ക്യാച്ച് എടുക്കുന്നതിനിടെ തലയടിച്ചു വീണു,ഒരു നിമിഷം ആശങ്ക നിറച്ച് കോഹ്‌ലി- വീഡിയോ

വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. എന്നാൽ വിരാട് കോഹ്ലി ഫോം കണ്ടെത്താനാവാതെ നിൽക്കുന്നതാണ് ഇന്ത്യയെ നിരാശപ്പെടുത്തുന്നത്. ഇവിടെ ഫീൽഡിങ്ങിന് ഇടയിലും തെല്ലൊരു നേരത്തേക്ക് കോഹ്ലി ആരാധകരെ ആശങ്കയിലാഴ്ത്തി.ക്യാച്ച് എടുക്കുന്നതിന് ഇടയിൽ പിന്നിലേക്ക് വീണ് കോഹ്ലിയുടെ തല ഗ്രൗണ്ടിൽ ഇടിച്ചതാണ് ആശങ്കയായത്. ക്യാച്ചിന് ശേഷം ഏതാനും സെക്കന്റ് കോഹ്‌ലി ഗ്രൗണ്ടിൽ കിടക്കുകയും ചെയ്തു. എന്നാൽ തല തടവി ചിരിയുമായാണ് ഇന്ത്യൻ മുൻ നായകൻ എഴുന്നേറ്റത്. വെസ്റ്റ് ഇൻഡീസ് ഇന്നിങ്സിന്റെ 45ാം ഓവറിലാണ് സംഭവം. വാഷിങ്ടൺ […]

Continue Reading

ബദിയടുക്ക പഞ്ചായത്ത് പതിനാലാം വാര്‍ഡ് ബിജെപി അംഗം കൃഷ്ണഭട്ട് വാര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവെച്ചു

ബദിയടുക്ക :പഞ്ചായത്ത്‌ പതിനാലാം വാർഡ് ബിജെപി അംഗം കൃഷ്ണഭട്ട് വാർഡ് മെമ്പർ സ്ഥാനം രാജിവെച്ചു. ഇന്നുച്ചയോടെയാണ് അദ്ദേഹം ബദിയഡുക്ക പഞ്ചായത്തോഫിസിൽ രാജിക്കത്ത് സമർപ്പിച്ചത്. അടുത്തിടെ അന്തരlച്ച ജീവകാരുണ്യ പ്രവർത്തകൻ സായിറാം ഭട്ടിൻ്റെ മകനാണ് കൃഷ്ണ ഭട്ട് . മുൻപഞ്ചായത്ത് പ്രസിഡൻ്റായ ഇദ്ദേഹം.പതിനാലാം വാർഡിൽ നിന്നാണ് ബിജെപിക്ക് വേണ്ടി മത്സരിച്ചത്. ഇതിന് മുമ്പത്തെ പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു കോൺഗ്രസിൽ നിന്നും രാജിവെച്ച കൃഷ്ണഭട്ട് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയിലാണ് ബി ജെ പിയിൽ ചേർന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാകാനാണ് കൃഷ്ണ […]

Continue Reading

അക്കൗണ്ടില്‍ 15 ലക്ഷം എത്തി, മോഡിയുടെ സമ്മാനമെന്ന് കരുതി, വീട് പണിതു: അബദ്ധമാണ്, തിരിച്ചുനല്‍കണമെന്ന് ബാങ്ക്; കര്‍ഷകന് കിട്ടിയത് എട്ടിന്റെ പണി

മുംബൈ: ജന്‍ധന്‍ അക്കൗണ്ടിലേക്ക് അപ്രതീക്ഷിതമായെത്തിയ 15 ലക്ഷം രൂപ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സമ്മാനമാണെന്ന് ധരിച്ച കര്‍ഷകന് കിട്ടിയത് എട്ടിന്റെ പണി. മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലുള്ള പൈതാന്‍ താലൂക്ക് സ്വദേശിയാണ്കര്‍ഷകനായ ജ്ഞാനേശ്വര്‍ ഒതേ. 2021 ഓഗസ്റ്റിലാണ് അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുകയാണെന്നാണ് അദ്ദേഹം കരുതിയത്. നന്ദി അറിയിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് ഒരു കത്തയക്കുകയും ചെയ്തു. ശേഷം ബാങ്ക് ഓഫ് ബറോഡയിലെ തന്റെ അക്കൗണ്ടില്‍ വന്ന 15 ലക്ഷം […]

Continue Reading

യു പി കേരളമായി മാറിയാൽ മികച്ച വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും ലഭിക്കും; യോഗിക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി പിണറായി വിജയൻ

മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ വിവാദ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. യോഗിക്ക് ഭയമാണെന്നും യുപി കേരളമായി മാറിയാൽ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ആസ്വദിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു . മതത്തിന്റെയും ജാതിയുടെയും പേരിൽ ആളുകൾ കൊല്ലപ്പെടാത്ത ഒരു യോജിപ്പുള്ള സമൂഹമായി മാറുമെന്നും, യു പി ജനത ആഗ്രഹിക്കുന്നത് അതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വോട്ട് ദ്രുവീകരണം ലക്ഷ്യം വെച്ച് കേരളത്തിനെതിരെ വിവാദ പരാമർശവുമായി യോഗീ ആദിത്യനാഥ് നേരത്തെ രംഗത്തെത്തിയിരുന്നു […]

Continue Reading

തുല്യത ഹയർ സെക്കന്ററി ഓഫ് ലൈൻ ക്ലാസ് ബോവിക്കാനത്ത് ഉൽഘാടനം ചെയ്തു

ബോവിക്കാനം: തുല്യത ഹയർ സെക്കന്ററി ഓഫ് ലൈൻ ക്ലാസിന് ബോവിക്കാനത്ത് തുടക്കം കുറിച്ചു.മുളിയാർ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനി പി.വി ഉൽഘാടനം ചെയ്തു. പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് അധ്യക്ഷത വഹിച്ചു.ആരോഗ്യ ,വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. സാക്ഷരത മിഷൻ ജില്ല കോ ഓഡിനേറ്റർ ബാബു വിഷയാവതരണം നടത്തി.പഞ്ചായത്ത് അംഗം ശ്യാമള, അധ്യാപകന്മാരയാ ചന്ദ്രൻ മുരുക്കോളി , ശ്രീധരൻ എന്നിവർ സംസാരിച്ചു. ബോവിക്കാനം […]

Continue Reading

ജില്ലയിലെ ലഹരി വ്യാപനം വിദ്യാർത്ഥികളെ ഉന്നംവച്ച്: രക്ഷിതാക്കൾ ജാഗ്രത കാട്ടണം. —നസ്റുദ്ദീൻ മൊഗ്രാൽ

മൊഗ്രാൽ. സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമ്പോൾ കുട്ടികളെ കശക്കിയെറിയുന്ന ലഹരി വിപണികൾ സജീവമാകുന്നത് രക്ഷിതാക്കൾ കരുതലോടെ കാണണമെന്ന് സിവിൽ എക്സൈസ് ഓഫീസർ നസറുദ്ദീൻ മൊഗ്രാൽ അഭിപ്രായപ്പെട്ടു. മൊഗ്രാൽ ദേശീയവേദി ഈ മാസം 16ന് മൊഗ്രാലിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ “ഗ്രാമസഞ്ചാര പദയാത്രയുടെ” ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു നസ്റുദ്ദീൻ. പാൻപരാഗും, ഹാൻസുമെല്ലാം ഇപ്പോൾ ഓൾഡ് ഫാഷനായി. വിപണിയിലെ മാറ്റങ്ങളെല്ലാം വിദ്യാർഥികളും രുചിച്ചു നോക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. ശരീരത്തിൽ കുത്തിവയ്ക്കുന്ന മരുന്നുകളാണ് ഇപ്പോൾ ലഹരിമാഫിയാ വിപണി […]

Continue Reading

പ്രണയദിനത്തിൽ പ്രണയം സഫലമാകുന്നു; ട്രാൻസ്‌ജെൻഡേഴ്‌സ് ആയ ശ്യാമയ്ക്ക് മനു മിന്നുചാർത്തും!

തിരുവനന്തപുരം: പ്രണയദിനത്തിൽ പ്രണയം സഫലമാകുന്നതിന്റെ സന്തോഷത്തിലാണ് മനുവും ശ്യാമയും. 14-ന് രാവിലെ 9.45-നും 10.15-നും മധ്യേയുള്ള ശുഭമുഹൂർത്തത്തിലാണ് ട്രാൻസ്ജെൻഡർ വ്യക്തിത്വങ്ങളായ മനു കാർത്തികയും ശ്യാമയും വിവാഹിതരാകുന്നത്. രണ്ടു വീട്ടുകാരുടെയും പൂർണ്ണ സമ്മതത്തോടെ പ്രിയപ്പെട്ടവരുടെയെല്ലാം സാന്നിധ്യത്തിൽ ഇടപ്പഴിഞ്ഞി അളകാപുരി ഓഡിറ്റോറിയത്തിൽ ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടത്തുക. വാലന്റൈൻസ് ഡേ ദിനത്തിൽ വിവാഹം മനഃപൂർവ്വം വെച്ചതല്ലെന്നും ജ്യോത്സൻ നിശ്ചയിച്ച് നൽകിയ തീയതിയും സമയവുമാണെന്നും ഇവർ പറയുന്നു.ടെക്നോപാർക്കിൽ സീനിയർ എച്ച്.ആർ. എക്‌സിക്യുട്ടീവാണ് തൃശ്ശൂർ സ്വദേശി മനു കാർത്തിക. സാമൂഹികസുരക്ഷാ വകുപ്പിൽ ട്രാൻസ്ജെൻഡർ […]

Continue Reading

കാസര്‍കോട് ജില്ലയിലേക്ക് കഞ്ചാവ് മൊത്തവിതരണം ചെയ്യുന്ന ‘തലവന്‍’ പിടിയില്‍

കാസർകോട്: ജില്ലയിലേക്ക് കഞ്ചാവ് മൊത്തവിതരണം നടത്തുന്ന നായൻമാർമൂല സ്വദേശി പിടിയിൽ . ആലംപാടി റോഡ് ശരീഫ മൻസിലിൽമുഹമ്മദ്‌ കബീർ ആലംപാടി കബീർ ,(38 വയസ്, ) . എന്നയാളെ ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം 45 കിലോ കഞ്ചാവുമായി പിടികൂടിയ പ്രതികളെ ചോദ്യം ചെയ്‌ത തിൽ നിന്നാണ് കഞ്ചാവ് മൊത്ത വിതരണം നടത്തുന്ന ഇയാളെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ആന്ധ്രായിൽ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി […]

Continue Reading

കാവിക്കൊടി ഭാവിയില്‍ ദേശീയ പതാകയാകും-ബിജെപി നേതാവ് കെ.എസ്.ഈശ്വരപ്പ

ബെംഗളൂരു: കാവി പതാക ഭാവിയില്‍ ദേശീയ പതാകയായി മാറിയേക്കാമെന്ന് കര്‍ണാടക മന്ത്രിയും ബിജെപി നേതാവുമായ കെ.എസ്.ഈശ്വരപ്പ. ത്രിവര്‍ണ്ണ പതാകയാണ് നിലവില്‍ ദേശീയ പതാക. അതിനെ എല്ലാവരും ബഹുമാനിക്കേണ്ടതുണ്ടെന്നും ഈശ്വരപ്പ പറഞ്ഞു.‘നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീരാമചന്ദ്രന്റേയും മാരുതിയുടേയും രഥങ്ങളില്‍ കാവിക്കൊടികളുണ്ടായിരുന്നു. അന്ന് നമ്മുടെ നാട്ടില്‍ ത്രിവര്‍ണ്ണ പതാകയുണ്ടായിരുന്നോ?, ഇപ്പോള്‍ അതിനെ നമ്മുടെ ദേശീയ പതാകയായി നിശ്ചയിച്ചിരിക്കുന്നു. ഈ രാജ്യത്ത് നിന്ന് അന്നം കഴിക്കുന്ന ഓരോ വ്യക്തിയും അതിന് ബഹുമാനം നല്‍കേണ്ടതുണ്ട്. അതില്‍ സംശയമൊന്നും ഇല്ല’ ഈശ്വരപ്പ പറഞ്ഞു. ചെങ്കോട്ടയില്‍ […]

Continue Reading

‘പ്ലസ്ടു വിദ്യാർഥിനി നൈസായി പ്രണയത്തിൽ നിന്നും ഊരി’; ദുഖം താങ്ങാനാകാതെ കൗമാരക്കാരൻ ചെയ്തത്!

പയ്യന്നൂർ:പ്ലസ്ടു വിദ്യാർഥിനി നൈസായി പ്രണയത്തിൽ നിന്നും ഊരിയതിൽ ദുഖം താങ്ങാനാകാതെ കൗമാരക്കാരൻ ഇരട്ട ആത്മഹത്യാശ്രമം നടത്തിയതായി വിവരം. ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച പുലർചെ രണ്ടര മണിയോടെയാണ് സംഭവം. വീട്ടിലെ അടുക്കളയിൽ കുപ്പിയിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കുടിച്ചാണ് ആദ്യം ജീവനൊടുക്കാൻ ശ്രമിച്ചതെന്നും ഫലമില്ലെന്ന് കണ്ടതോടെ ബ്ലേഡ് കൊണ്ട് ദേഹമാസകലം കീറി മുറിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. മണ്ണെണ്ണയുടെ രൂക്ഷഗന്ധം പരന്നതോടെ വീട്ടുകാർ ഉണർന്ന് നോക്കിയപ്പോഴാണ് ഗുരുതരാവസ്ഥയിൽ രക്തം വാർന്ന് കിടക്കുന്ന കൗമാരക്കാരനെ കണ്ടത്. വീട്ടുകാർ ബഹളം വെച്ച് […]

Continue Reading