ബാങ്ക് സമയത്ത് ക്ഷേത്രത്തിലെ ഉച്ചഭാഷിണി ഓഫ്; ക്ഷേത്രത്തിലെത്തുന്നവർക്ക് പള്ളിവക സർബത്ത്- മതമൈത്രിയുടെ ബിഹാർ കാഴ്ച

പട്‌ന: ഹിജാബ് വിലക്കിനുശേഷം മുസ്‌ലിം ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന മുറവിളികളുമായി സംഘ്പരിവാർ സംഘടനകൾ വിവിധ സംസ്ഥാനങ്ങളിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഇത്തരം വിദ്വേഷ വാർത്തകൾക്കിടയിൽ ബിഹാർ തലസ്ഥാനമായ പട്‌നയിൽ തൊട്ടുരുമ്മിനിൽക്കുന്ന പള്ളിക്കും ക്ഷേത്രത്തിനും പറയാൻ മതമൈത്രിയുടെ മറ്റൊരു കഥയാണുള്ളത്. പള്ളിയിൽനിന്ന് ബാങ്ക് കൊടുക്കുമ്പോൾ ക്ഷേത്രത്തിൽ ഉച്ചഭാഷിണി ഓഫ് ചെയ്യും. ക്ഷേത്രത്തിലെത്തുന്ന വിശ്വാസികളെ പള്ളി ഭാരവാഹികൾ സർബത്ത് നൽകി സ്വീകരിച്ചിരുത്തും.ബിഹാർ നഗരമധ്യത്തിൽ 50 മീറ്റർ മാത്രം അകലത്തിലാണ് മഹാവീർ മന്ദിറും ജുമാമസ്ജിദും സ്ഥിതി ചെയ്യുന്നത്. ആഴ്ചകൾക്കുമുൻപ് കഴിഞ്ഞ രാമനവമി […]

Continue Reading

പെരുന്നാളിന് സ്നേഹസമ്മാനവുമായി മിറാക്കിൾ കമ്പാർ

കാസർഗോഡ്: മിറാക്കിൾ കമ്പാറിൻ്റെ പെരുന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി ആരാരും ഇല്ലാത്തെ ആലംപാടി സ്നേഹവീട് ഓൾഡ് ഏജ് ഹോം അന്തേവാസികൾക്ക് സമ്മാനം കൊണ്ടുപോയി നൽകുകയും അവിടെ ചിലവഴിക്കുകയും ചെയ്തു. ക്ലബ് പ്രസിഡണ്ട് ശരീഫ്, ജനറൽ സെക്രട്ടറി അർഫാത്ത് കമ്പാർ, ട്രഷറർ ആഷിഫ്,സെക്രട്ടറി മിഖ്ദാദ്, നിസാർ സിറ്റി ക്ലൂൾ , സജിർ പി എം, ഫായിസ്, സുഫൈദ് എനിവർ സംബന്ധിച്ചു

Continue Reading

വ്ലോഗര്‍ റിഫ മെഹ്നുവിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യും

കോഴിക്കോട്: വ്ലോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. ഇത് സംബന്ധിച്ച അന്വേഷണ സംഘം ആർഡിഒക്ക് കത്ത് നൽകി. റിഫയുടെ ദൂരൂഹമരണത്തില്‍ ഭര്‍ത്താവിനെതിരെ പോലീസ് കഴിഞ്ഞയാഴ്ചയാണ്  കേസെടുത്തത്. ആത്മഹത്യ പ്രേരണാ കുറ്റത്തിനാണ് റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പോലീസ് കേസെടുത്തത്. കേസിന്‍റെ അന്വേഷണ ചുമതല താമരശ്ശേരി ഡിവൈഎസ്പി അഷ്റഫിനാണ്. റിഫയുടെ മരണത്തില്‍ കോഴിക്കോട് റൂറല്‍ എസ്പിക്ക് റിഫയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് പോസ്റ്റ് മോര്‍‌ട്ടത്തിന് അന്വേഷണ സംഘം അനുമതി ചോദിച്ചത്.  മാർച്ച് ഒന്നിന് ദുബായ് […]

Continue Reading

ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിക്ക് മുസ്ലീം ലീഗ് പോഷകസംഘടനയുടെ നേതാവിന്‍റെ സ്വീകരണം; കണ്ണൂർ ലീഗിൽ വിവാദം

കണ്ണൂര്‍: കേന്ദ്രഹജ് കമ്മറ്റി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടിക്ക് (A P Abdullakutty) മുസ്ലിം ലിഗ് നേതാക്കളും പോഷകസംഘടനാ നേതാക്കളും പങ്കെടുത്ത ഇഫ്താർ വിരുന്നിനെച്ചൊല്ലി വിവാദം. എ.ഐ.കെ.എം.സി.സി നേതാവ് അസീസ് മാണിയൂരിന്റെ ചെക്കിക്കുളത്തെ വീട്ടിൽ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടിക്ക് നൽകിയ സ്വീകരണവും നോമ്പുതുറയുമാണ് വിവാദമായിരിക്കുന്നത്. മതവിദ്വേഷം പരത്തുന്ന പിസി ജോ‍ർജ്ജിന്റെ പരാമർശം വിവാദമായതിനിടെയാണ്  അബ്ദുള്ളക്കുട്ടിക്ക്  മുസ്ലീം ലീഗ്  പോഷകസംഘടനയുടെ നേതാവ് സ്വീകരണം നല്‍കിയത്. എ.ഐ.കെ.എം.സി.സിയുടെ നേതൃത്വത്തിൽ അയിലേന്ത്യ പ്രസിഡന്റും ബ്ലാംഗ്ലൂർ കെ.എം.സി.സി നേതാവുമായ […]

Continue Reading

ഉദുമ സ്വദേശിയെ കപ്പലിൽ നിന്ന് കാണാതായി

ഉദുമ സ്വദേശിയെ കപ്പലിൽ നിന്ന് കാണാതായി. ഉദുമ മുക്കുന്നോത്തെ കെ. പ്രശാന്തിനെ(44)യാണ് കാണാതായത്. ചെന്നൈ ആസ്ഥാനമായുള്ള സിനർജി ഷിപ്പിംഗ് മാനേജ്‌മെന്റ് കമ്പനിയുടെ ജൻകോ എന്റെർപ്രൈസ്’ എന്ന ചരക്ക് കപ്പലിൽ നിന്നാണ് ഇദ്ദേഹത്തെ കാണാതായത്.ഏപ്രിൽ 20ന് പ്രശാന്ത് മംഗളൂരുവിൽ നിന്ന് വിമാനമാർഗം മുംബൈയിൽ എത്തി. 23ന് മുംബൈയിൽ നിന്ന് സിംഗപ്പൂരിലേക്ക് യാത്രതിരിക്കുകയും 24ന് കപ്പലിൽ കയറുകയുമായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സിനർജി ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയുടെ ചെന്നൈ ഓഫീസിൽ നിന്ന്, പ്രശാന്തിനെ കപ്പലിൽ നിന്ന് കാണാതായെന്ന് അറിയിച്ച് ഭാര്യക്ക് ഫോൺ […]

Continue Reading

മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു

മൊഗ്രാൽ: കുമ്പള പഞ്ചായത്ത്‌ 18ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി (മൊഗ്രാൽ ) യുടെ നേതൃത്വത്തിൽ വാർഡിലെ നൂറോളം നിർധനരായ കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു. മുസ്ലിം ലീഗ് മുൻ ജില്ലാ വൈസ് പ്രസിഡണ്ടും മുതിർന്ന നേതാവുമായ ബഷീർ മുഹമ്മദ് കുഞ്ഞി, പഞ്ചായത്ത് ലീഗ് ട്രഷറർ ടി എം ശുഹൈബ് എന്നിവർ ചേർന്ന് വിതരണോദ്‌ഘാടനം നിർവഹിച്ചു. കെ.എം.സി.സി ദുബൈ -മഞ്ചേശ്വരം മണ്ഡലം ജന.സെക്രട്ടറി ഡോ: ഇസ്മയിൽ, വാർഡ് ലീഗ് പ്രസിഡന്റ് പി.എ ആസിഫ്, ജന:സെക്രട്ടറി ടി.കെ […]

Continue Reading

എ കെ എം അഷ്റഫ് എം എൽ എ യും മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.

കുമ്പള: കുമ്പള പഞ്ചായത്തിലെ വാർഡുകളായ കോയിപ്പാടി ആരിക്കാടി കടവത്ത് എന്നി പ്രദേശങ്ങളിൽ എ കെ എം അഷ്റഫ് എം എൽ എയും മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. കോയിപ്പാടി, ആരിക്കാടി കടവത്ത് എന്നി വാർഡ് കമ്മിറ്റിക്ക് നൽകിക്കൊണ്ട് എ കെ എം അഷ്റഫ് എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെ വി യൂസുഫ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് ട്രഷറർ അധ്യക്ഷത വഹിച്ചു. […]

Continue Reading

Food poisoning after eating shawarma; Case against the firm, two employees in custody

ചെറുവത്തൂര്‍: കാസര്‍ഗോഡ് ഷവര്‍മ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ചെറുവത്തൂരിലെ കൂള്‍ബാറിനെതിരെ പൊലീസ് കേസെടുത്തു. സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശിയിന് 15കാരി ദേവനന്ദയായിരുന്നു മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവെയായിരുന്നു മരണം. 31 പേരെ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കാഞ്ഞങ്ങാട് ട്യൂഷന്‍ സെന്ററിന് അടുത്തുളള കടയില്‍ നിന്നുമാണ് വിദ്യാര്‍ത്ഥികള്‍ ഷവര്‍മ കഴിച്ചത്. കൂള്‍ബാറിന് ലൈസന്‍സില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞിരുന്നു. സ്ഥാപനം അധികൃതര്‍ പൂട്ടി സീല്‍ ചെയ്തിരുന്നു. കണ്ണൂര്‍ കരിവളളൂരിലെ […]

Continue Reading

ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു; ഷവര്‍മ്മ കഴിച്ച 18 പേര്‍ ചികിത്സയില്‍

കാസര്‍കോട്: ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു (student died). കണ്ണൂര്‍ പെരളം സ്വദേശി 16 വയസ്സുകാരി ദേവനന്ദയാണ് മരിച്ചത്. കരിവെള്ളൂർ ജിഎച്ച്എസ്എസിലെ വിദ്യാർത്ഥിനിയാണ്. ഷവര്‍മ്മ കഴിച്ച 18 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെന്നാണ് റിപ്പോര്‍ട്ട്. ആരുടെയും നില ഗുരുതരമല്ലെന്ന് ഡിഎംഒ പറഞ്ഞു. ചെറുവത്തൂരിലെ ഐഡിയല്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ്മ കഴിച്ചവരാണ് ഇവരെല്ലാം. സ്ഥാപനത്തിന് ലൈസന്‍സില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞു. സ്ഥാപനം അധികൃതര്‍ പൂട്ടി സീല്‍ ചെയ്തു. 

Continue Reading

നിരവധി കേസുകളില്‍ പ്രതിയായ കുഡ്‌ലുവിലെ മമ്മൂട്ടി ദീപകിനെ ആറുമാസത്തേക്ക് നാടുകടത്തി

കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ആറുമാസത്തേക്ക് നാടുകടത്തി. കൂഡ്‌ലു മന്നിപ്പാടിയിലെ ദീപക് എന്ന മമ്മൂട്ടി ദീപകി(32)നെയാണ് പൊലീസ് റിപ്പോര്‍ട്ട് പ്രകാരം നാടുകടത്തിയത്. കാസര്‍കോട് എക്‌സൈസില്‍ രണ്ട് മദ്യക്കടത്ത് കേസുകളും കാസര്‍കോട് പൊലീസില്‍ സാമുദായിക സ്പര്‍ദ്ദയുമായി ബന്ധപ്പെട്ട കേസും ദീപകിനെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. നിരവധി കേസുകളില്‍ പ്രതികളായവര്‍ക്കെതിരെ ഐ.ജിയുടെ നിര്‍ദ്ദേശപ്രകാരം നടപടി സ്വീകരിച്ചു വരികയാണ്. ആറ് മാസത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നതിനാണ് വിലക്ക്.

Continue Reading