‘സോണിയ, രാഹുല്‍, പ്രിയങ്ക; ഗാന്ധി കുടുംബത്തിലെ മൂവരും നാളെ രാജിവെക്കും

ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗാന്ധി കുടുംബത്തിലെ മൂന്ന് പേര്‍ നേതൃ സ്ഥാനങ്ങളൊഴിയും. പരാജയം അവലോകന ചെയ്യുന്നതായി ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ യോഗത്തിലായിരിക്കും രാജി പ്രഖ്യാപനം. ദേശീയ മാധ്യമങ്ങളാണ് നിര്‍ണായക തീരുമാനം പുറത്തുവിട്ടിരിക്കുന്നത്. യോഗം നാളെ വൈകീട്ട് നാലിന് ഡല്‍ഹിയിലെ എഐസിസി ഓഫീസില്‍ ചേരുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടനമാണ് പ്രധാനമായും മൂവരെയും രാജിയിലേക്ക് നയിച്ചിരിക്കുന്നതെന്നാണ് സൂചന. 2014ലേറ്റ […]

Continue Reading

ഒഡീഷയിൽ ബിജെപി എംഎൽഎയുടെ വാഹനം പാഞ്ഞുകയറി 22 പേർക്ക് പരിക്ക്; എംഎൽഎയെ പൊതിരെ തല്ലി ജനക്കൂട്ടം, കാർ അടിച്ച് തകർത്തു. ഏഴ് പൊലീസുകാർക്ക് ഉൾപ്പെടെയാണ് പരിക്കേറ്റത്. (വീഡിയോ കാണാം )

ഒഡീഷയിൽ ബിജെപി എംഎൽഎയുടെ വാഹനം പാഞ്ഞുകയറി 22 പേർക്ക് പരിക്ക്; എംഎൽഎയെ പൊതിരെ തല്ലി ജനക്കൂട്ടം, കാർ അടിച്ച് തകർത്തു. ഏഴ് പൊലീസുകാർക്ക് ഉൾപ്പെടെയാണ് പരിക്കേറ്റത്. (വീഡിയോ കാണാം )

Continue Reading

മിനിമം ചാർജ് 12 രൂപയാക്കണം; സ്വകാര്യബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

തൃശ്ശൂർ: ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം ചാർജ് 12 രൂപയാക്കണമെന്ന ആവശ്യമാണ് ബസുടമകൾ ഉയർത്തുന്നത്. സർക്കാരിന് മുമ്പിൽ വെച്ച ആവശ്യങ്ങൾ നടപ്പാക്കിയില്ല. സാമ്പത്തികമായി തകർന്നടിഞ്ഞ അവസ്ഥയിലാണ് സ്വകാര്യ ബസ് മേഖലയെന്നും ബസുടമകൾ പറഞ്ഞു. മാർച്ച്‌ 31 നുള്ളിൽ ബസ് ചാർജ് വർധന ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമര ചെയ്യുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സ്വകാര്യ ബസ് വ്യവസായം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത […]

Continue Reading

മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്. അടുത്ത മൂന്ന് ദിവസങ്ങളിൽ ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ അടുത്ത മൂന്ന് ദിവസം വരണ്ട കാലാവസ്ഥ തുടരാൻ സാധ്യത. ആറ് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം ,ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ചൂട് കൂടുക. മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്. അടുത്ത മൂന്ന് ദിവസങ്ങളിൽ ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

കടലിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മരിച്ചു

വിഴിഞ്ഞം: വിഴിഞ്ഞത്ത് കടലിൽ കുളിക്കവെ, ചുഴിയിൽപെട്ട മൂന്ന് കുട്ടികളിൽ രണ്ട് പേർ മരിച്ചു.വിഴിഞ്ഞം ടൗൺ ഷിപ്പിൽ ഉബൈദ് റഹ്മാന്റെ മകൻ മെഹ്റൂഫ് (13), നിസാമുദീൻ-ഫാത്തിമകണ്ണ് ദമ്പതികളുടെ മകൻ നിസാർ (12) എന്നിവരാണ് മരിച്ചത്. ഹാർബർ കപ്പച്ചാലിൽ പീരുമുഹമ്മദിന്റെ മകൻ സുഫിയാൻ അപകട നില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. ഇന്നലെ വൈകീട്ട് അഞ്ചോടെ, വിഴിഞ്ഞം ഐ.ബിക്ക് സമീപം ചെറുമണൽ തീരത്താണ് നാടിനെ നടുക്കിയ അപകടം. സുഹൃത്തുക്കളായ അഞ്ച് കുട്ടികളിൽ കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളാണ് ചുഴിയിൽപെട്ടത്. നാട്ടുകാരാണ് […]

Continue Reading

‘പെട്ടിതൂക്കി വേണുഗോപാല്‍ ഒഴിവാകൂ’; കണ്ണൂരില്‍ പോസ്റ്റര്‍ പ്രതിഷേധം

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ കണ്ണൂരില്‍ പോസ്റ്റര്‍ പ്രതിഷേധം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗാപാലിന് എതിരെയായാണ് പ്രതിഷേധം. രൂക്ഷ വിമര്‍ശനമാണ് ജന്‍മനാട്ടില്‍ കെ സി വേണുഗോപാലിന് എതിരെ ഉയരുന്നത്. ശ്രീകണ്ഠപുരം, എരുവേശി, ഭാഗങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. അഞ്ച് സംസ്ഥാനം വിറ്റു തുലച്ച കെസി വേണുഗോപാലിന് ആശംസകള്‍, പെട്ടിതൂക്കി വേണുഗോപാലിനെ ഒഴിവാക്കൂ എന്നിങ്ങനെയാണ് പോസ്റ്ററിലെ പരാമര്‍ശം. മുന്‍ കേന്ദ്ര മന്ത്രിയും രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭ അംഗവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ന്റെ […]

Continue Reading

ഡൽഹിയിൽ കുടിലുകൾക്ക് തീപിടിച്ച് ഏഴു മരണം

ഡൽഹിയിലെ ഗോകുൽപൊരിയിൽ കുടിലുകൾക്ക് തീപിടിച്ച് ഏഴു മരണം. മെട്രോ പില്ലർ നമ്പർ 12ന് സമീപമുള്ള കുടിലുകൾക്ക്‌ ഇന്നലെ രാത്രിയിലായിരുന്നു തീ പിടിച്ചത്. 30 കുടിലുകൾ കത്തിനശിച്ചിരിക്കുകയാണ്. 13 അഗ്‌നിശമന യൂണിറ്റുകൾ ചേർന്ന് പുലർച്ചെ നാല് മണിയോടെ തീ നിയന്ത്രണ വിധേയമാക്കി. എന്നാൽ തീപിടിത്ത കാരണം വ്യക്തമല്ല. പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തീപിടിത്തം ഉണ്ടായ ഗോകുൽ പുരി സന്ദർശിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു.

Continue Reading

സംസ്ഥാന ബജറ്റ്- ജീവനക്കാരെ പാടെ അവഗണിച്ചു : എസ്.ഇ.യു

കാസറഗോഡ് : രൂക്ഷമായ വിലക്കയറ്റം നേരിടുമ്പോഴും കുടിശ്ശികയായ മൂന്ന് ഗഡു ക്ഷാമബത്ത പ്രഖ്യാപിക്കാതിരിക്കുകയും, പതിറ്റാണ്ടുകളായി ജീവനക്കാർക്ക് കിട്ടി കൊണ്ടിരിക്കുന്ന ലീവ് സറണ്ടർ നിഷേധിക്കുകയും, പങ്കാളിത്ത പെൻഷൻ വിഷയത്തിൽ മൗനം അവലംബിക്കുകയും ചെയ്ത ബജറ്റ് വഞ്ചനാപരമാണെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ [എസ്.ഇ.യു.] ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പിലാക്കാതെയും, ജീവനക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിലേക്കും, മുടങ്ങിക്കിടക്കുന്ന ഭവന നിർമ്മാണ പദ്ധതിയിലേക്കും ബജറ്റ് വിഹിതം നീക്കിവെക്കാതിരിക്കുകയും ചെയ്തതിലൂടെ, തുടർച്ചയായി ജീവനക്കാരോട് സർക്കാർ […]

Continue Reading

കാർ വർക് ഷോപിൽ തീപ്പിടുത്തവും പൊട്ടിത്തെറിയും; ഏഴ് വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു; തീയണച്ചത് സാഹസികമായി

കാഞ്ഞങ്ങാട്:കാർ വർക് ഷോപിൽ തീപ്പിടുത്തവും പൊട്ടിത്തെറിയും. അതിഞ്ഞാൽ സൂപർ മാർകെറ്റിന് സമീപത്തെ മെയിൻ ക്രോസ് റോഡിലെ മോടോർ വർക് ഷോപിലാണ് വ്യാഴാഴ്ച രാത്രി 11.30 മണിയോടെ വൻ തീപിടുത്തം ഉണ്ടായത്. ഉടനെയുണ്ടായ ഉഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറി പരിസരവാസികളെ ആശങ്കയിലാഴ്ത്തി.ശബ്ദം കേട്ട നാട്ടുകാർ ഒന്നടങ്കം സ്ഥലത്തെത്തി. തൊട്ടടുത്ത സൂപർമാർകെറ്റ് കെട്ടിടത്തിലേക്കും നിമിഷ നേരം കൊണ്ട് തീ പടർന്നു. ചിത്താരി വൈദ്യുതി സെക്ഷനിൽ നിന്നും ജോലിക്കാരും ഉദ്യോഗസ്ഥരും ഉടനെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കാഞ്ഞങ്ങാട്, കാസർകോട് നിന്നും അഞ്ച് അഗ്നിശമന […]

Continue Reading

അഫ്ഗാനിൽ മലയാളി ഐഎസ് ഭീകരൻ കൊല്ലപ്പെട്ടു: മരിച്ചത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി

ഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് ( Islamic State) സംഘത്തിൽ ചേർന്ന മലയാളി വിദ്യാർത്ഥി അഫ്ഗാനിസ്ഥാനിൽ വെച്ച് ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് – ഖൊറാസാൻ പ്രവിശ്യയുടെ (ഐഎസ്കെപി) മുഖപ്രസിദ്ധീകരണമാണ് ഈ വാർത്ത പുറത്തുവിട്ടത്. 23 കാരനായ കേരളത്തിലെ എൻജിനീയറിങ് വിദ്യാർത്ഥിയായ നജീബ് അൽ ഹിന്ദി (നജീബ് കുണ്ടുവയിൽ) ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന്, ഐഎസ്കെപിയുടെ പ്രസിദ്ധീകരണമായ വോയ്‌സ് ഓഫ് ഖുറാസൻ (Voice of Khorasan)റിപ്പോർട്ട് ചെയ്തു. നജീബ് എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നോ, അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യം എന്തായിരുന്നുവെന്നോ റിപ്പോർട്ടിൽ […]

Continue Reading