പൊറോട്ടയുടെ വില കൂടിപ്പോയെന്ന് പരാതി; ഹോട്ടലുടമയുടെ തല അടിച്ചുപൊട്ടിച്ചു

പൊറോട്ടയുടെ വില കൂടിപ്പോയെന്നു പറഞ്ഞ് നാലംഗ സംഘം ആറ്റിങ്ങൽ മൂന്നുമുക്കിലെ ജൂസ് സ്റ്റാന്റ് ഹോട്ടൽ ഉടമയുടെ തല അടിച്ചു പൊട്ടിച്ചു. തലയ്ക്ക് ഗുരുതര പരുക്കേറ്റ ആറ്റിങ്ങൽ മൂന്നുമുക്ക് ബി.എൽ നിവാസിൽ ഡിജോയി വെഞ്ഞാറമ്മൂട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 12,45 ഓടെയാണ് സംഭവം.ഇന്നോവ കാറിലും ബുള്ളറ്റിലുമായി എത്തിയ നാലുപേർ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച് ബിൽ തുക നൽകി പോയ ശേഷം വീണ്ടും മടങ്ങിയെത്തുകയായിരുന്നു.പൊറോട്ടയ്ക്ക് 12 രൂപ വാങ്ങിയെന്നു പറഞ്ഞ് അസഭ്യം പറഞ്ഞു.ഡിജോയ് ഇവരോട് കടയ്ക്കു […]

Continue Reading

ഇരുട്ടടിയായി പാചകവാതക വില വർധന, വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂട്ടി

കൊച്ചി: രാജ്യത്ത് ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വീണ്ടും കൂട്ടി. സിലിണ്ടറിന് 50 രൂപയുടെ വ‌ർധനയാണ് വരുത്തിയത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് 1050 രൂപയായി. രണ്ട് മാസത്തിനിടയിൽ മൂന്നാമത്തെ തവണയാണ് വീട്ടാവശ്യത്തിനുള്ള പാചകവാതക വില കൂട്ടുന്നത്. കഴിഞ്ഞ മാസം രണ്ട് തവണ പാചകവാതക വില കൂട്ടിയിരുന്നു. ആദ്യം 50 രൂപയുടെയും പിന്നീട് 3 രൂപ 50 പൈസയുടെയും വർധനവാണ് വരുത്തിയത്. 2021 ഏപ്രിലിന് ശേഷം ഗാർഹിക സിലിണ്ടറിന് 240 രൂപയിലധികമാണ് വില വർധിച്ചത്. കഴിഞ്ഞ തവണ 3.50 രൂപയുടെ […]

Continue Reading

സ്വാതന്ത്ര്യ സമര സേനാനി ഗോപിനാഥൻ നായർ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ ഗോപിനാഥൻ നായർ അന്തരിച്ചു. 100 വയസ്സായിരുന്നു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. പഠനകാലത്ത് തന്നെ ബ്രിട്ടീഷ് വിരുദ്ധ പോരട്ടങ്ങളുടെ ഭാഗമായ ഗോപിനാഥൻ നായർ ജയിൽ വാസം അനുഷ്ഠിച്ചു. പത്മശ്രീ അടക്കം നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. 1922 ജൂലൈ ഏഴിന് നെയ്യാറ്റിൻകരയിലായിരുന്നു ജനനം. വിദ്യാഭ്യാസ കാലത്തു തന്നെ ഗാന്ധിയൻ ആശയങ്ങളിൽ ആകൃഷ്ടനായി. പിന്നീട് കേരളത്തിലെത്തിയ ഗാന്ധിജിയെ നേരിൽ കണ്ടത് ഗോപിനാഥൻ നായരുടെ ജീവിതത്തെ മാറ്റിമറിച്ചു. കോളേജ് കാലം മുതൽക്ക് സ്വാതന്ത്ര്യ […]

Continue Reading

കുമ്പള റെയില്‍വേ സ്റ്റേഷനിൽ വെള്ളം കയറി; യാത്രക്കാര്‍ വലഞ്ഞു

കുമ്പള: കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് കുമ്പള റെയിൽവേ സ്റ്റേഷനിൽ വെള്ളം കയറി. ദേശീയ പാതയിൽ നിന്നടക്കം മഴവെള്ളം സ്റ്റേഷനിലേക്ക് ഇരച്ചു കയറുകയായിരുന്നു. ട്രെയിൻ കയറാൻ എത്തിയവർ മുട്ടോളം വെള്ളത്തിലാണ് ട്രെയിൻ കാത്തു നിന്നത്. എല്ലാ വർഷവും ശക്തമായ മഴയുണ്ടാകുമ്പോൾ കുമ്പള സ്റ്റേഷന്റെ അവസ്ഥ ഇത് തന്നെയാണെന്ന് യാത്രക്കാർ പറയുന്നു. ടികറ്റ് കൗണ്ടറിന് മുമ്പിലും പ്ലാറ്റ്ഫോമിലും മലിനജലം ഒഴുകി പരക്കുകയായിരുന്നു.ചൊവ്വാഴ്ച ഉച്ചയോടെ മഴ കുറഞ്ഞതിനാൽ വെള്ളകെട്ടിന് താൽകാലിക പരിഹാരമായിട്ടുണ്ട്. റോഡിൽ നിന്നും താഴ്ചയിലാണ് […]

Continue Reading

അധ്യാപക ഒഴിവ്

▪️ ചെറുവത്തൂർ : ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ (ടി.എച്ച്.എസ്.) വൊക്കേഷണൽ ടീച്ചർ ഫിസിക്സ് (ജൂനിയർ), നോൺ വൊക്കേഷണൽ ടീച്ചർ (ജി.എഫ്.സി.) ജൂനിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഏഴിന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. വെള്ളിക്കോത്ത് : മഹാകവി പി.സ്മാരക ഗവ. വി.എച്ച്.എസ്.എസിൽ എച്ച്.എസ്.എ. ഇംഗ്ലീഷ് ഒഴിവുണ്ട്. അഭിമുഖം ആറിന് രാവിലെ 10.30-ന്. ഇരിയണ്ണി : ജി.വി.എച്ച്.എസ്.എസ്. ഇരിയണ്ണിയിൽ എച്ച്.എസ്.എ. (ഹിന്ദി ഒന്ന്) ഒഴിവുണ്ട്. അഭിമുഖം ഏഴിന് രാവിലെ 10.30-ന്. ഫോൺ: 9495909552. ബാര : […]

Continue Reading

പനിയിൽ വിറച്ച് കാസർകോട് ജില്ല; കുതിച്ചുയർന്ന് കണക്ക്, പരിധി വിട്ട് വയറിളക്കം

കാഞ്ഞങ്ങാട് ∙ ജില്ലയിൽ പനിബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ ജില്ലയിൽ പനി ബാധിച്ചു ചികിത്സ തേടിയത് 2442 പേരാണ്. ഇതിനിടെ 2 പേർക്കു ജില്ലയിൽ എച്ച് വൺ എൻ വണ്ണും സ്ഥിരീകരിച്ചു. തൃക്കരിപ്പൂരിലാണ് 2 പേർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. ജില്ലയിൽ എച്ച് 1 എൻ 1 സ്ഥിരീകരിച്ചതിനാൽ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. പനിക്കൊപ്പം വയറിളക്കവും പടരുന്നുണ്ട്. കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ 241 പേരാണു വയറിളക്കം ബാധിച്ചു […]

Continue Reading

ജില്ലയിൽ *എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു. ‘ ജാഗ്രത പാലിക്കണം: ഡി. എം. ഒ*

ജില്ലയിൽ ചില പ്രദേശങ്ങളിൽ എച്ച് വൺ എൻ വൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാംദാസ് എ .വി അറിയിച്ചു.ഇൻഫ്ളുവെൻസ എ എന്ന ഗ്രൂപ്പിൽപെട്ട ഒരു വൈറസാണ് എച്ച്.വൺ.എൻ.വൺ. പന്നികളിലാണ് സാധാരണ ഇത് കൂടുതലായി കണ്ടു വരുന്നത്. പന്നികളുമായി അടുത്തിടപഴകുന്ന ആളുകളിലേക്ക് അസുഖം പകരാനുള്ള സാധ്യതയുണ്ട്.വായുവിലൂടെയാണ് രോഗാണുക്കൾ ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് എത്തുന്നത്. ഒരാളിൽനിന്ന് മറ്റൊരാളിലേക്കും അസുഖം പകരാം. *രോഗലക്ഷണങ്ങൾ* പനി,ശരീര വേദന,തൊണ്ടവേദന,കഫമില്ലാത്ത വരണ്ട ചുമ,ക്ഷീണം,വയറിളക്കം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. മിക്കവരിലും […]

Continue Reading

റാസൽഖൈമയിൽ പനി ബാധിച്ച് മലയാളി വിദ്യാർഥിനി മരിച്ചു

പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥിനി റാസൽഖൈമയിൽ മരിച്ചു. റാസൽഖൈമ ഇന്ത്യൻ സ്കൂളിലെ പ്ലസ്ടു വിദ്യാർഥി കോട്ടയം പൊൻകുന്നം സ്വദേശി ഹനാൻ നൂറാണ് (17) മരിച്ചത്.പ്രതിരോധ ശേഷി തകരാറിലാകുന്ന അസുഖമുള്ള ഹനാൻ പനിബാധിച്ചതിനെ തുടർന്ന് റാസൽഖൈമ ഉബൈദുല്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റാസൽഖൈമയിൽ ക്രസന്റ് ഗാരേജ് നടത്തുന്ന പൊൻകുന്നം കല്ലംപറമ്പിൽ അബ്ദുൽകരീമിന്റെയും മലയാളം മിഷൻ റാസൽഖൈമ കോർഡിനേറ്റർ ബബിതയുടെയും മകളാണ്. സഹോദരൻ: നൗഫീൻ നൂർ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

Continue Reading

രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് എസ്.എഫ്.ഐക്കാർ പോയ ശേഷമെന്ന് പൊലീസ് റിപ്പോർട്ട്

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് എസ്.എഫ്.ഐക്കാർ പോയ ശേഷമെന്ന് പൊലീസ് റിപ്പോർട്ട്. ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഗാന്ധി ചിത്രം ആദ്യം നിലത്ത് വീണത് കമിഴ്ന്ന നിലയിലായിരുന്നു, കസേരയിൽ വാഴവെച്ച ശേഷവും ചുമരിൽ ഗാന്ധി ചിത്രം ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ആഭ്യന്തര സെക്രട്ടറിക്കാണ് എ.ഡി.ജി.പി മനോജ് എബ്രഹാം ഇതുസംബന്ധിച്ച റിപ്പോർട്ട് കൈമാറിയത്. കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എസ്എഫ്‌ഐ പ്രവർത്തകരുട അക്രമം നടക്കുമ്പോൾ മഹാത്മഗാന്ധിയുടെ ചിത്രം ചുമരിലുണ്ടായിരുന്നു. പിന്നീട് ചില മാധ്യമങ്ങൾ ദൃശ്യങ്ങൾ […]

Continue Reading