വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിന് കാസർകോട് നഗരത്തിലെ ഹോടെലിന് 10000 രൂപ പിഴയീടാക്കി; നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

കാസർകോട്: ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിന് കാസർകോട് നഗരത്തിലെ ഹോടെലിന് പിഴയീടാക്കി. നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന പേരിൽ ആരംഭിച്ച ക്യാംപയിന്റെ ഭാഗമായി നടന്ന പരിശോധനയിൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് മുൻവശത്തെ സെഞ്ച്വറി ഹോടെലിനാണ് 10000 രൂപ പിഴയിട്ടത്. പച്ചക്കറി അരിഞ്ഞത് ഫ്രീസറിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചു, ലേബൽ ഇല്ലാത്ത പാൽ, വെള്ളം കെട്ടി വൃത്തിഹീനമായ സാഹചര്യം, ദോശയ്ക്കും മറ്റും അരയ്ക്കുന്ന മാവിന്റെ മുകളിൽ മാറാല എന്നിവ കണ്ടെത്തിയതിനാലാണ് നടപടിയെന്ന് അധികൃതർ […]

Continue Reading

തടിയന്റവിടെ നസീര്‍ ഉള്‍പ്പെട്ട കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ പത്ത് പ്രതികളുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

കൊച്ചി: തടിയന്റവിടെ നസീര്‍ ഉള്‍പ്പെട്ട കശ്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസില്‍ പത്ത് പ്രതികളുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി. കേസില്‍ രണ്ടാം പ്രതിയടക്കം മൂന്നുപേരെ വെറുതെവിട്ടു. മറ്റുള്ളവരുടെ ശിക്ഷ ജീവപര്യന്തമാക്കിയും കോടതി വിധിച്ചു.ശിക്ഷിക്കപ്പെട്ട പ്രതികളും, എന്‍.ഐ.എയും നല്‍കിയ അപ്പീല്‍ ഹര്‍ജികളിലായിരുന്നു ഹൈക്കോടതിയുടെ വിധി.ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഉച്ചയ്ക്ക് 1.30 നായിരുന്നു വിധി പറഞ്ഞത്. എന്‍.ഐ.എ കോടതിയുടെ ശിക്ഷാ നടപടി ചോദ്യം ചെയ്ത് തടിയന്റവിട നസീര്‍, സര്‍ഫറാസ് നവാസ്, സാബിര്‍.പി.ബുഹാരി തുടങ്ങി 13 പ്രതികളായിരുന്നു […]

Continue Reading

വിവാഹത്തിന് മുമ്പും റിഫയെ മെഹ്നാസ് ശാരീരികമായി ഉപദ്രവിച്ചു, ഇയാളുടെ സുഹൃത്തും മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി അഭിഭാഷകൻ

കോഴിക്കോട്: വ്ളോഗറും ആൽബം താരവുമായ പാവണ്ടൂർ സ്വദേശി റിഫ മെഹ്‌നുവിന്റെ മരണത്തിൽ ഭർത്താവ് മെഹ്നാസിനെതിരെ വെളിപ്പെടുത്തലുമായി അഭിഭാഷകൻ പി റഫ്താസ്. വിവാഹത്തിന് മുമ്പും റിഫയെ മെഹ്നാസ് ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ ആരോപിച്ചു.മെഹ്നാസിന്റെ സുഹൃത്ത് മോശമായി പെരുമാറുന്നുവെന്ന സൂചന റിഫ നൽകിയിരുന്നുവെന്നും അഭിഭാഷകൻ ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. മൃതദേഹത്തിൽ കഴുത്തിന്റെ ഭാഗത്ത് പാടുകളുണ്ടായിരുന്നു. ഇക്കാര്യം ദുബായിലെ സർക്കാർ രേഖകളിലും വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, റിഫയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് പൊലീസിന് സമർപ്പിച്ചേക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് […]

Continue Reading

കാണാതായ വിദ്യാർഥിനി പുഴയിൽ മരിച്ച നിലയിൽ

തലശ്ശേരി: കാണാതായ വിദ്യാര്‍ഥിനിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുന്നാട് സ്വദേശിനി ജഹാന ഷെറിന്‍(19) ആണ് കോളിക്കടവ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച്ച ഉച്ചയോടെ ജഹാന ഷെറിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പൊലീസും ബന്ധുക്കളും ചേർന്ന് വിദ്യാർത്ഥിക്കായി അന്വേഷണം നടത്തുന്നതിനിടെയാണ് ഞായറാഴ്ച്ച വൈകിട്ട് കോളിക്കടവ് പുഴയിൽ പാലത്തിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്.ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് മൃതദ്ദേഹം കരക്കെത്തിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് […]

Continue Reading

ടോയ്ലറ്റ് ക്ലീനറുടെ ഒഴിവിലേക്ക് അപേക്ഷ; ഇന്റര്‍വ്യൂബോര്‍ഡിനു മുന്നില്‍ ഭവ്യതയോടെ എത്തി നടന്‍ ഉണ്ണി രാജ് ചെറുവത്തൂർ

▪️കാസർകോട്:  ശൗചാലയം വൃത്തിയാക്കൽ തൊഴിലിനൊരുങ്ങി നടൻ ഉണ്ണി രാജൻ. ഇതിൽ ലവലേശം അഭിനയമില്ല. നടന്റെ പുതിയ തീരുമാനം അറിഞ്ഞവർ ശരിക്കും ഞെട്ടുകയാണിപ്പോൾ. നേരത്തെ തന്നെ തന്റെ വേറിട്ട നിലപാടുകളിലൂടെ ശ്രദ്ധനേടിയ ഉണ്ണിരാജന്റെ പുതിയ തീരുമാനവും ചർച്ചയാവുകയാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയും, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളിലൂടെയും ‘മറിമായം’ സീരിയലിലും പ്രേക്ഷകരുടെ മനം കീഴടക്കിയ ഉണ്ണി എന്ന ചെറുവത്തൂർ സ്വദേശി ഉണ്ണിരാജൻ ആണ് പുതിയ തൊഴിൽ തെരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസമാണ് ഇന്റർവ്യൂബോർഡിനെപ്പോലും ഒരു വേള ഞെട്ടിച്ച് കൊണ്ട് ഉണ്ണി രാജൻ […]

Continue Reading

കോഴിക്കോട് പേരാമ്പ്രയിൽ ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് അക്രമം, അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് കോഴിക്കോട്ട് ആക്രമണം. പേരാമ്പ്രയിലെ ബാദുഷ ഹൈപ്പർമാർക്കറ്റിലാണ് ഒരുസംഘമെത്തി ജീവനക്കാരെ ആക്രമിച്ചത്. ഇന്നു വൈകീട്ടാണ് സംഭവം. സൂപ്പർമാർക്കറ്റിൽ നാലു പേരടങ്ങുന്ന സംഘമെത്തി ഹലാൽ സ്റ്റിക്കറുള്ള ബീഫുണ്ടോയെന്ന് ചോദിച്ചു.ഉണ്ടെന്നു പറഞ്ഞപ്പോൾ ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് ജീവനക്കാരെ മർദിക്കുകയായിരുന്നു.അക്രമികൾ വാൾ ഉൾപ്പെടെയുള്ളആയുധങ്ങളുമായിസൂപ്പർ മാർക്കറ്റിലെത്തിയതായും ദൃക്സാക്ഷികൾ പറയുന്നു. അക്രമികളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടന്നു. ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ് എന്നിവയ്ക്കു പുറമെ […]

Continue Reading

തൃശൂർപൂരം കുടയിൽ സവർക്കറുടെ ചിത്രവും; സംഘ്പരിവാർ നുഴഞ്ഞുകയറ്റമെന്ന് ആക്ഷേപം- വ്യാപക വിമർശനം

തൃശൂർ: സാംപിൾ വെടിക്കെട്ടിന് ഏതാനും മണിക്കൂറുകൾ ബാക്കിനിൽക്കെ തൃശൂർപൂരത്തിൽ വിവാദം. പൂരം കുടമാറ്റത്തിനായി പാറമേക്കാവ് വിഭാഗം തയാറാക്കിയ കുടകളിൽ സംഘ്പരിവാർ ആചാര്യൻ വി.ഡി സവർക്കറുടെ ചിത്രവും ഉൾപ്പെടുത്തി. സ്വാതന്ത്ര്യ സമരസേനാനികൾക്കും നവോത്ഥാന നായകർക്കുമൊപ്പമാണ് സവർക്കറുടെ ചിത്രവും ഇടംപിടിച്ചിരിക്കുന്നത്. സവർക്കറുടെ ചിത്രങ്ങളടങ്ങിയ കുടകൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ തുടങ്ങി വിവിധ തലങ്ങളിൽ ശ്രദ്ധേയരായ വ്യക്തികൾക്കൊപ്പമാണ് വി.ഡി സവർക്കറുടെയും ചിത്രം കുടകളിൽ ആലേഖനം ചെയ്തിരിക്കുന്നത്. ഇതിനെതിരെ വൻ വിമർശനമുയരുകയാണ്.പൂരത്തിന്റെ […]

Continue Reading

മുസ്‌ലിം വിരുദ്ധ ബുള്‍ഡോസിങ് അവസാനിപ്പിക്കാതെ ബി.ജെ.പി ഭരണകൂടം; യുപിയില്‍ മദ്‌റസ തകര്‍ത്തു (വീഡിയോ)

കാണ്‍പൂര്‍: അനധികൃത കൈയ്യേറ്റമെന്ന പേരില്‍ മുസ്‌ലിംകളുടെ കടകളും വീടുകളും മത കേന്ദ്രങ്ങളും തകര്‍ക്കുന്നത് തുടര്‍ന്ന് ബി.ജെ.പി ഭരണകൂടം. യു. പി ഘതംപൂരിലെ ഇസ്‌ലാമിക് സെക്കന്ററി സ്‌കൂളാണ് പെരുന്നാളിന് തൊട്ടടുത്ത ദിവസം മുന്‍സിപ്പല്‍ അധികൃതര്‍ ഇടിച്ചു നിരത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അനധികൃത നിര്‍മാണമായതിനാലാണ് പൊളിച്ചുനീക്കിയതെന്നാണ് അധികൃതരുടെ ഭാഷ്യം. മദ്‌റസയ്ക്ക് സ്വന്തമായി 14 ബിസ്വാ (18,900 ചതുരശ്ര അടി) സ്ഥലം അനുവദിച്ചിരുന്നു, എന്നാല്‍ മദ്‌റസയുടെ കെട്ടിടം 4 ബിഘകള്‍ (1,08,000 ചതുരശ്ര അടി) വികസിപ്പിച്ചു. ഈ നിര്‍മാണം […]

Continue Reading

കൂടുതൽ കുട്ടികൾ ഏത് മതത്തിൽ? പുതിയ കണക്ക് ഇങ്ങനെ….

ഇന്ത്യയിൽ എല്ലാ വിഭാഗം മതവിശ്വാസികൾക്ക് ഇടയിലും കുട്ടികളുടെ എണ്ണം കുത്തനെ കുറയുന്നുവെന്ന് ഏറ്റവും പുതിയ കണക്ക്. 2019-2021 കാലത്ത് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നടന്ന ദേശീയ കുടുംബാരോഗ്യ സർവേയിലെ കണ്ടെത്തലുകൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നു. രാജ്യത്തെ വിവിധ മതവിഭാഗങ്ങളുടെ ജനന നിരക്ക് സംബന്ധിച്ച് പലപ്പോഴും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന കഥകളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നു കേന്ദ്രസർക്കാരിന്റെ ഈ ഔദ്യോഗിക സർവേയിലെ കണക്കുകൾ. സർവേയിൽ കണ്ടെത്തിയ യാഥാർഥ്യങ്ങൾ ഇങ്ങനെ: രാജ്യത്തെ എല്ലാ മതങ്ങളിലും ജനനനിരക്ക് കുത്തനെ കുറയുന്നു. ഏറ്റവും വലിയ […]

Continue Reading

വ്‌ളോഗർ റിഫയുടെ മരണം: ഭർത്താവ് മെഹ്‌നാസിനെ ഉടൻ ചോദ്യം ചെയ്യും

കോഴിക്കോട്: ദുബൈയിൽ മരിച്ച മലയാളി വ്‌ളോഗർ റിഫയുടെ ഭർത്താവ് മെഹ്‌നാസിനെ ഉടൻ ചോദ്യം ചെയ്യും. അന്വേഷണം ദുബായിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. ദുബൈയില്‍ വെച്ചാണ് റിഫയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും സംശയിക്കുന്ന തെളിവുകളുണ്ടെന്ന് ആരോപിച്ചാണ് റിഫയുടെ കുടുംബം പരാതി നൽകിയിരുന്നത്. ആ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം.ഇന്നലെ പോസ്റ്റ്‌മോർട്ടത്തിനായി പുറത്തെടുത്ത റിഫയുടെ അന്തരികാവയവങ്ങളുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് രണ്ട് ദിവസത്തിനകം ഫോറൻസിക് വിഭാഗത്തിന് കൈമാറും. റിഫയുടെ കഴുത്തിൽ കണ്ടെത്തിയ അടയാളം […]

Continue Reading