സംസ്കാരത്തിന് പന്തലിടുന്ന തിരക്കിൽ ബന്ധുക്കള്‍; ‘മരിച്ചയാൾ’ ബാറിലിരുന്ന് മദ്യപിക്കുന്നു; ഒടുവിൽ ഒത്തുതീർപ്പിനായി പൊലീസിന് മുന്നിലേക്ക്
സംസ്കാരത്തിന് പന്തലിടുന്നതിനും മറ്റുമുള്ള ഒരുക്കം വീട്ടിൽ നടത്തുന്നതിനിടെ ബന്ധുക്കളെ ഞെട്ടിച്ചുകൊണ്ട് ‘മരിച്ചയാൾ’ ബാറിലിരുന്ന് മദ്യപിക്കുന്നു. കോട്ടയത്താണ് സംഭവം. മരിച്ചെന്ന് വിചാരിച്ച് ബന്ധുക്കൾ സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് മരിച്ചയാൾ ബാറിലിരുന്നു മദ്യപിക്കുന്നത് കണ്ടെന്ന് പറഞ്ഞ് ചിലരെത്തുന്നത്. ഇതോടെ ബന്ധുക്കൾ നേരെ ബാറിലേക്ക് വച്ചുപിടിച്ചു. ആളെയും കൂട്ടി പൊലീസിനു മുന്നിലേക്ക്. ഒടുവിൽ താൻ മരിച്ചിട്ടില്ലെന്ന് പൊലീസിനു മുന്നിൽ ബോധ്യപ്പെടുത്തിയ വ്യക്തി വീട്ടിലേക്ക് തിരിച്ചു.എന്നിട്ടും തീർന്നില്ല, അപ്പോൾ മരിച്ചത് ശരിക്കും ആരാണ് എന്ന ചോദ്യം പൊലീസിന്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി […]
Continue Reading