിരീകരിച്ചു. രാജ്യത്തെ ആദ്യ കുരങ്ങ് വസൂരി മരണമാണിത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധന ഫലം ഇന്നാണ് ലഭിച്ചത്.മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിലെ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട് . യുവാവുമായി അടുത്ത് ഇടപഴകിയവും ഒപ്പം ഫുട്‌ബോൾ കളിച്ചവരും നീരീക്ഷണത്തിലാണ്. യുവാവിനെ 21ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കൊണ്ട് വന്നത് നാല് യുവാക്കളാണ്. ഇവരെയും നിരീക്ഷണത്തിലാക്കി. 4 ദിവസം വീട്ടിൽ വിശ്രമിച്ചു ശേഷം പുറത്തിറങ്ങി സമീപ വാസികൾക്കൊപ്പം ഫുട്ബോൾ കളിച്ചു. വീട്ടിലെത്തിയ യുവാവ് […]

Continue Reading

അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി ശിഫാഹുറഹ്‌മ രണ്ട് ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ ധനസഹായം അനുവദിച്ചു

അബുദാബി : അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്‌മ കാരുണ്യ ഹസ്തം പ്രതിമാസ പദ്ധതിയുടെ ഭാഗമായി ജൂലൈ മാസത്തില്‍ രണ്ട് പഞ്ചായത്തില്‍പ്പെട്ട രണ്ട് രോഗികള്‍ക്ക് ചികിത്സാ സഹായം അനുവദിച്ചു. ക്യാന്‍സര്‍ രോഗികളായ കുമ്പള, പുത്തിഗെ എന്നീ പഞ്ചായത്തില്‍പ്പെട്ട രോഗികളായ സ്ത്രീകൾക്കാണ് സഹായ ധനം നല്‍കിയത്. മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികള്‍ മുഖാന്തിരം ലഭിക്കുന്ന അപേക്ഷയില്‍ മേലാണ് പ്രതി മാസം ചികിത്സാ സഹായ ധനം നല്‍കി വരുന്നത്. […]

Continue Reading

കാസർകോട് അമ്പലത്തറയിൽ യുവാവിനെ വെട്ടിക്കൊന്നു

കാസർകോട്:അമ്പലത്തറയിൽ യുവാവിനെ വെട്ടിക്കൊന്നു. നമ്പ്യാറടുക്കം സ്വദേശി നീലകണ്ഠനാണ് കൊല്ലപ്പെട്ടത്. ഇയാൾ ഒറ്റയ്ക്കാണ് താമസിക്കുന്നത്.തലയ്ക്ക് പിന്നിൽ വെട്ടേറ്റ മുറിവുകൾ കണ്ടെത്തി.ഭാര്യ ബംഗളൂരുവിലാണ്. അടുത്തുള്ള ബന്ധുക്കളാണ് ഭക്ഷണം എത്തിക്കാറ്. രാവിലെ ഭക്ഷണം എത്തിക്കുമ്പോഴാണ് വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. കൊലാപതകത്തിലേക്ക് നയിച്ചത് കുടുംബ പ്രശ്‌നങ്ങളെന്ന് സൂചന.

Continue Reading

‘ഞാൻ അനുഭവിച്ച വേദന എന്റെ അനിയനുണ്ടാവരുത്’; സഹോദരന് വേണ്ടി സഹായമഭ്യർഥിച്ച അഫ്ര ഇനി കണ്ണീരോർമ

മാട്ടൂൽ: സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) രോഗബാധിതയായ മാട്ടൂൽ സെൻട്രലിലെ അഫ്ര അന്തരിച്ചു. പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എസ്എംഎ രോഗബാധിതനായ സഹോദരൻ മുഹമ്മദിന് സഹായം ആവശ്യപ്പെട്ട് അഫ്ര വീൽചെയറലിരുന്ന് നടത്തിയ അഭ്യർഥന ലോകം മുഴുവൻ കേട്ടിരുന്നു. അഫ്രയുടെ വാക്കുകൾക്ക് മറുപടിയായി കോടികളാണ് കുഞ്ഞു മുഹമ്മദിനായി ഒഴുകിയെത്തിയത്.എസ്എംഎ രോഗബാധിതയായ അഫ്രക്ക് ആവശ്യമായ മരുന്ന് ലഭിക്കാത്തതിനാൽ ജീവിതം വീൽചെയറിലായിരുന്നു. തനിക്കുണ്ടായ വേദന തന്റെ സഹോദരനെങ്കിലും ഉണ്ടാവരുതെന്നായിരുന്നു അഫ്രയുടെ ആഗ്രഹം. അതിനായി അവൾ സഹായമഭ്യർഥിച്ചപ്പോൾ 46 കോടിയുടെ കാരുണ്യമാണ് […]

Continue Reading

‘നാട്ടിലെത്തിയ യുവാവ് കളിക്കാന്‍ പോയിരുന്നു; 15 പേര്‍ സമ്പര്‍ക്കപട്ടികയില്‍’

തൃശൂരില്‍ മങ്കിപോക്സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്‍റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 15പേരെ നിരീക്ഷണത്തിലാക്കി. വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന നാലു കൂട്ടുകാരും കുടുംബാംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്കപട്ടികയിലുണ്ട്. നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാന്‍ പോയിരുന്നു. പരിശോധനാഫലം അനുസരിച്ച് ഒപ്പമുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കും. ആലപ്പുഴ വൈറോളജി ലാബില്‍ നടക്കുന്ന പരിശോധനയുടെ ഫലം ഇന്ന് ഉച്ചയോടെ ലഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. മരിച്ച യുവാവിന് മങ്കിപോക്സ് രോഗബാധ വിദേശത്ത് നിന്ന് സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

Continue Reading

സംസ്ഥാനത്ത് മഴക്കെടുതിയിൽ രണ്ട് മരണം; തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ രണ്ട് മരണം. കൊല്ലം കുംഭാവുരുട്ടിയിൽ മലവെള്ളപ്പാച്ചിലിൽ തമിഴ്‌നാട് സ്വദേശി മരിച്ചു.പത്തനംതിട്ടയിൽ ഒഴുക്കിൽപ്പെട്ട കൊല്ലാമുള സ്വദേശി അദ്വൈതാണ് മരിച്ചത്. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.കോട്ടയം, പത്തനംതിട്ട, കൊല്ലം, ഇടുക്കി , തിരുവനന്തപുരം ജില്ലകളിൽ പെയ്ത ശക്തമായ മഴയിൽ വ്യാപക നാഷ്ടങ്ങളാണുണ്ടായത്. ഇടുക്കി മൂലമറ്റത്ത് ഉരുൾപ്പൊട്ടി. മൂലമറ്റം, മൂന്നുങ്കവയൽ, മണപ്പാടി പ്രദേശത്തുള്ള വീടുകളിൽ വെള്ളം കയറി. കോട്ടയം മൂന്നിലവിലും മേലുകാവ് ഇരുമാപ്രയിലും ഉരുൾപ്പൊട്ടലുണ്ടായി. ഇരുമാപ്രയിൽ ഏഴ് വീടുകളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു. […]

Continue Reading

ദേശീയ കാര്‍റാലി ചാമ്പ്യന്‍ഷിപ്പ്* മൂസാ ഷരീഫ് – ഗില്‍ സഖ്യത്തിന് രണ്ടാം റൗണ്ടില്‍ മിന്നുംജയം

കാസര്‍കോട് : കോയമ്പത്തൂരിൽ നടന്ന 2022-ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ മൂസാ ഷരീഫ്-ഗൗരവ് ഗില്‍ സഖ്യത്തിന് തകര്‍പ്പന്‍ ജയം. പരുപരുക്കന്‍ പാതയിലൂടെയുള്ള 122 കിലോ മീറ്റര്‍ അടക്കം 250 കിലോ മീറ്റർ ദൈര്‍ഘ്യമുള്ളതായിരുന്നു രണ്ടു ദിവസങ്ങളിലായി നടന്ന രണ്ടാം റൗണ്ട്. 6 സ്‌പെഷ്യല്‍ സ്റ്റേജുകൾ 1 മണിക്കൂർ 47 മിനുട്ടും 37 സെക്കന്റും കൊണ്ട് പൂര്‍ത്തീകരിച്ചാണ് മൂസാ ഷരീഫ് – ഗിൽ സഖ്യം വിജയം നേടിയത്. എട്ടാം കിരീടം ലക്ഷ്യമിട്ട് ഗോദയിലിറങ്ങിയ ഇന്ത്യയിലെ തന്നെ […]

Continue Reading

കാസർകോട് സ്വദേശി അബൂദാബിയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

അബുദബി: കാസർകോട് സ്വദേശിയായ യുവാവ് അബുദബിയിൽ താമസ സ്ഥലത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണുമരിച്ചു. പാണത്തൂർ പനത്തടി സ്വദേശിയും കുണിയ പള്ളാരത്ത് താമസക്കാരനുമായ നസീർ – സുലൈഖ ദമ്പതികളുടെ മകൻ മുഹമ്മദ് ശമീം (24) ആണ് മരിച്ചത്. ഞായറാഴ്ച പുലർചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്.ശമീം അബുദബി സിറ്റി വിമാനത്താവളത്തിനടുത്തുള്ള പലചരക്ക് കടയിൽ ജോലി ചെയ്തു വരികയായിരുന്നു. ജോലി കഴിഞ്ഞതിന് ശേഷം താമസ സ്ഥലത്ത് എത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. കെഎംസിസിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ […]

Continue Reading

ബിജെപി ഭരിക്കുന്ന മുഗു സഹകരണ ബാങ്കിൽ 5.6 കോടിയുടെ ക്രമക്കേട്; വിജിലൻസ് കേസ്

കാസർകോട് • തൃശൂർ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനു പിന്നാലെ കാസര്‍കോട് മുഗു സഹകരണ ബാങ്കിനെതിരെയും ഗുരുതര ആരോപണം. ബാങ്ക് ഇടപാടുകാരുടെ രേഖകള്‍ അനധികൃതമായി ഉപയോഗിച്ച് വായ്പ തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. സംഭവത്തില്‍ വിജിലന്‍സ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. 35 വര്‍ഷമായി ബിജെപിയാണ് മുഗു സഹകരണ ബാങ്ക് ഭരിക്കുന്നത്.പുത്തിഗെ മുഗു സർവീസ് സഹകരണ ബാങ്കില്‍നിന്ന് 5.6 കോടി രൂപയോളം ക്രമരഹിതമായി വായ്പ നല്‍കി തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. വായ്‌പയായി ലഭിച്ച തുകയേക്കാള്‍ ഇരുപതിരട്ടിയോളം തിരിച്ചടയ്ക്കേണ്ട ഗതികേടിലാണു […]

Continue Reading