ത്യാഗസ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍

കോഴിക്കോട്: പ്രവാചകൻ ഇബ്രാഹിമിന്‍റെയും മകന്‍ ഇസ്മാഈല്‍ നബിയുടെയും ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ഓര്‍മ്മകള്‍ പുതുക്കി ഇസ്‍‍ലാം മത വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. പ്രതികൂല കാലാവസ്ഥ കാരണം സംസ്ഥാനത്ത് ഇത്തവണ ഈദുഗാഹുകള്‍ കുറവാണ്. പ്രധാനമായും പള്ളികളിലാണ് പെരുന്നാള്‍ നമസ്കാരം നടക്കുക.തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ഒത്തു ചേര്‍ന്ന് നമസ്കാരം നിര്‍വഹിച്ചും സ്നേഹം കൈമാറിയുമാണ് വിശ്വാസി സമൂഹം ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. അത്തറു പൂശിയ പുതു വസ്ത്രമണിഞ്ഞും മൈലാഞ്ചിയണിഞ്ഞും പെരുന്നാള്‍ സന്തോഷം കൈമാറുകയാണ് വിശ്വാസികള്‍.ദൈവിക കല്‍പ്പനക്ക് മുന്നില്‍ എല്ലാം […]

Continue Reading

കഞ്ചാവ് വിൽപൽന: മംഗളൂരുവിൽ 12 മലയാളി കോളജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

മംഗളൂരു: കഞ്ചാവ് വിൽപന നടത്തിയതിൽ മംഗളൂരുവിൽ 12 കോളജ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. ഇവർ കോളജിനകത്തും പുറത്തും മയക്കുമരുന്ന് വിൽക്കുന്നുണ്ടായിരുന്നു​​വെന്നാണ് പൊലീസ് റിപ്പോർട്ട്. കോളജിൽ കഞ്ചാവ് ലഭിക്കുന്നെന്ന വിവരം കിട്ടിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 12 പേർ അറസ്റ്റിലായത്. വിദ്യാർത്ഥികളെ സൂതർപേട്ടിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് കണ്ടെത്തിയത്. 12 പേരും മലയാളികളാണ്. 20,000 രൂപ വില വരുന്ന 900 ഗ്രാം കഞ്ചാവും പേപ്പറുകളും പൈപ്പും 4,500 രൂപയും 11 മൊബൈൽ ഫോണുകളും ഭാരം അളക്കുന്ന മെഷീനും […]

Continue Reading

കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക് യാത്രക്കാരൻ മരിച്ചു

▪️വെള്ളരിക്കുണ്ട്: കാറ്റാംകവയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. ഈട്ടിത്തട്ട് സ്വദേശിയുംടാപ്പിംഗ് തൊഴിലാളിയായ കപ്പലുമാക്കൽ ജോഷി (45) ആണ് മരണപ്പെട്ടത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ കാറ്റാംകവല കയറ്റത്തിൽ ആളെ കയറ്റാൻ നിർത്തിയപ്പോൾനിയന്ത്രണം നഷ്ടപ്പെട്ട ബസ് പുറകിലുണ്ടായിരുന്ന ബൈക്ക് യാത്രികന് മുകളിലൂടെ കയറി ഇറങ്ങുകയായിരുന്നു. ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു. പെരിങ്ങോം അഗ്നി രക്ഷാ സേനയും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്ന് രാവിലെ ചിറ്റാരിക്കാലിലേക്ക് പുറപ്പെട്ട കെ.എസ്. ആർ.ടി.സി.ബസാണ് അപകടത്തിൽപ്പെട്ടത്. റോഡ് ഇടിഞ്ഞതിനെ […]

Continue Reading

അധ്യാപക ഒഴിവുകൾ

—▪️കീഴൂർ : കീഴൂർ ഗവ. ഫിഷറീസ് യു.പി. സ്കൂളിൽ എൽ.പി.എസ്.എ. (രണ്ട്), യു.പി.എസ്.എ. (രണ്ട്) ഒഴിവുണ്ട്. അഭിമുഖം 11-ന് രാവിലെ 11-മണിക്ക്. മൊഗ്രാൽപുത്തൂർ : മൊഗ്രാൽപുത്തൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എൽ.പി.എസ്.ടി. (മലയാളം-രണ്ട്), യു.പി.എസ്.ടി. (മലയാളം-ഒന്ന്), ഹിന്ദി ജൂനിയർ (ഒന്ന്), എച്ച്.എസ്.ടി. ഡ്രോയിങ്ങ് (ഒന്ന്), എച്ച്.എസ്.ടി. മാത്തമാറ്റിക്സ് (മലയാളം-ഒന്ന്), എച്ച്.എസ്.ടി. മലയാളം (ഒന്ന്) ഒഴിവുണ്ട്. അഭിമുഖം 12-ന് രാവിലെ 10-ന്. രാജപുരം : കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം […]

Continue Reading

പ്ലസ് വണ്‍ പ്രവേശനത്തിന് ജൂലൈ 11 മുതൽ അപേക്ഷിക്കാം, ക്ലാസുകൾ ഓഗസ്റ്റ് 17 മുതൽ

▪️തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂലൈ 11 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിനായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ജൂലൈ 18 ആണ് അപേക്ഷകൾ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ജൂലൈ 21-ന് ട്രെയൽ അലോട്ട്മെൻ്റ് നടക്കും.  ആദ്യ അലോട്ട്മെൻ്റ് ജൂലൈ 27-ന്. ആദ്യഘട്ടത്തിലെ അവസാന അലോട്ട്മെൻ്റ് ആഗസ്റ്റ് 11-ന് നടക്കും. ഇതോടെ ഭൂരിഭാഗം സീറ്റുകളിലും അഡ്മിഷൻ നൽകി ആഗസ്റ്റ് 17-ന് പ്ലസ് വണ്‍ ക്ലാസ്സുകൾ തുടങ്ങാനാവും. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി […]

Continue Reading

കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം; നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ

തൃശൂർ: കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തി നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ. ഇന്ന് രാവിലെയാണ് തൃശ്ശൂർ വെസ്റ്റ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. പോക്‌സോ കേസ് പ്രകാരമാണ് അറസ്റ്റ്. മൂന്ന് ദിവസം മുമ്പാണ് കേസിനാദ്പദമായ സംഭവം.തൃശൂർ അയ്യന്തോൾ എസ്.എൻ. പാർക്കിന് സമീപം കാർ നിർത്തി രണ്ട് കുട്ടികളോട് കാർ നിർത്തി അശ്ലീലം കാണിച്ചെന്നാണ് കേസ്. ഇതിന് മുമ്പും സ്കൂള്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. 2016 ആഗസ്ത് 27നായിരുന്നു സംഭവം. സ്കൂളിലേക്ക് […]

Continue Reading

പത്താം ക്ലാസ് വിദ്യാര്‍ഥിനി സുഹൈലയുടെ മരണം വഴിത്തിരിവില്‍; യുവാവ്‌ അറസ്റ്റില്‍

കാസര്‍കോട്: ബോവിക്കാനത്ത് എസ്‌എസ്‌എല്‍സി പരീക്ഷയുടെ തലേദിവസം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഷുഹൈലയുടെ മരണത്തില്‍ ഒരാൾ അറസ്റ്റിൽമുളിയാറിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിലാംകട്ട സ്വദേശി മുഹമ്മദ് ഇര്‍ഷാദിനെ ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്, പോക്‌സോ, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്,ഷുഹൈലയെ ഫോണില്‍ നിരന്തരം ശല്യം ചെയ്ത യുവാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു,മരണത്തില്‍ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി കുടുംബം ആദൂര്‍ പൊലീസിനു പിറ്റേദിവസം തന്നെ പരാതി […]

Continue Reading

സജി ചെറിയാന്‍ രാജി വച്ചു

ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന്‍ രാജിവെച്ചു. സിപിഐഎം നിര്‍ദേശപ്രകാരമാണ് സജി ചെറിയാന്റെ രാജി. അല്പ സമയത്തിനുള്ളില്‍ സജി ചെറിയാന്‍ മാധ്യമങ്ങളെ കാണും.ഭരണഘടനാ ലംഘന പരാമര്‍ശത്തില്‍ സജി ചെറിയാനെ പിന്തുണയ്ക്കാതെ സിപിഐഎം കേന്ദ്ര നേതൃത്വം രംഗത്തെത്തിയിരുന്നു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിഷയത്തിലെ നിലപാട് വ്യക്തമാക്കിയില്ല. സംസ്ഥാനത്തെ നേതാക്കള്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കട്ടെയെന്നാണ് യെച്ചൂരി പ്രതികരിച്ചത്. സംസ്ഥാന നേതാക്കളുമായി താന്‍ സംസാരിച്ചെന്നും ഉചിതമായ തീരുമാനം ഉടന്‍ ഉണ്ടാകും എന്നും യെച്ചൂരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സജി […]

Continue Reading

പോക്‌സോ കേസിൽ ബി.ജെ.പി നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: പോക്‌സോ കേസിൽ ബി.ജെ.പി നേതാവ് അറസ്റ്റിൽ. കൊല്ലയിൽ വിക്രമൻ നായരാണ് അറസ്റ്റിലായത്.റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനാണ് ഇയാൾ. 16 വയസുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനനത്തിന് ഇരയാക്കിയെന്നാണ് കേസ്. ഇന്നലെയാണ് വിക്രമൻ നായരെ അറസ്റ്റ് ചെയ്തത്. 

Continue Reading

ഓൺലൈനിൽ ബുക്ക് ചെയ്ത് ബാഗ് കിട്ടി, തുറന്നപ്പോൾ പഴ്സ്, പണം, എടിഎം കാർഡ്

ഓൺലൈനിൽ ബുക്ക് ചെയ്തു കിട്ടിയ ബാഗ് തുറന്നു നോക്കിയപ്പോൾ അതിനുള്ളിൽ വലിയ തരം പഴ്സ്. അതു തുറന്നപ്പോൾ അകത്ത് പണവും എടിഎം കാർഡ് ഉൾപ്പെടെയുള്ള രേഖകളും. വീട്ടുകാർ അന്തംവിട്ടു. പിന്നീട് അന്വേഷണം നടത്തി ഉടമയെ കണ്ടെത്തി. തൃക്കരിപ്പൂർ പൂച്ചോലിലെ ടി.സഹലിന്റെ വീട്ടിലാണു സംഭവം. സഹോദരിക്കു വേണ്ടി സഹൽ ഒൺലൈനിൽ ബാഗിന് ഓർഡർ നൽകി. ഇന്നലെ ബാഗ് കയ്യിലെത്തി. തുറന്നു നോക്കിയപ്പോഴാണ് പഴ്സും അതിനകത്തു പണവും രേഖകളും കണ്ടെത്തിയത്.തുടർന്നു പൊലീസിൽ ബന്ധപ്പെട്ടു. തൽക്കാലം കയ്യിൽ വയ്ക്കാനായിരുന്നു നിർദേശം. പിന്നീട് […]

Continue Reading