ഉത്തർപ്രദേശിൽ മിഠായി കഴിച്ച നാലു കുട്ടികൾ മരിച്ചു
ഉത്തർപ്രദേശിലെ കുശിനഗറിൽ മിഠായി കഴിച്ച നാലു കുട്ടികൾ മരിച്ചു. വീടിന് സമീപമ ആരോ കൊണ്ടുവെച്ച മിഠായികൾ കുട്ടികൾ എടുത്തുകഴിക്കുകയായിരുന്നെന്നാണ് കരുതുന്നത്.മിഠായി കഴിച്ചയുടനെ തളർന്നുവീണ കുട്ടികളെ ഉടനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റവാളികൾ രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഒാഫീസ് അറിയിച്ചു.സമാനമായ സംഭവം മരിച്ച കുട്ടികളുടെ ബന്ധുവീട്ടിൽ രണ്ട് വർഷം മുമ്പുണ്ടായിരുന്നെന്നും വിശദമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ പിടികൂടുമെന്നും ഖോരക്പൂർ മേഖല എ.ഡി.ജി അഖിൽ കുമാർ പറഞ്ഞു. വിഷം ചേർത്ത മിഠായികളാകും കുട്ടികൾ കഴിച്ചതെന്നാണ് […]
Continue Reading