സുസ്ഥിരവികസനത്തില്‍ കേരളം മുന്നില്‍; സാമ്പത്തിക സര്‍വ്വേയില്‍ ഒന്നാമത്

നീതി ആയോഗിന്റെ സുസ്ഥിരവികസന സൂചികയില്‍ ഒന്നാമതെത്തി കേരളം. സൂചികയില്‍ 75 സ്‌കോര്‍ നേടി ആയോഗിന്റെ സാമ്പത്തിക സര്‍വ്വേയിലാണ് കേരളം മുന്നിലെത്തിയത്. തമിഴ്നാട്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സര്‍വ്വേയില്‍ രണ്ടാം സ്ഥാനത്തെത്തി. ഗോവ, ഉത്തരാഖണ്ഡ്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ പിന്നിലുള്ളത്. കേന്ദ്രഭരണപ്രദേശങ്ങളില്‍ ചണ്ഡീഗഢാണ് സൂചികയില്‍ മുന്നില്‍.നിലവാരമുള്ള ശൗചാലയങ്ങളുള്ള വീടുകള്‍, ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ശിശുമരണനിരക്ക് എന്നിവയില്‍ കേരളം മുന്നിലാണ്. ആയുര്‍ദൈര്‍ഘ്യം ഏറ്റവും കൂടുതല്‍ കേരളത്തിലും ഡല്‍ഹിയിലുമാണെന്നും സര്‍വ്വേയില്‍ പറയുന്നു (75.3 വയസ്സ്).സംസ്ഥാനത്ത് 98.2 ശതമാനം വീടുകളിലും […]

Continue Reading

ഇരിയണ്ണി പീഡനം: അറസ്റ്റും അന്വേഷണവും ഇല്ലെങ്കിൽ ജനകീയ സമരമെന്ന് യൂത്ത് ലീഗ്

ഉദുമ: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഇരിയണ്ണിക്കടുത്ത് പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പോക്സോ കേസ് ചുമത്തി ഡി.വൈ.എഫ്.ഐ. നേതാവിനെ അറസ്റ്റു ചെയ്യണമെന്നും തെളിവുനശിപ്പിക്കാൻ കൂട്ടുനിന്ന പഞ്ചായത്ത് പ്രസിഡന്റിനെതിരേ അന്വേഷണം വേണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് കേസ് അന്വേഷിക്കണമെന്നും അല്ലാത്തപക്ഷം ഡിവൈ.എസ്.പി. ഓഫീസ് സമരത്തിന് നേതൃത്വം നൽകുമെന്നും ഉദുമ മണ്ഡലം പ്രസിഡന്റ് റൗഫ് ബാവിക്കര, ജനറൽ സെക്രട്ടറി ഖാദർ ആലൂർ എന്നിവർ മുന്നറിയിപ്പ് നൽകി

Continue Reading

കോഴിക്കോട് വിമാനത്താവളത്തില്‍ കോവിഡ് പോസിറ്റീവ്, കൊച്ചിയിലെത്തിയപ്പോള്‍ നെഗറ്റീവ്; നിലവാരമില്ലാത്ത മെഷീനുകള്‍ ഇനിയെങ്കിലും ഒഴിവാക്കിക്കൂടെ?

വിമാനത്താവളങ്ങളില്‍ നിലവാരമില്ലാത്ത കമ്പനികളും മെഷീനും വെച്ച് റാപ്പിഡ് ടെസ്റ്റ് ചെയ്യുവാൻ ഇരിക്കുന്ന സ്വകാര്യ കമ്പനികളെ ഒഴിവാക്കണമെന്ന അപേക്ഷയുമായി പ്രവാസിയുടെ കുറിപ്പ്. തെറ്റായ കോവിഡ് പരിശോധന ഫലം മൂലം തന്‍റെ സഹോദരിക്ക് ധനനഷ്ടമുണ്ടായെന്നും പാവപ്പെട്ട പ്രവാസികളെ പിഴിയുന്ന ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ അധികാരികള്‍ കണ്ണടക്കരുതെന്നും പ്രവാസിയായ ഫസ അബുദബി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഫസ അബുദബിയുടെ കുറിപ്പ്: കഴിഞ്ഞ 15-01-2022ന് എന്‍റെ സഹോദരി രാത്രി 10.15ന്‍റെ AirIndia IX-363 എന്ന ഫ്ലൈറ്റിനു കോഴിക്കോടു നിന്ന് അബുദാബിയിലേക്കുള്ള വിമാനത്തിൽ യാത്ര […]

Continue Reading

മീഡിയവൺ സംപ്രേക്ഷണം റദ്ദ് ചെയ്ത നടപടി: ജനങ്ങൾക്ക് അറിയാനുള്ളതും, അറിയിക്കാനുള്ളതുമായ സ്വാതന്ത്ര്യത്തെ കേന്ദ്രസർക്കാർ ഭയക്കുന്നു. – മൊഗ്രാൽ ദേശീയവേദി

മൊഗ്രാൽ. ജനദ്രോഹ നടപടികളിലൂടെയും, ജനങ്ങളെ വിഭജിക്കുന്ന വർഗീയ അജണ്ട കളിലൂടെയും മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാർ ജനങ്ങൾക്ക് അറിയാനുള്ള സ്വാതന്ത്ര്യത്തെയും അത് ജനങ്ങളിൽ എത്തിക്കാനുള്ള മാധ്യമ സ്വാതന്ത്ര്യത്തെയും ഭയക്കുകയാണെന്ന് മൊഗ്രാൽ ദേശീയവേദി യോഗം കുറ്റപ്പെടുത്തി. മീഡിയാവൺ ചാനൽ സംപ്രേക്ഷണം റദ്ദ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ദേശീയവേദി ഓഫീസിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. യോഗം ദേശീയവേദി സീനിയർ അംഗവും, ഗൾഫ് പ്രതിനിധിയുമായ ഗഫൂർപെർവാഡ് ( ലണ്ടൻ) ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു.ടി […]

Continue Reading

വിവാദങ്ങള്‍ക്ക് വിട; കര്‍ണാടക സംസ്ഥാന യൂത് കോണ്‍ഗ്രസ് പ്രസിഡന്റായി മുഹമ്മദ് നാലപ്പാട് സ്ഥാനമേറ്റെടുത്തു; ഫെബ്രുവരി 10ന് ഔദ്യോഗികമായി ചുമതലയേല്‍ക്കും

കര്‍ണാടക സംസ്ഥാന യൂത് കോണ്‍ഗ്രസ് പ്രസിഡന്റായി മുഹമ്മദ് ഹാരിസ് നാലപ്പാടിനെ തെരഞ്ഞെടുത്തു. റേസ് കോഴ്‌സ് റോഡിലെ കോണ്‍ഗ്രസ് ഹൗസില്‍ തിങ്കളാഴ്ച സ്ഥാനമേറ്റെടുത്ത അദ്ദേഹം ഫെബ്രുവരി 10ന് ഔദ്യോഗികമായി ചുമതലയേല്‍ക്കുമെന്ന് അറിയിച്ചു. അന്നേ ദിവസം എല്ലാ ജില്ലാ യൂത് കോണ്‍ഗ്രസ് കമിറ്റി അംഗങ്ങള്‍ക്കും ഒപ്പം മുഹമ്മദ് നാലപ്പാടും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപോര്‍ട്. രാവിലെ യൂത് കോണ്‍ഗ്രസ് ഓഫീസില്‍ പിതാവും ശാന്തി നഗര്‍ എംഎല്‍എയുമായ എന്‍ എ ഹാരിസ്, കെപിസിസി ന്യൂനപക്ഷ വിഭാഗം പ്രസിഡന്റ് അബ്ദുള്‍ ജബ്ബാര്‍, മൗലാന മഖ്‌സൂദ് […]

Continue Reading

കണ്ണൂരിൽ ഹോട്ടലുടമയെ കുത്തി കൊലപ്പെടുത്തി

കണ്ണൂർ ആയിക്കരയിൽ ഹോട്ടൽ ഉടമയെ കുത്തി കൊലപ്പെടുത്തി. പയ്യാമ്പലത്തെ സുഫിമക്കാൻ ഹോട്ടൽ ഉടമ തായെത്തെരുവ് ജസീർ (35) ആണ് കൊല്ലപ്പെട്ടത്. ( kannur hotel owner stabbed ) വാക്കുതർക്കത്തെ തുടർന്ന് ഇന്നലെ രാത്രി 12.30 നാണ് ജസീറിനെ കുത്തി കൊലപ്പെടുത്തിയത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

Continue Reading

മൂലടുക്കത്തെ മുസ്ലിം ലീഗ് പ്രവർത്തകൻ മുഹമ്മദ് കുഞ്ഞി നിര്യാതനായി

മുളിയാർ:മൂലടുക്കത്തെ മുസ്ലിം ലീഗ് പ്രവർത്ത കൻ മുഹമ്മദ് കുഞ്ഞി (72 വയസ്സ്) നിര്യാതനായി. ജമീല യാണ് ഭാര്യ. മക്കൾ: മൈമൂന, താഹിറ,അബ്ദുല്ല,റാഷിദ്‌(മുളിയാർ പതിനാലാം വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി) മരുമക്കൾ:ഹമീദ് ബെൽത്തങ്ങാടി, മുനീർ,റൈയാന, റൈസ(പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ) സഹോദരങ്ങൾ:അബൂബക്കർ,ഖാദർ, ഇബ്രാഹിം,അയിഷ, ഉമൈബ,നഫീസ, മറിയംബി,പരേതനായഅബ്ദുല്ല. തിങ്കളാഴ്ച രാത്രിയോടെമൂലടുക്കംപള്ളിയിൽ ഖബറടക്കും.

Continue Reading

മികച്ച കായിക താരത്തിനുള്ള വേൾഡ് ​ഗെയിംസ് പുരസ്കാരം പി.ആർ ശ്രീജേഷിന്

മികച്ച കായിക താരത്തിനുള്ള വേൾഡ് ​ഗെയിംസ് പുരസ്കാരം മലയാളി ഹോക്കി താരം പി.ആർ ശ്രീജേഷിന്. ( PR Sreejesh World Games Athlete of the Year 2021 ).1,27,647 വോട്ടുകൾ നേടിയാണ് ശ്രീജേഷ് പുരസ്കാരത്തിന് അർഹനായത്. രണ്ടാം സ്ഥാനത്തെത്തിയ ആ്ൽബർട്ട് മെ​ഗൻസ് ലോപസിനെ ബഹുദൂരം പിന്നിലാക്കിയാണ് പി.ആർ ശ്രീജേഷ് അഭിമാന നേട്ടം കൈവരിച്ചത്.2004 ലാണ് ശ്രീജഷ് ജൂനിയർ നാഷണൽ ടീമിൽ ഇടം നേടുന്നത്. 2006 ലാണ് സീനിയർ നാഷണൽ ​ഗെയിമിൽ പങ്കെടുക്കുന്നത്. 2013ലെ ഏഷ്യാ കപ്പിൽ […]

Continue Reading

പാമ്പ് പിടുത്തത്തിനിടെ വാവ സുരേഷിന് മൂർഖന്റെ കടിയേറ്റു; വാവ സുരേഷ് ​ഗുരുതരാവസ്ഥയിൽ ; കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി

പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ നില ​ഗുരുതരം. തലച്ചോറിന്റെ പ്രവർത്തനമാണ് നിലവിൽ ​ഗുരുതരാവസ്ഥയിലുള്ളത്. വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വീട്ടുകാരുടെ അഭ്യർത്ഥനയെ തുടർന്ന് വാവ സുരേഷ് കോട്ടയം കുറിച്ചിയിൽ എത്തിയത്. കരിങ്കൽ കെട്ടിനിടയിൽ മൂർഖൻ പാമ്പിനെ രാവിലെ മുതൽ കണ്ടുവെങ്കിലും നാട്ടുകാർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്. വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേൽക്കുന്നത്. കാൽ മുട്ടിന് മുകളിലായാണ് പാമ്പ് […]

Continue Reading

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റമില്ല, ഞായറാഴ്ച ലോക്ക്ഡൗൺ തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തി അവലോകന യോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേ‍ർന്ന അവലോകനയോ​ഗമാണ് സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയത്. മൂന്നാം തരം​ഗത്തിൻ്റെ പശ്ചാത്തലത്തിൽ ഏ‍ർപ്പെടുത്തിയ നിയന്ത്രണങ്ങൾ അതേപടി തുടരാനാണ് യോ​ഗത്തിലെ തീരുമാനം. പുതിയ നിയന്ത്രണങ്ങളോ നിലവിലെ നിയന്ത്രണങ്ങളിൽ ഇളവുകളോ ഇല്ല. ‍ഞായറാഴ്ച ലോക്ക്ഡൗൺ മാറ്റമില്ലാതെ തുടരും. സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിൽ വലിയ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് കൂടുതൽ ഇളവുകളിലേക്ക് കടക്കേണ്ട എന്ന് തീരുമാനിച്ചത്. അതേസമയം അതിരൂക്ഷ കൊവിഡ് വ്യാപനമുണ്ടായിരുന്ന തിരുവനന്തപുരത്ത് കേസുകൾ കുറഞ്ഞെന്ന് യോ​ഗം വിലയിരുത്തി. […]

Continue Reading