ഉപയോക്താക്കൾക്ക് തിരിച്ചടി;മൊബൈൽ നിരക്കുകൾ കൂട്ടിയേക്കും

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കൾ മൊബൈൽ നിരക്കുകൾ വീണ്ടും കൂട്ടിയേക്കുമെന്ന് റിപ്പോർട്ട്. വോഡഫോൺ ഐഡിയക്ക് പിന്നാലെ എയർടെലും ഈ വർഷം തന്നെ മൊബൈൽ നിരക്കുകൾ വർധിപ്പിച്ചേക്കുമെന്ന് സൂചന നൽകി. കഴിഞ്ഞ വർഷം നവംബറിൽ റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ കമ്പനികൾ നിരക്കുകൾ 25 ശതമാനം വരെ കൂട്ടിയിരുന്നു.ടെലികോം കമ്പനികളെല്ലാം ഈ വർഷം തന്നെ 25 ശതമാനം വരെ താരിഫ് വർധിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഈ വർഷവും വരിക്കാർക്ക് വൻ തിരിച്ചടിയാണ് നേരിടാൻ പോകുന്നത്. ഈ വർഷം […]

Continue Reading

തിങ്കളാഴ്ച മുതല്‍ അങ്കണവാടികള്‍ തുറന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികള്‍ ഫെബ്രുവരി 14 തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ഡന്‍ ക്ലാസുകള്‍ തുടങ്ങിയവ തിങ്കളാഴ്ച മുതല്‍ ഓഫ് ലൈനായി പ്രവര്‍ത്തിക്കുകയാണ്. അതിനോടൊപ്പം അങ്കണവാടികളും തുറക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനമെടുക്കുകയായിരുന്നു. അങ്കണവാടികള്‍ തുടര്‍ച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ദോഷം ചെയ്യുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അങ്കണവാടികള്‍ തുറന്ന് കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് നല്‍കേണ്ട പോഷകാഹാരങ്ങള്‍ കൃത്യമായി നല്‍കാനും സാധിക്കും. […]

Continue Reading

ഹിജാബിനായി സമരം ചെയ്യുന്ന ആറ് വിദ്യാർഥിനികളുടെ സ്വകാര്യ വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു; പരാതി നൽകി രക്ഷിതാക്കൾ

ഉഡുപി ഗവ. പ്രീ-യൂനിവേഴ്സിറ്റി കോളജിൽ ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുന്ന ആറ് മുസ്ലീം പെൺകുട്ടികളുടെ സ്വകാര്യ വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. മൊബൈൽ ഫോൺ നമ്പർ, മാതാപിതാക്കളുടെ പേരുകൾ, വീട്ടുവിലാസം എന്നിവ ഉൾപെടെയുള്ള വിവരങ്ങളാണ് പ്രചരിക്കുന്നത്. ഇക്കാര്യത്തിൽനടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപി ജില്ലാ പൊലീസ് സൂപ്രണ്ട് എൻ വിഷ്ണുവർധന് പെൺകുട്ടികളുടെ രക്ഷിതാക്കൾ പരാതി നൽകി. മൊബൈൽ ഫോൺ നമ്പർ, മാതാപിതാക്കളുടെ പേരുകൾ, വീട്ടുവിലാസം എന്നിവ ഉൾപെടെയുള്ള വിവരങ്ങളാണ് പ്രചരിക്കുന്നത്. ഇക്കാര്യത്തിൽനടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപി ജില്ലാ പൊലീസ് സൂപ്രണ്ട് […]

Continue Reading

കറാമ കാരുണ്യത്തിന്റെ കവാടം – ടി.എ. ഷാഫി

ദുബായ്: സമാനതകളില്ലാത്ത സഹജീവി സ്നേഹവും അതിരുകളില്ലാത്ത കാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് എല്ലാവർക്കും മാതൃക സൃഷ്ടിച്ച കറാമ കാരുണ്യത്തിന്റെ കവാടമാണെന്ന് കാസർകോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ടും ഉത്തരദേശം ന്യൂസ് എഡിറ്ററുമായ ടി.എ. ഷാഫി പറഞ്ഞു. കറാമയിലെ കാസർകോടൻ കൂട്ടായ്മ കാലിക്കറ്റ് പാരഗണിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കറാമയിലെ കാസർകോടൻ സൗഹൃദ കൂട്ടായ്മ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്നും തക്ക സമയങ്ങളിൽ ഇടപെട്ട് നാടിന്റെ തേങ്ങലുകൾ അടക്കുന്നതിൽ കറാമയിലെ സുമനസുകൾ നടത്തിവരുന്ന സേവനം അതിരറ്റതാണെന്നും ടി.എ. ഷാഫി […]

Continue Reading

ബീറ്റൺ ബാഡ്മിന്റൺ ലീഗ് സീസൺ – 3. സ്മാഷിംഗ് പാന്തേർസ് ചാമ്പ്യൻമാർ

ചെമ്മനാട് : ബീറ്റൺ ബാഡ്മിന്റൺ ലീഗ് സീസൺ 3 സ്മാഷിംഗ് പാന്തേർസ് ചാമ്പ്യൻമാരായി. കഴിഞ്ഞ രണ്ട് ദിവസമായി ബീറ്റൺ ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലയിലെ 140 കളിക്കാർ പത്ത് ടീമുകളിലായി മൽസരിച്ച ടൂർണ്ണമെന്റിന്റെ ഫൈനലിൽ ശക്തമായ പോരാട്ടത്തിൽ മാജിക്ക് ഷോപ്പി ടീമിനെ പരാജയപ്പെടുത്തി സ്മാഷിങ്ങ് പാന്തേർ സ് ടീം ജേതാക്കളായി. വിജയികൾക്ക് ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷൻ ട്രഷറർ അച്ചു നായൻമാർമൂല ട്രോഫികൾ വിതരണം ചെയ്തു. പാന്തേർസ് ടീം ഉടമ നവാസ് മേൽ പറമ്പ്, മാജിക്ക് ഷോപ്പി ടീം […]

Continue Reading

അവധിയെടുത്തോ, പകുതി ശമ്പളം വീട്ടിലെത്തും; കെ.എസ്.ആര്‍.ടി.സിയില്‍ പുതിയ പരിഷ്കാരം

കെ.എസ്.ആര്‍.ടി.സിയില്‍ ഇനി പകുതി ശമ്പളത്തോടെ ദീര്‍ഘകാല അവധിയെടുക്കാം. പകുതി ശമ്പളത്തോടെ ദീര്‍ഘകാല അവധിയെന്ന പരിഷ്കാരം സര്‍വീസില്‍ നിലവില്‍‌ വന്നു. ഇതിനായി ജീവനക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു തുടങ്ങിയിട്ടുണ്ട്. 45 വയസ്സിനു മുകളിലുള്ള കണ്ടക്ടര്‍, മെക്കാനിക് ജീവനക്കാര്‍ക്ക് എന്നിവര്‍ക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഒരു വര്‍ഷം മുതല്‍ പരമാവധി അഞ്ച് വരെയാണ് ദീര്‍ഘകാല അവധി നല്‍കുക. കെ.എസ്.ആര്‍.ടി.സിയിലെ ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് പുതിയ നടപടി. നേരത്തെ തൊഴിലാളികളുടെ പ്രതിഷേധം മറികടക്കാൻ കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളപരിഷ്‌കരണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ശമ്പളപരിഷ്കരണം യാഥാർത്ഥ്യമാകാൻ […]

Continue Reading

വിദ്യാലയങ്ങള്‍ തുറക്കുന്നു; പിഎസ്‌സി മാര്‍ച്ചില്‍ നടത്താനിരുന്ന പരീക്ഷാ തീയതികളില്‍ മാറ്റം

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ മാര്‍ച്ചു മാസം നടത്താനിരുന്ന പരീക്ഷാ തീയതികളില്‍ മാറ്റം. മാര്‍ച്ച് മുതല്‍ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്ന സാഹചര്യത്തിലാണ് മാറ്റം. മാര്‍ച്ച് 2ലെ മൈക്രോബയോളജിസ്റ്റ് പരീക്ഷ മാര്‍ച്ച് 27ലേക്കും മാര്‍ച്ച് 3ലെ വര്‍ക്ക് അസിസ്റ്റന്റ് പരീക്ഷ മാര്‍ച്ച് 6ലേക്കും മാര്‍ച്ച് 4 ലെ ലാബ് അസിസ്റ്റന്റ് പരീക്ഷ മാര്‍ച്ച് 12 ലേക്കും മാര്‍ച്ച് 8 ലെ അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ പരീക്ഷ മാര്‍ച്ച് 6 ലേക്കും മാറ്റി. മാര്‍ച്ച് 9 ലെ […]

Continue Reading

ഹിജാബ് നിയന്ത്രണം;വിദ്യാർഥിനികൾ സുപ്രിം കോടതിയിലേക്ക്

ഹിജാബ് നിയന്ത്രണത്തിൽ കർണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാർഥിനികൾ സുപ്രീംകോടതിയിലേക്ക്. ഉഡുപ്പി ഗവ.കോളജിലെ വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിക്കുക.അതേസമയം, വിധി വരുന്നതുവരെ കർണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കരുതെന്ന് ഹൈക്കോടതി. ഹിജാബ് മാത്രമല്ല, കാവി ഷാളും ധരിക്കരുതെന്ന് കോടതി പറഞ്ഞു. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരുമെന്നും അതുവരെ മതത്തെ സൂചിപ്പിക്കുന്ന ഒരുതരം വസ്ത്രങ്ങളും വിദ്യാർഥികൾ ധരിക്കരുതെന്നും കർണാടക ഹൈക്കോടതി വ്യക്തമാക്കി. ഹിജാബുമായി ബന്ധപ്പെട്ട സംഘർഷങ്ങളുടെ സാഹചര്യത്തിൽ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരുന്നു. എന്നാൽ […]

Continue Reading

സംസ്ഥാന വ്യാപകമായി ഇന്ന് കടകള്‍ അടച്ചിടും: വ്യാപാരി വ്യവസായി ഏകോപന സമിതി

ടി നസറുദ്ദീനോടുള്ള ആദര സൂചകമായി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കടകള്‍ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് കടകള്‍ അടച്ചിടുക. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റായിരുന്ന ടി നസറുദ്ദീന്‍ ഇന്നലെയാണ് അന്തരിച്ചത്. 78 വയസായിരുന്നു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. ഖബറടക്കം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നടക്കും. 1991 […]

Continue Reading

വിധി വരുന്നത് വരെ കർണാടകയിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കരുതെന്ന് കോടതി

കർണാടകയിൽ വിധി വരുന്നതുവരെ മതപരമായ വസ്ത്രങ്ങൾ ധരിക്കരുതെന്ന് ഹൈക്കോടതി. ഹിജാബ് മാത്രമല്ല, കാവി ഷാളും ധരിക്കരുതെന്ന് കോടതി പറഞ്ഞു. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരുമെന്നും അതുവരെ മതത്തെ സൂചിപ്പിക്കുന്ന ഒരുതരം വസ്ത്രങ്ങളും വിദ്യാർഥികൾ ധരിക്കരുതെന്നും കർണാടക ഹൈക്കോടതി വ്യക്തമാക്കി. ഹിജാബുമായി ബന്ധപ്പെട്ട സംഘർഷങ്ങളുടെ സാഹചര്യത്തിൽ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരുന്നു. എന്നാൽ സ്‌കൂളുകളും കോളേജുകളും തുറക്കാൻ കോടതി നിർദ്ദേശം നൽകി. ഹൈക്കോടതി വിശാല ബെഞ്ച് വാദം കേൾക്കുന്നത് തിങ്കളാഴ്ച തുടരും. […]

Continue Reading