ഗൂഗ്​ൾ മാപ് ‘ചതിച്ചു’ കാർ പാടത്ത്

കോട്ടക്കൽ: ഗൂഗ്ൾ മാപ് വഴി കാറോടിച്ച് യാത്രികർ ചെന്നെത്തിയത് പാടത്ത്. അപകടം ഉറപ്പായതോടെ വാഹനം തിരിക്കുന്നതിനിടെ കോൺക്രീറ്റ് റോഡിൽ അപകടത്തിലും പെട്ടു. ഒടുവിൽ നാട്ടുകാരുടെ ശ്രമത്തോടെ കാർ വടം കെട്ടി തിങ്കളാഴ്ച രാവിലെ റോഡിലെത്തിച്ചു. എടരിക്കോട് പാലച്ചിറമാടാണ് ഞായറാഴ്ച രാത്രി ഒമ്പതരയോടെ സംഭവം നടന്നത്.വേഗമെത്താൻ എളുപ്പമാർഗം സ്വീകരിച്ചതാണ് യുവാവിന് വിനയായത്. തിരൂർ പൊന്മുണ്ടത്തുനിന്ന് പുതുപ്പറമ്പിലേക്ക് യാത്ര തിരിച്ചതാണ് കുട്ടിയടക്കമുള്ള കുടുംബം. ഗൂഗ്ൾ മാപ് വഴിയായിരുന്നു യാത്ര. എടരിക്കോട് പാലച്ചിറമാട് എത്തുന്നതിന് മുമ്പുള്ള തറമ്മൽ റോഡാണ് മാപ്പിലൂടെ കണ്ടത്.ഇതാകട്ടെ […]

Continue Reading

ജാതകം ചേര്‍ന്നില്ല, വിവാഹം മുടങ്ങി; കാസർകോട്ട് യുവതി ജീവനൊടുക്കി

കാസര്‍കോട്: ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. ചെമ്മനാട് സ്വദേശിനി മല്ലിക (22) ആണ് വിഷം കഴിച്ച് മരിച്ചത്. മല്ലിക കുമ്പള സ്വദേശിയുമായി പ്രണയത്തിലായിരുന്നു. യുവാവിന് ചൊവ്വാ ദോഷമുള്ളത് കൊണ്ട് ഇവരുടെ വിവാഹം മുടങ്ങി. തുടര്‍ന്നാണ് മല്ലിക വിഷം കഴിച്ചത്. ഇതേത്തുടര്‍ന്ന് ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മല്ലിക. യുവതിയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. ഈ മാസം ഒന്നിനാണ് ഗുരുതരാവസ്ഥയില്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Continue Reading

കാസര്‍കോട്ട് മൂന്നുപേര്‍ ട്രെയിൻതട്ടി മരിച്ചു

കാസര്‍കോട്: ജില്ലയില്‍ മൂന്ന് ട്രെയിനപകടങ്ങളിലായി അഭിഭാഷകനടക്കം മൂന്നുപേര്‍ മരിച്ചു. മൂകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞ് കുടുംബത്തോടൊപ്പം മടങ്ങുന്നതിനിടെ തൃശൂര്‍ മണിത്തറയിലെ അഡ്വ. കെ.ആര്‍. വത്സന്‍ (72), കാസര്‍കോട് കസബ കടപ്പുറത്തെ സുമേഷ് (27), കാഞ്ഞങ്ങാട് സൗത്തിലെ ശശിധരന്‍ (53) എന്നിവരാണ് ട്രെയിന്‍തട്ടി മരിച്ചത്. സുമേഷിനെ പള്ളം റെയില്‍വേ സ്റ്റേഷന് സമീപവും ശശിധരനെ പള്ളിക്കര റെയില്‍വേ ട്രാക്കിലുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അഡ്വ. വത്സനെ ഉദുമ റെയില്‍വേ ഗേറ്റിന് സമീപമാണ് ട്രെയിൻതട്ടി മരിച്ചതായി കണ്ടത്. ഇദ്ദേഹം ഭാര്യക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം മൂകാംബിക ദര്‍ശനം […]

Continue Reading

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കം. ഇന്ന് മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. ജൂലൈ 18വരെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഒരു ട്രയൽ അലോട്ട്മെന്‍റും മൂന്ന് മുഖ്യ അലോട്ട്മെന്‍റുകളുമാണ് ഉണ്ടാവുക.ജൂലൈ 21 ന് ട്രയൽ അലോട്ട്മെന്‍റും 27 ന് ആദ്യ അലോട്ട്മെന്‍റും പ്രസിദ്ധീകരിക്കും. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്‍റുകൾക്ക് ശേഷം ആഗസ്ത് 17 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്‍ററി […]

Continue Reading

കാസർകോട് ജില്ലയിൽ നാളെ സ്കൂളുകൾക് അവധി

കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുകയും ജലാശയങ്ങൾ കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 11 തിങ്കൾ ) ജില്ലയിലെ അങ്കണവാടികൾക്കും എല്ലാ സ്ക്കൂളുകൾക്കും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധി പ്രഖ്യാപിച്ചു. കോളേജുകൾക്ക് അവധി ബാധകമല്ല.

Continue Reading

ഓടോ റിക്ഷയും സ്‌കൂടറും കൂട്ടിയിടിച്ച് പ്രതിശ്രുത വരന്‍ മരിച്ചു

കാസർകോട്: ദേശീയ പാതയിൽ ഓടോ റിക്ഷയും സ്കൂടറും കൂട്ടിയിടിച്ച് പ്രതിശ്രുത വരൻ മരിച്ചു.മുട്ടത്തോടി കോപ്പ ഹിദായത് നഗറിലെ ഇർഫാൻ മൻസിലിലെ ഇബ്രാഹിമിന്റ മകൻ മുഹമ്മദ് അശ്റഫ് (27) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൊഗ്രാൽപുത്തൂർ പന്നിക്കുന്നിലാണ് അപകടം. കൂടെ ഉണ്ടായിരുന്ന സഹോദരൻ ഇർഫാന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഉടൻതന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അശ്റഫിന്റെ ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കാണ് യുവാവിന് സാരമായി പരിക്കേറ്റത്. റോഡിൽ വീണ് തലച്ചോർ പുറത്ത് വന്നിരുന്നു. ഓടോറിക്ഷ നിർത്തിയില്ലെന്നും പറയുന്നു. ഈ മാസം 17 ന് […]

Continue Reading

‘കേരളത്തില്‍ കോണ്‍ഗ്രസും സിപിഐഎമ്മും ഇല്ലാതാവുന്നത് ഒരേ പോലെ അപകടം’; ലീഗിന്റെ എതിര്‍ പാര്‍ട്ടി ബിജെപി മാത്രമെന്ന് സാദിഖലി തങ്ങള്‍

കൊച്ചി: കേരളത്തില്‍ കോണ്‍ഗ്രസും സിപിഐഎമ്മും ഇല്ലാതാവുന്നത് ഒരേപോലെ അപകടമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ഫാസിസത്തിനെതിരെ പോരാടാന്‍ ഇവിടെ കോണ്‍ഗ്രസും ഇടതും മുസ്ലീം ലീഗും ഉണ്ടാവണം. ബിജെപി ഒഴികെ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും മുസ്ലീം ലീഗിന് എതിര്‍പ്പില്ലെന്നും ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സാദിഖലി തങ്ങള്‍ പറഞ്ഞു. സംസ്ഥാനത്ത് ബിജെപിയെ അകറ്റി നിര്‍ത്തുന്നതില്‍ ശക്തമായി നിലകൊള്ളുന്ന ഇടതുപക്ഷത്തെ മുസ്ലീംലീഗ് എതിര്‍ക്കുകയാണ്. ഇടതുപക്ഷം ഇല്ലാത്ത കേരളത്തെ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോയെന്ന ചോദ്യത്തോടായിരുന്നു […]

Continue Reading

കാസർകോട് വെള്ളപ്പൊക്ക ഭീഷണിയിൽ; തേജസ്വിനിയും മധു വാഹിനിയും കരകവിഞ്ഞു, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി

കാസർകോട്:)ജില്ലയിലെവിവിധ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ.തേജസ്വിനി പുഴയും മധു വാഹിനി പുഴയും കരകവിഞ്ഞൊഴുകി തുടങ്ങിയതോടെ നീലേശ്വരം നഗരസഭയിലെ പാലായിയിലും പരിസരങ്ങളിലും, മധുർ പഞ്ചായതിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി.മധുവാഹിനി കരകവിഞ്ഞൊഴുകിയപ്പോൾ മധൂർ ക്ഷേത്രത്തിലേക്ക് വെള്ളം കയറി. പട്ലയിൽ നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്. വെള്ളരിക്കുണ്ട് താലൂകിലെ പനത്തടി വിലേജിലെ കമ്മാടി കോളനിയിലെ ഒമ്പത് കുടുംബങ്ങളിൽപെട്ട 29 പേരെ ഏകാധ്യാപക വിദ്യാലയത്തിലേക്ക് മാറ്റി പാർപിച്ചു.വെള്ളരിക്കുണ്ട് താലൂകിലെ കോടോം ബേളൂർ പഞ്ചായതിലെ പാലപ്പുഴയിലെ വിജയന്റെ കുടുംബത്തെ തൊട്ടടുത്ത അങ്കൺവാടിയിലേക്ക് […]

Continue Reading

കേരളത്തില്‍ കാലവര്‍ഷം ദുർബലം‍: 30 ശതമാനം മഴയുടെ കുറവെന്ന് കണക്കുകൾ

സംസ്ഥാനത്ത് മിക്കജില്ലകളിലും പരക്കെ മഴ തുടരുമ്പഴും കാലവര്‍ഷം കേരളത്തില്‍ ഗണ്യമായി കുറഞ്ഞതായി കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകള്‍. മണ്‍സൂണ്‍ തുടങ്ങി ഇതുവരെ കേരളത്തില്‍ 30 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുകത്തിയിരിക്കുന്നത്. ഇടുക്കിയാണ് ഏറ്റവും മഴകുറവ് രേഖപ്പെടുത്തിയ ജില്ല.ജൂണ്‍ ഒന്നാം തീയതി മുതലുള്ള കണക്കനുസരിച്ച് കാസര്‍കോട് മാത്രമാണ് സാമാന്യം ഭേദപ്പെട്ട മഴകിട്ടിയത്. മറ്റ് എല്ലാ ജില്ലകളിലും മഴയുടെ കുറവ് ഉണ്ടായിട്ടുണ്ട്. ഇടുക്കിയില്‍ 45, പാലക്കാട് 40 പത്തനംതിട്ട 39 ശതമാനം വീതം മഴ കുറഞ്ഞു. ജൂണ്‍മാസത്തില്‍ സാധാരണ കാലവര്‍ഷം തകര്‍ത്തു […]

Continue Reading

ഈദ്ഗാഹിനിടെ വിദ്യാര്‍ഥി കുഴഞ്ഞു വീണുമരിച്ചു

കോഴിക്കോട്: ഈദ്ഗാഹിനിടെ യുവാവ് കുഴഞ്ഞു വീണുമരിച്ചു. കാരശ്ശേരി കാരമൂല സ്വദേശി ഹുസൈന്‍റെ മകൻ ഹനാൻ ഹുസൈൻ (20) ആണ് മരിച്ചത്. മുക്കം സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഈദ് ഗാഹിനിടയിലാണ് കുഴഞ്ഞു വീണത്. മുക്കം ടാർഗറ്റ് കോളേജിൽ എൻട്രൻസ് കോച്ചിംഗ് വിദ്യാർഥിയാണ്.

Continue Reading