‘റഷ്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടു’: തിരിച്ചടിച്ചെന്ന് യുക്രൈന്‍

വ്യോമാക്രമണം തുടങ്ങിയ റഷ്യയ്ക്ക് തിരിച്ചടിയുമായി യുക്രൈന്‍. അഞ്ച് റഷ്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നാണ് യുക്രൈന്‍റെ അവകാശവാദം. റഷ്യയില്‍ സ്ഫോടനമുണ്ടായെന്ന് വാര്‍ത്താഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.യുക്രൈന്‍റെ തലസ്ഥാനമായ കിയവില്‍ ആറിടത്ത് സ്ഫോടനമുണ്ടായതിനു പിന്നാലെയാണ് തിരിച്ചടി. യുക്രൈനിലെ ഡൊനെറ്റ്സ്ക് മേഖലയിലെ ക്രമാറ്റോർസ്കിലും വലിയ ശബ്ദം കേട്ടെന്ന് ബിബിസി, സിഎന്‍എന്‍ മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു. ഖാർകിവ്, ഒഡെസ, കിഴക്കൻ ഡൊനെറ്റ്സ്ക് എന്നിവിടങ്ങളിലും സ്ഫോടനം നടന്നതായി റിപ്പോര്‍ട്ടുണ്ട്. കിർകിവ് നഗരം പുകയിൽ മൂടിയെന്ന് മലയാളി വിദ്യാർഥികള്‍ പറഞ്ഞു. രണ്ട് മണിക്കൂർ മുമ്പ് വരെ സ്ഫോടന […]

Continue Reading

ആർ.എസ്.എസ് നേതാവിനെ വിവാഹം ചെയ്തു; സി .പി.എം പഞ്ചായത്ത് അംഗം രാജിവെച്ചു

ആർ.എസ്.എസ്. നേതാവിനെ വിവാഹം ചെയ്ത സി.പി.എം. പഞ്ചായത്ത് അംഗം രാജിവെച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ശ്രീലക്ഷ്മി കൃഷ്ണയാണ് രാജിവെച്ചൊഴിഞ്ഞത്. കണ്ണൂർ ഇരിട്ടിയിലെ ആർ.എസ്. എസ്. ശാഖ മുൻമുഖ്യശിക്ഷകിനെയാണ്  വിവാഹം ചെയ്തത്. കഴിഞ്ഞ ദിവസം ഇവരെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇവര്‍ ചൊവ്വാഴ്ച പയ്യോളി പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.  ഇതിന് ശേഷമാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ശ്രീലക്ഷ്മി രാജി നൽകിയത്. 2020ലെ തദ്ദേശ തെരെഞ്ഞെടുപ്പിൽ മൃഗീയ ഭൂരിപക്ഷത്തിനാണ് സി.പി.എം. സ്ഥാനാർത്ഥിയായി ശ്രീലക്ഷ്മി അഞ്ചാം […]

Continue Reading

വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന് അഡ്മിൻ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി

വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളിൽ അഡ്മിൻ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി. വാട്സ്​ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളെ ചേർക്കാനും ഒഴിവാക്കാനും മാത്രമാണ് അഡ്മിന് കഴിയുക. എന്നാൽ ഗ്രൂപ്പിലിടുന്ന പോസ്റ്റുകളിൽ അഡ്മിന് പ്രത്യേക നിയന്ത്രണമില്ല. ഗ്രൂപ്പിൽ പങ്കുവെയ്ക്കുന്ന സന്ദേശങ്ങൾ നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ അഡ്മിന് കഴിയില്ലെന്നും അത്തരത്തിൽ അഡ്മിനെതിരെ നടപടികൾ സ്വീകരിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ചേർത്തല സ്വദേശി മാനുവലിനെതിരെ എറണാകുളം പോക്‌സോ കോടതിയിലുള്ള കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി നിർദേശം. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റേതായിരുന്നു ഉത്തരവ്.ഫ്രണ്ട്സ് എന്ന […]

Continue Reading

ആര്‍എസ്എസുകാരുടെ ഔദ്യോഗിക വിവരം എസ്ഡിപിഐക്ക് ചോര്‍ത്തി; പൊലീസുകാരനെ പിരിച്ചുവിട്ടു

പൊലീസിന്റെ ഔദ്യോഗിക വിവരം എസ്ഡിപിഐ നേതാവിന് ചോര്‍ത്തി നല്‍കിയ പൊലീസുകാരനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ അനസ് പികെക്കെതിരായാണ് നടപടി. ഡിസംബര്‍ മാസത്തിലായിരുന്നു നടപടിക്കാസ്പദമായ സംഭവം നടന്നത്. കരുതല്‍ നടപടിയുടെ ഭാഗമായി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് ഡാറ്റാ ബേസില്‍ സൂക്ഷിച്ചിരുന്നു. ഈ വിവരങ്ങള്‍ അനസ് ചോര്‍ത്തി എസ്ഡിപിഐ നേതാവായ വണ്ണപ്ര സ്വദേശി പ്ലാമൂട്ടില്‍ ഷാനവാസിന് നല്‍കിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വണ്ണപ്രത്തെ കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ചില എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയിലായിരുന്നു. […]

Continue Reading

കർണാടകയിൽ അധ്യാപികമാർക്ക് താത്കാലിക ഹിജാബ് നിരോധനമില്ലെന്ന് ഹൈക്കോടതി

കർണാടകയിലെ വിദ്യാലയങ്ങളിൽ അധ്യാപികമാർക്ക് താത്കാലിക ഹിജാബ് നിരോധനമില്ലെന്ന് ഹൈക്കോടതി. ഹിജാബ്, കാവിഷാൾ തുടങ്ങിയവ നിരോധിച്ചത് വിദ്യാർഥികൾക്ക് മാത്രമാണെന്ന് ബുധനാഴ്ചയാണ് കോടതി വ്യക്തമാക്കിയത്. അന്തിമ വിധി വരുന്നതുവരെ കർണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കരുതെന്ന് ഹൈക്കോടതി ഫെബ്രുവരി ആദ്യത്തിൽ ഉത്തരവിട്ടിരുന്നു. അന്നു മുതൽ അധ്യാപികമാരെയും ഹിജാബ് ധരിക്കാൻ അനുവദിച്ചിരുന്നില്ല. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരുമെന്നും അതുവരെ മതത്തെ സൂചിപ്പിക്കുന്ന ഒരുതരം വസ്ത്രങ്ങളും വിദ്യാർഥികൾ ധരിക്കരുതെന്നും കർണാടക ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.ഹിജാബ് നിരോധിച്ചിട്ടില്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയോട് […]

Continue Reading

റോഡ് മുറിച്ചു കടക്കാനുള്ള സൗകര്യം പോലുമില്ലാതെ ബോവിക്കാനം സ്കൂൾ പ്രദേശം, നടപടി ആവശ്യപ്പെട്ടു കാർഗിൽ ക്ലബ്ബ്.

ബോവിക്കാനം : മൂന്നു തലങ്ങളിലായ് ആയിരകണക്കിന് വിദ്യാർത്ഥികൾ പഠനാവശ്യത്തിനു വേണ്ടി എത്തുന്ന ബോവിക്കാനം സ്കൂൾ മേഖലയിൽ വിദ്യാർത്ഥികൾക്ക് റോഡ് മുറിച്ചു കടക്കാൻ യാതൊരു സൗകര്യം ഒരുക്കാത്തതു അധികാരികളുടെ വീഴ്ച്ചയെന്ന് കാർഗിൽ ക്ലബ്ബ്. വിദ്യാർത്ഥികൾക്കു മുന്നിലെ ബോവിക്കാനം സ്കൂളിലേക്കുള്ള ഏക യാത്രാ മാർഗ്ഗം ചെർക്കള-ജാൽസൂർ സ്റ്റേറ്റ് ഹൈവേ റോഡ് വഴി മാത്രമാണ്. വളരെയേറെ പരാക്രമത്തോടെ എൽ.പി/യു.പി തലങ്ങളിലെ ചെറു പ്രായക്കാരായ വിദ്യാർത്ഥികളുടെ റോഡ് മുറിച്ചു കൊണ്ടുള്ള പോക്ക്-വരവ് കാഴ്ച്ച ഭീതി പടർത്തുന്നതും ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങളുടെ വേഗത കുറയിക്കാനോ […]

Continue Reading

ഈ വർഷം സ്കൂൾ വേനലവധി ഒരുമാസം: ജൂൺ ഒന്നുമുതൽ പുതിയ അധ്യയനവർഷം

▪️തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം സ്കൂൾ വേനലവധി ഒരു മാസം മാത്രമാകും. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പഠന പ്രതിസന്ധി പരിഹരിക്കാൻ ക്ലാസുകളും പരീക്ഷകളും നീട്ടിയതോടെയാണ് ഈ വർഷം വേനൽക്കാല അവധി ഒരു മാസമായി ചുരുങ്ങുന്നത്. മെയ് മാസത്തിൽ മാത്രമാകും സ്കൂളുകൾക്ക് അവധി ലഭിക്കുക. നിലവിൽ പുരോഗമിക്കുന്ന സ്കൂൾ പഠനം മാർച്ച് 31വരെ നീണ്ടുനിൽക്കും. ഇതിനു ശേഷം ഏപ്രിൽ മാസത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടക്കുകയാണ്. ഇതോടൊപ്പം ഏപ്രിൽ ആദ്യവാരത്തിൽ ഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരീക്ഷകളും നിശ്ചയിച്ചിട്ടുണ്ട്. […]

Continue Reading

സായി മന്ദിരം റോഡ് UP താഹിറ യൂസഫ് ഉൽഘാടനം നിർവഹിച്ചു

കുമ്പള ഗ്രാമ പഞ്ചായത്ത് 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ സായി മന്ദിരം റോഡ് കോൺക്രീറ്റ് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യൂ പി താഹിറാ യൂസഫ് ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമലത. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രേമ ഷെട്ടി, വാർഡ് മെമ്പർ സുലോചന. എന്നിവർ സംബന്ധിച്ചു

Continue Reading

‘സുരേന്ദ്രന്റെ പേഴ്‌സണല്‍ സെക്രട്ടറിയെ ഉള്‍പ്പെടെ കായികമായി നേരിടണം’; ബിജെപി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച

യുവമോര്‍ച്ച മുന്‍ സംസ്ഥാന സെക്രട്ടറിയേയും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ പേഴ്‌സണല്‍ സെക്രട്ടറിയേയും കായികമായി നേരിടണമെന്ന് ബിജെപി ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഓഡിയോ സന്ദേശം പുറത്ത്. കാസര്‍ഗോഡ് ജില്ല പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍ അടക്കം അംഗമായിട്ടുള്ള ഗ്രൂപ്പിലാണ് ചര്‍ച്ച. പിന്നാലെ ജില്ലാ പ്രസിഡണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്ത് പോയി. കാസര്‍ഗോഡ് കുമ്പളയില്‍ കൊലചെയ്യപ്പെട്ട മൂന്ന് ബിജെപി പ്രവര്‍ത്തകരുടെ പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ശബ്ദസന്ദേശം പ്രചരിച്ചത്. പാര്‍ട്ടിയുടെ ജില്ലാ സംസ്ഥാന ചുമതലകളിലുള്ള നേതാക്കളെ മാറ്റണമെന്നാണ് […]

Continue Reading

മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു

മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു. എൻസിപി മുംബൈ പ്രസിഡന്റും മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുമാണ് നവാബ് മാലിക്. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി ഉൾപ്പെട്ട കള്ളപ്പണ കേസിലാണ് നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. 1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതികളുമായി മന്ത്രി നവാബ് മാലിക്കിന് ബന്ധമുണ്ടെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുമ്പ് ആരോപിച്ചിരുന്നു. ഇതിനുളള രേഖകൾ തന്റെ കയ്യിലുണ്ട്. പൊലീസിനോ എൻഐക്കോ താൻ തെളിവുകൾ […]

Continue Reading