ജില്ലയിൽ *എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു. ‘ ജാഗ്രത പാലിക്കണം: ഡി. എം. ഒ*

ജില്ലയിൽ ചില പ്രദേശങ്ങളിൽ എച്ച് വൺ എൻ വൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാംദാസ് എ .വി അറിയിച്ചു.ഇൻഫ്ളുവെൻസ എ എന്ന ഗ്രൂപ്പിൽപെട്ട ഒരു വൈറസാണ് എച്ച്.വൺ.എൻ.വൺ. പന്നികളിലാണ് സാധാരണ ഇത് കൂടുതലായി കണ്ടു വരുന്നത്. പന്നികളുമായി അടുത്തിടപഴകുന്ന ആളുകളിലേക്ക് അസുഖം പകരാനുള്ള സാധ്യതയുണ്ട്.വായുവിലൂടെയാണ് രോഗാണുക്കൾ ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് എത്തുന്നത്. ഒരാളിൽനിന്ന് മറ്റൊരാളിലേക്കും അസുഖം പകരാം. *രോഗലക്ഷണങ്ങൾ* പനി,ശരീര വേദന,തൊണ്ടവേദന,കഫമില്ലാത്ത വരണ്ട ചുമ,ക്ഷീണം,വയറിളക്കം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. മിക്കവരിലും […]

Continue Reading

റാസൽഖൈമയിൽ പനി ബാധിച്ച് മലയാളി വിദ്യാർഥിനി മരിച്ചു

പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥിനി റാസൽഖൈമയിൽ മരിച്ചു. റാസൽഖൈമ ഇന്ത്യൻ സ്കൂളിലെ പ്ലസ്ടു വിദ്യാർഥി കോട്ടയം പൊൻകുന്നം സ്വദേശി ഹനാൻ നൂറാണ് (17) മരിച്ചത്.പ്രതിരോധ ശേഷി തകരാറിലാകുന്ന അസുഖമുള്ള ഹനാൻ പനിബാധിച്ചതിനെ തുടർന്ന് റാസൽഖൈമ ഉബൈദുല്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റാസൽഖൈമയിൽ ക്രസന്റ് ഗാരേജ് നടത്തുന്ന പൊൻകുന്നം കല്ലംപറമ്പിൽ അബ്ദുൽകരീമിന്റെയും മലയാളം മിഷൻ റാസൽഖൈമ കോർഡിനേറ്റർ ബബിതയുടെയും മകളാണ്. സഹോദരൻ: നൗഫീൻ നൂർ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

Continue Reading

രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് എസ്.എഫ്.ഐക്കാർ പോയ ശേഷമെന്ന് പൊലീസ് റിപ്പോർട്ട്

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് എസ്.എഫ്.ഐക്കാർ പോയ ശേഷമെന്ന് പൊലീസ് റിപ്പോർട്ട്. ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഗാന്ധി ചിത്രം ആദ്യം നിലത്ത് വീണത് കമിഴ്ന്ന നിലയിലായിരുന്നു, കസേരയിൽ വാഴവെച്ച ശേഷവും ചുമരിൽ ഗാന്ധി ചിത്രം ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ആഭ്യന്തര സെക്രട്ടറിക്കാണ് എ.ഡി.ജി.പി മനോജ് എബ്രഹാം ഇതുസംബന്ധിച്ച റിപ്പോർട്ട് കൈമാറിയത്. കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എസ്എഫ്‌ഐ പ്രവർത്തകരുട അക്രമം നടക്കുമ്പോൾ മഹാത്മഗാന്ധിയുടെ ചിത്രം ചുമരിലുണ്ടായിരുന്നു. പിന്നീട് ചില മാധ്യമങ്ങൾ ദൃശ്യങ്ങൾ […]

Continue Reading

മിസ്സ് ഇന്ത്യ കിരീടം കര്‍ണാടക സ്വദേശിനി സിനി ഷെട്ടിക്ക്

മുംബൈ: രാജ്യത്തെ ഏറ്റവും മികച്ച സുന്ദരിയെ കണ്ടെത്താനുള്ള ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ കര്‍ണാടക സ്വദേശിനി സിനി ഷെട്ടി വിജയ കിരീടം നേടി. ഞായറാഴ്ച വൈകിട്ട് മുംബൈയിലെ ജിയോ കൺവെൻഷൻ സെന്‍ററില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മിസ്സ് ഇന്ത്യ 2020 ആയ മാനസ വരാണസി സിനിക്ക് കിരീടമണിയിച്ചു.രാജസ്ഥാനിലെ റുബാൽ ശെഖാവത്ത് ഫസ്റ്റ് റണ്ണറപ്പും ഉത്തർപ്രദേശിലെ ഷിനാറ്റ ചൗഹാൻ സെക്കൻഡ് റണ്ണറപ്പും ആയി. 21കാരിയായ സിനി ഇപ്പോൾ ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് (സിഎഫ്എ) വിദ്യാര്‍ഥിനിയാണ്. 71ാമത് ലോകസുന്ദരി മത്സരത്തില്‍ […]

Continue Reading

നീന്തൽക്കുളത്തിൽ കുളിക്കാനിറങ്ങിയ 16 പെൺകുട്ടികൾ ഒരുമിച്ച് ഗർഭിണിയായി.

ലോകത്ത് നടക്കുന്ന പല കാര്യങ്ങളും കേൾക്കുമ്പോൾ വിശ്വസിക്കാൻ നമുക്കേറെ പ്രയാസം തോന്നിയേക്കാം. അത്തരത്തിൽ വിശ്വാസ യോഗ്യമല്ലാത്ത ഒരു സംഭവമാണ് ഫ്‌ളോറിഡയിൽ നിന്നും പുറത്തു വന്നിരിക്കുന്നത്. കാര്യമറിയുമ്പോൾ നിങ്ങൾ ഒരിക്കലും വിശ്വസിക്കില്ല എന്നത് വാസ്തവം. എന്താണ് അത്തരമൊരു വാർത്ത എന്ന് നോക്കാം. ശാരീരിക ബന്ധമില്ലാതെ 16 പെൺകുട്ടികൾ ഒരേസമയം ഗർഭിണികളായി എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാനാകുമോ?അതെങ്ങനെ സംഭവിച്ചു എന്ന ചോദ്യം എല്ലാരുടെയും മനസ്സിൽ ഉയർന്നു വരും.അല്ലെ? ഈ പെൺകുട്ടികൾ ശാരീരിക ബന്ധമില്ലാതെ എങ്ങനെ ഗർഭം ധരിച്ചു എന്നതിനെ കുറിച്ച് […]

Continue Reading

ചീങ്കണ്ണിയെ വിവാഹം ചെയ്ത് മേയര്‍!

സാന്‍ പെദ്രോ: ചീങ്കണ്ണിയെ വിവാഹം ചെയ്ത് മെക്സിക്കന്‍ മേയര്‍. സാന്‍ പെദ്രോ മേയര്‍ വിക്ടര്‍ ഹ്യൂഗോ സോസയാണ് ആചാരത്തിന്‍റെ ഭാഗമായി ചീങ്കണ്ണിയെ വിവാഹം ചെയ്തത്. ഒക്സാക എന്ന സ്ഥലത്താണ് വിചിത്രമായ കല്യാണം നടന്നത്.പ്രകൃതി കനിയാനുള്ള പ്രാര്‍ഥനയെന്ന നിലയിലാണ് മേയറുടെ സമുദായത്തിന്‍റെ വിശ്വാസ പ്രകാരം ചീങ്കണ്ണിയെ വിവാഹം ചെയ്യുന്നത്- “ആവശ്യത്തിന് മഴ ലഭിക്കാനും ഭക്ഷണം ലഭിക്കാനും നദിയില്‍ ആവശ്യത്തിന് മത്സ്യമുണ്ടാകാനും ഞങ്ങള്‍ പ്രകൃതിയോട് പ്രാര്‍ഥിക്കുന്നു”.ചീങ്കണ്ണിയെ ഭൂമിയുടെ പ്രതിനിധി എന്ന നിലയിലാണ് മേയറുടെ സമുദായം കാണുന്നത്. മേയറും ചീങ്കണ്ണിയും വിവാഹിതരാകുമ്പോള്‍ […]

Continue Reading

എകെജി സെന്റര്‍ ആക്രമണം: സംശയിച്ച് കസ്റ്റഡിയിലെടുത്ത ആളെ മറ്റൊരു കേസ് ചുമത്തി അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: സി.പി.എം. സംസ്ഥാനകമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്ററിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തയാളെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തു. എ.കെ.ജി. സെന്ററിനു നേരെ കല്ലെറിയുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് അന്തിയൂര്‍ക്കോണം സ്വദേശിയും നിര്‍മാണത്തൊഴിലാളിയുമായ റിജുവിന്റെ പേരില്‍ കന്റോണ്‍മെന്റ് പോലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിക്കാണ് സംശയത്തിന്റെ പേരില്‍ നിര്‍മാണത്തൊഴിലാളിയായ റിജുവിനെ കസ്റ്റഡിയിലെടുത്തത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ശനിയാഴ്ച രാത്രി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.എന്നാല്‍, സംഭവദിവസം റിജു എ.കെ.ജി. സെന്ററിന് സമീപത്തെത്തിയിരുന്നു എന്നതിനുള്ള […]

Continue Reading

സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത്‌ ഓഫീസുകളും ഇന്ന് പ്രവർത്തിക്കും

ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിനായി സംസ്ഥാനത്തെ മുഴുവൻ ഗ്രാമ പഞ്ചായത്ത്‌ ഓഫീസുകളും ഇന്ന് പ്രവർത്തിക്കുമെന്ന് തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. പഞ്ചായത്ത്‌ ഡയറക്ടർ ഓഫീസും ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളും നാളെ പ്രവർത്തിക്കും. ജീവനക്കാർ ഫയൽ തീർപ്പാക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓഫീസുകളിൽ നടത്തും. പൊതുജനങ്ങൾക്ക്‌ മറ്റ്‌ സേവനങ്ങൾ നാളെ ലഭ്യമാകില്ല. ഫയൽ തീർപ്പാക്കലിനായി ജോലിക്ക്‌ ഹാജരാകുന്ന എല്ലാ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെയാണ്‌ ഫയൽ തീർപ്പാക്കലിനുള്ള തീവ്രയജ്ഞം. പെൻഡിംഗ്‌ ഫയലുകളിൽ പരിഹാരം […]

Continue Reading

ടാലെന്റ് സമ്മിറ്റ് സംഘടിപ്പിച്ചു

കാസർഗോഡ് : വിസ്‌ഡം സ്റ്റുഡന്റസ് കാസറഗോഡ് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 21 ന് ചെർക്കള ഐ-മാക്സ് ഓഡിറ്റോറിയത്തിൽ നടക്കുന്ന *ടീൻസ്പേസ്* സെക്കന്ററി സമ്മേളനത്തിന്റെ ഭാഗമായി SSLC, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. സംഗമം വിസ്‌ഡം സ്റ്റുഡന്റസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അനീസ് മദനി ഉത്ഘാടനം ചെയ്തു. നിസാർ പെർവാഡ് കരിയർ സെഷനിന് നേതൃത്വം നൽകി. അനുമോദന സദസ്സിൽ കാസറഗോഡ് പ്രസ്സ് ക്ലബ്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ ഹാഷിം നിർവഹിച്ചു. ടീൻസ്പേസിന്റെ ഭാഗമായി […]

Continue Reading