പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് സമയം നീട്ടി  

തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റിന്റെ സമയം നീട്ടി.  നാളെ 5 മണി വരെയാണ് സമരം നീട്ടി നൽകിയത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ചാണ് നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. തിരുത്തലിന് വേണ്ടിയും ഓപ്ഷൻ മാറ്റുന്നതിന് വേണ്ടിയും സമയവും അനുവദിച്ചു. എന്നാൽ സൈറ്റിൽ പ്രവേശിച്ച വിദ്യാർത്ഥികളിൽ ഭൂരിഭാഗത്തിനും സെർവർ ഡൌൺ ആയതിനാൽ ഇതിന് കഴിഞ്ഞില്ല. കൂടുതൽ സെർവറുകൾ ഉപയോഗിച്ച് […]

Continue Reading

വിദ്യാർഥി ഷോക്കേറ്റ് മരിച്ചു

മൂവാറ്റുപുഴ: വീടിനുള്ളിൽ പതിനഞ്ചുകാരൻ ഷോക്കേറ്റ് മരിച്ചു. മൂവാറ്റുപുഴ കക്കാട്ട് ഷിഹാബിന്റെ മകൻ നാദിർഷാ (15)ആണ് മരിച്ചത്. രാത്രി 7:30ഓടെ ആണ് അപകടം. വീടിനുള്ളിലെ പ്ലഗ് പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേൽക്കുകയിരുന്നു. ഉടൻ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലസ് വൺ പ്രവേശനം കാത്തിരിക്കുകയായിരുന്നു നാദിർഷാ.

Continue Reading

തൃശൂരിൽ യുവാവിൻറെ മരണം; കുരങ്ങുവസൂരിയെന്ന് സംശയം

തൃശൂര്‍: തൃശൂരിൽ യുവാവിൻ്റെ മരണം കുരങ്ങുവസൂരി മൂലമെന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശിയായ 22കാരനാണ് ഇന്ന് രാവിലെ മരിച്ചത്. വിദേശത്ത് നിന്നെത്തിയ ഇയാളെ മൂന്ന് ദിവസം മുൻപാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുരങ്ങുവസൂരിയെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് പരിശോധനക്കയച്ചു.  അതേസമയം, രാജ്യത്ത് ആദ്യമായി കുരങ്ങുവസൂരി സ്ഥിരീകരിച്ച കൊല്ലം സ്വദേശി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ആദ്യ കേസായതിനാല്‍ എന്‍.ഐ.വിയുടെ നിര്‍ദേശ പ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തി. എല്ലാ […]

Continue Reading

മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ട അച്ഛൻ കുഴഞ്ഞു വീണു മരിച്ചു

മകൻ ആത്മഹത്യ ചെയ്തത് കണ്ട അച്ഛൻ കുഴഞ്ഞു വീണു മരിച്ചു. തലശ്ശേരി ധർമടം മോസ് കോർണറിൽ ശ്രീ സദനത്തിൽ സദാനന്ദൻ (63), മകൻ ദർശൻ (26) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 9.30നാണ് സംഭവം.വീട്ടിലെ കിടപ്പു മുറിയിൽ മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ട സദാനന്ദൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എൻജിനീയറിങ് ബിരുദധാരിയായ ദർശൻ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. കോവിഡിനു ശേഷം ജോലി ഉണ്ടായിരുന്നില്ല.

Continue Reading

‘ലീഗ് കൊടി പാകിസ്ഥാനില്‍ കൊണ്ടുപോയി കെട്ടെടാ..’; യുഡിഎഫ് പരിപാടിക്കെത്തിയ മുസ്ലീംലീഗ് നേതാവിനോട് കോണ്‍ഗ്രസ് നേതാവ്

യുഡിഎഫ് പരിപാടിയില്‍ മുസ്ലീംലീഗിന്റെ കൊടി കെട്ടാന്‍ എത്തിയ ലീഗ് നേതാവിനോട് കൊടി കൊണ്ടുപോയി പാകിസ്ഥാനില്‍ കെട്ടാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയതായി പരാതി. ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം വെമ്പായം നസീറാണ് കോണ്‍ഗ്രസ് കഴക്കൂട്ടം ബ്ലോക്ക് പ്രസിഡന്റ് ഗോപാലകൃഷ്ണനെതിരെ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞദിവസം കഴക്കൂട്ടം ആറ്റിപ്രയില്‍ യുഡിഎഫ് പരിപാടിയിലായിരുന്നു സംഭവം. പരിപാടിയുടെ ഭാഗമായി ലീഗിന്റെ കൊടി കെട്ടാന്‍ താനും മൂന്ന് പ്രവര്‍ത്തകരും സ്ഥലത്തെത്തിയപ്പോഴാണ് ഗോപാലകൃഷ്ണന്‍, ലീഗ് കൊടി ഇവിടെ കെട്ടാന്‍ പറ്റില്ലെന്നും നിര്‍ബന്ധമുണ്ടെങ്കില്‍ പാകിസ്ഥാനില്‍ പോടായെന്ന് […]

Continue Reading

ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും- മന്ത്രി വി. ശിവൻകുട്ടി

ലൈംഗിക വിദ്യാഭ്യാസം സ്കൂള്‍ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. രണ്ട് വർഷത്തിനകം പുതിയ പാഠപുസ്തകം പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു .കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. രണ്ട് വർഷത്തിനകം പുതിയ പാഠപുസ്തകം പുറത്തിറക്കുമെന്നും അപ്പോൾ സെക്‌സ് എഡ്യുക്കേഷൻ ഉൾപെടുത്തുമെന്നാണ് അദ്ദേഹം അറിയിച്ചത്.സർക്കാർ മിക്‌സ്ഡ് സ്‌കൂൾ പ്രോത്സാഹിപ്പിക്കുന്നതായും സ്‌കൂളുകളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് തടയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉച്ചഭക്ഷണ വിതരണത്തിനായി 100 കോടിരൂപ അനുവദിക്കണമെന്ന് ആവശ്യപെട്ടതായും സ്‌കൂൾ പാചകതൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കാൻ […]

Continue Reading

ശ്രീരാം വെങ്കട്ടരാമന്റെ നിയമനത്തിൽ ക്യാപ്സൂളുമായി സുന്നി പ്രഭാഷകൻ, പിന്നിൽ നിന്ന് കുത്തല്ലെയെന്ന് അണികൾ

കോഴിക്കോട് : എപി സുന്നി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള സിറാജ് ദിനപ്പത്രത്തിലായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ കാറിടിപ്പിച്ച് കൊന്ന കെ എം ബഷീർ ജോലി ചെയ്തിരുന്നത്. ശ്രീരാമിനെ ആലപ്പുഴ കളക്ടറാക്കിയപ്പോൾ ഇതേ പത്രം നൽകിയ വാർത്തയിൽ ശ്രീരാമിനെ തരം താഴ്ത്തി എന്ന മട്ടിലാണ് വ്യാഖ്യാനിച്ചത്. ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേത്തുട‍ർന്ന് എപി സുന്നികളുടെ സംഘടനയായ കേരളമുസ്ലിം ജമാഅത്ത് സെക്രട്ടറിയേറ്റ് മാർച്ചടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെയാണ് എപി സുന്നികളുടെ മർക്കസ് സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ഡോ. അബ്ദുൾ ഹക്കീം സാദി ഫേസ്ബുക്കിൽ നിയമനത്തെ ന്യായീകരിച്ച് […]

Continue Reading

മംഗളൂരുവില്‍ യുവാവിനെ വെട്ടിക്കൊന്നു; സൂറത്കലില്‍ നിരോധനാജ്ഞ

ബെംഗളൂരു: മംഗളൂരുവില്‍ യുവാവിനെ വെട്ടിക്കൊന്നു. പൂത്തൂരു സൂറത്കല്‍ സ്വദേശി മംഗലപ്പട്ട സ്വദേശി ഫാസിലാണ് കൊല്ലപ്പെട്ടത്. മംഗളൂരുവില്‍ തുണിക്കട നടത്തുകയാണ് ഫാസില്‍. ഇതിനെത്തുടര്‍ന്ന് സൂറത്കലില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുഖംമൂടി ധരിച്ചത്തിയ നാലംഗ സംഘമാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. വെട്ടിക്കൊലപ്പെടുത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നു. അതേസമയം, ഈ കൊലപാതകത്തിന് കഴിഞ്ഞ ദിവസം നടന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധമുണ്ടോ എന്ന സംശയമുണ്ട്.കേരള അതിര്‍ത്തിക്ക് സമീപം ബെള്ളാരിയില്‍ നിന്നാണ് രണ്ട് പ്രതികളും പിടിയിലായത്. കേരള രജിസട്രേഷന്‍ ബൈക്കില്‍ മാരകായുധങ്ങളുമായി എത്തിയവരാണ് യുവമോര്‍ച്ച […]

Continue Reading

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്‌മെന്റ് നാളേക്ക് മാറ്റി

തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് തിയതികളിൽ വീണ്ടും മാറ്റം. ഇന്ന് തീരുമാനിച്ചിരുന്ന ട്രയൽ അലോട്ട്‌മെന്റ് മാറ്റിവച്ചു. പകരം നാളെ ഉച്ചക്ക് രണ്ട് മണിക്ക് ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുമെന്ന് ഹയർ സക്കൻഡറി വിഭാഗം അറിയിച്ചു.നേരത്തെ ജൂലൈ 27ന് ആയിരുന്നു ആദ്യ ആലോട്ട്‌മെന്റ് തീരമാനിച്ചിരുന്നത്. പിന്നീട് അത് ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റി. ക്ലാസുകൾ ഓഗസ്റ്റ് 22ന് ആരംഭിക്കും. സിബിഎസ്ഇ ഐസിഎസ്ഇ ഫലം വൈകിയതിന് പിന്നാലെയാണ് ഹയർ സക്കൻഡറി പ്രവേശന സമയക്രമങ്ങൾ മാറ്റം വന്നത്.

Continue Reading

പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്ലസ് ടു വിദ്യാർഥി അറസ്റ്റില്‍

തൃത്താല : ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്ലസ് ടു വിദ്യാർഥിയെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. തൃത്താല മണ്ഡലത്തിലെ പ്രമുഖ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനിയെ ആണ് എടപ്പാൾ പ്ലസ് ടു പഠിക്കുന്ന വിദ്യാർത്ഥി  ഗർഭിണിയാക്കിയത്. ഇൻസ്റ്റാഗ്രാം വഴിയാണ് പെൺകുട്ടി മലപ്പുറം സ്വദേശിയായ പ്ലസ് ടു വിദ്യാർഥിയെ പരിചയപ്പെടുന്നത്. തുടർന്ന്  വീട്ടിൽ ആളില്ലാത്ത ദിവസം വിദ്യാർഥി വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. വീട്ടിൽ ആളില്ലാത്ത സമയം നിരവധി തവണ പെൺകുട്ടിയെ […]

Continue Reading