ഉടമയെ കെട്ടിപ്പിടിച്ച് കരഞ്ഞ് വിൽക്കാന്‍ എത്തിച്ച ആട്; ഹൃദയംതൊടും കാഴ്ച

വളർത്തുമൃഗങ്ങളും ഉടമകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ പതിവായി കാണുന്ന കാഴ്ചയാണ്. അത്തരത്തിലൊരു സ്നേഹബന്ധത്തിന്റെ ഹൃദയംതൊടുന്ന കാഴ്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വിൽക്കാനായി എത്തിച്ച ആട് ഉടമയെ കെട്ടിപ്പിടിച്ച് തോളിൽ ചാഞ്ഞുകിടന്ന് കൊച്ചുകുഞ്ഞിനെപ്പോലെ കരയുന്ന കാഴ്ച ആരുടെയും കരളുലയ്ക്കും.റാം വേഗൻ എന്ന ട്വിറ്റർ പേജിലാണ് വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ബലിപ്പെരുന്നാളിനോടനുബന്ധിച്ചാണ് ആടിനെ വിൽക്കാൻ ഉടമ തീരുമാനിച്ചത്. എന്നാൽ ചന്തയിൽ എത്തിച്ചതിനു പിന്നാലെ ഉടമയെ കെട്ടിപ്പിടിച്ച് ആട് കരയാൻ തുടങ്ങി. ഇതോടെ ചുറ്റിലും ആളുകൾ കൂടി. 21 സെക്കന്റ് […]

Continue Reading

ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു

ബേക്കൽ:ബൈക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു. ബേക്കൽ ഹദ്ദാദ് നഗറിലെ ഹാരിസ് – സറീന ദമ്പതികളുടെ മകൻ ഇർഫാൻ എം എച് (20) ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചയോടെ ഹദ്ദാദ് നഗറിലാണ് അപകടം സംഭവിച്ചത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ കല്ലിൽ തട്ടി ബൈക് നിയന്ത്രണം വിട്ട് തൂണിൽഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ബേക്കൽ പൊലീസ് സ്ഥലം സന്ദർശിച്ചു. സഹോദരങ്ങൾ: ഫിനാസ്, ഇഹ്സാൻ, ഇസാല,

Continue Reading

സംസ്ഥാനത്ത് ഒരാൾക്കുകൂടി കുരങ്ങുവസൂരി; സ്ഥിരീകരിച്ചത് കണ്ണൂര്‍ സ്വദേശിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂർ സ്വദേശിയായ 31കാരനാണ് രോഗം സ്ഥിരീകരിച്ചത്.രോഗി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കഴിഞ്ഞ മേയ് 13ന് ദുബൈയില്‍നിന്നാണ് ഇദ്ദേഹം എത്തിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹവുമായി അടുത്ത സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയതായും മന്ത്രി പറഞ്ഞു. കൊല്ലം സ്വദേശിയായ 35കാരന് കഴിഞ്ഞദിവസം കുരങ്ങുവസൂരി സ്ഥിരീകരിച്ചിരുന്നു. യു.എ.ഇയിൽനിന്ന് തിരുവനന്തപുരത്തെത്തിയ ഇദ്ദേഹം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ (എം.സി.എച്ച്) ചികിത്സയിലാണ്. രാജ്യത്തെ […]

Continue Reading

കൂട്ടത്തോടെ ഛർദിയും ക്ഷീണവും; 30ഓളം വിദ്യാർഥികൾ ആശുപത്രിയിൽ

കാഞ്ഞങ്ങാട്: കൂട്ടത്തോടെ ചർദിയുംക്ഷീണവും കണ്ടെത്തിയതിനെ തുടർന്ന് 30ഓളം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലേശ്വരം മരക്കാപ്പ് കടപ്പുറത്ത് ഉച്ചയോടെയാണ് സംഭവം.ഉച്ചഭക്ഷണം കഴിച്ചശേഷമാണ് കുട്ടികളിൽ മാറ്റം കണ്ടത്. കുട്ടികൾ ക്ഷീണിച്ച് വീഴുന്ന അവസ്ഥയാണ്. കടൽകാറ്റിന്റെ സ്വഭാവത്തിലുള്ള മാറ്റവും കാരണമായേക്കാമെന്നും പറയുന്നു.ഭക്ഷണത്തിലെ വിഷബാധയാണോയെന്ന് സംശയം ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

Continue Reading

ഉച്ചഭാഷിണിയിൽ നമസ്‌കാരം നടത്തുന്നതായി പരാതി; യു.പിയിൽ മദ്രസാകെട്ടിടം പൊളിച്ചുനീക്കി

ലഖ്‌നൗ: ഉച്ചഭാഷിണിയിൽ നമസ്‌കാരം നടത്തിയതായുള്ള പരാതികൾക്കു പിന്നാലെ ഉത്തർപ്രദേശിൽ മദ്രസാകെട്ടിടം ഭരണകൂടം പൊളിച്ചുനീക്കി. കഴിഞ്ഞ ദിവസം അംറോഹ ജില്ലയിലെ ജെബ്രയിലാണ് സംഭവം. ഗ്രാമസഭാ ഭൂമി കൈയേറി നിർമിച്ചെന്ന് ആരോപിച്ചാണ് ബുൾഡോസർ ഉപയോഗിച്ച് കെട്ടിടം പൊളിച്ചുനീക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഭരണകൂടത്തിന്റെ വാദം മദ്രസാ മാനേജർ ഇഷ്തിയാഖ് അഹ്‌മദ് തള്ളിയിട്ടുണ്ട്. 1961ൽ തദ്ദേശ ഭരണകൂടത്തിൽനിന്ന് മുത്തച്ഛൻ സ്വന്തമാക്കിയ ഭൂമിയിലാണ് മദ്രസ നിർമിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തന്റെ കൈയിലുണ്ടെന്നും […]

Continue Reading

കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചു

കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി പരാതി. ഓയൂർ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫോർമേഷൻ ടെക്‌നോളജിയിലാണ് സംഭവം. നൂറിലധികം പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. മെറ്റൽ വസ്തു കണ്ടെത്തിയതിനെ തുടർന്നാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് വിശദീകരണം.  updating

Continue Reading

പത്താം ക്ലാസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാസർകോട്: ഹൃദയാഘാതത്തെ തുടർന്ന് പത്താം ക്ലാസുകാരൻ മരിച്ചു.കാസർകോട് ചായ്യോത്ത് സ്വദേശികളായ വിമൽ, ഷിജി ദമ്പതികളുടെ മകൻ അരുൾ വിമൽ (15) ആണ് മരിച്ചത്. ഇന്ന് രാവിലെ ശ്വാസതടസത്തെ അരുളിനെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നീലേശ്വരം ചായോത്ത് ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ പത്താം തരം വിദ്യാർഥിയാണ് മരിച്ച അരുൾ.

Continue Reading

നാല് മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങൻ കെട്ടിടത്തിന് മുകളില്‍ നിന്നെറിഞ്ഞു കൊന്നു

ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങൻ കെട്ടിടത്തിന് മുകളിൽനിന്നെറിഞ്ഞു കൊലപ്പെടുത്തി. മൂന്ന് നിലകളുള്ള വീടിന്റെ മേൽക്കൂരയിൽ നിന്നാണ് കുഞ്ഞിനെ എറിഞ്ഞത്. ബറേലിയിലെ ദുങ്ക ഗ്രാമത്തിൽ താമസിക്കുന്ന നിർദേശ് ഉപാധ്യായ (25)യുടെ മകനെയാണ് കുരങ്ങന്മാർ കൊലപ്പെടുത്തിയത്. ഭാര്യയോടും കുട്ടിയോടുമൊപ്പം വീടിന്റെ മേൽക്കൂരയിൽ നിൽക്കുമ്പോഴാണ് ഒരുകൂട്ടം കുരങ്ങന്മാർ എത്തിയത്. ഇവരെ ഓടിക്കാൻ നിർദേശും ഭാര്യയും ശ്രമിച്ചു. കുഞ്ഞിനെയുമെടുത്ത് താഴെക്കിറങ്ങുന്നതിനിടെ കോണിപ്പടിയിൽ വെച്ച് കുഞ്ഞ് കൈയിൽ നിന്നും നിലത്തേക്ക് വീണു. കുഞ്ഞിനെ എടുക്കാൻ ശ്രമിക്കുന്നതിനിടെ കുരങ്ങൻ കുഞ്ഞിനെ […]

Continue Reading

പ്രവാസി അബൂബക്കർ സിദ്ദിഖ് വധം:ക്വട്ടേഷൻ സംഘത്തിലെ ഒരാൾ പിടിയിൽ

കാസർകോട്:  പ്രവാസി അബൂബക്കർ സിദീഖിന്‍റെ കൊലപാതക കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.  പൈവളിഗെ സ്വദേശി അബ്ദുൾ റഷീദാണ് അറസ്റ്റിലായത്.ഇയാൾ ക്വട്ടേഷൻ സംഘത്തിലെ അംഗം ആണ്. ഇയാളെ കർണാടകയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.കൊലപാതകം നടന്നിട്ട് 20 ദിവസം കഴിഞ്ഞാണ് ക്വട്ടേഷൻ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടിയത്. ഇവരെ കണ്ടെത്താൻ വ്യാപക പരിശോധന നടത്തിയെന്ന് പറയുന്ന പൊലീസ് ലുക്കൗട്ട് നോട്ടീസ് വരെ ഇറക്കിയിരുന്നു. മഹാരാഷ്ട്ര, കർണാടക, ഗോവ, തമിഴ്നാട് എന്നിവിടങ്ങളിൽ പൊലീസ് പരിശോധനയുണ്ടെന്നാണ് വിശദീകരണം. ഇതിനിടയിലാണ് ക്വട്ടേഷൻ സംഘത്തിലെ ആറ് പേർ രാജ്യം […]

Continue Reading

മംഗളുരുവില്‍ 800 വര്‍ഷം പഴക്കമുള്ള മസ്ജിദ് ക്ഷേത്ര ഭൂമിയെന്ന് ഹിന്ദുത്വവാദികള്‍; പ്രശ്നം വെച്ച് അവകാശവാദമുന്നയിച്ചത് മലയാളി ജ്യോത്സ്യന്‍

മംഗളുരു: മംഗളുരുവില്‍ മുസ്ലിം പള്ളിയില്‍ ശൈവ ആരാധനയുടെ അടയാളങ്ങളുണ്ടെന്ന അവകാശവാദവുമായി ഹിന്ദുത്വ വാദികള്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മംഗളുരു നഗരത്തില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെയുള്ള തെങ്ക ഉളിപ്പാടി ഗ്രാമത്തിലെ അസ്സയ്യിദ് അബ്ദുല്ലാഹി മദനി മസ്ജിദിനെതിരെയാണ് വിദ്വേഷ പ്രചരണം. 800 വര്‍ഷം പഴക്കമുള്ള മസ്ജിദില്‍ ശൈവ ആരാധന നടന്നിരുന്നതിന്റെ തെളിവുണ്ടെന്നാണ് വി.എച്ച്.പി, ബജ്രംഗ് ദള്‍ സംഘടനകള്‍ അവകാശവാദമുന്നയിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 20ന് നവീകരണത്തിനായി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചപ്പോഴാണ് ഇക്കാര്യം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതെന്ന് വിശ്വഹിന്ദു പരിഷത്ത് പറന്നു. പൊളിക്കുന്നതിനിടെ […]

Continue Reading