അവസാനിപ്പിച്ചത് നിരാഹാര സമരം; പോരാട്ടം തുടരും: ദയാബായി

എൻഡോസൾഫാൻ ഇരകൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക ദയാബായി, 18 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. സമരസമിതി ആവശ്യപ്പെട്ട മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ദയാ ബായി അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചത്. ആശുപത്രിയില്‍ നിന്നും സമരപന്തലിലെത്തിയ ദയാബായി എല്ലാവര്‍ക്കും നന്ദി അറിയിച്ചു. സമരപന്തലിലെത്തിയ ദയാബായിയെ ആവേശപൂര്‍വ്വമാണ് ഏതിരേറ്റത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും സമരപന്തലിലെത്തി. കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടിയാണ് കഴിഞ്ഞ 18 ദിവസമായി […]

Continue Reading

കന്തൽ മണിയംപാറ ജി സി സി കെ എം സി സി സ്വരൂപിച്ച ഫണ്ട് ശാഖാ കമ്മറ്റിയെ ഏൽപ്പിച്ചു

കന്തൽ : കന്തൽ മണിയംപാറ ജി സി സി കെ എം സി സി കമ്മിറ്റി ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി സ്വരൂപിച്ച മൂന്ന് ലക്ഷത്തിൽപരം രൂപ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയെ ഏൽപിച്ചു . മണിയംപാറയിൽ പുതുതായി നിർമിച്ച ഇരിപ്പിടത്തിൽ നടത്തിയ ചടങ്ങിൽ എം അബ്ദുള്ള മൂഗു പ്രാർത്ഥന നടത്തി . ഏ ജി മഹമ്മൂദ് അദ്ധ്യക്ഷത വഹിച്ചു .ടി എം ഹമീദലി, ഇബ്രാഹിം മുണ്ട്യത്തടുക്കം എന്നിവർ സംസാരിച്ചു. കന്തൽ മണിയംപാറ ജി സി സി കെ […]

Continue Reading

തോൽവിയറിയാത്ത നേതാവ്; താഴേതട്ടിൽനിന്ന് ഉയർന്നുവന്നു- കോൺഗ്രസിന് ഇനി ദലിത് ക്യാപ്റ്റൻ

‘സൊലില്ലാദ സറദാര’ എന്ന പേരിലാണ് മല്ലികാർജുൻ ഖാർഗെ കർണാടക രാഷ്ട്രീയത്തിൽ അറിയപ്പെടുന്നത്. തോൽവി അറിയാത്ത നായകൻ എന്നാണ് ആ പ്രയോഗത്തിനർത്ഥം. ആ പ്രയോഗം ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ് ഖാർഗെ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരിക്കൽ പോലും തോൽവി അറിയാത്ത കർണാടകയിലെ ആ ദലിത് നേതാവ് ഇനി രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള രാഷ്ട്രീയ പാർട്ടിയെ നയിക്കും. രണ്ടര പതിറ്റാണ്ടിനുശേഷം കോൺഗ്രസിനെ നയിക്കാൻ നെഹ്‌റു കുടുംബത്തിനു പുറത്തുനിന്നൊരു നേതാവെത്തുന്നു. എന്നാൽ, പ്രത്യക്ഷത്തിൽ പുറത്തുനിന്നാണെങ്കിലും എല്ലാ അർത്ഥത്തിലും നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനാണ് ഖാർഗെ. അതുകൊണ്ടു […]

Continue Reading

‘ഹലാല്‍ ഫ്രീ’ ദീപാവലി ആഹ്വാനം ചെയ്ത് വലതുപക്ഷ സംഘടനകള്‍; കെഎഫ്‌സിക്കും മക്‌ഡൊണാള്‍ഡ്‌സിനും മുന്നറിയിപ്പ്

ബെംഗളൂരു: കര്‍ണാടകയില്‍ ‘ഹലാല്‍ ഫ്രീ’ ദീപാവലിക്ക് ആഹ്വാനം ചെയ്ത് വലതുപക്ഷ സംഘടനകള്‍. അന്താരാഷ്ട്ര ഹോട്ടല്‍ ശൃംഖകള്‍ ഭക്ഷണ പദാര്‍ത്ഥങ്ങളെ ഹലാല്‍, നോണ്‍ ഹലാല്‍ എന്ന് വേര്‍തിരിച്ച് വിതരണം ചെയ്യണമെന്നാണ് ഉയര്‍ത്തുന്ന പ്രധാന ആവശ്യം. ഇതിന്റെ ഭാഗമായി കെഎഫ്‌സി, മക്‌ഡൊണാള്‍ഡ്‌സ് എന്നീ സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇത്തരം കമ്പനികള്‍ അമുസ്ലീമുകള്‍ക്ക് ഹലാല്‍ ഭക്ഷണം വിതരണം ചെയ്യരുതെന്നാണ് ആവശ്യം. ഹിന്ദു ജനജാഗ്രതി സമിതി, ശ്രീരാം സേന തുടങ്ങിയ സംഘടനകളാണ് ഹലാല്‍ ഫ്രീ ദീപാവലിക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ശ്രീരാം […]

Continue Reading

ഖാർഗെയോ തരൂരോ? കോൺഗ്രസ് അധ്യക്ഷനെ ഇന്നറിയാം

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇന്ന്. ഡൽഹി എഐസിസി ആസ്ഥാനത്ത് രാവിലെ 10 മണി മുതലാണ് വോട്ടെണ്ണൽ. 68 പോളിംഗ് ബൂത്തുകളിലെയും ബാലറ്റ് ബോക്‌സുകൾ എഐസിസി ആസ്ഥാനത്ത് ഇന്നലെ വൈകീട്ടോടെ എത്തിച്ചു. ഇത് ആറാം തവണയാണ് പാർട്ടി അധ്യക്ഷനെ കണ്ടെത്താൻ കോൺഗ്രസ് തെരഞ്ഞെടുപ്പ് നടത്തിയത്. മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിലുള്ള പോരാട്ടത്തിൽ 9497 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ പത്ത് മണിയോടെ ആണ് വോട്ടെണ്ണൽ എഐസിസി ആസ്ഥാനത്ത് ആരംഭിക്കുക. പ്രദേശ് റിട്ടേണിംഗ് ഓഫീസർമാർ എഐസിസി […]

Continue Reading

ഹിജാബ് അഴിച്ചില്ലെങ്കിൽ ആധാർ കാർഡ് ലഭിക്കില്ലെന്ന് പാലക്കാട് നഗരസഭാ സെക്രട്ടറി

പാലക്കാട്: ഹിജാബ് അഴിച്ചില്ലെങ്കിൽ സേവനം ലഭിക്കില്ലെന്ന് പാലക്കാട് നഗരസഭാ സെക്രട്ടറി. ആധാർ കാർഡ് എടുക്കാനെത്തിയ സ്ത്രീയോടാണ് ഹിജാബ് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടത്. കൗൺസിലർമാർ പ്രതിഷേധിച്ചതോടെ സെക്രട്ടറി ക്ഷമാപണം നടത്തി.

Continue Reading

ജോലിക്ക് പോകരുതെന്ന് പറഞ്ഞ് ഭാര്യയ്ക്ക് ക്രൂരമര്‍ദ്ദനം; ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസ്

തിരുവനന്തപുരം: മലയിന്‍കീഴില്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ജോലിക്ക് പോകരുതെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. മേപ്പുക്കട സ്വദേശി ദിലീപാണ് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സമീപത്തെ മാര്‍ജിന്‍ഫ്രീ ഷോപ്പിലെ ജീവനക്കാരിയാണ് യുവതി. ജോലിക്ക് പോയി തിരിച്ചു വന്ന യുവതിയെ മദ്യപിച്ചു വന്ന ഭര്‍ത്താവ് ജോലിക്ക് പോകരുതെന്ന് ആവശ്യപ്പെട്ട് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിന്റെ ഇടയില്‍ മുഖത്തു നിന്നു ചോര വന്നിട്ടും നിര്‍ത്തിയില്ല. ഇനി ജോലിക്ക് പോകില്ലെന്ന് യുവതിയെ കൊണ്ട് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു. ഇനി […]

Continue Reading

17 കുളങ്ങൾ നിർമിച്ചു, നട്ടത് 2000ത്തിലേറെ മരങ്ങൾ; കർണാടകയുടെ ‘കുളം മനുഷ്യന്’ വിട

ബെംഗളൂരു: കർണാടകയിലെ ‘കുളം മനുഷ്യൻ’ ഇനി ഓർമ. കുളങ്ങൾ നിർമിച്ച് പ്രധാനമന്ത്രിയുടെ പ്രശംസ നേടിയ കൽമനെ കാമഗൗഡ അന്തരിച്ചു. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ മലവല്ലി താലൂക്കിന്റെ മുഖച്ഛായ തന്നെ മാറ്റിയ വ്യക്തിയായിരുന്നു കൽമനെ കാമഗൗഡ. ഗ്രാമത്തിൽ തരിശായി കിടക്കുന്ന കുന്നുകൾ കണ്ട കാമഗൗഡ അവിടെ കുളങ്ങൾ നിർമിക്കാൻ തുടങ്ങി. 17ലധികം കുളങ്ങളാണ് ഇദ്ദേഹം നിർമിച്ചത്. ഒപ്പം രണ്ടായിരത്തിലേറെ മരങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്‌തു. കാമഗൗഡയുടെ കഠിനാധ്വാനം മനുഷ്യർക്ക് മാത്രമല്ല മലവല്ലി മേഖലയിലെ നിരവധി മൃഗങ്ങൾക്കും പക്ഷികൾക്കും പ്രയോജനപ്പെട്ടു. തരിശായി […]

Continue Reading

‘ചിലര്‍ക്ക് എത്ര കിട്ടിയാലും മതിയാവില്ല, അത് വേറെ കാര്യം’; എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ അപമാനിച്ച് എംഎല്‍എ

കൊച്ചി: കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ അപമാനിച്ച് ഉദുമ എംഎല്‍എ സിഎച്ച് കുഞ്ഞമ്പു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് കഴിയുന്ന രീതിയില്‍ സര്‍ക്കാര്‍ സഹായം നല്‍കി വരുന്നുണ്ട്. എന്നാല്‍ ചിലര്‍ക്ക് എത്ര കിട്ടിയാലും മതിയാവില്ലെന്ന കുഞ്ഞമ്പുവിന്റെ പരാമര്‍ശമാണ് വിവാദമായത്. പരാമര്‍ശം പിന്‍വലിച്ച് എംഎല്‍എ മാപ്പ് പറയണമെന്ന ആവശ്യം ശക്തമായി.’കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് മിക്കവാറും എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. സുപ്രീംകോടതി പറഞ്ഞ 5 ലക്ഷം രൂപ ലിസ്റ്റില്‍പെട്ട എല്ലാവര്‍ക്കും കൊടുത്തു കഴിഞ്ഞു. കാറ്റഗറി തിരിച്ചാണ് […]

Continue Reading

‘ആക്ഷേപിച്ചാൽ മന്ത്രിസ്ഥാനം റദ്ദാക്കും’; ഭീഷണിയുമായി ഗവർണർ

തിരുവനന്തപുരം: സർക്കാറിന് മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ പദവിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നതടക്കമുള്ള നടപടിയുണ്ടാവുമെന്ന് ഗവർണർ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ടെന്നും എന്നാൽ പദവിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളുണ്ടായാൽ കടുത്ത നിലപാട് സ്വീകരിക്കുമെന്നുമാണ് ഗവർണറുടെ ഭീഷണി. സർക്കാർ ഗവർണർ പോര് തുടങ്ങിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനം വിളിച്ച് ഗവർണർക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. അതിന് ശേഷമാണ് ഗവർണർ കേരളത്തിലെ മാധ്യമങ്ങളോട് സംസാരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചത്. മുഖ്യമന്ത്രി […]

Continue Reading