മംഗളൂരുവിൽ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം

മംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കണ്ണൂർ ഏരുവേശി സ്വദേശി അഭിജിത്ത് ( 24 ) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിനിടിച്ചാണ് അപകടം. ( young man died in a bike accident in Mangaluru ). കൂടെയുണ്ടായിരുന്ന സുഹൃത്ത് നിഖിൽ പരുക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജോലി ആവശ്യത്തിനായാണ് ഇരുവരും മംഗളൂരുവിലെത്തിയത്.

Continue Reading

കേരളത്തില്‍ നരബലി:തിരുവല്ലയിലെ ദമ്പതികള്‍ക്ക് ഐശ്വര്യലബ്ധിക്കായി എറണാകുളം ജില്ലയിലെ രണ്ട് സ്ത്രീകളെ ബലി നല്‍കി

എറമാകുളം” കേരളത്തിലുംനരബലി:തിരുവല്ലയിലെ ദമ്പതികള്‍ക്ക് ഐശ്വര്യലബ്ധിക്കായി എറണാകുളം ജില്ലയിലെ രണ്ട് സ്ത്രീകളെ ബലി നല്‍കി.പെരുമ്പാവൂരിലെ ഏജന്‍റാണ് സ്ത്രീകളെ തിരുവല്ലയിലെത്തിച്ചത്.,കടവന്ത്രയിലെ  ഒരു സ്ത്രീയെ കാണാനില്ലെന്ന പാതിയാണ് പോലീസ് അന്വേഷിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാലിടിയിലെ ഒരു സ്ത്രീയേയും ബലി  നല്‍കിയെന്ന് തെളിഞ്ഞത്. കഴിഞ്ഞ മാസം 27നാണ് കടവന്ത്രയില്‍ നിന്ന് സ്ത്രീയെ കാണാതായത്.ഏജന്‍റും ദമ്പതിമാരും പോലീസ് കസ്റ്റഡിയിലാണ്.

Continue Reading

‘ സുരക്ഷ 2022″ – ലോക ട്രോമ ദിനത്തിന്റെ ഭാഗമായി റോഡ്ഷോ ഒരുക്കി ആസ്റ്റര്‍ ഹോസ്പിറ്റൽസ്

” സുരക്ഷ 2022″ – ലോക ട്രോമ ദിനത്തിന്റെ ഭാഗമായി റോഡ്ഷോ ഒരുക്കി ആസ്റ്റര്‍ ഹോസ്പിറ്റൽസ്എട്ട് ദിവസത്തെ റോഡ്ഷോ സംസ്ഥാനത്തെ വടക്കൻ ജില്ലകളില്‍ എഴുപതിലേറെ പൊതുസ്ഥലങ്ങളില്‍ പ്രഥമശുശ്രൂഷയെ പറ്റി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.കാസർഗോഡ്, 10.10.2022: അടിയന്തര ഘട്ടങ്ങളില്‍ പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം ഓര്‍മപ്പെടുത്തുന്നതിനായി ” സുരക്ഷ 2022” റോഡ്ഷോ സംഘടിപ്പിച്ച് ആസ്റ്റര്‍ ഹോസ്പിറ്റൽസ്. ഒക്ടോബര്‍ 17, ലോക ട്രോമ ദിനത്തോട് അനുബന്ധിച്ചാണ് ബോധവത്കരണ പരിപാടി. കേരളത്തിലെ വടക്കൻ ജില്ലകളില്‍ എഴുപതിലേറെ ഇടങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കും. പ്രഥമ ശുശ്രൂഷയുടെ […]

Continue Reading

പശുവിനെ ദേശീയമൃഗമാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി; അതല്ല ജോലിയെന്ന് സുപ്രിംകോടതി

ന്യൂഡൽഹി: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിക്കാതെ തള്ളി. ഇതാണോ കോടതിയുടെ ജോലിയെന്നും ഇത്തരം ഹർജികൾക്കെതിരെ പിഴയീടാക്കുമെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ‘ഒരു മൃഗത്തെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നത് കോടതിയുടെ ജോലിയാണോ? പിഴ ചുമത്താൻ ഞങ്ങളെ നിർബന്ധിതരാക്കുന്ന ഇത്തരം ഹർജികൾ എന്തിനാണ് ഫയൽ ചെയ്യുന്നത്? ഏത് മൗലികാവകാശമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്?’ ജസ്റ്റിസുമാരായ എസ് കെ കൗൾ, അഭയ് എസ് ഓക […]

Continue Reading

ഉപരിപഠനത്തിനായി യു. കെ യിൽ പോകുന്ന യുസഫ് റഷാദിന് മൊഗ്രാൽ കടവത്ത് സിറ്റിസൻ ക്ലബ്‌ യാത്രയയപ്പ് നൽകി

മൊഗ്രാൽ : മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിൽ നിന്ന് ട്രാവൽ & ടൂറിസത്തിൽ മികച്ച മാർക്കോടെ ബിരുദ പഠനം പൂർത്തീകരിച്ചതിന് ശേഷം തുടർപഠനത്തിനായി യുണൈറ്റഡ് കിംഗ്ഡമിലേക്ക് പുറപ്പെടുന്ന ക്ലബ്‌ അംഗം യൂസഫ് റഷാദിന് മൊഗ്രാൽ കടവത്ത് സിറ്റിസൻ ആർട്സ് & സ്പോർട്സ് ക്ലബ്‌ ഹൃദ്യമായ യാത്രയയപ്പ് നൽകി. കഠിനപ്രയത്നത്തിലൂടെ ഇന്റർ നാഷണൽ ബിസിനസ്‌ മാനേജ്മെന്റ് കോഴ്സിന് (IBM) ലണ്ടനിൽ സീറ്റ്‌ തരപ്പെടുത്തിയ റഷാദിനെ യോഗം അഭിനന്ദിച്ചു.ക്ലബ്‌ പരിസരത്ത് നടന്ന യോഗം മുൻ മംഗലാപുരം യൂണിവേഴ്സിറ്റി ഫുട്ബോൾ ടീം ക്യാപ്റ്റൻ […]

Continue Reading

കുമ്പള അനന്തപുരം ക്ഷേത്രത്തിലെ അത്ഭുത മുതല ബബിയ ഇനി ഓർമ്മ

കാസർഗോഡ്: കുമ്പള അനന്തപുരം ക്ഷേത്രത്തിലെ അത്ഭുത മുതല ബബിയ മരിച്ചു. ഇന്നലെ രാത്രിയാണ് മുതലയുടെ മരണംസംഭവിച്ചത്. കേരളത്തിലെ ഏക തടാക ക്ഷേത്രമായ അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബബിയഎന്ന മുതല ഭക്തർക്ക് അത്ഭുതമായിരുന്നു . 75വയസിലേറെ പ്രായമുണ്ട്.മുതലയ്ക്കു നിവേദ്യം ഇവിടെ പ്രധാന വഴിപാടാണ്. ഇഷ്ടകാര്യ സാധ്യത്തിനാണ് ഭക്തർ വഴിപാട് നടത്താറുളളത്. നിവേദ്യം പൂജാരി കുളത്തിലെത്തി കൊടുക്കും. അനുസരണയോടെ കുളത്തിൽ നിന്നും പൊങ്ങി വന്ന് ഭക്ഷണം കഴിക്കുന്ന ബബിയ എല്ലാവർക്കും വിസ്മയമായിരുന്നു. കുളത്തിലെ മറ്റ് ജീവജാലങ്ങളെയും മൽസ്യങ്ങളെയും ബബിയ ഉപദ്രവിക്കാറില്ല.

Continue Reading

നബിദിനാഘോഷം കഴിഞ്ഞ് മടങ്ങവെ വൈദ്യുതാഘാതമേറ്റ് അ‍ഞ്ച് കുട്ടികളടക്കം ആറ് മരണം

ലഖ്നൗ: നബിദിനാഘോഷം കഴിഞ്ഞ് മടങ്ങവെ വൈദ്യുതാഘാതമേറ്റ് അഞ്ച് കുട്ടികളടക്കം ആറ് പേർക്ക് ദാരുണാന്ത്യം. യുപിയിലെ ബഹ്റൈച്ച് ജില്ലയിലെ മസുപൂർ ​ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. പുലർ‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായതെന്നാണ് നി​ഗമനമെന്ന് പൊലീസ് പറയുന്നു. ഭ​ഗ്ദവ ​സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.അഷ്റഫ് അലി (30), സുഫിയാൻ (12), മുഹമ്മദ് ഇൽയാസ് (16), തബ്‌രീസ്‌ (17), അറഫാത്ത് (10), ഇദ്‌രീസ് (12) എന്നിവരാണ് മരിച്ചത്. മുറാദ് ഖാൻ (18), ചാന്ദ് ബാബു (18) എന്നിവർക്കാണ് പരിക്കേറ്റത്. ലഖ്നൗവിലെ […]

Continue Reading

അസമിൽ നബിദിന റാലിക്ക് വിലക്ക്; ഉച്ചഭാഷിണിക്ക് നിയന്ത്രണം

ഗുവാഹത്തി: അസമിലെ മൂന്ന് ജില്ലകളിൽ നബിദിന റാലിക്ക് വിലക്ക്. റാലിക്കു പുറമെ ഉച്ചഭാഷിണിയും നിരോധിച്ചിട്ടുണ്ട്. അസമിലെ മൂന്ന് ജില്ലകളിലാണ് സംസ്ഥാന സർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. അസമിലെ ബാരക് വാലിയിലുള്ള ജില്ലകളായ കരീംഗഞ്ച്, ഹൈലകണ്ടി, കച്ചാർ എന്നീ ജില്ലകളിലാണ് ഹിമാന്ത ബിശ്വ ശർമ ഭരണകൂടം നബിദിന പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ക്രമസമാധാന പ്രശ്‌നങ്ങൾക്കു സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് നബിദിന റാലിക്കും ഉച്ചഭാഷിണിക്കുമെല്ലാം വിലക്കേർപ്പെടുത്തിയത്. മൂന്ന് ജില്ലകളിലും നേരത്തെ പരിപാടിക്ക് അനുമതി നൽകിയിരുന്നു. എന്നാൽ, തീരുമാനം പിന്നീട് മാറ്റുകയായിരുന്നു. അതേസമയം, തുറന്ന […]

Continue Reading

കാസർകോട് ഹൊസങ്കടിയില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന നടത്തിയ യുവദമ്പതികൾ അറസ്റ്റിൽ

കാസർകോട്: മഞ്ചേശ്വരം ഹൊസങ്കടിയിലെ ഫ്ലാറ്റിൽ നിന്ന് മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ യുവദമ്പതികളെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ബടാജെയിലെ സൂരജ് റായി (26), മഹാരാഷ്ട്ര താന സിറ്റി സ്വദേശിനി സെന ഡിസൂസ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്‍സേനയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഓപറേഷന്‍ ക്ലീന്‍ കാസർകോടിന്റെ ഭാഗമായായിരുന്നു വന്‍ മയക്കുമരുന്നു വേട്ട. ജില്ല പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കാസർകോട് ഡിവൈ.എസ്.പിമാരായ വി.വി. മനോജ്, സി.എ. അബ്ദുള്‍ റഹീം, […]

Continue Reading

മൊഗ്രാൽ കടവത്ത് അൽ മദ്രസത്തുൽ ആലിയയിൽ നബിദിനാഘോഷ പരിപാടിക്ക് തുടക്കം

മൊഗ്രാൽ : നബിദിനാഘോഷ പരിപാടിക്ക് തുടക്കം കുറിച്ച് കൊണ്ട് മൊഗ്രാൽ കടവത്ത് അൽ മദ്രസത്തുൽ ആലിയ പരിസരത്ത് സമസ്ത വൈസ് പ്രസിഡന്റ് ശൈഖുനാ യു. എം ഉസ്താദ്‌ പതാക ഉയർത്തി. തുടർന്ന് പ്രവാചക കീർത്തനങ്ങൾ ആലപിച്ച് നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു.സുബ്ഹി നിസ്കാരാനന്തരം മൗലീദ് പാരായണവും ചീരണി വിതരണവും നടന്നു. മദ്രസാ കമ്മിറ്റി ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.

Continue Reading