എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍, പ്രതികളുടെ കൈവശം 50 വിദ്യാര്‍ത്ഥികളുടെ പേരുകള്‍

തൃശ്ശൂര്‍: കൈപ്പമംഗലത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ചെന്ത്രാപിനി സ്വദേശി ജിനേഷ്, കൈപ്പമംഗലം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. 15.2 ഗ്രാം എം‍ഡിഎംഎയാണ് ഇവരില്‍ നിന്ന് എക്സൈസ് പിടികൂടിയത്. ഇവർ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു.പ്രതികളുടെ കയ്യില്‍ നിന്നും 50 വിദ്യാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ എക്സൈസ് കണ്ടെടുത്തു. പതിനേഴും 25 ഉം വയസ്സിന് ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളുടെ പേരാണ് ലിസ്റ്റിലുള്ളത്. കടമായി ലഹരി നൽകിയവരുടെ ലിസ്റ്റാണിതെന്നും ഇവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  

Continue Reading

കുമ്പള ഗവ: ഹയർ സെക്കൻ്ററി സ്കൂൾ പിടിഎ : എ കെ ആരിഫ് പ്രസിഡണ്ട്

കുമ്പള: കുമ്പള ഗവ: ഹയർ സെകൻ്ററി സ്കൂൾ 2022-23 വർഷത്തേക്കുള്ള പിടിഎ പ്രസിഡണ്ടായി എ കെ ആരിഫിനെ തെരെഞ്ഞെടുത്തു ജനറൽ ബോഡി യോഗത്തിൽ നിന്നും തിരഞ്ഞെടുത്ത ഇരുപത്തൊന്നംഗ എക്സികൂട്ടിവിൽ നിന്നാണ് പ്രസിഡണ്ടായി എ കെ ആരിഫിനെയും വൈ: പ്രസിഡണ്ടായി കെ എം മൊയ്തീൻ അസീസിനെയും തിരഞ്ഞെടുത്തത്. സെക്രട്ടറി പ്രിൻസിപ്പൾ ദിവാകരൻ കെ, ട്രഷററായി പ്രധാന അധ്യാപകൻ കൃഷ്ണ മൂർത്തി, അംഗങ്ങളായി ദിനേശ് കെ വി ,രവി എം,യൂസുഫ് വി പി, യൂസുഫ് ഉളുവാർ, മ എം സബൂറ, […]

Continue Reading

ശാസ്ത്രമേളയ്ക്കിടെ പന്തൽ തകർന്ന് വീണ് അപകടം: കരാറുകാരനടക്കം നാല് പേർ കസ്റ്റഡിയിൽ

മഞ്ചേശ്വരം: കാസർകോട് ബേക്കൂറിൽ സ്‌കൂൾ ശാസ്ത്രമേളയ്ക്കിടെ പന്തൽ തകർന്നു വീണ സംഭവത്തിൽ കരാറുകാരൻ ഉൾപ്പെടെ നാലു പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. അശ്രദ്ധമായ നിർമ്മാണത്തിൽ കർശനമായ നടപടിയുണ്ടാവുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. അപകടത്തിൽ 59 വിദ്യാർഥികളാണ് ചികിത്സ തേടിയത്. 11 വിദ്യാർഥികൾ മംഗളൂരുവിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. നാല് വിദ്യാർഥികൾ കാസർകോട് ജനറൽ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. ചികിത്സയിൽ കഴിയുന്ന വിദ്യാർഥികളുടെ നില ഗുരുതരമല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം മറ്റു […]

Continue Reading

ഉപ്പള ബേകുറിൽ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്നു, 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കാസര്‍കോട്: ഉപ്പള ബേകുറിൽ സ്കൂള്‍ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്നു. ബേക്കൂര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലാണ് സംഭവം. മഞ്ചേശ്വരം ഉപജില്ലാ മത്സരത്തിനിടെയാണ് തകര ഷീറ്റുകൊണ്ട് നിര്‍മ്മിച്ച പന്തല്‍ തകര്‍ന്നത്. 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കുണ്ട്. നാലുപേരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

​ഗുജറാത്തിൽ ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തി ഉവൈസിയുടെ പാർട്ടി; വിവാദം

അഹമ്മദാബാദ്: ​ഗുജറാത്തിൽ ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തി അസദുദ്ദീൻ ഉവൈസിയുടെ പാർട്ടി. അഹമ്മദാബാദിൽ കഴിഞ്ഞദിവസമാണ് എ.ഐ.എം.ഐ.എം നേതാക്കൾ ബദ്ധവൈരികളായ ബി.ജെ.പിയുടെ നേതാക്കളുമായി ചർച്ച നടത്തിയത്.കെമിക്കലി എൻഹാൻസ്ഡ് പ്രൈമറി ട്രീറ്റ്മെന്റ് പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് ചർച്ച നടന്നതെന്നാണ് ഇരു പാർട്ടി നേതാക്കളുടേയും അവകാശവാദം. എന്നാൽ അടച്ച മുറിയിൽ നടന്ന ചർച്ച വിവാദമാവുകയും രൂക്ഷവിമർശനം ഉയരുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം അഹമ്മദാബാദ് മേയർ കിരിത് പർമറും ബി.ജെ.പി സിറ്റി ഇൻചാർജും സംസ്ഥാന സഹ ട്രഷററുമായ ധർമേന്ദ്ര ഷായുമടക്കമുള്ളവരും എ.ഐ.എം.ഐ.എം സംസ്ഥാന അധ്യക്ഷൻ […]

Continue Reading

‘ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിക്കുന്ന കാപ്പിക്കുരു കള്ളന്‍’; കാസർഗോഡ് കെ.സുരേന്ദ്രനെതിരെ പോസ്റ്റര്‍

കാസര്‍ഗോഡ്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കാസർകോട്ട് പോസ്റ്റർ. ബലിദാനികളെ അപമാനിച്ച നേതാക്കളെ കെ.സുരേന്ദ്രൻ സംരക്ഷിച്ചുവെന്നാണ് പോസ്റ്ററിലെ ആക്ഷേപം. കാസർകോട് നഗരത്തിലും കുമ്പള, സീതാംകോളി, കടന്നക്കാട് എന്നിവിടങ്ങളിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിപിഎം നേതാവിനെ കുമ്പള പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷനാക്കാൻ ബി ജെ പി പിന്തുണ നൽകിയതിനെതിരെ ജില്ലയിൽ നേരത്തെ ഒരു വിഭാഗം പ്രതിഷേധിച്ചിരുന്നു.ഇതിന് പിന്നാലെയാണ് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്. ‘കുമ്പള ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിക്കുന്ന കാപ്പിക്കുരു കള്ളന്‍ […]

Continue Reading

ബെംഗളൂരുവില്‍ മൂന്നംഗ മലയാളി കുടുംബം പൊള്ളലേറ്റ് മരിച്ചനിലയിൽ

ബെംഗളൂരുവില്‍ മൂന്നംഗമലയാളി കുടുംബം പൊളളലേറ്റ് മരിച്ചനിലയില്‍. പാലക്കാട് സ്വദേശി കെ.സന്തോഷ് കുമാറും ഭാര്യയും മകളുമാണ് മരിച്ചത്. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ്…

Continue Reading

ഇന്നലെ പരപ്പ കനകപ്പള്ളിയിൽ ലോറി സ്‌കൂട്ടിയിൽ ഇടിച്ചുണ്ടായ അപകടത്തിന്റെ വിഡിയോ…. അപകടത്തിൽ 2 യുവാക്കൾ മരണപെട്ടു

ഇന്നലെ പരപ്പ കനകപ്പള്ളിയിൽ ലോറി സ്‌കൂട്ടിയിൽ ഇടിച്ചുണ്ടായ അപകടത്തിന്റെ വിഡിയോ….അപകടത്തിൽ 2 യുവാക്കൾ മരണപെട്ടു

Continue Reading

ഒരു വര്‍ഷം; വിദഗ്ദ്ധ ചികിത്സയില്ലാതെ പൊലിഞ്ഞത് എന്‍ഡോസള്‍ഫാന്‍ ബാധിതരായ പത്തിലേറെ കുരുന്നുകളുടെ ജീവന്‍

കാസര്‍കോഡ്: മുഖ്യമന്ത്രിയും മന്ത്രിമാരും എയിംസ് ഒഴികെ ബാക്കിയെല്ലാം നല്‍കുമെന്ന ഉറപ്പില്‍ ദയാബായി സമരം അവസാനിപ്പിച്ചുവെങ്കിലും കാസര്‍കോഡ് ഇപ്പോഴും ആശങ്കയിലാണ്. മൂന്ന് വര്‍ഷം മുമ്പും ഇതേ വാഗ്ദാനങ്ങളാണ് നല്‍കിയിരുന്നത്. വിദഗ്ധ ചികിത്സ സൗകര്യങ്ങളുടെ കുറവ് തന്നെയാണ് അന്നും ഇന്നും ജനങ്ങള്‍ നേരിടുന്ന പ്രശ്‌നം. പുതിയ എന്‍ഡോസള്‍ഫാന്‍ ബാധിതരെ കണ്ടു പിടിക്കാനുള്ള ക്യാമ്പുകള്‍ നടന്നിട്ട് വര്‍ഷങ്ങളായി. കാസര്‍കോട്ടെ ആരോഗ്യമേഖലയിലെ ശോചീനായവസ്ഥ പരിഹരിക്കണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. ചികിത്സയുടെ അപര്യാപ്തത കാരണം ഒരു വര്‍ഷത്തിനിടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ പത്തിലേറെ കുഞ്ഞുങ്ങളുടെ ജീവനാണ് […]

Continue Reading

‘ലക്ഷ്മി ദേവിയെ ആരാധിച്ചാൽ മാത്രമേ സമ്പത്തുണ്ടാകൂ എങ്കിൽ മുസ്‌ലിംകളിൽ പണക്കാർ കാണുമോ?’; ഹിന്ദു ദൈവങ്ങള്‍ക്കെതിരെ ബി.ജെ.പി എം.എല്‍.എ

പട്ന: ഹിന്ദു ദൈവങ്ങളെ കുറിച്ച് പ്രസ്താവനകൾ നടത്തി വിവാദത്തിലായി ബി.ജെ.പി എം.എൽ.എ. ബിഹാറിലെ ഭ​ഗൽപുർ ജില്ലയിലെ പിർപൈന്തി എം.എൽ.എയായ ‌‌ലാലൻ പാസ്വാനാണ് വിവാദത്തിലായിരിക്കുന്നത്. ഹിന്ദു വിശ്വാസങ്ങളെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച എം.എൽ.എ ദീപാവലി ദിനത്തിൽ ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിനെയും ചോദ്യം ചെയ്തു. “ലക്ഷ്മീ ദേവിയെ ആരാധിച്ചാൽ മാത്രമാണ് സമ്പത്ത് ലഭിക്കുന്നതെങ്കിൽ മുസ്‌ലിംകൾക്കിടയിൽ കോടീശ്വരന്മാർ ഉണ്ടാകുമായിരുന്നില്ല. മുസ്‌ലിംകൾ ലക്ഷ്മീ ദേവിയെ ആരാധിക്കുന്നില്ല, അവരിൽ പണക്കാരില്ലേ? മുസ്‌ലിംകൾ സരസ്വതി ദേവിയെ ആരാധിക്കുന്നില്ല. മുസ്‌ലിംകൾക്കിടയിൽ പണ്ഡിതന്മാരില്ലേ? അവർ ഐ.എ.എസും ഐ.പി.എസും ആകുന്നില്ലേ?- […]

Continue Reading