ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന് കര്‍ണാടക സര്‍ക്കാര്‍

കര്‍ണാടക: കര്‍ണാടകയില്‍ അടുത്ത 15 ദിവസത്തേക്ക് ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. ആഭ്യന്തര വകുപ്പുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് കോടതി ഉത്തരവുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി കത്ത് നല്‍കിയിട്ടുണ്ട്. അനുമതി ലഭിക്കാത്തവര്‍ സ്വമേധയാ ഉച്ചഭാഷിണി ഉപയോഗിക്കുന്നതില്‍ നിന്ന് പിന്മാറണം. ഉച്ചഭാഷിണി ഉപയോഗിക്കുന്നതില്‍ തീരുമാനമെടുക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹനുമാന്‍ ചാലിസ വിവാദത്തിനിടെയാണ് […]

Continue Reading

ലിഫ്റ്റില്‍ തലകുടുങ്ങി കടയിലെ ജീവനക്കാരനു ദാരുണാന്ത്യം

ലിഫ്റ്റില്‍ തലകുടുങ്ങി തിരുവനന്തപുരം അമ്പലമുക്കിലെ സാനിറ്ററി കടയിലെ ജീവനക്കാരനു ദാരുണാന്ത്യം. അമ്പലമുക്ക് സ്വദേശി സതീഷ് കുമാര്‍ (59) ആണ് മരിച്ചത്. ഫയര്‍ഫോഴ്സ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Continue Reading

ഭർത്താവിന്റെ വീട്ടിൽ ശുചിമുറിയില്ല; നവവധു ജീവനൊടുക്കി

കടലൂർ (ചെന്നൈ):  ഭർത്താവിന്റെ വീട്ടിൽ ശുചിമുറിയില്ലാത്തതിൽ മനംനൊന്ത് നവവധു ജീവനൊടുക്കി. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ അരിസിപെരിയൻകുപ്പത്താണ് യുവതി ആത്മഹത്യ ചെയ്ത സംഭവമുണ്ടായത്. ഈയടുത്താണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ശുചിമുറിയില്ലാത്തതിനാൽ ഭർത്താവ് കാർത്തികേയന്റെ വീട്ടിലെ താമസം ബുദ്ധിമുട്ടിലായതോടെ ഇരുപത്തേഴുകാരിയായ രമ്യ ജീവനൊടുക്കുകയായിരുന്നു.  രമ്യയും കാർത്തികേയനും ഇക്കഴിഞ്ഞ ഏപ്രിൽ ആറിനാണ് വിവാഹിതരായത്. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായിരുന്നു രമ്യ.ഭർത്താവിന്റെ വീട്ടിൽ ശുചിമുറിയില്ലാത്തതിനാൽ വിവാഹ ശേഷവും രമ്യ സ്വന്തം വീട്ടിലായിരുന്നു താമസമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിവാഹശേഷവും രമ്യ സ്വന്തം വീട്ടിൽ […]

Continue Reading

‘കുത്തബ്മിനാറിന്റെ പേര് വിഷ്ണു സ്തംഭമെന്ന് മാറ്റണം’, ആവശ്യവുമായി ഹിന്ദു സംഘടനകളുടെ പ്രതിഷേധം

ഐതിഹാസിക സ്മാരകമായ കുത്തബ് മിനാർ വിഷ്ണു സ്തംഭം എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിൽ ഹിന്ദു സംഘടനകളുടെ പ്രതിഷേധം. യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ കുത്തബ് മിനാറിൽ കനത്ത പൊലീസ് സുരക്ഷയ്ക്കിടയിലും മഹാകാൽ മാനവ് സേവയിലെയും മറ്റ് തീവ്രവലതുപക്ഷ സംഘടനകളിലെയും പ്രവർത്തകർ പ്ലക്കാർഡുകൾ പിടിച്ച് മുദ്രാവാക്യവുമായെത്തി. കുത്തബ് മിനാറിന് സമീപം ക്യാമ്പ് ചെയ്തിരിക്കുന്ന പ്രതിഷേധക്കാർ ഹനുമാൻ ചാലിസയും ചൊല്ലി. അതേസമയം, അക്ബർ റോഡ്, ഹുമയൂൺ റോഡ്, ഔറംഗസേബ് ലെയ്ൻ, തുഗ്ലക് ലെയ്ൻ തുടങ്ങിയ രാജ്യതലസ്ഥാനത്തെ മറ്റ് ലാൻഡ്മാർക്കുകളുടെ […]

Continue Reading

മൈസൂരിലേയ്ക്ക് വിനോദ യാത്ര; ബന്ധുവീട്ടിൽ തങ്ങി, ഉറങ്ങിക്കിടക്കവെ നിദ ഷെറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി! മറ്റൊരാളുമായി അടുപ്പമെന്ന സംശയം അബൂബക്കർ സിദ്ധീഖിനെ എത്തിച്ചത് ക്രൂരമായ കൊലപാതകത്തിൽ

പനമരം: പനമരത്തിന് സമീപം ആറാംമൈൽ കുണ്ടാലയിൽ യുവാവ് ഭാര്യയെ ദാരുണമായി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. കുണ്ടാലയിലെ ബന്ധു മൂന്നാംബ്രവൻ റഷീദിന്റെ വീട്ടിലെത്തിയ കോഴിക്കോട് ഒളവണ്ണ കൊടിനാട്ടുമുക്ക് കൈതവളപ്പിൽ നജ മൻസിലിൽ നിദ ഷെറിൻ (22) ആണ് ഭർത്താവ് അബൂബക്കർ സിദ്ധീഖിന്റെ കൈകളാൽ മരിച്ചത്. കൊലപാതകത്തിൽ അബൂബക്കർ സിദ്ധിഖിനെ പോലീസ് അറസ്റ്റ് ചെയ്തു.തിങ്കളാഴ്ച പുലർച്ചെ 2.30-ഓടെയാണ് കൊലപാതകം നടന്നത്. സംശയത്തെത്തുടർന്നാണ് അബൂബക്കർ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് 4.30-ഓടെയാണ് ഒന്നരവയസ്സുള്ള മകൻ മുഹമ്മദ് സിനാനൊപ്പം […]

Continue Reading

ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ ആത്മഹത്യ; മക്കളെ കൊന്ന് അമ്മ ജീവനൊടുക്കി

ആലപ്പുഴയില്‍ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. വണ്ടാനംമെഡിക്കല്‍ കോളജ് എയ്ഡ് പോസ്റ്റിലെ പൊലീസുകാരന്‍ റെനീസിന്റെ ഭാര്യ നെജില, മക്കളായ ടിപ്പു സുല്‍ത്താന്‍, മലാല എന്നിവരാണ് മരിച്ചത്. നെജിലയുടെ മൃതദേഹം തൂങ്ങിയ നിലയിലും മക്കളെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്ആലപ്പുഴ എ.ആര്‍ ക്യാംപിനു സമീപത്തെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് പൊലീസുകാരന്റെ ഭാര്യയെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വണ്ടാനം മെഡിക്കല്‍ കോളജില്‍ പോസ്റ്റിലെ സിപിഒ റെനീസിന്റെ ഭാര്യ 28 വയസ്സുള്ള നെജിലയാണ് അഞ്ചും ഒന്നരയും വയസ്സുള്ള കുട്ടികളെ […]

Continue Reading

24 കാരി ഇൻസ്റ്റാഗ്രാംവഴി പരിചയപ്പെട്ട യുവാവിനൊപ്പം വിടുവിട്ടു

ബേഡകം: സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട ആൾക്കൊപ്പം 24 കാരി വീടുവിട്ടു. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയാണ് ഇൻസ്റ്റാഗ്രാമിൽ സൗഹൃദത്തിലായ കാർത്തികേയൻ എന്നയാൾക്കൊപ്പം വീടുവിട്ടത്.ഇക്കഴിഞ്ഞ ആറാം തീയ്യതി രാവിലെ മുതലാണ് യുവതിയെ കാണാതായത്. മാതാവിന്റെ പരാതിയിൽ ബേഡകം പൊലീസ് വുമൺ മിസിംഗിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Continue Reading

എൻ്റെ തൊഴിൽ എൻ്റെ അഭിമാനം കെ കെ പുറം വാർഡിൽ തുടക്കം കുറിച്ചു

മൊഗ്രാൽ: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന “എന്റെ തൊഴിൽ എന്റെ അഭിമാനം” പദ്ധതിയുടെ ഭാഗമായുള്ള സർവേയുടെ കുമ്പള പഞ്ചായത്ത് മൊഗ്രാൽ കെ.കെ.പുറം 17ആം വാർഡ് തല ഉല്‍ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ നിർവഹിച്ചു. .എന്യുമറേറ്റര്മാരായ ഫാത്തിമത്ത് അൻസാറ, അർഫാന എ.കെ.ആയിഷത്ത് ലീയ, ഫാത്തിമത്ത് മഹ്റൂഫ ,ജംഷീർ മൊഗ്രാൽ എന്നിവർ പങ്കെടുത്തു

Continue Reading

‘ബാങ്കുവിളി സമയത്ത് ഹനുമാന്‍ ചാലിസ’; നടപടി കടുപ്പിച്ച് കര്‍ണാടക‍; അതിജാഗ്രത

മഹാരാഷ്ട്രയ്ക്ക് പിന്നാലെ കര്‍ണാടകയിലും പള്ളികളിലെ ഉച്ചഭാഷിണികള്‍ പുതിയ വിവാദത്തിന് ആയുധമാകുന്നു. പൊതുസ്ഥലങ്ങളിൽ ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിൽ കർണ്ണാടകയിലെ ബിജെപി സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ശ്രീരാമ സേന പ്രവർത്തകർ പള്ളികളില്‍ ബാങ്ക് വിളിക്കുന്ന സമയത്ത് ‘ഹനുമാൻ ചാലിസ’ ആലപിക്കുകയും ഭജന ആലപിക്കുകയും ചെയ്തു. മാത്രമല്ല കർണ്ണാടകയിലെ മുസ്‌‌ലിം പള്ളികളിൽ ഉച്ചഭാഷിണിയിൽ നിന്നുള്ള ബാങ്ക് വിളിക്കെതിരെ പ്രതിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീരാമ സേന പ്രവർത്തകർ സുപ്രഭാത ക്യാംപയിനും ആരംഭിച്ചു. ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.പുലര്‍ച്ചെ […]

Continue Reading

കാസർഗോഡ് കെഎസ്ആർടിസി ഡിപ്പോയ്ക്ക് സംഭവിച്ചതെന്ത്? ദയനീയം ഈ അവസ്ഥ

കെഎസ്ആർടിസിയിൽ ഡീസലിന് പണം നൽകാതെ അന്തർ സംസ്ഥാന സർവീസുകൾ ഉൾപ്പെടെ ഇടയ്ക്കിടെ മുടങ്ങുന്നത് കെഎസ്ആർടിസിയുടെ വരുമാനത്തെ സാരമായി ബാധിക്കുന്നു.കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ പ്രതിദിനം 12 ലക്ഷം രൂപ വരെ വരുമാനമുണ്ട്. ഇതിൽ 5 ലക്ഷം രൂപയും കാസർകോട് –മംഗളൂരു അന്തർ സംസ്ഥാന സർവീസുകൾ മുഖേനയാണ്. നേരത്തെ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡീലർ നേരിട്ട് കെഎസ്ആർടിസി ഡിപ്പോയിൽ ഡീസൽ എത്തിക്കുകയായിരുന്നു. കേരളത്തിന്റെ സർവീസുകൾ മുടങ്ങുമ്പോൾ കർണാടക ആർടിസി പലപ്പോഴും അധിക സർവീസുകൾ നടത്തി ലാഭമുണ്ടാക്കുന്നുണ്ട്. മുടക്കം പതിവ്-ബൾക്ക് പർച്ചേസ് […]

Continue Reading