ദേശീയ കാർറാലി ചാമ്പ്യൻഷിപ്പ് : മൂസാ ഷരീഫ് – ഗിൽ സഖ്യത്തിന് രണ്ടാം റൗണ്ടിൽ മിന്നുംജയം

കാസറഗോഡ്: ബംഗ്‌ളൂറുവിൽ നടന്ന  2021-ദേശീയ കാർ റാലി ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിൽ നിലവിലുള്ള ജേതാക്കളായ മൂസാ ഷരീഫ്-ഗൗരവ് ഗിൽ സഖ്യത്തിന് തകർപ്പൻ ജയം. പരുപരുക്കൻ പാതയിലൂടെയടക്കമുള്ള 120 കിലോ മീറ്റർ ദൈർഘ്യവും 8 സ്പെഷ്യൽ സ്റ്റേജുകളുമടങ്ങിയതായിരുന്നു രണ്ടാം റൗണ്ട്. ഇത് 1 മണിക്കൂർ 38 മിനുട്ടും 37  സെക്കന്റും കൊണ്ട് പൂർത്തീകരിച്ചാണ് മൂസാ ഷരീഫ് സഖ്യം വിജയം നേടിയത്. എട്ടാം കിരീടം ലക്ഷ്യമിട്ട് ഗോദയിലിറങ്ങിയ  ഇന്ത്യയിലെ തന്നെ നമ്പർ വൺ ജോടിയായ മൂസാ ഷരീഫ് – ഗൗരവ് […]

Continue Reading

സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്ത് മാര്‍ച്ച് 24 മുതൽ സ്വകാര്യ ബസ് സമരം. അനിശ്ചിതകാലത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതായി ബസ് ഉടമകള്‍ അറിയിച്ചു. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയുടേതാണ് തീരുമാനം. ചാര്‍ജ് വര്‍ധന അടക്കമുള്ള വിഷയങ്ങളില്‍ പരിഹാരമുണ്ടാകാത്ത പശ്ചാത്തലത്തിലാണ് നീക്കം. ഗതാഗതമന്ത്രി പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയിട്ട് നാലു മാസം കഴിഞ്ഞു. മിനിമം ചാർജ് 12 രൂപയാക്കണമെന്നും വിദ്യാർഥികളുടെ കൺസഷൻ ആറ് രൂപയാക്കണമെന്നുമാണ് ബസുടമകളുടെ ആവശ്യം. സ്വകാര്യ ബസുകളോട് സർക്കാര്‍ വിവേചനം കാട്ടുന്നു. വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരു നടപടിയുമുണ്ടായില്ല. […]

Continue Reading

ഹിജാബ് അനിവാര്യമല്ലെന്ന് കർണാടക ഹൈക്കോടതി

കർണാടകയിലെ ഹിജാബ് വിവാദത്തിൽ ശ്രദ്ധേയ വിധിയുമായി കർണാടക ഹൈക്കോടതി. ഹിജാബ് അനിവാര്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇടക്കാല വിധി തന്നെ ആവർത്തിക്കുകയാണ് കോടതി ചെയ്തത്. യൂണിഫോം ധരിക്കുന്ന ഇടങ്ങളിൽ ഹിജാബ് ധരിക്കരുതെന്ന് പറഞ്ഞാൽ, അവ ധരിക്കരുതെന്നായിരുന്നു ഇടക്കാല വിധി. ഇതിൻ്റെ ആവർത്തനവും കൂട്ടിച്ചേർക്കലുമാണ് ഇന്നത്തെ വിധി.ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിൽ അവിഭാജ്യ ഘടകമല്ലെന്ന് കോടതി പറഞ്ഞു. ഹിജാബ് ധരിക്കുന്നത് മൗലികാവകാശങ്ങളുടെ ഗണത്തിൽ പെടില്ല. അതുകൊണ്ട് തന്നെ യൂണിഫോമിൻ്റെ ഭാഗമായി ഹിജാബ് ധരിക്കരുതെന്നാവശ്യപ്പെടുന്നത് മൗലികാവകാശങ്ങളുടെ ലംഘനമല്ല എന്ന് കോടതി നിരീക്ഷിച്ചു. […]

Continue Reading

‘മഥുര പള്ളി പൊളിച്ച് ശ്രീകൃഷ്ണ ക്ഷേത്രം പണിയണം’; ഹരജി വീണ്ടും പരിഗണിക്കാൻ കോടതി

മഥുരയിലെ ശാഹി ഈദ്ഗാഹ് പള്ളി തകർത്ത് ഈ ഭൂമി ക്ഷേത്രത്തിന് നൽകണമെന്ന ഹരജി പുനഃസ്ഥാപിച്ച് അഹലബാദ് ഹൈക്കോടതി. കൃഷ്ണ ജന്മഭൂമിയിലാണ് പള്ളി നിർമിച്ചിരിക്കുന്നതെന്ന് ആരോപിച്ചുള്ള പഴയ ഹരജിയാണ് വീണ്ടും പരിഗണിക്കാൻ ഹൈക്കോടതി ബെഞ്ച് തീരുമാനിച്ചത്. ശാഹി മസ്ജിദ് പൊളിച്ച് ഈ ഭൂമി ഹിന്ദുക്കൾക്ക് കൈമാറണമെന്നായിരുന്നു ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്. അഭിഷാകനില്ലാതെ നേരിട്ടാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചതെന്ന് കാണിച്ച് കഴിഞ്ഞ ജനുവരി 19ന് ഹരജി കോടതി തള്ളിയിരുന്നു. 1669ൽ ശ്രീകൃഷ്ണ ക്ഷേത്രം തകർത്ത് മുഗൾ രാജാവ് ഔറംഗസീബാണ് ശാഹി മസ്ജിദ് […]

Continue Reading

ഹിജാബ് വിവാദം: വിധി ഇന്ന്; ബെംഗളുരുവില്‍ ഒരാഴ്ച നിരോധനാജ്ഞ

കർണാടകയിലെ സർക്കാർ കോളജുകളിലുള്ള ഹിജാബ് നിരോധനത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്. ഹിജാബ് നിരോധനത്തിനെതിരായ വിവിധ ഹർജികളിൽ രാവിലെ 10.30 നാണ് കർണാടക ഹൈക്കോടതി വിശാല ബെഞ്ച് വിധി പറയുക. വിധിപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാന നഗരമായ ബെംഗളുരുവില്‍ ഒരാഴ്ച്ചത്തേക്ക് പ്രകടനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ക്രമസമാധാനം നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇതെന്നാണ് സര്‍ക്കാര്‍ വാദം. വിധി വരുന്ന പശ്ചാത്തലത്തിൽ ബെംഗളുരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് കമ്മീഷണർ കമാൽ പന്ത് അറിയിച്ചു. നാളെ മുതൽ 21 വരെയാണ് നിരോധനാജ്ഞ.ആഹ്ലാദപ്രകടനങ്ങൾ, […]

Continue Reading

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ… അസമിലെ ബിസ്വാനാഥിലാണ് സംഭവം. ( വീഡിയോ കാണാം ))

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ… അസമിലെ ബിസ്വാനാഥിലാണ് സംഭവം. ( വീഡിയോ കാണാം ))

Continue Reading

കുഞ്ഞാലിക്കുട്ടിയുടെ പഴയ പോസ്റ്റിന് താഴെ സംഘികളുടെ വ്യാജ പ്രചരണം; ‘അഫ്ഘാനില്‍ കൊല്ലപ്പെട്ട തീവ്രവാദി ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദ്’

മലപ്പുറം: ‘അഫ്ഗാനില്‍ കൊല്ലപ്പെട്ട ഐ.എസ് അംഗം നജീബ്, മലപ്പുറം പൊന്മള സ്വദേശിയെന്ന് സംശയം’ എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ കൊല്ലപ്പെട്ടയാള്‍ എ.ബി.വി.പി ആക്രമണത്തിന് ശേഷം കാണാതായ ദല്‍ഹിയിലെ ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദാണെന്ന് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറും അന്വേഷണ ഏജന്‍സികളും തുടരുന്ന നിസ്സംഗത പ്രതിഷേധാര്‍ഹമാണെന്ന് പറഞ്ഞ് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി 2020 ഒക്ടോബറില്‍ ഷെയര്‍ ചെയ്ത ചിത്രത്തിന് […]

Continue Reading

12-14 പ്രായവിഭാഗത്തിലുള്ളവർക്കും വാക്സീൻ , 60 കഴിഞ്ഞവർക്കെല്ലാം ഇനി കരുതൽ ഡോസ്

ദില്ലി: കൊവിഡ് പ്രതിരോധ വാക്സീനേഷൻ്റെ അടുത്ത ഘട്ടത്തിലേക്ക് രാജ്യം. മാർച്ച് 16 മുതൽ പന്ത്രണ്ട് വയസ്സിനും പതിനാല് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സീനേഷൻ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മണ്ഡവ്യ അറിയിച്ചു. (Vaccines For 12-14 Age Group From Wednesday, Boosters For All Above 60) ഇതോടൊപ്പം അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ മുതിർന്ന പൗരൻമാ‍ർക്കും കൊവിഡ് ബൂസ്റ്റർ ഡോസും സ്വീകരിക്കാം. നേരത്തെ ​ഗുരുതര രോ​ഗങ്ങൾക്കുള്ള മുതി‍ർന്ന പൗരൻമാർക്കായിരുന്നു വാക്സീനേഷന് അനുമതി. […]

Continue Reading

ഇറച്ചിക്കോഴി വില 200ലേക്ക് അടുക്കുന്നു; കോഴി തീറ്റയ്ക്ക് സബ്സീഡി വേണമെന്ന് കർഷകർ

തൃശ്ശൂർ: സംസ്ഥാനത്ത് കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില. കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടെ ഇറച്ചിക്കോഴിയുടെ വില ഏറ്റവും ഉയര്‍ന്ന നിരക്കായ 164 ലേക്ക് എത്തി. വര്‍ധിച്ച് വരുന്ന ഉത്പാദന ചിലവ് മൂലം കേരളത്തിലെ കോഴിവളര്‍ത്തല്‍ നാമമാത്രമാവുകയും, അയല്‍ സംസ്ഥാനങ്ങളെ  ആശ്രയിക്കേണ്ട അവസ്ഥയുണ്ടായതുമാണ് വില വര്‍ധനവിന് കാരണമായത്. അതേസമയം, വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കോഴിതീറ്റക്ക് സര്‍ക്കാര്‍ സബ്സീഡി അനുവദിക്കണമെന്ന് കോഴി കര്‍ഷകർ ആവശ്യപ്പെട്ടു. ഡിസംബർ- ജനുവരി മാസങ്ങളിൽ കോഴിത്തീറ്റയുടെ വില ക്രമതീതമായി വർധിച്ചത് ചെറുകിട ഫാമുകൾ പൂട്ടുന്നതിന് കാരണമായി. തുടർന്നാണ് 97 […]

Continue Reading

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രം

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രമെന്ന് മന്ത്രി വി. ശിവൻകുട്ടി. ബാക്കി 30 ശതമാനം നോൺ ഫോക്കസ് ഏരിയയിൽ നിന്നായിരിക്കും. എല്ലാ കുട്ടികൾക്കും അവരുടെ മികവിന് അനുസരിച്ച് സ്‌കോർ നേടാനാണിതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ ഫോക്കസ് ഏരിയയിൽ നിന്ന് മാത്രം ചോദ്യങ്ങൾ ചോദിച്ചത് അസാധാരണ സാഹചര്യം പരിഗണിച്ചായിരുന്നു. ഇത്തവണ സാഹചര്യം വ്യത്യസ്തമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ കുറഞ്ഞിട്ടില്ല. ഫോക്കസ്, നോൺ ഫോക്കസ് ഏരിയകളിൽ 50 ശതമാനം അധിക ചോദ്യങ്ങൾ […]

Continue Reading