മഹാരാഷ്ട്രയിൽ ഓപ്പറേഷൻ താമര? ശിവസേനയുടെ 3 മന്ത്രിമാരടക്കം 20 എംഎൽഎമാരെ ബന്ധപ്പെടാനാകുന്നില്ല

മുംബൈ: മഹാരാഷ്ട്രയിൽ മഹാ വികാസ് അഖാഡി സഖ്യ ഭരണം തുലാസിലായി. ഇവിടെ അധികാരം പിടിക്കാനുള്ള ബിജെപിയുടെ ഓപറേഷൻ താമരയാണ് നടക്കുന്നതെന്നാണ് വിവരം. മൂന്ന് മന്ത്രിമാർ അടക്കം ശിവസേനയുടെ 20 എംഎൽഎമാരെ ഫോണിൽ ബന്ധപ്പെടാൻ ആകുന്നില്ല. വിമത എം എൽ എമാർ സൂറത്തിലെ ലേ മെറിഡിയൻ ഹോട്ടലിലാണ് ഉള്ളത്. ഇവിടെ ഗുജറാത്ത് പോലീസ്  സുരക്ഷ ശക്തമാക്കി. ഗുജറാത്തിലെ ആഭ്യന്തരസഹമന്ത്രി ഹർഷ് സാംഗ്വി , ഗുജറാത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ സി ആർ പാട്ടീൽ എന്നിവരും ശിവസേന എംഎൽഎമാർ താമസിക്കുന്ന […]

Continue Reading

12, 9, 7 വയസുള്ള മൂന്ന് കുട്ടികളെ ഉപേക്ഷിച്ച് യുവാവിനൊപ്പം പോയ വീട്ടമ്മ പിടിയിൽ, മുൻപും രണ്ടുതവണ ഷഹന ഒളിച്ചോടിയിട്ടുണ്ട്

കല്ലമ്പലം: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കൾ പിടിയിലായി. മണമ്പൂർ പെരുങ്കുളം ബി.എസ് മൻസിലിൽ സജിമോൻ (43), കല്ലറ പാങ്ങോട് തുമ്പോട് ഏറത്തുവീട്ടിൽ ഷഹന (34) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 13നാണ് ഷഹന 12, 9, 7 വയസുള്ള മൂന്ന് കുട്ടികളെ ഉപേക്ഷിച്ചാണ് കാമുകനായ സജിമോനോടൊപ്പം ഒളിച്ചോടിയത്. സജിമോനും മൂന്നു മക്കളുണ്ട്. പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതിന് ബാലനീതി നിയമപ്രകാരം പള്ളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും അഞ്ചലുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഇവരെ അറസ്റ്റ് […]

Continue Reading

സംസ്ഥാനത്ത് പ്ലസ് ടുവിന് 83.87% വിജയം, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവ്

തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വർഷത്തെ ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ല്സ് ടുവിന്  83.87% ശതമാനം വിജയമാണ് നേടിയത്. വിജയശതമാനം കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറവാണ്.കഴിഞ്ഞ വർഷം നേടിയത് 87.94% ആയിരുന്നു.

Continue Reading

അധ്യാപക ഒഴിവ്

-▪️കാഞ്ഞങ്ങാട് : ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ്, ഹിന്ദി, രസതന്ത്രം, ബോട്ടണി, സോഷ്യൽവർക്ക് (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം 23-ന് രാവിലെ 11-ന്. ▪️രാവണീശ്വരം : ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഇക്കണോമിക്‌സ്, രസതന്ത്രം, മലയാളം, ഇംഗ്ലീഷ് എച്ച്.എസ്.എസ്.ടി. ഒഴിവുണ്ട്. അഭിമുഖം 25-ന് രാവിലെ 10-ന്. ▪️മൂഡംബയൽ : ഗവ. ഹൈസ്കൂളിൽ എൽ.പി. അറബിക്, ഹൈസ്കൂൾ കണക്ക് (കന്നഡ മീഡിയം) താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 23-ന് രാവിലെ 10.30-ന്. ഫോൺ: […]

Continue Reading

ഹിജാബിനെതിരായ വിലക്കിനിടയിലും പഠനത്തിൽ മിടുക്ക് കാട്ടിയ ഇൽഹാമിന് കർണാടക 12ാം ക്ലാസ് പരീക്ഷയിൽ രണ്ടാം റാങ്ക്

ബംഗളൂരു: കർണാടകയിലെ 12-ാം ക്ലാസ് ബോർഡ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടി ഇൽഹാം. ഹിജാബ് ധരിച്ച് ക്ലാസ്മുറിയിൽ വരുന്നത് വിലക്കിയ പ്രക്ഷ​ുബ്ധ അന്തരീക്ഷത്തിലും പ്രക്ഷോഭങ്ങൾക്കുമിടയിൽ ഹിജാബ് ധരിച്ചുകൊണ്ടുതന്നെ ക്ലാസിലെത്തി മികച്ച വിജയം നേടിയ ഇൽഹാമിനെ തേടി ഏറെ അഭിനന്ദങ്ങളാണെത്തുന്നത്.  മംഗളൂരു സെന്റ് അലോഷ്യസ് പി.യു കോളജിലെ വിദ്യാർഥിനിയാണ് ഇല്‍ഹാം. ബോർഡ് പരീക്ഷയിൽ ഉന്നത വിജയം ലഭിച്ചതോടെ ക്ലിനിക്കൽ സൈക്കോളജിയിൽ തുടർ പഠനം നടത്തണമെന്നാണ് ഇൽഹാമിന്‍റെ ആഗ്രഹം. പത്താം ക്ലാസ് മുതൽ തലച്ചോറിന്‍റെ പ്രവർത്തനങ്ങൽ തന്നെ ആകർഷിക്കുന്നുണ്ടെന്നും ക്ലിനിക്കൽ […]

Continue Reading

ദുബായിൽ നിന്ന് കസ്റ്റംസിന്റെ കണ്ണിൽപ്പെടാതെ സ്വർണവുമായി നാട്ടിലെത്തി; ഗൂഗിൾ മാപ്പ് ചതിച്ചു, എത്തിയത് പൊലീസിന്റെ മുന്നിൽ

മലപ്പുറം: വിദേശത്ത് നിന്ന് കടത്തിയ ഒന്നര കിലോ സ്വർണവുമായി രണ്ട് പേർ പിടിയിൽ. അഴീക്കോട് ചെമ്മാത്ത്പറമ്പിൽ സബീൽ(44), വള്ളുമ്പറം തൊണ്ടിയിൽ നിഷാജ്(27) എന്നിവരാണ് പിടിയിലായത്. സബീലാണ് ദുബായിൽ നിന്ന് സ്വർണം കൊണ്ടുവന്നത്. നെടുമ്പാശ്ശേരി വിമാനത്താവളം വഴി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സബീൽ സ്വർണം നാട്ടിലെത്തിച്ചത്. ശേഷം ഇയാളുടെ വീട്ടിലെത്തി നിഷാജ് സ്വർണം വാങ്ങി. മലപ്പുറത്തേക്ക് കൊണ്ടുപോകവേയാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്.ഗൂഗിൾ മാപ്പ് നോക്കിയായിരുന്നു നിഷാജ് യാത്ര ചെയ്തിരുന്നത്. വഴിതെറ്റി പൊലീസിന് മുന്നിലെത്തുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ അഴീക്കോട് ജെട്ടിയിൽ […]

Continue Reading

വായന അന്യംനിന്ന് പോകരുത് : പത്രമാധ്യമങ്ങളുടെ നിലനിൽപ്പിന് സർക്കാർ ഇടപെടൽ വേണം-ദേശീയ വേദി

മൊഗ്രാൽ : അച്ചടി ഉൽപന്നങ്ങളുടെ അനിയന്ത്രിതമായ വിലവർധനവ് മൂലം പത്രമാധ്യമങ്ങൾക്ക് നിരന്തരമായി വിലവർധിക്കുന്നത് വായനക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നതായി മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച വായനാദിന സംഗമം അഭിപ്രായപ്പെട്ടു. വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പത്രമാധ്യമങ്ങൾക്ക് അച്ചടി സാമഗ്രികൾ സബ്‌സിഡി ഇനത്തിൽ നൽകാൻ സർക്കാർ ഇടപെടണമെന്നും സംഗമം ആവശ്യപെട്ടു.സോഷ്യൽ മീഡിയയുടെ അതിപ്രസരം പുസ്തക വായനയിൽ നിന്ന് മുഖംതിരിക്കാൻ യുവ സമൂഹത്തെ പ്രേരിപ്പിക്കുന്നത് വേദനാജനകമാണ്. വായനയുടെ അത്ഭുതലോകത്തേക്ക് മലയാളികളെ കൈപിടിച്ചുയർത്താൻ പി. എൻ പണിക്കർ നടത്തിയ സേവനങ്ങൾ നാം വിസ്മരിച്ച്പോവരുതെന്നും വായനാദിനാചരണം അഭിപ്രായപ്പെട്ടു.പ്രസിഡന്റ് […]

Continue Reading

പത്താംക്ലാസുകാരിയുടെ ദുരൂഹമരണം; അറസ്റ്റ് വൈകുന്നു; ആക്ഷന്‍ കമ്മിറ്റിയുമായി നാട്ടുകാര്‍

കാസര്‍കോട് ബോവിക്കാനത്തെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഷുഹൈലയുടെ ദുരൂഹ മരണത്തില്‍ അറസ്റ്റ് വൈകുന്നതിനെതിരെ ആക്ഷന്‍ കമ്മിറ്റിയുമായി നാട്ടുകാര്‍. ശബ്ദ സന്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹിതം പരാതി നല്‍കിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന ആരോപണവുമായി കുടുംബം നേരത്തെ രംഗത്ത് വന്നിരുന്നു. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.പത്താം ക്ലാസ് പൊതുപരീക്ഷയുടെ തലേദിവസം വീട്ടിലെ കിടപ്പുമുറിയിലാണ് ഷുഹൈല തൂങ്ങി മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പിറ്റേ ദിവസം കുടുംബം ആദൂര്‍ പൊലീസില്‍ […]

Continue Reading

16 വയസ്സുള്ള മുസ്ലിം പെണ്‍കുട്ടി ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം; ഉത്തരവുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി

ഛണ്ഡീ​ഗഡ്: 16 വയസ്സിന് മുകളിലുള്ള മുസ്ലീം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാന്‍ അവകാശമുണ്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി.21 വയസ്സുള്ള പുരുഷനും 16 വയസ്സുള്ള പെണ്‍കുട്ടിയും കുടുംബാംഗങ്ങളില്‍നിന്ന് ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് ജസ്ജിത് സിംഗ് ബേദിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പറഞ്ഞത്. ദ ഇന്ത്യന്‍ എക്സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. തങ്ങള്‍ പ്രണയത്തിലായെന്നും വിവാഹം കഴിഞ്ഞെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. 2022 ജൂണ്‍ 8 ന് മുസ്ലീം ആചാര പ്രകാരമാണ് വിവാഹം […]

Continue Reading

തിരുവനന്തപുരത്ത് യുവാവും യുവതിയും മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് റബർ തോട്ടത്തിൽ

തിരുവനന്തപുരം: കല്ലറ പഴവിളയിൽ യുവാവും യുവതിയും മരിച്ച നിലയിൽ കണ്ടെത്തി. കീഴായിക്കോണം സ്വദേശി ഉണ്ണി (21) സുമി (18) ആണ് മരിച്ചത്.യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.യുവതിയുടെ വീടിനടുത്തുള്ള റബർ തോട്ടത്തിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. മരിച്ച യുവതിയും യുവാവും തമ്മിൽ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു, യുവതിക്ക് മറ്റൊരാളുമായുള്ള അടുപ്പം ചോദ്യം ചെയ്തതിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ പാങ്ങോട് പൊലീസ് അന്വേഷണം […]

Continue Reading