ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് വിദ്യാർത്ഥിനി തെറിച്ചുവീണു(വീഡിയോ കാണാം )

മണ്ണാർക്കാട്: ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചുവീണു. പത്താംക്ലാസ് വിദ്യാർത്ഥിനിയായ അരിയൂർ സ്വദേശിനി മാജിദ തസ്‌നിക്കാണ് അപകടത്തിൽ പരിക്കേറ്റത്. വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മണ്ണാർക്കാട് കുന്തിപ്പുഴയിലാണ് അപകടമുണ്ടായത്. കുന്തിപ്പുഴ വളവ് തിരിയുമ്പോഴായിരുന്നു ബസിൽ ഡോറിന്റെ സമീപത്ത് നിന്നിരുന്ന കുട്ടി നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് തെറിച്ചുവീണത്. തൊട്ടുപിറകെ വന്ന ഇരുചക്ര വാഹനത്തിൽ വന്നവർ പെട്ടെന്ന് ബ്രേക്കിട്ടതിനാൽ വൻ അപകടം ഒഴിവായി. വിദ്യാർത്ഥിനിയെ ആദ്യം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ […]

Continue Reading

‘ഉസ്മാന്റെയും രവിയുടെയും പുതിയ ഇന്ത്യ’; വൈറലായി രാജസ്ഥാനിലെ കരൗളിയില്‍ നിന്നുള്ള ചിത്രം

ന്യൂദല്‍ഹി: വര്‍ത്തമാന ഇന്ത്യയുടെ നേര്‍ചിത്രം ഇന്ന രീതിയില്‍ രാജസ്ഥാനിലെ കരൗളിയില്‍ നിന്നുള്ള ചിത്രമാണിപ്പോള്‍ സമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.തൊട്ടടുത്ത കടകളില്‍ നില്‍ക്കുന്ന ഉസ്മാന്‍, രവി എന്നീ രണ്ട് പ്രാദേശിക കച്ചവടക്കാരുന്റെ ചിത്രമാണിത്. തൊട്ടടുത്ത് ഒരേ ചുവരിന്റെ അരികില്‍ കച്ചവടം നടത്തുന്ന രണ്ട് മതത്തില്‍ പെട്ടവര്‍ രണ്ട് ഗതി എന്ന് പറഞ്ഞാണ് ആളുകള്‍ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രം പങ്കുവെക്കുന്നത്.‘കടയില്‍ നോക്കിനില്‍ക്കുന്ന ഉസ്മാനും രവിയും തമ്മിലുള്ള വ്യത്യാസം കാണുക. ഇന്ത്യ എന്ന ആശയം ചുരുങ്ങുകയാണ് എന്നതാണ് കയ്‌പേറിയ സത്യം.രാജസ്ഥാനിലെ കരൗലിയില്‍ […]

Continue Reading

കോളജിൽ വൈദ്യുതി മുടങ്ങി; മൊബൈൽ വെട്ടത്തിൽ പരീക്ഷ എഴുതി വിദ്യാർഥികൾ; വിവാദം

നല്ല മഴക്കോൾ, വൈദ്യുതിയും മുടങ്ങി. മൊബൈൽ ഫോണിന് വിലക്കുള്ള പരീക്ഷാഹാളിൽ പിന്നീട് കുട്ടികൾ പരീക്ഷ എഴുതിയത് മൊബൈൽ വെളിച്ചത്തിൽ. എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വർഷ ബിരുദ, ബിരുദാനന്തരബിരുദ പരീക്ഷയാണ് മൊബൈൽ വെളിച്ചത്തെ തുടർന്ന് വിവാദമായിരിക്കുന്നത്. ഇരുട്ടത്തിരുന്ന് പരീക്ഷ എഴുതുന്നത് പ്രായോഗികമല്ലാതെ വന്നതോടെയാണ് ഫ്ലാഷുകൾ തെളിച്ചതെന്നാണ് വിദ്യാർഥികൾ പറയുന്നത്. സർവകലാശാല ചട്ടപ്രകാരം മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, ഇയർഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുമായി പരീക്ഷാഹാളിൽ പ്രവേശിക്കുന്നതിനു കർശന വിലക്കുണ്ട്. ഇത്തരം ഉപകരണങ്ങൾ സ്വിച്ച് ഓഫ് ആണെങ്കിൽ പോലും […]

Continue Reading

ഖർഗോൻ സംഘർഷം; ഇടിച്ചുനിരത്തിയത് മുസ്‍ലിംകളുടെ വീടുകൾ(വീഡിയോ കാണാം )

ഭോപാൽ: മധ്യപ്രദേശിലെ ഖർഗോനിൽ രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തെ തുടർന്ന് അധികൃതർ ഇടിച്ചുനിരത്തിയത് മുസ്‍ലിംകളുടെ മാത്രം കെട്ടിടങ്ങളെന്ന് ആരോപണം. സംഘർഷത്തിന് ഉത്തരവാദികൾ എന്ന് ആരോപിച്ചാണ് കെട്ടിടങ്ങൾ നിയമവിരുദ്ധമായി പൊളിച്ചത്. 50 ലേറെ കെട്ടിടങ്ങൾ തകർക്കപ്പെട്ടു. ജില്ലാ ഭരണകൂടത്തിന്റെ ആശീർവാദത്തോടെയായിരുന്നു നടപടി.പൊലീസ് സംരക്ഷണത്തിൽ ബുൾഡോസറുകൾ കൊണ്ട് കെട്ടിടങ്ങൾ ഇടിച്ചുനിരത്തുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കെട്ടിടങ്ങൾ പൊളിക്കാനുള്ള ഔദ്യോഗിക ഉത്തരവ് ആവശ്യപ്പെട്ട സമുദായ നേതാക്കളെ പൊലീസ് ആക്രമിക്കുകയും ചെയ്തു. സംഘർഷത്തിൽ അന്വേഷണം നടക്കുകയോ പ്രതികളെന്ന് കണ്ടെത്തുകയോ ചെയ്യുന്നതിന് മുമ്പ് […]

Continue Reading

സ്ഥലംമാറ്റം വേണമെങ്കില്‍ ഭാര്യയെ ഒരു രാത്രി കൂടെ വിടണമെന്ന് മേലുദ്യോഗസ്ഥന്‍; യുവാവ് തീകൊളുത്തി മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം കാരണം വൈദ്യുതിവകുപ്പിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. സ്ഥലംമാറ്റം വേണമെങ്കില്‍ ‘ഭാര്യയെ ഒരു രാത്രി അയക്കണമെന്ന്’ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്.ലഖിംപൂരിലെ ജൂനിയര്‍ എഞ്ചിനീയറുടെ ഓഫീസിന് പുറത്താണ് 45 കാരനായ ഗോകുല്‍ പ്രസാദ് ഡീസല്‍ ഒഴിച്ച് സ്വയം തീകൊളുത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചു.ജൂനിയര്‍ എഞ്ചിനീയറും സഹായിയും തന്നെ പീഡിപ്പിക്കുന്നുണ്ടെന്നും പൊലീസിനെ സമീപിച്ചെങ്കിലും ഒരു സഹായവും ലഭിച്ചില്ലെന്നും മരിക്കുന്നതിന് മുമ്പ് ഷൂട്ടി ചെയ്ത വീഡിയോയില്‍ ഗോകുല്‍ പറയുന്നുണ്ട്. […]

Continue Reading

Team kappaz arts & sports cultural centre ഉദ്ഘാടനം ചെയ്തു

കപ്പണടുക്കം സ്വാഗതം : മുഹമ്മദ് മർഷൂഖ്(സെക്രട്ടറി)അധ്യക്ഷൻ:അഹമ്മദ് മഷൂദ്(പ്രസിഡൻറ്)ഉദ്ഘാടകൻ:മൻസൂർ കുരിക്കൾ( വൈസ് പ്രസിഡൻറ് ചെമ്മനാട് പഞ്ചായത്ത് ).ആശംസ:അമീർ പാലോത്ത്( ഒന്നാം വാർഡ് മെമ്പർ ചെമ്മനാട് ). ടീം kappaz arts ,sports & cultural സെൻറർ നോട് സഹകരിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും momento വിതരണം നൽകി.വായനശാലയിലെ പുസ്തകം പ്രകാശനം തദ്ബീർ നിന്ന് അഹമ്മദ് ഷബീർ ഏറ്റുവാങ്ങി. നന്ദി:അഹമ്മദ് ഷബീർ( വൈസ് പ്രസിഡൻറ് )അതിവിപുലമായ നോമ്പുതുറ മതസൗഹാർദ്ദ ത്തോടുകൂടി Team kappaz arts & sports cultural centre സംഘടിപ്പിച്ചു […]

Continue Reading

”ഞങ്ങളെ കൊന്ന് തരൂ’; അടച്ചിടലിൽ വലഞ്ഞ് ചൈന; നിലവിളിച്ച് ജനങ്ങൾ; വിഡിയോ

കോവിഡ് ലോക്ഡൗണിൽ വലഞ്ഞിരിക്കുകയാണ് ചൈനയിലെ ഷാങ്ഹായ് നിവാസികൾ. ഇപ്പോൾ അവിടെ നിന്ന് പുറത്ത് വരുന്ന ചിവ ദൃശ്യങ്ങളാണ് ലോകശ്രദ്ധ നേടുന്നത്. പ്രാദേശിക നേതൃത്വങ്ങളുമായി പോരാടുന്ന ജനങ്ങളെയാണ് കാണുന്നത്. ഏപ്രിൽ 5 മുതൽ ചൈനയിലെ ഏറ്റവും വലിയ നഗരം അടച്ചിട്ടിരിക്കുകയാണ്. കോവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണിത്. 26 മില്യൺ ജനങ്ങളാണ് വീടുകളിൽ നിന്ന് പുറത്ത് ഇറങ്ങാനാകാതെ വലയുന്നത്.ഫ്ലാറ്റുകളുടെയും ബഹുനില അപ്പാർട്ട്മെന്റുകളുടെയും ഉള്ളിൽ നിന്ന് ജനങ്ങൾ ഉറക്കെ വിളിച്ച് പറയുന്നതാണ് വിഡിയോയിൽ. ജീവിതവും മരണവും, ഒന്ന് കൊന്ന് തരൂ എന്നർഥം […]

Continue Reading

വീട്ടുകാർ വീടിന്റെ മുറ്റത്ത് കാഴ്ച്ചാ വരവ് കണ്ടു നിന്നു കള്ളൻ വീടിന് അകത്തു കയറി 33 പവൻ സ്വർണ്ണം കവർന്നു കാസർഗോഡാണ് സംഭവം

ഉളിയത്തടുക്ക ∙ വീടിനു സമീപത്തു കൂടി പോകുന്ന തിരുമുൽക്കാഴ്ച കാണുന്നതിനിടെ തുറന്നിട്ട വീട്ടിൽ നിന്ന് 33.25 പവൻ സ്വർണം കവർന്നു. കഴിഞ്ഞ ദിവസം രാത്രി മീപ്പുഗിരിയിലെ കെ.ലോകേഷിന്റെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളാണു കവർന്നത്. ഉദയഗിരി വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള തിരുമുൽക്കാഴ്ച വീട്ടുകാർ കാണുന്നതിനിടെയാണു വീടിനകത്തേക്കു കയറിയ മോഷ്ടാവ് കിടപ്പുമുറിയിൽ തുറന്നിട്ടിരുന്ന അലമാരയിൽ നിന്നു ആഭരണങ്ങൾ കവർന്നത്.4 മാല, 2 ലോക്കറ്റ്, പാദസരം, 13 സെറ്റ് കമ്മൽ, 5 സെറ്റ് വള എന്നിവ ഉൾപ്പെടെ […]

Continue Reading

ദാരിദ്ര്യം മുതലെടുത്തു; ചൂഷണത്തിന് ഒത്താശ; കുട്ടി 5മാസം ഗർഭിണി; 6പേർ പിടിയിൽ

ജോലി നൽകാമെന്നു വിശ്വസിപ്പിച്ചു പതിനേഴുകാരയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 6 പേർ അറസ്റ്റിൽ. ഇടനിലക്കാരൻ കുമാരമംഗലം മംഗലത്ത് വീട്ടിൽ ബേബി എന്ന് വിളിക്കുന്ന രഘു (51), വർക്‌ഷോപ് ജീവനക്കാരനായ കോടിക്കുളം പാറപ്പുഴ പിണക്കാട്ട് വീട്ടിൽ തോമസ് ചാക്കോ (27), തൊടുപുഴ ടൗണിൽ ലോട്ടറി വിൽപനക്കാരനായ ഇടവെട്ടി വലിയജാരം പോക്കളത്തുവീട്ടിൽ ബിനു (43), വാഴക്കുളത്ത് കെഎസ്ഇബി ജീവനക്കാരനായ കല്ലൂർക്കാട് വെള്ളാരംകല്ല് വാളമ്പിള്ളിൽ വീട്ടിൽ സജീവ് (55), കോട്ടയം രാമപുരം കുറിഞ്ഞി മണിയാടുംപാറ ഭാഗത്ത് കൊട്ടൂർ വീട്ടിൽ തങ്കച്ചൻ (56), […]

Continue Reading

കുടുംബത്തിലെ മൂന്നു പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

എറണാകുളം: പാലാരിവട്ടം വെണ്ണലയില്‍ കൂട്ട ആത്മഹത്യ. ഒരു കുടുംബത്തിലെ മൂന്നു പേരെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അമ്മയായ ഗിരിജ (68), മകൾ രജിത (35), മകളുടെ ഭർത്താവ് പ്രശാന്ത് (38) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളായ രജിതയെ വിഷം കഴിച്ച നിലയിലും ഭര്‍ത്താവിനെയും അമ്മയെയും തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രജിതയുടെ പന്ത്രണ്ടും അഞ്ചും വയസ്സുള്ള കുട്ടികൾ രാവിലെ അടുത്ത വീട്ടിലേക്ക് ഫോണിലൂടെ വിളിച്ചാണ് മരണ വിവരം അറിയിക്കുന്നത്. വീട്ടില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. […]

Continue Reading