‘ഉദ്യോഗസ്ഥരിലെ ചില അവതാരങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് തുള്ളുന്നവരല്ല ഇടതുപക്ഷ മന്ത്രിമാര്‍’; രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ പ്രസംഗത്തിലിടപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിന്റെ മറുപടി; വീഡിയോ വൈറല്‍; സാമൂഹ്യ മാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങള്‍(വീഡിയോ കാണാം )

ബേക്കൽ: ഓരോ ഭരണം വരുമ്പോഴും മന്ത്രിമാരെ വഷളാക്കാൻ ഉദ്യോഗസ്ഥരിലെ ചില അവതാരങ്ങൾ രംഗത്ത് ഇറങ്ങാറുണ്ടെന്നും അവരുടെ ലക്ഷ്യം കഴിഞ്ഞാൽ അടുത്ത ഭരണക്കാരെ പിടിക്കുമെന്നും കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ പ്രസംഗിച്ചപ്പോൾ പ്രസംഗത്തിലിടപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിന്റെ മറുപടി. ഇടതുപക്ഷ മന്ത്രിമാർ ഇത്തരം അവതാരങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് തുള്ളുന്നവരെല്ലെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. സദസ്സ് വലിയ കയ്യടിയോടെയാണ് അത് സ്വീകരിച്ചത്. ബേക്കൽ ടൂറിസം സെന്ററിന്റേയും ബിആർഡിസി ഓഫീസ് കെട്ടിടത്തിന്റേയും ശിലാ സ്ഥാപന ചടങ്ങിലാണ് ഉണ്ണിത്താന്റെ ചോദ്യവും മന്ത്രിയുടെ മറുപടിയും ഉണ്ടായത് […]

Continue Reading

പർദ ധരിച്ച് കറങ്ങിനടന്ന യുവാവ് പിടിയിൽ; ചിക്കൻ പോക്‌സ് വന്നതുകൊണ്ടാണെന്ന് വിശദീകരണം(വീഡിയോ കാണാം )

കോഴിക്കോട്:കൊയിലാണ്ടിയിൽ പർദ ധരിച്ച് നടന്ന യുവാവിനെ പൊലീസ് പിടികൂടി. കല്പറ്റ സ്വദേശി ജിഷ്ണു നമ്പൂതിരി ആണ് പിടിയിലായത്. ഇയാളെ പൊലീസ് പിന്നീട് വിട്ടയച്ചു. ഇന്നലെ രാവിലെയാണ് സംഭവം.കൊയിലാണ്ടി ബസ്സ് സ്റ്റാൻഡ് പരിസരത്ത് യുവാവ് പർദയിട്ട് കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപെട്ട ഓട്ടോറിക്ഷ തൊഴിലാളികളാണ് ജിഷ്ണുവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.ചിക്കൻ പോക്സ് വന്നതിനാലാണ് പർദ്ദ ധരിച്ചതെന്നാണ് ജിഷ്ണു പൊലീനോട് പറഞ്ഞത്. കുറ്റകൃത്യങ്ങൾ ഒന്നും ചെയ്യാത്തതിനാൽ ജിഷ്ണുവിനെ വിട്ടയച്ചതായി കൊയിലാണ്ടി പൊലീസ് അറിയിച്ചു. കല്പറ്റ സ്വദേശിയായ ജിഷ്ണു നമ്പൂതിരി ക്ഷേത്രത്തിൽ പൂജാരിയായി […]

Continue Reading

തമിഴ്നാട്ടിൽ റമ്മി ഉൾപ്പെടെയുള്ള ഓൺലൈൻ ഗെയിമുകൾ നിരോധിച്ചു

ചെന്നൈ • തമിഴ്നാട്ടിൽ ഓൺലൈൻ റമ്മി ഉൾപ്പെടെയുള്ള ഗെയിമുകൾ നിരോധിച്ചു. ഓൺലൈൻ ഗെയിം നിരോധനത്തിനുള്ള ഓർഡിനൻസിനു ഗവർണർ ആർ.എൻ.രവി അംഗീകാരം നൽകി. വരുന്ന 17നു ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ഇതു നിയമമായി മാറിയേക്കും. ഓൺലൈൻ ഗെയിമുകൾ കളിച്ച് കടുത്ത സാമ്പത്തിക നഷ്ടമുണ്ടായി ആത്മഹത്യകൾ വർധിച്ചതോടെ ഇത്തരം ഗെയിമുകൾ നിരോധിക്കാനാവശ്യമായ നിയമത്തിന്റെ ചട്ടക്കൂട് തയാറാക്കാനായി റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചിരുന്നു. ഐഐടി ടെക്‌നോളജിസ്റ്റ് ഡോ.ശങ്കരരാമൻ, സൈക്കോളജിസ്റ്റ് ഡോ.ലക്ഷ്മി വിജയകുമാർ, അഡീഷനൽ ഡിജിപി വിനീത് ദേവ് […]

Continue Reading

മൊഗ്രാൽ കടവത്ത് അൽ മദ്രസത്തുൽ ആലിയ കമ്മിറ്റി പുന:സംഘടിപ്പിച്ചു

മൊഗ്രാൽ : അൽ മദ്രസത്തുൽ ആലിയ മൊഗ്രാൽ കടവത്ത് കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം പ്രസിഡന്റ് ടി.എം ഷുഹൈബിന്റെ അധ്യക്ഷതയിൽ ചേർന്നു. ജന. സെക്രട്ടറി ടി. കെ അൻവർ സ്വാഗതം ആശംസിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. യു. എ. ഇ കമ്മിറ്റി അംഗം ഡോ. ഇസ്മയിൽ ഉദ്ഘാടനം നിർവഹിച്ച് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ട്രഷറർ ഖലീൽ എം വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു.യു. എ. ഇ കമ്മിറ്റി മുൻ സെക്രട്ടറി എം.ജി. എ റഹ്‌മാൻ, ട്രഷറർ മജീദ് ഫുജൈറ എന്നിവർ […]

Continue Reading

രൂപയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്; ഡോളറിനെതിരെ 82 പിന്നിട്ടു

ഡോളര്‍ വിനിമയത്തില്‍ രൂപയ്ക്ക് വന്‍വീഴ്ച. ഇന്ത്യന്‍ രൂപ ഡോളറിനെതിരെ ചരിത്രത്തിലാദ്യമായി 82 രൂപ 33 പൈസയിലെത്തി. അമേരിക്ക പലിശ നിരക്ക് ഉയര്‍ത്തിയതോടെയാണ് മറ്റ് കറന്‍സികള്‍ ദുര്‍ബലപ്പെടുന്നത്. ( Rupee hits fresh record low, crosses 82 mark vs US dollar) യു എസ് ഡോളറിനെതിരെ 0.41 ശതമാനം മൂല്യമാണ് ഇന്ത്യര്‍ രൂപയ്ക്ക് ഒറ്റയടിക്ക് കുറഞ്ഞത്. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 81.88 എന്ന നിലയിലായിരുന്നു.പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നികുതി നിരക്കുകള്‍ കുത്തനെ […]

Continue Reading

പൈതൃക പട്ടികയിലുള്ള മദ്രസയിലേക്ക് നവരാത്രി ആഘോഷത്തിനിടെ അതിക്രമിച്ച് കയറി സംഘം; ജയ് ശ്രീറാം, ഹിന്ദു ധര്‍മം മുദ്രാവാക്യങ്ങള്‍

ബെംഗളൂരു: കര്‍ണാടകയില്‍ നവരാത്രി ആഘോഷത്തിനിടെ പൈതൃക പട്ടികയിലുള്ള മദ്രസയിലേക്ക് അതിക്രമിച്ച് കയറി ആള്‍ക്കൂട്ടം. കര്‍ണാടകയിലെ ബിദറില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. മദ്രസയിലേക്കുള്ള പടികളില്‍ നിന്നുകൊണ്ട് ജയ് ശ്രീറാം, ഹിന്ദു ധര്‍മം ജയ് മുദ്രാവാക്യങ്ങള്‍ വിളിച്ച സംഘം മദ്രസ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് വെച്ച് പൂജയും നടത്തി.ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ ഒമ്പത് പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ദസറ ഘോഷയാത്രയുടെ ഭാഗമായിരുന്ന സംഘം മദ്രസയുടെ പൂട്ട് തകര്‍ത്തുകൊണ്ട് ഉള്ളിലേക്ക് […]

Continue Reading

സ്കൂളുകളിൽ നിന്നുള്ള വിനോദയാത്ര: കർശന നിബന്ധനകളുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്‌കൂളുകളിൽ നിന്നുള്ള വിനോദയാത്രക്ക് കർശന നിബന്ധനകളുമായി വിദ്യാഭ്യാസ വകുപ്പ്. രാത്രി 9 മണി മുതൽ രാവിലെ 6 വരെ യാത്ര പാടില്ലെന്നാണ് നിർദേശം. രാത്രി യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശം കർശനമായും പാലിക്കണമെന്നും ടൂറിസം വകുപ്പ് അംഗീകാരം നൽകിയ നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ വാഹനങ്ങൾ മാത്രമേ യാത്രകൾക്ക് ഉപയോഗിക്കാവൂ എന്നും കർശന നിർദേശമുണ്ട്.

Continue Reading

ജില്ലാ ആസ്പത്രി ഓപ്പറേഷന്‍ തീയ്യേറ്ററിലെ പൂജ; സൂപ്രണ്ടില്‍ നിന്ന് വിശദീകരണം തേടി

കാഞ്ഞങ്ങാട്: ജില്ലാ ആസ്പത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ ആയുധപൂജ നടത്തിയത് വിവാദമാകുന്നു. മഹാനവമി ദിനത്തിലാണ് സംഭവം. അതീവ സുരക്ഷയും ശുചിത്വവും പാലിക്കേണ്ടതും അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടതുമായ തിയേറ്ററിലാണ് സർവീസ് ചട്ടങ്ങൾ ലംഘിച്ച് ആയുധപൂജ നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട ജില്ലാ ആസ്പത്രി സൂപ്രണ്ടിനോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ വിശദീകരണം തേടിയിട്ടുണ്ട്. ശസ്ത്രക്രിയ ഉപകരണങ്ങൾ ദൃശ്യങ്ങൾ പൂജിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഡോക്ടർമാരും ജീവനക്കാരും മാത്രം പ്രവേശിക്കുന്ന അതീവ സുരക്ഷയും ശുചിത്വമുള്ള സ്ഥലത്താണ് പൂജാരിയും പരികർമ്മികളുമെത്തിയത്.

Continue Reading

നൂറ് രൂപയ്ക്ക് പെട്രോൾ അടിക്കുന്നത് നഷ്ടമാണോ ? ഉത്തരം നൽകി ലീഗൽ മെട്രോളജി വകുപ്പ്

100 രൂപ, 200 രൂപ, 300 രൂപ എന്നിങ്ങനെ റൗണ്ട് ഫിഗറിൽ ഇന്ധനം നറയ്ക്കാൻ വിമുഖത കാണിക്കുന്നവരാണ് പലരും. അതിനൊരു കാരണം ഇത്തരം റൗണ്ട് ഫിഗറിൽ പമ്പുടമകൾ കുറഞ്ഞ അളവ് പെട്രോൾ സെറ്റ് ചെയ്ത് വച്ചിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ ഉപഭോക്താവിന് നഷ്ടം വരുമെന്നുമുള്ള പ്രചരണം ആണ്. എന്നാൽ ഈ പ്രചാരണത്തിന് പിന്നിൽ എന്തെങ്കിലും സത്യമുണ്ടോ ? റൗണ്ട് ഫിഗറിൽ അല്ലാതെ ഇന്ധനം നിറയ്ക്കാൻ ചിലർ മുന്നോട്ടുവെയ്ക്കുന്ന സിദ്ധാന്തത്തിന് യാതൊരുവിധ അടിസ്ഥാനവുമില്ല എന്നതാണ് യാഥാർത്ഥ്യം. ഓരോ പെട്രോൾ പമ്പിലെയും […]

Continue Reading

അധ്യാപക ഒഴിവ്‌

▪️തൃക്കരിപ്പൂർ : വി.പി.പി.എം. കെ.പി.എസ്. ജി.വി.എച്ച്. എസ്.എസിൽ തൃക്കരിപ്പൂർ സ്കൂളിൽ വി.എച്ച്‌.എസ്.ഇ. വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ ഒ.എഫ്‌.ടി. തസ്തികയിൽ ഒഴിവുണ്ട്. അഭിമുഖം ഏഴിന് രാവിലെ 10 മണിക്ക്. യോഗ്യത : ബിടെക് ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ബിരുദം. ഫോൺ: 9446554899, 9995515916. കാഞ്ഞങ്ങാട് : മഡിയൻ ഗവ. എൽ.പി. സ്കൂളിൽ ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (ഫുൾടൈം) ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച 2.30-ന്.========================

Continue Reading