ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ദേശീയവേദി, സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്റെ സഹകരണത്തോടെ ബോധവൽക്കരണ ലഘുലേഖ വിതരണം ചെയ്തു
മൊഗ്രാൽ : ലഹരി വ്യാപനത്തിനെതിരെ സന്ധിയില്ലാ സമരവുമായി മുന്നേറുന്ന മൊഗ്രാൽ ദേശീയവേദി ലഹരി വിരുദ്ധ ദിനത്തിലും തങ്ങളുടെ ദൗത്യം നിർവ്വഹിക്കാൻ മറന്നില്ല.മൊഗ്രാൽ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്റെ സഹകരണത്തോടെ മൊഗ്രാൽ ടൗണിൽ ബോധവൽക്കരണ ലഘുലേഖ വിതരണം ചെയ്ത് ജനങ്ങളെ ലഹരിയുടെ വിപത്തിൽ നിന്ന് രക്ഷിക്കാനുള്ള പരിപാടിയാണ് ഈ ദിനത്തിൽ ദേശീയവേദി സംഘടിപ്പിച്ചത്. ഫെബ്രുവരിയിൽ കുമ്പള പഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ ഏകദിന ഗ്രാമസഞ്ചാര പദയാത്ര നടത്തിയാണ് ലഹരിക്കെതിരെയുള്ള ക്യാമ്പയിന് ദേശീയവേദി തുടക്കമിട്ടത്. തുടർന്ന് രണ്ടാം ഘട്ടത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി […]
Continue Reading