ജെഎൻയുവിൽ സംഘർഷം; എബിവിപി പ്രവർത്തകർ വിദ്യാർഥികളെ മർദിച്ചതായി പരാതി

ന്യൂഡൽഹി: ജെഎൻയുവിൽ എബിവിപി പ്രവർത്തകർ വിദ്യാർഥികളെ മർദിച്ചതായി പരാതി. മാംസം വിളമ്പുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണമായത്. മാംസം വിളമ്പുന്നത് തടയാനെത്തിയ എബിവിപി പ്രവർത്തകർ വിദ്യാർഥികളെ ക്രൂരമായി മർദിക്കുകയായിരുന്നു. രാമനവമി ദിനത്തിൽ കാന്റീനിൽ മാംസം പാകം ചെയ്തതാണ് സംഘർഷത്തിന് കാരണം. മലയാളി വിദ്യാർഥികൾക്കും പരിക്കേറ്റതായാണ് പ്രാഥമിക വിവരം.

Continue Reading

മധ്യപ്രദേശിലെ കട്നി റെയിൽവെ സ്റ്റേഷനിൽ ഹിന്ദുത്വ ആൾക്കൂട്ടം ആക്രമണം അഴിച്ചുവിട്ടപ്പോൾ… റെയിൽവെ സ്റ്റേഷനും ക്ഷേത്രവും തമ്മിൽ വേർതിരിച്ച മതിൽ പൊളിച്ചു നീക്കി. വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച മതിലായിരുന്നു ഇത്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് നോക്കിനിൽക്കെയായിരുന്നു അക്രമം.(വീഡിയോ കാണാം )

മധ്യപ്രദേശിലെ കട്നി റെയിൽവെ സ്റ്റേഷനിൽ ഹിന്ദുത്വ ആൾക്കൂട്ടം ആക്രമണം അഴിച്ചുവിട്ടപ്പോൾ… റെയിൽവെ സ്റ്റേഷനും ക്ഷേത്രവും തമ്മിൽ വേർതിരിച്ച മതിൽ പൊളിച്ചു നീക്കി. വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച മതിലായിരുന്നു ഇത്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് നോക്കിനിൽക്കെയായിരുന്നു അക്രമം.(വീഡിയോ കാണാം )

Continue Reading

പെണ്‍കുട്ടികള്‍ക്ക് ഹാഫ് പാവാട, ആണ്‍കുട്ടികള്‍ക്ക് ട്രൗസര്‍; ലക്ഷദ്വീപിലെ സ്‌കൂള്‍ യൂനിഫോമില്‍ മാറ്റം വരുത്താന്‍ നീക്കം

കവരത്തി: ലക്ഷദ്വീപിലെ സ്‌കൂള്‍ യൂമിഫോമില്‍ മാറ്റം വരുത്താന്‍ നീക്കം. ആണ്‍കുട്ടികള്‍ക്ക് ട്രൗസറും പെണ്‍കുട്ടികള്‍ക്ക് ഹാഫ് പാവാടയുമാണ് പുതിയ യൂനിഫോം. ഇതോടൊപ്പം ഹാഫ് കൈ ഷര്‍ട്ടുമാണ് കുട്ടികള്‍ ധരിക്കേണ്ടത്. ഇതിന് ക്വട്ടേഷന്‍ ക്ഷണിച്ചുള്ള നോട്ടിസ് വിദ്യാഭ്യാസ ഡയരക്ടര്‍ രാകേഷ് സിംഗാല്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രീ സ്‌കൂള്‍ മുതല്‍ അഞ്ചാം ക്ലാസുവരെയുള്ള ആണ്‍കുട്ടികള്‍ക്ക് സ്റ്റിച്ച്ഡ് ട്രൗസറും (ഹാഫ് പാന്റ്) ഹാഫ് കയ്യുള്ള ഷര്‍ട്ടുമാണ് നോട്ടിസില്‍ പറയുന്നത്. ആറു മുതല്‍ പ്ലസ്ടു വരെയുള്ള ആണ്‍കുട്ടികള്‍ പാന്റും ഹാഫ ്‌കൈ ഷര്‍ട്ടും. പെണ്‍കുട്ടികള്‍ക്കാണെങ്കില്‍ പ്രീ […]

Continue Reading

സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം സി ജോസഫൈന്‍ അന്തരിച്ചു

കണ്ണൂര്‍: സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായിരുന്ന എം സി ജോസഫൈന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പാര്‍ട്ടി കോണ്‍ഗ്രസിനിടെ കുഴഞ്ഞുവീണ ജോസഫൈനെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.  ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌, സംസ്ഥാന പ്രസിഡന്റ്‌, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാലകൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങളും വഹിച്ചു.വിദ്യാർഥി, യുവജന, മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ്‌ പൊതുരംഗത്തെത്തിയത്‌. 1978ൽ സി.പി.എം അംഗമായി. 1984ൽ സി.പി.എം എറണാകുളം […]

Continue Reading

കർണാടകയിൽ ക്ഷേത്ര പരിസരത്തെ മുസ്ലിം വ്യാപാരികളുടെ കടകൾ ഹിന്ദുത്വ പ്രവർത്തകർ നശിപ്പിച്ചു ( വീഡിയോ കാണാം )

ബംഗളൂരു: കർണാടകയിലെ ധാർവാഡ് ജില്ലയിൽ ക്ഷേത്ര പരിസരത്ത് വ്യാപാരം നടത്തിയിരുന്ന മുസ്ലിംകളുടെ ഉന്തുവണ്ടികളും കടകളും ഹിന്ദുത്വ പ്രവർത്തകർ തകർത്തു. നഗ്ഗികേരി ഹനുമാൻ ക്ഷേത്രത്തിനു മുന്നിൽ തണ്ണി മത്തൻ ഉൾപ്പെടെ വിൽപന നടത്തിയിരുന്ന മുസ്ലിം വ്യാപാരികളുടെ ഉന്തുവണ്ടികളാണ് ശ്രീ രാമ സേന പ്രവർത്തകർ തകർത്തത്. കൂടാതെ, സ്റ്റാളിൽ വിൽപനക്കു വെച്ചിരുന്ന സാധനങ്ങളെല്ലാം റോഡിൽ വലിച്ചെറിഞ്ഞു.ഇതിനു സമീപത്തിരുന്ന് വിലപിക്കുന്ന വ്യാപാരിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ക്ഷേത്ര പരിസരത്തെ മുസ്ലിം വ്യാപാരികളെ ബഹിഷ്കരിക്കണമെന്ന സംഘപരിവാർ സംഘടനകളുടെ ആഹ്വാനത്തിനു പിന്നാലെയാണ് ആക്രമം. ക്ഷേത്ര […]

Continue Reading

തൃശ്ശൂരില്‍ അച്ഛനേയും അമ്മയേയും വെട്ടിക്കൊന്ന് മകന്‍; വിവരം പൊലീസില്‍ അറിയിച്ചതും മകന്‍, ഒളിവില്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ (Thrissur) അച്ഛനേയും അമ്മയേയും മകൻ വെട്ടിക്കൊന്നു (Murder). ഇഞ്ചക്കുണ്ട് സ്വദേശി കുട്ടൻ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒളിവില്‍ പോയ മകൻ അനീഷിനായി (30 ) തെരച്ചില്‍ തുടരുകയാണ്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. വീടിന് പുറത്തുള്ള റോഡില്‍ പുല്ല് ചെത്തുകയായിരുന്ന ദമ്പതികളെ വെട്ടുകത്തിയുമായെത്തി മകന്‍ ആക്രമിക്കുകയായിരുന്നു. റോഡിലാണ് മൃതദേഹങ്ങൾ കിടന്നിരുത്. കൊലപാതക വിവരം വിളിച്ച് അറിയിച്ചത് അനീഷാണെന്ന് പൊലീസ് പറഞ്ഞു. 

Continue Reading

“എന്റെ പാർട്ടിക്ക് എന്റെ ഹദിയ” വാർഡ് തലങ്ങളിൽ ഫണ്ട് ശേഖരണം ശക്തമാക്കണം: മുസ്ലീം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി

കുമ്പള: മാനവിക മൂല്യങ്ങൾ ഉയർത്തി പിടിച്ച്‌ മുസ്ലിം ലീഗ് നടത്തിയ സേവന പ്രവർത്തനത്തിന് ശക്തി പകരാൻ ‘എന്റെ പാർട്ടിക്ക് എന്റെ ഹദിയ’ ക്യാമ്പയിൻ ശക്തമായി പ്രവർത്തന ഫണ്ട് ശേഖരിക്കണമെന്നും ഓരോ വാർഡിലെയും വീടുകളിൽ സന്ദർശനം നടത്തി പാർട്ടിയുടെ സന്ദേശം പ്രചരിപ്പിക്കാൻ പാർട്ടി പ്രവർത്തകർ ഒറ്റക്കെട്ടായി മുന്നിട്ട് ഇറങ്ങണമെന്നും മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി നേതൃ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്ത്‌ പരിധിയിൽ മുഴുവൻ വാർഡ് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി മാറും വാർഡിലെ പ്രധാനപ്പെട്ട മുസ്ലിം […]

Continue Reading

വിശ്വാസ വോട്ടെടുപ്പിൽ ഇമ്രാൻ ക്ലീൻ ബൗൾഡ്

ഇസ്‌ലാമാബാദ്: ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം പാകിസ്താൻ പാർലമെന്റ് പാസാക്കി. പാകിസ്താന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രധാനമന്ത്രി അവിശ്വാസ പ്രമേയത്തിലൂടെ പുറത്തേക്ക് പോകുന്നത്. ഭരണകക്ഷി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു.അവിശ്വാസ പ്രമേയ അവതരിപ്പിക്കുന്നതിന് മുമ്പ് പാർലമെന്റ് സീപീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവെച്ചിരുന്നു. അതേസമയം, രാജിവെക്കില്ലെന്നും അവസാനം വരെ പോരാടുമെന്നുമായിരുന്നു പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞത്. തോൽവി സമ്മതിക്കില്ല.ദേശീയ അസംബ്ലിയിലെ നടപടികൾ തടസ്സപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശ ഗൂഢാലോചന ആരോപിക്കുന്ന കത്ത് പാക്ക് സർക്കാർ, സുപ്രീംകോടതി […]

Continue Reading

“പരിശുദ്ധ മക്കയില്‍ എത്തിച്ച ദൈവത്തിന് നന്ദി”; ഇസ്‍ലാം സ്വീകരിച്ച പ്രമുഖ കൊറിയന്‍ പോപ് ഗായകന്‍ ആദ്യ ഉംറ നിര്‍വ്വഹിച്ചു

ഇസ്‍ലാം സ്വീകരിച്ച പ്രമുഖ കൊറിയന്‍ പോപ് ഗായകനും വ്ളോഗറുമായ ദാവൂദ് കിം തന്‍റെ ആദ്യ ഉംറ നിര്‍വ്വഹിച്ചു. ആദ്യമായാണ് ദാവൂദ് കിം മക്കയിൽ എത്തുന്നത്. ഉംറ നിര്‍വ്വഹിക്കുന്നതിന്‍റെ ഭാഗമായി ഒരാഴ്ച മുമ്പാണ് കിം മദീനയിലെത്തിയത്. മദീന സന്ദര്‍ശിച്ചതിന് ശേഷം കിം കഴിഞ്ഞ ദിവസമാണ് മക്കയിലെത്തിയത്. മക്കയില്‍ റമദാനിലെ നോമ്പുതുറയിലും(ഇഫ്താര്‍) രാത്രി നമസ്കാരത്തിലും ആദ്യമായി പങ്കെടുത്തതിന്‍റെ സന്തോഷവും കിം ചിത്രങ്ങളിലൂടെ പങ്കുവെച്ചു. മക്കയിലെയും മദീനയിലെയും റമദാന്‍ അനുഭവങ്ങളും കിം തന്‍റെ യൂട്യൂബ് ചാനലില്‍ .”അവസാനം ഞാൻ മക്കയിൽ എത്തി, […]

Continue Reading

ഇന്ത്യയിലെ മികച്ച രോഗീ സൗഹൃദ ആശുപത്രി അവാര്‍ഡ് കോഴിക്കോട് ആസ്റ്റര്‍ മിംസിന്

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും മികച്ച രോഗീ സൗഹൃദ ആശുപത്രിക്കുള്ള എ എച്ച് പി ഐ (അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ്) അവാര്‍ഡ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന് ലഭിച്ചു. ഇന്ത്യയിലാകമാനമുള്ള നൂറിലധികം ആശുപത്രികളെ പിന്‍തള്ളിയാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കോവിഡ് കാലത്തുള്‍പ്പെടെ ആസ്റ്റര്‍ മിംസ് നടത്തിയ സേവന പ്രവര്‍ത്തനങ്ങളും, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മജ്ജമാറ്റിവെക്കല്‍, കരള്‍ മാറ്റിവെക്കല്‍, വൃക്കമാറ്റിവെക്കല്‍ പോലുള്ള ശസ്ത്രക്രിയകള്‍ സൗജന്യമായി നിര്‍വ്വഹിച്ച് നല്‍കിയതും, ആശുപത്രി സന്ദര്‍ശിക്കുന്ന രോഗികളുടേയും ബന്ധുക്കളുടേയും സുരക്ഷയും […]

Continue Reading