പോസ്റ്റ് തലയിലേക്ക് വീണു, രക്ഷിച്ചത് ഹെൽമറ്റ്… അത്ഭുതകരമായ രക്ഷപ്പെടൽ- ഡൽഹി പൊലീസ് പങ്കുവെച്ച വീഡിയോ(വീഡിയോ കാണാം )

പോസ്റ്റ് തലയിലേക്ക് വീണു, രക്ഷിച്ചത് ഹെൽമറ്റ്… അത്ഭുതകരമായ രക്ഷപ്പെടൽ- ഡൽഹി പൊലീസ് പങ്കുവെച്ച വീഡിയോ(വീഡിയോ കാണാം )

Continue Reading

പി സി കെ മൊഗ്രാൽ : നാടിന്റെ സർവ്വമേഖലകളിലും സാന്നിധ്യം അടയാളപ്പെടുത്തി കടന്ന്പോയ സാത്വികൻ

നാടിന്റെ സർവ്വമേഖലകളിലും സാന്നിധ്യം അടയാളപ്പെടുത്തി യാത്രയായ പി.സി.കെ മൊഗ്രാൽ എന്ന സാത്വികൻ ഒരിക്കൽ കൂടി ഓർമ്മയുടെ തീരത്ത് സുഗന്ധം പരത്തി കടന്ന് വരികയാണ്.കാൽപന്ത് കളിയെ ജീവനുതുല്യം സ്നേഹിച്ച്, മൊഗ്രാൽ ഫുട്ബോളിനെ ജീവസുറ്റതാക്കി മാറ്റാൻ ഭഗീരയത്നം നടത്തിയ പി സി കെ എന്ന മൂന്നക്ഷരം ഇന്നും മൊഗ്രാൽ നിവാസികളുടെ മനസ്സിൽ മായാതെ നിൽക്കുന്നു. 1993 മുതൽ 2006 വരെ മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ പ്രസിഡന്റ്‌ പദവി അലങ്കരിച്ച പി.സി കുഞ്ഞിപ്പക്കി, മൊഗ്രാൽ ഫുട്ബോളിന്റെ ഉന്നമനത്തിനായി ചെയ്ത സേവനങ്ങൾ എണ്ണമറ്റതാണ്. […]

Continue Reading

ഉയരത്തിൽ അദാനി; അതിസമ്പന്ന പട്ടികയിൽ രണ്ടാമത്

മുംബൈ: ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ രണ്ടാമതെത്തി ഇന്ത്യന്‍ വ്യവസായ ഭീമൻ ഗൗതം അദാനി. ഫ്രഞ്ച് വ്യവസായി ബെർണാൾഡ് ആർണോൾട്ടിനെയും ആമസോൺ മേധാവി ജെഫ് ബെസോസിനെയും പിന്തള്ളിയാണ് അദാനി ഫോബ്‌സ് പുറത്തിറക്കുന്ന പട്ടികയിൽ രണ്ടാമതെത്തിയത്. 154.7 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തി. സ്‌പേസ് എക്‌സ് സ്ഥാപകൻ ഇലോൺ മസ്‌കാണ് ഒന്നാമത്- ആസ്തി 273.5 ബില്യൺ ഡോളർ. ഇന്ത്യയിൽനിന്ന് മുകേഷ് അംബാനിയാണ് അതിസമ്പന്നപ്പട്ടികയില്‍ ആദ്യ പത്തിലുള്ളത്. 92 ബില്യൺ യുഎസ് ഡോളർ ആസ്തിയുള്ള അംബാനി ലിസ്റ്റിൽ എട്ടാമതാണ്.2022ൽ എഴുപത് ബില്യൺ […]

Continue Reading

മിശ്രവിവാഹം തടഞ്ഞ് മുസ്‌ലിം യുവാവിനെ ക്രൂരമായി മർദിച്ച് ബജ്രം​ഗ്ദൾ പ്രവർത്തകർ; നാല് പേർ അറസ്റ്റിൽ

മിശ്രവിവാഹം തടഞ്ഞ് വരനായ മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍. കർണാടകയിലെ ചിക്കമംഗളൂരുവിലെ സബ് രജിസ്ട്രാർ ഓഫീസിൽ ബുധനാഴ്ചയാണ് സംഭവം. ചിക്കമംഗൂരു താലൂക്കിലെ ലക്ഷ്മിപുര സ്വദേശികളായ ഹിന്ദു പെൺകുട്ടിയും മുസ്‌ലിം യുവാവും തമ്മിലുള്ള വിവാഹമാണ് ഇവര്‍ തടഞ്ഞത്. സംഭവത്തിൽ വധൂവരന്മാരുടെ പരാതിയില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. ഗുരു, പ്രസാദ്, ഷാമ, പാർഥിപൻ എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ യുവാവും രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. ഇരുവരുടേയും വിവാഹത്തിന് പെൺകുട്ടിയുടെ അമ്മ ശോഭയുടെ പിന്തുണയും ഉണ്ടായിരുന്നു. എന്നാൽ, പ്രദേശത്തെ […]

Continue Reading

യാത്രക്കാരന്റെ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചു, ജനാലയിൽ തൂങ്ങിക്കിടന്ന് കള്ളന് യാത്ര ചെയ്യേണ്ടി വന്നത് 15 കി.മി(വീഡിയോ കാണാം )

ബീഹാറിലെ ബെഗുസാരായിയിൽ ഓടുന്ന ട്രെയിനിന്റെ ജനാലയിൽ നിന്ന് ഒരാൾ യാത്രക്കാരന്റെ മൊബൈൽ മോഷ്ടിക്കാൻ ശ്രമിച്ചു. എന്നാൽ, പിന്നീട് സംഭവിച്ചത് ഒരു ജീവൻ മരണ പോരാട്ടമാണ്. ഇനി ഒരിക്കലും മോഷ്ടിക്കാൻ പോയിട്ട് വെറുതെ പോലും അയാൾ ട്രെയിനിന്റെ അടുത്തേക്ക് വരും എന്ന് തോന്നുന്നില്ല. അങ്ങനെയൊരു അനുഭവമായിരിക്കും അയാൾക്ക് ഉണ്ടായിരിക്കുക. സംഭവിച്ചത് ഇങ്ങനെ, അയാൾ‌ ജനലിലൂടെ മൊബൈൽ മോഷ്ടിക്കാൻ ശ്രമിച്ചതോടെ ഒരാൾ അയാളുടെ കയ്യിൽ മുറുകെ പിടിച്ചു. അപ്പോൾ തന്നെ വണ്ടി സ്റ്റേഷൻ വിടുകയും ചെയ്തു. യാത്രക്കാരൻ കള്ളന്റെ കൈ വിടാൻ […]

Continue Reading

മീറ്ററില്ലാതെ കറങ്ങും , പിന്നാലെ ഷോറൂമിൽ വിൽക്കും;
 കൈയോടെ പിടിച്ചു കാസർഗോഡ് മോട്ടോർവാഹനവകുപ്പ്

കാസർകോട്‌ : ഓഡോമീറ്റർ വിച്ഛേദിച്ച്‌ പുതിയ വാഹനവുമായി അടിച്ചുപൊളിച്ചു നടന്ന ശേഷം വിൽപനയ്‌ക്കായി ഷോറൂമിലേക്ക്‌ കൊണ്ടുപോകുമ്പോൾ മോട്ടോർ വാഹനവകുപ്പ്‌ പിടികൂടി. മംഗളൂരുവിൽനിന്നും കോഴിക്കോട്‌ വെസ്‌റ്റ്‌ഹില്ലിലെ ഷോറൂമിലേക്ക്‌ ഓടിച്ചുപോവുകയായിരുന്ന കിയ സോനറ്റ്‌ കാറാണ്‌ ചൗക്കിയിൽ മോട്ടോർവാഹനവകുപ്പ്‌ കാസർകോട്‌ എൻഫോഴ്‌സ്‌മെന്റ്‌ വിഭാഗം പിടിച്ചത്‌. ട്രേഡ് സർട്ടിഫിക്കറ്റ് ഓഫ് രജിസ്ട്രേഷനിൽ വാഹനം നിരത്തിലിറക്കുമ്പോൾ ആവശ്യമായ രേഖകൾ വാഹനത്തിലുണ്ടായിരുന്നില്ല. വിശദമായ പരിശോധനയിലാണ്‌ ഓഡോമീറ്റർ ഫ്യൂസ് വിച്ചേദിച്ചതായി കണ്ടെത്തിയത്‌. വാഹനം എത്ര കിലോമീറ്റർ ഓടിച്ചാലും മീറ്ററിൽ നിലവിലുള്ള കിലോമിറ്റർ കൂടില്ല. ഇത്തരത്തിലുള്ള വാഹനങ്ങൾ ഡീലർമാരുടെ […]

Continue Reading

തെരുവ് നായ്ക്കളെ നേരിടാന്‍ മദ്രസ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി രക്ഷിതാവിന്റെ അകമ്പടി യാത്ര; വിഡിയോ വൈറലായി (വീഡിയോ കാണാം )

ബേക്കൽ :തെരുവ് നായ്ക്കളുടെ ഭീഷണി നേരിടാന്‍ മദ്രസ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി രക്ഷിതാവിന്റെ അകമ്പടി യാത്രയുടെ വീഡിയോ വൈറലാകുന്നു. ബേക്കല്‍ ഹദ്ദാദ് നഗറിലാണ് ഇത്തരം അകമ്പടി യാത്ര നടന്നത്. 13ഓളം വിദ്യാര്‍ഥികള്‍ മദ്രസയിലേക്ക് പോകുമ്പോള്‍ മുന്നില്‍ തോക്കുമായി നീങ്ങുകയാണ് രക്ഷിതാവ്. ഏതെങ്കിലും നായ ബയ്യെത്താന്‍ (ഓടിക്കാന്‍) എത്തിയാല്‍ തോക്കെടുത്ത് വെടിവെച്ച് കൊല്ലുമെന്നാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്. എയര്‍ ഗണുമായാണ് ഇദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് സംരക്ഷണം ഒരുക്കിയത്.വ്യാഴാഴ്ച രാവിലെ മദ്റസയിലേക്ക് പോകുകയായിരുന്ന ആറ് വയസ്സുകാരനായ വിദ്യാര്‍ഥിയെ പട്ടി കടിച്ചിരുന്നു. സിമന്റ് […]

Continue Reading

പ്ലസ് ടു വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറി: പിടിഎ പ്രസിഡന്റ് അറസ്റ്റില്‍

കാസര്‍കോട്: പ്ലസ് ടു വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ പിടിഎ പ്രസിഡന്റ് അറസ്റ്റില്‍. സിപിഎം ഏച്ചിക്കൊവ്വല്‍ ബ്രാഞ്ച് സെക്രട്ടറി കൂടിയായ ടി.ടി ബാലചന്ദ്രനെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം അടക്കമുള്ള സ്ഥലങ്ങളില്‍ ഒളിവിലായിരുന്ന ഇയാളെ കാസര്‍കോട് ആണുരില്‍ വച്ചാണ് പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയിരുന്നു.

Continue Reading

മൊഗ്രാലിൽ വായന ശാല ദിനാചരണവും സെമിനാറും സംഘടിപ്പിച്ചു

മൊഗ്രാൽ: കേരള ഗ്രന്ഥശാല ദിനത്തോട് അനുബന്ധിച്ച് മൊഗ്രാൽ എo എസ് മൊഗ്രാൽ സ്മാരക വായന ശാലയിൽ “വായനയുടെ പ്രസക്തി” എന്ന വിഷയത്തിൽ സെമിനാർ നടത്തി.. പ്രസിഡൻ്റ് സിദ്ദിഖ് അലി മൊഗ്രാൽ അധ്യക്ഷത വഹിച്ചു. മുകുന്ദൻ മാസ്റ്റർ അക്ഷര ദീപം കൊളുത്തി ഉൽഘാടനം നിർവഹിച്ചു. സിദ്ദിഖ് അലി മൊഗ്രാൽ പതാക ഉയർത്തി.. സെഡ്. എ. മൊഗ്രാൽ , എം.മാഹിൻ മാസ്റ്റർ, എം സി എം അക്ബർ, എം സി കുഞ്ഞമ്മദ്, ബി എൽ മുഹമ്മദ് അലി , നുഹ് […]

Continue Reading

ബീഫ് ഫ്രൈ വാങ്ങി വീട്ടിലേക്ക് പോയ യുവാവിനെ ഗുണ്ടാ സംഘം തടഞ്ഞു നിർത്തി ഫ്രൈ തട്ടിയെടുത്തു

തട്ടുകടയിൽ നിന്നു ബീഫ് ഫ്രൈ വാങ്ങി വീട്ടിലേക്ക് പോയ യുവാവിനെ ഗുണ്ടാ സംഘം തടഞ്ഞു നിർത്തി മർദിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്തു. മർദനമേറ്റ കാർത്തികപ്പള്ളി പുതുക്കുണ്ടം എരുമപ്പുറത്ത് കിഴക്കതിൽ വിഷ്‌ണു (26) ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ദേശീയപാതയിൽ മറുതാമുക്കിനു സമീപമുള്ള തട്ടുകടയിൽ നിന്നു ബീഫ് ഫ്രൈ വാങ്ങി പോയ വിഷ്ണുവിനെ കാർത്തികപ്പള്ളി വിഷ്ണു ഭവനത്തിൽ വിഷ്ണു (കുളിരു വിഷ്ണു– 29), പിലാപ്പുഴ വലിയ തെക്കതിൽ ആദർശ് (30) എന്നിവർ തടഞ്ഞുനിർത്തി പണം ആവശ്യപ്പെട്ടു.പണമില്ലെന്നു പറഞ്ഞപ്പോൾ […]

Continue Reading