ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ഓരോ ഹിന്ദുവും നാല് കുട്ടികളെ ജനിപ്പിക്കണം, അതില്‍ രണ്ട് പേരെ നാടിന് നല്‍കണം: സാധ്വി ഋതംബര

കാണ്‍പൂര്‍: ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ഓരോ ഹിന്ദുവും നാല് കുട്ടികള്‍ക്ക് വീതം ജന്മം നല്‍കണമെന്നും അതില്‍ രണ്ട് കുട്ടികളെ രാജ്യത്തിന് നല്‍കണമെന്നും വിശ്വ ഹിന്ദു പരിഷത്ത് നേതാവ് സാധ്വി ഋതംബര. ഇങ്ങനെ ചെയ്താല്‍ ഇന്ത്യയെ എത്രയും പെട്ടന്ന് ഹിന്ദുരാഷ്ട്രമാക്കാന്‍ സാധിക്കുമെന്നും അവര്‍ പറയുന്നു. ദല്‍ഹിയില്‍ നടന്ന വര്‍ഗീയ കലഹത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇവരുടെ പ്രസ്താവന. ദല്‍ഹിയില്‍ വെച്ച് നടന്ന ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്ക് നേരെ ആക്രമണമഴിച്ചുവിട്ടവര്‍ ഹിന്ദുക്കളുടെ വളര്‍ച്ചയില്‍ അസൂയപ്പെടുന്നവരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.രാം മഹോത്സവത്തിന്റെ ഭാഗമായി നിരാല നഗറില്‍ നടത്തി […]

Continue Reading

കേരളം കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി:  പ്രതിദിന കോവിഡ് കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കേരളം വീഴ്ച വരുത്തിയെന്ന് കേന്ദ്രം. കേരളം കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചു. കോവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സർക്കാർ അടുത്തിടെ നിർത്തിയിരുന്നു. സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. കേരളത്തിന്റെ നടപടി കേന്ദ്രത്തിന്റെ മൊത്തത്തിലുള്ള കണക്കിനെ ബാധിച്ചു എന്നാണ് കത്തിൽ പറയുന്നത്‌.കൂടാതെ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളും പിൻവലിച്ചിരുന്നു. രണ്ട് വർഷം നിലനിന്നിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നത്. എന്നാൽ കേന്ദ്ര […]

Continue Reading

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി, മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം 

കോഴിക്കോട് : കുപ്പിയുടെ അടപ്പ് (Bottle cap ) തൊണ്ടയിൽ കുടുങ്ങി മൂന്നു വയസ്സുകാരി മരിച്ചു. മുക്കം മുത്താലം കിടങ്ങിൽ വീട്ടിൽ ബിജു-ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി, കുപ്പിയുടെ അടപ്പ് വിഴുങ്ങുകയും തൊണ്ടയിൽ കുടുങ്ങുകയുമായിരുന്നു. ഉടൻ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്. 

Continue Reading

ഇ.പി ജയരാജന്‍ പുതിയ എല്‍ഡിഎഫ് കണ്‍വീനര്‍

തിരുവനന്തപുരം: മുൻ മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ ഇ.പി ജയരാജൻ എൽഡിഎഫ് കൺവീനറാകും. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. പോളിറ്റ്ബ്യൂറോയിലേക്ക് തെരഞ്ഞെടുത്ത എം വിജയരാഘവൻ സ്ഥാനമെഴിയുന്നതിലൂടെയാണ് ജയരാജൻ കൺവീനര്‍ സ്ഥാനത്തേക്ക് വരുന്നത്. എൽഡിഎഫ് കൺവീനർ സ്ഥാനത്തേക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തേക്കുമുള്ള പുതിയ നിയമനത്തെ സംബന്ധിച്ച കാര്യമായിരുന്നു യോഗത്തിലെ പ്രധാന ചര്‍ച്ച വിഷയം. ഇ.പി ജയരാജനെയും എ.കെ ബാലനെയുമായിരുന്നു കൺവീനർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്‌. സിപിഎം സമിതിക്ക് ശേഷം നാളെയായിരിക്കും ഇതു സംബന്ധിച്ച ഓദ്യോഗിക […]

Continue Reading

മൽസ്യസംസ്കരണ ഫാക്ടറിയിൽ വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികൾ മരിച്ചു

മംഗളൂരു ബജ്‌പെയിൽ മൽസ്യസംസ്കരണ ഫാക്ടറിയിൽ വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികൾ മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളായ നിസാമുദീൻ, ഉമ്മർ ഫാറൂഖ്, സമിയുല്ല ,ഷറഫത്ത് അലി, മീറദുള്ള ഇസ്ലാം എന്നിവരാണ് മരിച്ചത്.വിവിധ സ്ഥലങ്ങളിൽനിന്നെത്തുന്ന മൽസ്യങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന കൂറ്റൻ ടാങ്കിൽ ഇറങ്ങിയവരാണ് ദുരന്തത്തിൽപ്പെട്ടത്. എട്ട് തൊഴിലാളികളാണ് ടാങ്കിൽ ഇറങ്ങിയത്. മൂന്നുപേർ ടാങ്കിൽ വച്ചും രണ്ടുപേർ ആശുപത്രിയിലുമാണ് മരിച്ചത്. മറ്റ് മൂന്നുപേർ രക്ഷപ്പെട്ടു. അപകടത്തിന്റെ കൃത്യമായ കാരണം അറിവായിട്ടില്ല. അമോണിയം ശ്വസിച്ചാകാം അപകടം എന്ന നിഗമനത്തിലാണ് പൊലീസ്. ബജ്പെ പൊലീസ് […]

Continue Reading

എച്ച്ഐവിയോട് പൊരുതി, പ്രണയം തളര്‍ത്തി… ആ കുടുംബത്തിലെ അവസാന കണ്ണിയും യാത്രയായി

പന്ത്രണ്ട് വർഷങ്ങൾക്കു മുൻപ് എച്ച്ഐവി ബാധിച്ച് മരണപ്പെട്ട ബെൻസി എന്ന പെൺകുട്ടിയെ ഓർമയുണ്ടോ? മാതാപിതാക്കളിൽ നിന്ന് ലഭിച്ച രോഗത്തിൻ്റെ ശേഷിപ്പ് പേറേണ്ടിവന്ന ബെൻസിയുടെ സഹോദരനായ ബെൻസൻ (26) കഴിഞ്ഞ ദിവസം ജീവനൊടുക്കി. കൊട്ടാരക്കരയിലെ ഒരു ബന്ധുവിൻ്റെ സംരക്ഷണത്തിലായിരുന്ന ബെൻസനും കൂടി യാത്ര ആയതോടെ ആ കുടുംബത്തിലെ അവസാന കണ്ണിയാണ് ഇല്ലാതായത്.കൊല്ലം കുമ്മല്ലൂർ ബിൻസി ബംഗ്ലാവിൽ പരേതരായ സികെ ചാണ്ടിയുടെയും മേരി ജോണിന്റെയും മക്കളാണ് ബെൻസനും ബെൻസിയും. 97ൽ ചാണ്ടിയും മൂന്ന് വർഷങ്ങൾക്ക് ശേഷം മേരിയും മരിച്ചതോടെ മുത്തച്‌ഛൻ […]

Continue Reading

സി.സി.ടി.വി പണികൊടുത്തു; സ്വന്തം കാർ കത്തിച്ച് ‘പരാതി നാടകം’, ബി.ജെ.പി നേതാവിനെ പൊക്കി പൊലീസ്

ചെന്നൈ: തമിഴ്‌നാട്ടിൽ ബി.ജെ.പി ജില്ലാ നേതാവിന്റെ കാർ കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. കത്തിച്ചത് വാഹന ഉടമയും ബി.ജെ.പി തിരുവള്ളൂർ വെസ്റ്റ് ജില്ലാ സെക്രട്ടറിയുമായ സതീഷ് കുമാറാണെന്ന് തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു. പിന്നാലെ, പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തതിൽ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.വ്യാഴാഴ്ചയാണ് തന്റെ കാർ അജ്ഞാതസംഘം പെട്രോൾ ബോംബിട്ട് കത്തിച്ചെന്ന് ആരോപിച്ച് സതീഷ് കുമാർ പൊലീസിൽ പരാതി നൽകിയത്. ചെന്നൈയിലെ മധുരവയിലിലുള്ള സ്വന്തം വീടിനു സമീപത്തു നിർത്തിയിട്ടിരുന്ന കാറാണ് രാത്രി കത്തിനശിച്ചതെന്ന് ഇയാൾ പരാതിയിൽ പറഞ്ഞു. […]

Continue Reading

ഫ്ലാറ്റിൽ നിന്നും വീണ് പതിനഞ്ചുകാരി മരിച്ചു

കോട്ടയം: ഫ്ലാറ്റിൽ നിന്ന് വീണ് പെണ്‍കുട്ടി മരിച്ചു. ഫ്ലാറ്റിന്റെ പതിമൂന്നാം നിലയില്‍ നിന്നാണ് പതിനഞ്ചുവയസ്സുകാരി വീണത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വ്യക്തത വരുത്താന്‍ പകല്‍ മാതാപിതാക്കളുടെ മൊഴിയെടുക്കും.കഞ്ഞിക്കുഴി സ്‌കൈലൈന്‍ ഫ്ലാറ്റിലാണ് സംഭവം. ഇവിടുത്തെ താമസക്കാരിയായ റിയ മാത്യുവാണ് മരിച്ചത്. സംഭവത്തില്‍ ഇപ്പോള്‍ വ്യക്തതയില്ലെന്ന് പൊലീസ് അറിയിച്ചു. ഫ്ലാറ്റില്‍ ഉണ്ടായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

ആഘോഷങ്ങള്‍ ഇങ്ങനെയാകല്ലേ; പടക്കം പൊട്ടിക്കുന്നതിനിടെ അപകടം, വീഡിയോ…

വിഷു ആഘോഷത്തിന്റെ ആലസ്യത്തിലായിരിക്കും ( Vishu Celebration ) ഇപ്പോഴും മിക്കവരും. വല്ലപ്പോഴും വീണുകിട്ടുന്ന ആഘോഷാവസരങ്ങള്‍ വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും കൂട്ടുകാര്‍ക്കുമെല്ലാം ഒപ്പം സന്തോഷപൂര്‍വം ചെലവിടുക ( Happy Moments ) തന്നെ വേണം. എന്നാല്‍ ഇത്തരം അവസരങ്ങളിലും നിര്‍ബന്ധമായി ശ്രദ്ധിക്കേണ്ട ചിലതുണ്ട്.ഇത് നമ്മെ ഓര്‍മ്മപ്പെടുത്തുന്നൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വിഷു ആഘോഷത്തിനായി പടക്കങ്ങള്‍ വാങ്ങിക്കൊണ്ടുവന്നത് ഏവരും ചേര്‍ന്ന് പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ അയല്‍വീട്ടില്‍ നിന്ന് അപ്രതീക്ഷിതമായി തീപാറിച്ചുകൊണ്ട് ഒരു ‘മിസൈല്‍’ പാഞ്ഞെത്തുന്നതാണ് ഈ വീഡിയോയിലുള്ളത്.അടുത്ത വീടുകളിലും […]

Continue Reading

ആഘോഷങ്ങള്‍ ഇങ്ങനെയാകല്ലേ; പടക്കം പൊട്ടിക്കുന്നതിനിടെ അപകടം, വീഡിയോ…

വിഷു ആഘോഷത്തിന്റെ ആലസ്യത്തിലായിരിക്കും ( Vishu Celebration ) ഇപ്പോഴും മിക്കവരും. വല്ലപ്പോഴും വീണുകിട്ടുന്ന ആഘോഷാവസരങ്ങള്‍ വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും കൂട്ടുകാര്‍ക്കുമെല്ലാം ഒപ്പം സന്തോഷപൂര്‍വം ചെലവിടുക ( Happy Moments ) തന്നെ വേണം. എന്നാല്‍ ഇത്തരം അവസരങ്ങളിലും നിര്‍ബന്ധമായി ശ്രദ്ധിക്കേണ്ട ചിലതുണ്ട്.ഇത് നമ്മെ ഓര്‍മ്മപ്പെടുത്തുന്നൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വിഷു ആഘോഷത്തിനായി പടക്കങ്ങള്‍ വാങ്ങിക്കൊണ്ടുവന്നത് ഏവരും ചേര്‍ന്ന് പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ അയല്‍വീട്ടില്‍ നിന്ന് അപ്രതീക്ഷിതമായി തീപാറിച്ചുകൊണ്ട് ഒരു ‘മിസൈല്‍’ പാഞ്ഞെത്തുന്നതാണ് ഈ വീഡിയോയിലുള്ളത്. അടുത്ത […]

Continue Reading