യുപിയില്‍ ദളിത് സഹോദരിമാര്‍ തൂങ്ങിമരിച്ചനിലയില്‍; കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നതെന്ന് കുടുംബം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബൈക്കില്‍ വന്ന ആളുകള്‍ മക്കളെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് കുട്ടികളുടെ അമ്മ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂ എന്ന് പൊലീസ് അറിയിച്ചു. അന്വേഷണം നടക്കുകയാണെന്നും പൊലീസ് പ്രസ്താവനയില്‍ പറയുന്നു. പെണ്‍കുട്ടികളുടെ ശരീരത്തില്‍ മുറിവുകളോ മറ്റ് പരുക്കുകളോ ഇല്ലെന്ന് ഐജി ലക്ഷ്മി സിങ് […]

Continue Reading

ഗണേശോത്സവം പൊലിപ്പിക്കാൻ ലേസർ ലൈറ്റുകൾ; 65 പേർക്ക് കാഴ്‌ച നഷ്‌ടപ്പെട്ടു

കോഹ്‌ലാപൂർ: ഗണേശ ചതുർഥി ഘോഷയാത്രക്കിടെ ലേസർ ലൈറ്റ് തെളിച്ചത് മൂലം കാഴ്ച ശക്തി നഷ്ടപ്പെട്ടത് 65 പേർക്ക്. മിറർ നൗ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലേസർ ലൈറ്റുകൾ മിന്നുന്നത് ഹോർമോൺ വ്യതിയാനത്തിനും ഹൈപ്പോഗ്ലൈസീമിയയ്ക്ക് സമാനമായ സാഹചര്യത്തിനും കാരണമാകുമെന്ന് അസോസിയേഷൻ മേധാവി ഡോ.അഭിജിത് ടാഗാരെ പറയുന്നു. ചിലർ മിന്നുന്ന ലേസർ ലൈറ്റുകൾ ഉപയോഗിച്ച് മണിക്കൂറുകളോളം നൃത്തം ചെയ്യുമ്പോൾ, ഇത് റെറ്റിനയിൽ രക്തസ്രാവം ഉണ്ടാക്കുകയും തുടർന്ന് കാഴ്ച നഷ്ടപ്പെടുകയും ചെയ്യുമെന്നും ഡോക്ടർ വ്യക്തമാക്കി. കഴിഞ്ഞ 10-12 ദിവസങ്ങളിൽ ഗണേശോത്സവത്തിനിടെ ലേസർ […]

Continue Reading

ആസാദിക്കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മോട്ടോർസൈക്കിൾ ടൂർസ് അസോസിയേഷൻ നടത്തിയ റോഡ് ടു റെക്കോർഡ് റൈഡ് ശ്രദ്ധേയമായി

റോഡ് ടു റെക്കോർഡ്ആസാദിക അമൃത് മഹോത്സവ് ഭാഗമായി മോട്ടോർസൈക്കിൾ ടൂർർസ് അസോസിയേഷൻ നടത്തിയ “റോഡ് ടു റെക്കോർഡ് ” റൈഡ് സെപ്റ്റംബർ നാലാം തിയതി ഇന്ത്യയുടെ തെക്കേ അറ്റം ആയ കന്യാകുമാരിയിൽ നിന്ന് തുടങ്ങി ഭൂമിശാസ്ത്ര പരമായി ഇന്ത്യയുടെ മധ്യ ബിന്ദു ആയ മദ്യപ്രദേശിലെ കരൗണ്ടിയിൽ സമാപിച്ചു. ഇന്ത്യയിൽ ആദ്യമായിയാണ് ഈ ഒരു വിഭാഗത്തിൽ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിന് വേണ്ടി ഒരു സംഘം പരിശ്രമിക്കുന്നത്. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി ഇരുപത്തി രണ്ടോളം റൈഡർസ് പങ്കെടുത്തു.2200 […]

Continue Reading

ഗോവയിൽ 8 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍: കൂറുമാറ്റം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ

കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കാന്‍ രാഹുല്‍ ഗാന്ധി യാത്ര നടത്തുന്നതിനിടയിൽ ഗോവയില്‍ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി പ്രമോദ് സാവന്തിന്‍റെ സാന്നിധ്യത്തിലാണ് കൂറുമാറ്റം. ഇനി അവശേഷിക്കുന്നത് മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മാത്രമാണ്.മുന്‍മുഖ്യമന്ത്രി ദിഗംബര്‍ കാമത്തും പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോയും അടക്കം എട്ടുപേരാണ് കോണ്‍ഗ്രസ് പാളയം വിട്ടത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജപിയില്‍ ചേരുമെന്ന് ആദ്യം സ്ഥിരീകരിച്ചത് ഗോവ ബിജെപി അധ്യക്ഷന്‍ സദാനന്ദ് താനവഡെയാണ്. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം വിളിച്ച് ബിജെപിയില്‍ ലയിക്കാനുള്ള തീരുമാനം ൈമക്കിള്‍ ലോബോ […]

Continue Reading

നായ ഭീതിയിൽ സ്വൈരം നഷ്ടപ്പെട്ട് കാസറഗോഡ് ജില്ല; 2 ദിവസം, കടിയേറ്റത് 43 പേർക്ക്

കാസറഗോഡ്: ജില്ലയിൽ ഇന്നലെ നായയുടെ കടിയേറ്റത് 18 പേർക്ക്. ഈ മാസം മാത്രം ഇതു വരെയായി 264 പേർക്കാണ് കടിയേറ്റത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മാത്രമായി 43 പേർക്കാണ് നായയുടെ കടിയേറ്റത്. ഈ വർഷം ഇതു വരെയായി 4372 പേർക്കും ക‌ടിയേറ്റു. ഇതിൽ പൂച്ചയിൽ നിന്നോ, വളർത്തു നായ്ക്കളിൽ നിന്നോ മാന്തലോ കടിയോ ഏറ്റവരും ഉൾപ്പെടുന്നു.കൂട‌ുതൽ പേരും തെരുവു നായ്ക്കളുടെ കടിയേറ്റാണ് ചികിത്സ തേടിയത്. ജില്ലയിൽ ശരാശരി ഒരുമാസം നായയുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം […]

Continue Reading

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ 23ന് അടച്ചിടും; പണിമുടക്ക് പ്രഖ്യാപിച്ച് ഡീലര്‍മാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 23ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും. 23ന് പമ്പുകള്‍ അടച്ചിട്ട് പണിമുടക്കുമെന്ന് ഡീലര്‍മാര്‍ അറിയിച്ചു. പമ്പുകള്‍ക്ക് പെട്രോള്‍ വിതരണ കമ്പനികള്‍ മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്നതാണ് ഡീലര്‍മാരുടെ മുഖ്യ ആവശ്യം. പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കരുതെന്നും ഡീലര്‍മാര്‍ ആവശ്യപ്പെട്ടു.

Continue Reading

മൊഗ്രാൽ കവികളുടെ കണ്ണികൾ അറ്റു പോകാതെ സൂക്ഷിക്കണം : എം സി ഖമറുദ്ദീൻ

മൊഗ്രാൽ: മാപ്പിള കലകൾക്ക് ഏറെ വളക്കൂറുള്ള മൊഗ്രാലിൽ മാപ്പിള കവികളുടെ കണ്ണികൾ അറ്റു പോകാതെ സൂക്ഷിക്കാൻ പ്രത്യേക പരിശീലന കേന്ദ്രം ആരംഭിക്കാൻ മാപ്പിള കലാ കൂട്ടായ്മകൾ വളർന്നു വരണമെന്ന് ഗായകനും പാട്ടെഴുത്തുകാരനുമായ മുൻ എംഎൽഎ എം.സി ഖമറുദ്ദീൻ ആവശ്യപ്പെട്ടു. എഴുത്ത് കൊണ്ടും പാട്ട് കൊണ്ടും സമ്പന്നമായ ഇശൽ ഗ്രാമമായ മൊഗ്രാലിൻ്റെ ഇശൽ പാരമ്പര്യം കാത്തു സൂക്ഷിക്കാൻ ഗാനസദസ്സുകൾ ഉപകാരപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.കേരള മാപ്പിള കലാ അക്കാദമി മൊഗ്രാൽ ചാപ്റ്ററിൻ്റെ തുടക്കം കുറിച്ച് സംഘടിപ്പിച്ച “പിരിസപ്പാട്ട്” പരിപാടി ഉൽഘാടനം […]

Continue Reading

നായ കടിച്ചാൽ കിട്ടും നഷ്ടപരിഹാരം, എങ്ങനെയെന്നല്ലേ?

തെരുവുനായ്ക്കളുടെ കടിയേൽക്കുന്നതും അവ കുറുകെ ചാടി വാഹനാപകടങ്ങൾ സംഭവിക്കുന്നതും ജീവൻ പോലും നഷ്ടപ്പെടുന്നതുമായ വാർത്തകളാണ് നമുക്കു ചുറ്റും. ഇങ്ങനെയുള്ള അവസരങ്ങളിൽ നമുക്ക് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടോ? ഉണ്ടെങ്കിൽ ഈ ധനസഹായം എവിടെ നിന്നു ലഭിക്കും? ആർക്കാണ് അപേക്ഷിക്കേണ്ടത് ? *നഷ്ടപരിഹാരത്തിന് അർഹതയുണ്ട്* തെരുവുനായ്ക്കളുടെ ആക്രമണം മൂലം നമുക്ക് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കും. ഇതിനായി സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം ജസ്റ്റിസ് സിരിജഗൻ അദ്ധ്യക്ഷനായി ഒരു കമ്മറ്റി കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. 2016 ഏപ്രിൽ 5 ന് രൂപീകൃതമായ ഈ […]

Continue Reading

ഖത്തറില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: സ്‌കൂള്‍ അടയ്ക്കാന്‍ ഉത്തരവ്, ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി

ദോഹ: ഖത്തറില്‍ സ്‌കൂള്‍ ബസിനുള്ളില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അടയ്ക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ്. അല്‍ബക്കറയിലെ സ്പ്രിങ്ഫീല്‍ഡ്‌സ് കിന്‍ഡര്‍ ഗാര്‍ഡന്‍ ആണ് അടപ്പിച്ചത്. വീഴ്ച വരുത്തിയ സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ജീവനക്കാരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു മന്ത്രാലയത്തിന്റെ നടപടി.കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ്- സൗമ്യ ദമ്പതികളുടെ മകള്‍ മിര്‍സ മറിയം ജേക്കബിന്റെ (4) ജീവനായിരുന്നു സ്‌കൂള്‍ ബസ് ജീവനക്കാരുടെ അശ്രദ്ധയില്‍ നഷ്ടമായത്. […]

Continue Reading

കണ്ടയ്‌നർ ലോറി കാറിനു മുകളിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു(വീഡിയോ കാണാം )

ചണ്ഡിഗഡ്: 18 ചക്രമുള്ള കണ്ടയ്‌നർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. കാർ യാത്രികരായ ദമ്പതികളും മകനുമാണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. പഞ്ചാബിലെ ബെഹ്‌റാമിൽ, ഫഗ്‌വാര-ചണ്ഡിഗഡ് ദേശീയപാതയിലാണ് അപകടമുണ്ടായത്. ചരക്കുമായി പോവുകയായിരുന്ന കണ്ടയ്‌നർ ലോറി പെട്ടെന്ന് തിരിച്ചതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം നഷ്ടപ്പെട്ട ലോറിയിൽനിന്ന് സാധനങ്ങൾ റോഡിലേക്ക് മറിഞ്ഞു. ഒരു കാർ പൂർണമായും ലോറിയുടെ അടിയിൽപ്പെട്ടുപോയി. മറ്റൊരു കാർ ലോറിയുടെ പിൻഭാഗത്തും ഇടിച്ചു.കാബിനടിയിൽപ്പെട്ട കാറിൽ സഞ്ചരിച്ച ദമ്പതികളും മകനുമാണ് മരിച്ചത്. ലോറിയുടെ ഡ്രൈവർ […]

Continue Reading