‘ആന്റി നാർകോട്ടിക്ക് കൗൺസിൽ ഓഫ് ഇന്ത്യ’ സിൽവർ ജൂബിലി പുരസ്‌കാര ജേതാവ് എൻ.ജി രഘുനാഥനെ മൊഗ്രാൽ ദേശീയവേദി ആദരിച്ചു
മൊഗ്രാൽ:ആന്റി നാർകോട്ടിക് കൗൺസിൽ ഓഫ് ഇന്ത്യ സിൽവർ ജൂബിലി പുരസ്കാര ജേതാവും എക്സൈസ് പ്രിവന്റീവ് ഓഫീസറുമായ എൻ.ജി രഘുനാഥനെ മൊഗ്രാൽ ദേശീയവേദി ആദരിച്ചു.വിദ്യാർത്ഥികളടക്കമുള്ള യുവസമൂഹത്തെ അഗാധ ഗർത്തത്തിലേക്ക് തള്ളിവിടുന്ന ലഹരി വ്യാപനത്തിനെതിരെ വർഷങ്ങളായി നടത്തിവരുന്ന പ്രതിഫലേച്ഛയില്ലാത്ത പോരാട്ടത്തിനുള്ള അംഗീകാരമായിട്ടാണ് മൊഗ്രാൽ ദേശീയവേദി രഘുനാഥനെ ആദരിച്ചത്. എ.കെ.എം അഷറഫ് എം.എൽ.എ ഷാളണിയിച്ച് പ്രശസ്തി പത്രം സമ്മാനിച്ചു.ആധുനിക സമൂഹത്തെ ദിനംപ്രതി കാർന്ന് തിന്നുകൊണ്ടിരിക്കുന്ന ലഹരി എന്ന വൻ വിപത്തിനെതിരെ ലഹരി വിമുക്ത മിഷൻ ജില്ലാ കോർഡിനേറ്റർ എന്ന നിലയിൽ രഘുനാഥൻ […]
Continue Reading