വിമാനത്തിലെ ഭക്ഷണത്തില്‍ പാമ്പിന്‍റെ തല; എയര്‍ലൈന്‍‌സ് അന്വേഷണം ആരംഭിച്ചു

അങ്കാര: തുര്‍ക്കി ആസ്ഥാനമായുള്ള എയര്‍ലൈന്‍ കമ്പനിയുടെ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാമ്പിന്‍റെ തല കണ്ടെത്തിയത് യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്തി. ജൂലൈ 21ന് തുർക്കിയിലെ അങ്കാറയിൽ നിന്ന് ജർമ്മനിയിലെ ഡസൽഡോർഫിലേക്ക് പറന്ന സൺഎക്‌സ്‌പ്രസ് വിമാനത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നതെന്ന് വൺ മൈൽ അറ്റ് എ ടൈം എന്ന ഏവിയേഷൻ ബ്ലോഗിനെ ഉദ്ധരിച്ച് ഇൻഡിപെൻഡന്‍റ് റിപ്പോർട്ട് ചെയ്തു. പച്ചക്കറികള്‍ക്കിടയിലാണ് വേര്‍പെട്ട പാമ്പിന്‍റെ തല കണ്ടെത്തിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ‘തികച്ചും അപ്രതീക്ഷിതം’ എന്നാണ് സൺഎക്‌സ്‌പ്രസിന്‍റെ പ്രതിനിധി ടർക്കിഷ് […]

Continue Reading

ഓൺലൈൻ റമ്മി; ഒറ്റ ദിവസം കൊണ്ട് എട്ട് ലക്ഷം പോയ യുവാവിന്റെ മാനസിക നില തകരാറിലായി

കോന്നി: പട്ടനംതിട്ട കോന്നിയിലെ യുവാവ് ഓൺലൈൻ റമ്മി കളിച്ച് ലക്ഷങ്ങൾ നഷ്ടപ്പെട്ട് മാനസികനില തകരാറിലായി ചകിത്സയിൽ. ഓൺലൈൻ റമ്മി കളിച്ച് ഒറ്റ ദിവസം കൊണ്ട് 8 ലക്ഷം രൂപ നഷ്ടമായതിന് പിന്നാലെയാണ് യുവാവിന്റെ മാനസികനില തകരാറിലായതെന്ന് 24 ന്യൂസ് റിപ്പോർട്ട് ചെയ്തു.യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റമ്മി കളിയിലൂടെ പണം നഷ്ടമായ മറ്റൊരാളാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഓൺലൈൻ റമ്മി കളിയിലൂടെ ഒറ്റ ദിവസം കൊണ്ട് 3 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇയാൾ […]

Continue Reading

ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തി; അക്രമിയെ പിടികൂടാനായില്ല

പാലക്കാട്: പട്ടാമ്പിയില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചറക്കി കൊലപ്പെടുത്തി. കൊപ്പം വണ്ടുംന്തറയിൽ കടുകതൊടി അബ്ബാസ്(50) ആണ് കുത്തേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെ 6.30 നായിരുന്നു സംഭവം. അബ്ബാസിനെ വീടിന് പുറത്തേക്ക് വിളിച്ച് വരുത്തി മാരകായുധം ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് പറയുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുത്തിയ ആളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

Continue Reading

ഗുജറാത്ത് വ്യാജമദ്യ ദുരന്തം; മരണം 13 ആയി; ഒരാൾ അറസ്റ്റിൽ

ഗുജറാത്തിൽ വ്യാജമദ്യദുരന്തത്തിൽ മരണം 13 ആയി. നിരവധിപേർ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. ബോട്ടാഡ്, ഭാവ്നഗർ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ആശുപത്രിയിലാണിവരുള്ളത്. മദ്യം വിറ്റതിന് ഒരാളെ അറസ്റ്റ് ചെയ്യുകയും രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. മദ്യദുരന്തത്തിന് ഇരയാക്കപ്പെട്ടവർ മൂന്ന് ഗ്രാമങ്ങളിൽനിന്നുള്ളവരാണ്. ഇന്നലെയാണ് പലരും വ്യാജമദ്യം വാങ്ങി കഴിച്ചത്. സംഭവം അന്വേഷിക്കൻ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. എ.ടി.എസും സമാന്തരമായി അന്വേഷിക്കും. മദ്യത്തിന്റെ ഉൽപ്പാദനവും ഉപയോഗവും വിപണനവും നിരോധിച്ചിട്ടുള്ള സംസ്ഥാനമാണ് ഗുജറാത്ത്.

Continue Reading

ചെസ് മത്സരത്തിൽ ഊഴം തെറ്റിച്ച് കരുനീക്കം; ഏഴു വയസ്സുകാരന്റെ വിരലൊടിച്ച് റോബോട്ട്- വീഡിയോ കാണാം

മോസ്കോ: ചെസ് മത്സരത്തിൽ ഊഴം തെറ്റിച്ച് കരുനീക്കിയ ഏഴു വയസ്സുകാരൻ ക്രിസ്റ്റഫറിന്റെ വിരലൊടിച്ച് റോബോർട്ട്. ജൂലൈ 19ന് നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നടന്ന മോസ്കോ ചെസ് ഓപ്പൺ ടൂർണമെന്റിനിടെയാണ് റോബോട്ട് കുട്ടിയുടെ വിരലൊടിച്ചത്. റോബോർട്ടിന്റെ ഊഴം പൂർത്തിയാകും മുമ്പേ ക്രിസ്റ്റഫർ കരുനീക്കിയതാണ് പ്രശ്നത്തിന് കാരണമായതെന്ന് റഷ്യൻ ചെസ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് സെർജി സ്മാഗിൻ വ്യക്തമാക്കി.റോബോട്ടിന്റെ കരുനീക്കം പൂർത്തിയാകുന്നതിനു മുമ്പേ കരുനീക്കാൻ തുനിഞ്ഞ ക്രിസ്റ്റഫറിന്റെ കൈയ്ക്കു മുകളിലേക്ക് റോബോട്ട് കയ്യെടുത്തു […]

Continue Reading

സംസ്ഥാനത്ത് പ്ലസ് വൺ ആദ്യ അലോട്മെന്റ് ഓഗസ്റ്റ് മൂന്നിന്, ക്ലാസുകൾ 22 ന് തുടങ്ങും; സമയക്രമം പുതുക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കന്ററി പ്രവേശനത്തിന്റെ സമയക്രമം പുതുക്കി ഉത്തരവിറങ്ങി. പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് ഈ മാസം 28 ന് നടക്കും. ആദ്യ അലോട്ട് മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. ക്ലാസുകൾ ഓഗസ്റ്റ് 22നു തുടങ്ങും. സിബിഎസ്ഇ, ഐ സി എസ് സി വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാൻ വൈകിയതാണ് ഹയർ സെക്കന്ററി പ്രവേശനം നീളാൻ കാരണം. ഫലം വരാത്ത സാഹചര്യത്തിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് സി […]

Continue Reading

സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഡിവൈഎഫ്‌ഐക്കാര്‍ അടിച്ചു തകര്‍ത്തു

വട്ടിയൂര്‍ക്കാവ് ലോക്കല്‍ കമ്മിറ്റിയിലെ മേലത്തുമേലേ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ഓഫിസ് തകര്‍ത്തതെന്ന് പൊലീസ് വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളാണ് അക്രമത്തില്‍ കലാശിച്ചത് ( cpim office attacked dyfi ).ഡിവൈഎഫ്ഐ പാളയം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി രാജീവ്, പാളയം ബ്ലോക്ക് വൈസ് പ്രസിഡന്റ് നിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം. സമൂഹമാധ്യമത്തിലെ പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെയുള്ള ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. അതേസമയം, […]

Continue Reading

സ്പോർട്സ് കടയിൽ ജഴ്സി വാങ്ങാനെത്തിയ പെൺകുട്ടിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമം, ബന്തിയോട് സ്വദേശി കുമ്പള പോലീസ് അറസ്റ്റ് ചെയ്തു

കുമ്പള ∙ സ്പോർട്സ് കടയിൽ ജഴ്സി വാങ്ങാനെത്തിയ പെൺകുട്ടിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്തിയോട് സംസം മൻസിലിലെ മുഹമ്മദ് അഷ്റഫ് (ആസിഫ് 28)നെയാണ് കുമ്പള എസ്ഐ വി.കെ.അനീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ദിവസം വൈകിട്ട് ബന്തിയോട്ടെ ഒരു സ്പോർട്സ് കടയിലാണ് സംഭവം. മാതൃസഹോദരനോടൊപ്പം കടയിലേക്കു ജഴ്സി വാങ്ങാൻ എത്തിയതായിരുന്നു പെൺകുട്ടി. വസ്ത്രം മാറുന്നതിനായി പ്രത്യേക സൗകര്യമില്ലാതിരുന്ന കടയിൽ ജീവനക്കാരൻ കാണിച്ചു […]

Continue Reading

ക്ലാസ് മുറിയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറിയിറങ്ങി; പ്രതിഷേധം

പാലക്കാട്: വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറിയിറങ്ങി. മങ്കര ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലാണ് സംഭവം. ക്ലാസ് മുറിയില്‍ വച്ചാണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങിയത്. പാമ്പ് കടിച്ചതായുള്ള സംശയത്തില്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ സ്‌ക്കൂള്‍ അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നാട്ടുകാര്‍ രംഗത്തെത്തി. സ്‌കൂള്‍ പരിസരം കാടുപിടിച്ച് കിടക്കുന്നതാണ് പാമ്പ് ക്ലാസ് മുറി വരെ എത്താന്‍ കാരണമെന്ന് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. ഇവര്‍ പ്രതിഷേധവുമായി […]

Continue Reading

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ പിണറായി പാനുണ്ടയിലെ പുതിയ വീട്ടില്‍ ജിംനേഷ് ആണ് മരിച്ചത്. സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതാണ് മരണ കാരണമെന്നാണ് ആര്‍എസ്എസ് ആരോപിച്ചു. ഇന്ദിരഗാന്ധി ആശുപത്രയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ജിംനേഷ് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു ( RSS worker collapsed and died ). പാനുണ്ടയില്‍ ബാലസംഘം വില്ലേജ് സമ്മേളനത്തിന്റെ കൊടിതോരണങ്ങള്‍ നശിപ്പിച്ചതു സംബന്ധിച്ച തര്‍ക്കം ഇന്നലെ സിപിഐഎം ആര്‍എസ്എസ് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഈ സംഘര്‍ഷത്തില്‍ പരിക്കേറ്റ സഹോദരനൊപ്പം കൂട്ടിരുപ്പുകാരനായാണ് ജിംനേഷ് […]

Continue Reading