അബൂബക്കര്‍ സിദ്ധിഖ് വധക്കേസിലെ ഒരു പ്രതി ബംഗളൂരുവില്‍ വലയിലായതായി സൂചന; ക്വട്ടേഷന്‍ നല്‍കിയ ട്രാവല്‍സ് ഉടമ മുങ്ങി, രണ്ട് കാറുകള്‍ കൂടി കസ്റ്റഡിയില്‍

ഉപ്പള: പ്രവാസിയായ മുഗുവിലെഅബൂബക്കർ സിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയകേസിലെ ഒരു പ്രതിഅന്വേഷണസംഘത്തിന്റെ വലയിലായതായി സൂചന. ബംഗളൂരു എയർപോർട്ടിൽ നിന്ന് ഇയാളെ പൊലീസ് വലയിലാക്കുകയായിരുന്നു. വിദേശത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമമാണ് പൊലീസ് പരാജയപ്പെടുത്തിയത്. കേസിലെ പ്രതികളെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഊർജിതമാക്കിയിരിക്കുകയാണ്. കർണാടക, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലേക്കാണ് അന്വേഷണം വ്യാപിപ്പിച്ചത്. കാസർകോട്ഡി.വൈ.എസ്.പി ബാലകൃഷ്ണൻനായരുടെ മേൽനോട്ടത്തിൽ പത്തോളം പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സ്ക്വാഡാണ് അന്വേഷണം നടത്തുന്നത്.പ്രതികളുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അബൂബക്കർ സിദ്ധിഖിനെ തട്ടിക്കൊണ്ടുപാകാൻ ഗുണ്ടാസംഘത്തിന് […]

Continue Reading

സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധം; പഴയ ഉത്തരവ് കർശനമായി നടപ്പാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി. മാസ്‌ക് നിർബന്ധമാക്കിക്കൊണ്ടുള്ള പഴയ ഉത്തരവ് കർശനമായി നടപ്പാക്കും.ജില്ലാ പൊലീസ് മേധാവിമാർക്കാർക്ക് നിർദേശം. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടേതാണ് നിർദേശം. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും മാസ്‌ക് നിർബന്ധമാക്കാൻ തീരുമാനിച്ചത്. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കാനും ഉത്തരവിലുണ്ട്. ഏപ്രിൽ മാസത്തിലാണ് വീണ്ടും മാസ്‌ക് നിർബന്ധമാക്കി ഉത്തരവിറങ്ങിയത്.

Continue Reading

പ്രവാസിയുടെ മരണം തലയ്ക്കേറ്റ ക്ഷതംമൂലം; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കാസർകോട് തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ പ്രവാസി അബൂബക്കർ സിദ്ദിഖിന്റെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. ആന്തരിക അവയങ്ങൾക്കേറ്റ പരുക്കും മരണ കാരണമായി. കാലിന്റെ ഉപ്പുറ്റിയിൽ അടികൊണ്ട് നീലച്ച പാടുകളും കണ്ടെത്തി. കേസ് അന്വേഷണത്തിനായി പതിനാറ് അംഗ പ്രത്യേക അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന നിയോഗിച്ചു. കാസർകോട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായർക്കാണ് ചുമതല. പ്രതികളുമായി ബന്ധമുള്ള മൂന്ന് പേരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്.

Continue Reading

അധ്യാപക ഒഴിവ്

▪️ദേലംപാടി : ദേലംപാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ എൻ.വി.ടി. ഗണിതം (ജൂനിയർ). അഭിമുഖം ചൊവ്വാഴ്ച 10-ന്. ബെള്ളൂർ : ബെള്ളൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് (ജൂനിയർ), കന്നട (ജൂനിയർ), ഊർജതന്ത്രം (സീനിയർ), രാഷ്ട്രതന്ത്രം (സീനിയർ). അഭിമുഖം ചൊവ്വാഴ്ച 10.30-ന്. അമ്പലത്തുകര : മടിക്കൈ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. ഹിന്ദി അധ്യാപക ഒഴിവുണ്ട്‌. അഭിമുഖം ബുധനാഴ്ച രാവിലെ 10-ന്. ഫോൺ: 9446746910.=

Continue Reading

സിദ്ദീഖിനെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവം: ആശുപത്രിയിൽ കഴിയുന്ന സഹോദരൻ്റെയും ബന്ധുവിൻ്റെയും മൊഴിയെടുക്കാൻ സി ഐ മംഗ്ളൂരിലെത്തി; സൂത്രധാരൻ നൂർ എന്ന് വിളിക്കുന്ന നൂർശാ?

കാസർകോട് പ്രവാസിയെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തി. പുത്തിഗെ മുഗു റോഡ് സ്വദേശി അബൂബക്കർ സിദ്ദിഖാണ് കൊല്ലപ്പെട്ടത്. വിദേശത്തേക്ക് ഡോളർ കടത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മരിച്ച സിദ്ദിഖിന്റെ സഹോദരൻ അൻവറിനെയും സുഹൃത്ത് അൻസാരിയെയും ഒരു സംഘം തട്ടിക്കൊണ്ടു പോയിരുന്നു.യുവാവിന്റെ സഹോദരൻ അൻവർ, ബന്ധു അൻസാരിഎന്നിവരെ ഒരു സംഘം രണ്ട് ദിവസം മുമ്പ് തട്ടികൊണ്ടുപോയി ബന്ദികളാക്കിയിരുന്നു. ഇവരെ വെച്ചാണ് സംഘംസിദ്ദീഖിനെ ഞായറാഴ്ച നാട്ടിലേക്ക് ഭീഷണിപ്പെടുത്തിവിളിച്ചു വരുത്തിയത്.

Continue Reading

‘ഗൾഫിൽ നിന്നും നാട്ടിലെത്തിയ യുവാവിനെ ക്രിമിനൽസംഘം തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം ആശുപത്രിയിലെത്തിച്ച് മുങ്ങി’; സംഭവം കാസർകോട്ട്

കാസർകോട്: ഗൾഫിൽ നിന്നും ഞായറാഴ്ച ഉച്ചയ്ക്ക് നാട്ടിലേക്ക് വിളിച്ചു വരുത്തിയ യുവാവിനെ ക്രിമിനൽ സംഘം തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം ആശുപത്രിയിലെത്തിച്ച് മുങ്ങിയതായി പൊലീസ്, കാസർകോട് കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഗുവിലാണ് സംഭവം. ഗൾഫുകാരനായ മുഗുവിലെ അബൂബകർ സിദ്ദീഖ് (32) ആണ് മരിച്ചത്.ചില ഇടപാടുമായി ബന്ധപ്പെട്ട് സിദ്ദീഖിന്റെ രണ്ട് ബന്ധുക്കളെ പൈവളിഗെ സ്വദേശികളായ ചിലർ രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ട് പോയിരുന്നുവെന്നാണ് വിവരം. ഇവരെ ബന്ദികളാക്കിയാണ് സിദ്ദീഖിനെ ഗൾഫിൽ നിന്നും നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടികൊണ്ടു പോയതെന്നാണ് പറയുന്നത്. […]

Continue Reading

ബോവിക്കാനത്തിന്റെ കാവൽക്കാരൻമൂർത്തിക്ക് നാടിന്റെആദരം

മുളിയാർ കഴിഞ്ഞ നാല്പത്വർഷത്തോളം ബോവിക്കാനത്തിന്റെസ്വന്തം മൂർത്തി അദ്ദേഹത്തിന്റെ ജന്മസ്ഥലമായ തമിഴ്നാട്ടിലെ ചിന്നസേലത്തേക്ക് തിരിച്ച്പോയി.വിറക് വെട്ട് ജോലിയും,മറ്റ് കൂലി വേലകളുംചെയ്ത ബോവിക്കാനം ടൗണിലെ ടയർഗല്ലിയിൽ ആയിരുന്നു താമസം,നാട്ടിലെ എല്ലാവർക്കും പ്രിയപ്പെട്ടവനായ മൂർത്തിക്ക് യാത്രയപ്പ്ചടങ്ങിൽ ബി.അബ്ദുൾഗഫൂർ,സിദ്ധീഖ്ബോവിക്കാനം,ബി.എംഅശ്രഫ്,റൗഫ്കാർഗിൽ,ജാഫർ,ഷെഫീഖ്,നൗഷാദ് ഭായ്,കലാംവളപ്പിൽ,ഉസ്മാൻ,നസീർ,റഷീദ്എന്നിവർപങ്കെടുത്തു.

Continue Reading

മുഖ്യമന്ത്രിയുടെ വസതിയില്‍ കാലിത്തൊഴുത്ത് നിർമിക്കുന്നു; ചുറ്റുമതിലിനും തൊഴുത്തിനുമായി 42.90 ലക്ഷം അനുവദിച്ചു

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചുറ്റുമതിൽ പുനർനിർമിക്കുന്നതിനും പുതിയ കാലിത്തൊഴുത്തു പണിയുന്നതിനും 42.90 ലക്ഷം രൂപ അനുവദിച്ചു. തുകയ്ക്ക് ഭരണാനുമതി നല്‍കി പൊതുമരാമത്ത് വകുപ്പ് പൊതുമരാമത്ത് സെക്രട്ടറി അജിത്ത് കുമാറാണ് ഉത്തരവിറക്കിയത് ( Build Mangur at Cliff House ). തുകയ്ക്ക് ഭരണാനുമതിയായതോടെ ഉടന്‍ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങും. നേരത്തെ നല്‍കിയ ശുപാര്‍ശ പ്രകാരമാണ് കാലിത്തൊഴുത്ത് നിര്‍മിക്കാനുള്ള ഭരണാനുമതിയിറങ്ങിയത്.

Continue Reading

ഷമ്മി തിലകന്റെ പുറത്താക്കലിനെ എതിര്‍ത്ത് മമ്മൂട്ടി; നടപടിയോട് യോജിക്കാതെ സീറ്റില്‍ തന്നെ ഇരുന്നത് ഇവര്‍

താരസംഘടനയായ എഎംഎംഎയില്‍ നിന്ന് നടന്‍ ഷമ്മി തിലകനെ പുറത്താക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ചത് ചുരുക്കം പേര്‍ മാത്രമെന്ന് റിപ്പോര്‍ട്ട്. മമ്മൂട്ടി, മനോജ് കെ ജയന്‍, സംവിധായകന്‍ ലാല്‍, ജഗദീഷ് തുടങ്ങിയവരാണ് ഷമ്മിയെ പുറത്താക്കുന്നതിനെ എതിര്‍ത്തത്. ഇന്ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് മമ്മൂട്ടി അടക്കമുള്ളവര്‍ എതിര്‍പ്പ് അറിയിച്ചത്. പുറത്താക്കല്‍ നടപടി ഒന്ന് കൂടി ആലോചിച്ചു നടപ്പാക്കണമെന്നാണ് യോഗത്തില്‍ ജഗദീഷ് ആവശ്യപ്പെട്ടത്.അതേസമയം, ഷമ്മിയെ നിലവില്‍ സംഘടനയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് നടന്‍ സിദ്ദിഖ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പക്ഷെ […]

Continue Reading

അക്ഷരമാല പോലും പഠിച്ച് തുടങ്ങിയത് പ്ലസ് വണ്ണിലെത്തിയ ശേഷം; പ്ലസ്ടു പരീക്ഷയിൽ അറബിയിൽ 100ൽ 100 വാങ്ങി ഞെട്ടിച്ച് അനുമിത്ര; അനുമോദിച്ച് അധ്യാപകർ

എടവണ്ണ: മലപ്പുറം എടവണ്ണ ചാലത്തൂർ സ്വദേശിനി ടി അനുമിത്രയ്ക്ക് പ്ലസ്ടു പരീക്ഷാഫലം വന്നപ്പോൾ മാർക്ക് 92 ശതമാനാണ്. എന്നാൽ അറബിയിൽ 100 ശതമാനം അതായത് മുഴുവൻ മാർക്കും വാങ്ങിയാണ് ഈ വിദ്യാർത്ഥിനി വിജയം നുണഞ്ഞത്. പ്ലസ് ടു പരീക്ഷ അറബിയിൽ 200ൽ 200 മാർക്കും അനുമിത്ര സ്വന്തമാക്കി.എടവണ്ണ ജാമിഅ നദ്വിയ്യ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഹ്യുമാനിറ്റീസ് വിദ്യാർഥിനിയാണ്. എടവണ്ണ ചാത്തലൂർ സ്വദേശി സുരേഷ് ബാബു-ദിവ്യ ദമ്പതികളുടെ മകളായ അനുമിത്രയ്ക്ക് പത്താം ക്ലാസിനുശേഷം തിരുവാലി സ്‌കൂളിലായിരുന്നു ഹയർ […]

Continue Reading