സുന്നി സംഘടനകളുടെ സഖ്യത്തിന്​ ആഹ്വാനം ചെയ്​ത്​ കാന്തപുരം വിഭാഗം മുഖപത്രം

കോഴി​ക്കോട്​: വിദ്യാഭ്യാസ, ധാർമിക കാര്യങ്ങളിൽ സമുദായത്തിന്‍റെ ശാക്​തീകരണം സാധ്യമാക്കാൻ സുന്നി സംഘടനകളുടെ സഖ്യത്തിന്​ ആഹ്വാനം ചെയ്​ത്​ കാന്തപുരം എ.പി അബൂബക്കർ മുസ്​ലിയാർ നേതൃത്വം നൽകുന്ന സമസ്​തയുടെ മുഖപത്രമായ ‘സിറാജ്​’. കേരള മുസ്​ലിം ജമാഅത്ത്​ സെൻട്രൽ ബോർഡംഗം മാളിയേക്കൽ സുലൈമാൻ സഖാഫി എഴുതിയ ‘വേണ്ടത്​ സുന്നി ഉലമ സഖ്യം’ എന്ന ലേഖനത്തിലാണ്​ ഐക്യശ്രമങ്ങൾക്ക്​ ഗതിവേഗം പകരാൻ ആഹ്വാനം ചെയ്​തത്​. സാമൂഹ്യ തിന്മകളടക്കമുള്ള നവ അപഭ്രംശങ്ങളെ ചെറുത്ത് സമുദായ ശരീരത്തെ രക്ഷിച്ചെടുക്കുന്നതിനുള്ള കര്‍മപദ്ധതിക്ക് സുന്നി പണ്ഡിതർ രൂപം നല്‍കണം. സംഘടനകളുടെ […]

Continue Reading

മുളിയാർ മൃഗാശുപത്രി ചുറ്റുമതിൽഅപകട നിലയിൽ അധികൃതൽ ഉടൻ ഇടപെടണം. -ഡിസ്ട്രിക്ട് സോഷ്യൽസേവ്ഫെഡറേഷൻ

ബോവിക്കാനം എട്ടാം മൈലിൽസ്ഥിതിചെയ്യുന്ന മൃഗാശുപത്രിയുടെ ചുറ്റുമതിൽ ഏത് സമയത്തും ഇടിഞ്ഞ് വീണ് വൻദുരന്തം വരാൻ സാധ്യതയുണ്ട്. എട്ടാംമൈൽ -ബാലനടുക്കം റോഡ് ഏകദേശം75മീറ്റർമതിൽ റോഡിനോട്ചേർന്ന് നിലംപതിക്കുന്നരീതിയിലാണ്ഇപ്പോൾ ഉള്ളത് .ദിവസവുംനൂറ് കണക്കിന് വിദ്യാർത്ഥികളും മറ്റുള്ളവരും ബോവിക്കാനത്തുള്ളസ്കൂൾ,മദ്രസ, ആശുപതി,മറ്റുസർക്കാർസ്ഥാപനങ്ങൾഎന്നിവിടങ്ങളിൽഎത്തി ചേരാൻ ഈ റോഡിനെയാണ്ആശ്രയിക്കുന്നത്. അപകടാവസ്ഥയിലായമതിൽ എത്രയും വേഗം പൊളിച്ച്മാറ്റി വേണ്ടനടപടികൾ സ്വീകരിക്കണമെന്ന് ജില്ലാകലക്ടർക്കും , പഞ്ചായത്ത്ഡെപ്യൂട്ടിഡയരക്ടർക്കും ഡിസ്ട്രിക്റ്റ് സോസ്യൽസേവ്ഫെഡറേഷൻ’ കാസർഗോഡ്ജില്ലാ പ്രസിഡണ്ട് ബി.അബുൾഗഫൂർ ജനറൽസെക്രട്ടറി മസൂദ് ബോവിക്കാനംഎന്നിവർനിവേദനംനല്കി.

Continue Reading

കേരള സാംസ്കാരിക പരിഷത്ത് :സംസ്ഥാന തല മെമ്പർഷിപ്പ് ക്യാമ്പയിന് കാസറഗോഡ് തുടക്കം

കാസറഗോഡ്. സംസ്ഥാന തലത്തിൽ കലാ- സാമൂഹിക- സാംസ്കാരിക -വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചു വരുന്ന കേരള സാംസ്കാരിക പരിഷത്തിന്റെ ഒരു മാസം നീണ്ടുനിൽക്കുന്ന സംസ്ഥാന തല മെമ്പർഷിപ്പ് ക്യാമ്പയിന് കാസർഗോഡ് ജില്ലയിൽ തുടക്കമായി. മെമ്പർഷിപ്പ് ക്യാമ്പയിൻ സംസ്ഥാന പ്രസിഡണ്ട് അഡ്വക്കറ്റ് ഷെരീഫ് ഉള്ളത്ത്, സംസ്ഥാന ജനറൽ സെക്രട്ടറി മൂസ്സ പാട്ടില്ലത്തിന് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ടി എം സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. എം എ മൂസ മൊഗ്രാൽ സ്വാഗതം പറഞ്ഞു.വിജയൻ മണിയറ, സിത്താര ഉള്ളത്ത്, ബാലഗോപാലൻ […]

Continue Reading

‘അങ്ങനെ കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലി സെറ്റ്’; പാഠപുസ്തകത്തിലെ പോസ്റ്റുമാനെ ‘തിരിച്ചറിഞ്ഞ്’ കുഞ്ചാക്കോ ബോബന്‍

കര്‍ണാടകയിലെ സ്കൂള്‍ പാഠപുസ്തകത്തില്‍ നല്‍കിയ പോസ്റ്റുമാനെ ‘തിരിച്ചറിഞ്ഞ്’ ‘യഥാര്‍ത്ഥ പോസ്റ്റുമാന്‍’ കുഞ്ചാക്കോ ബോബന്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ കര്‍ണാടക സ്കൂള്‍ പാഠപുസ്തകത്തിലെ താരത്തിന്‍റെ ഫോട്ടോയില്‍ പ്രതികരണം അറിയിച്ചത്. ‘അങ്ങനെ കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലിയും സെറ്റ് ആയി’ എന്നു പറഞ്ഞ കുഞ്ചാക്കോ ‘പണ്ട് കത്തുകള്‍ കൊണ്ടു തന്ന പോസ്റ്റുമാന്‍റെ പ്രാര്‍ത്ഥന’യാണെന്നും കൂട്ടിച്ചേര്‍ത്തു. കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തിയ ഒരിടത്തൊരു പോസ്റ്റുമാൻ എന്ന സിനിമയിലെ ചിത്രമാണ് കര്‍ണാടക സര്‍ക്കാര്‍ പാഠപുസ്തകത്തില്‍ ‘പോസ്റ്റുമാന്‍’ എന്ന പേരില്‍ പരിചയപ്പെടുത്തുന്നത്. 2010ല്‍ പുറത്തിറങ്ങിയ ചിത്രം […]

Continue Reading

അബു ദാബി മഞ്ചേശ്വരം മണ്ഢലം കെ എം സി സി ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു*. *കെയർ മെമ്പർമാർക്കുള്ള എൽ എൽ എച്ച് ജീവ രക്ഷ കാർഡ് വിതരണം ചെയ്തു* .!!!

അബു ദാബി : മഞ്ചേശ്വരം മണ്ഡലം കെ എം സി സി അബു ദാബി എൽ എൽ എച്ച് ഹോസ്പിറ്റലുമായി സഹകരിച്ചു ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു .നിരവധി പേര് അവസരം ഉപയോഗപ്പെടുത്തി . അബു ദാബി എൽ എൽ ച്ച് ഹോസ്പിറ്റൽ വെച്ച നടന്ന ചടങ്ങിൽ മഞ്ചേശ്വരം മണ്ഡലം കെ എം സി സി കെയർ മെമ്പർമാർക്കുള്ള ജീവൻ രക്ഷ പ്രിവിലേജ് കാർഡ് വിതരണം ചെയ്തു . ഹോസ്പിറ്റലിൽ സന്ദർശിക്കുന്ന കെയർ മെമ്പർമാരായ രോഗികൾക്ക് പ്രത്യേക […]

Continue Reading

മീഡിയവണ്‍ ചാനലിന്റെ സംപ്രേക്ഷണം കേന്ദ്രം വീണ്ടും തടഞ്ഞു

കോഴിക്കോട് : മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം വീണ്ടും തടഞ്ഞിരിക്കുന്നു. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്രം ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞതെന്ന് മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് പ്രമോദ് രാമന്‍ ഔദ്യോഗിക പേജിലൂടെ അറിയിച്ചു. ഉത്തരവിനെതിര മീഡിയ വണ്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പ്രമോദ് രാമന്‍ വിശദീകരിച്ചു.

Continue Reading

ഒമ്പതാം ക്ലാസുകാരന്‍ ഓടിച്ച കാറിടിച്ച് നാല് സ്ത്രീകള്‍ മരിച്ചു; പിതാവിനെതിരെ നരഹത്യയ്ക്ക് കേസ്

ഹൈദരാബാദ്: ഒൻപതാംക്ലാസുകാരൻ ഓടിച്ച കാർ റോഡരികിലെ കുടിലിലേക്ക് പാഞ്ഞുകയറി നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ കരിംനഗറിൽ ഞായറാഴ്ചയാണ് അപകടം നടന്നത്. കാറോടിച്ച വിദ്യാർഥിയുടെ പിതാവിനെ അറസ്റ്റുചെയ്ത പോലീസ് അദ്ദേഹത്തിനെതിരെ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.കുടിലുകൾ ഇടിച്ച് തെറിപ്പിച്ച ശേഷം കാർ ഡ്രൈനേജ് കനാലിലേക്ക് വീണു. മൂന്ന് സ്ത്രീകൾ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിൽ വെച്ചും മരണപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫരിയാദ്, സുനിത, ലളിത, ജ്യോതി എന്നിവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. വാഹനം ഓടിച്ചയാൾ അപകടം നടന്ന […]

Continue Reading

മോഫിയയുടെ ആത്മഹത്യ; ഭര്‍ത്താവ് സുഹൈലിന് ജാമ്യം

ആലുവയിൽ നിയമ വിദ്യാര്‍ഥിനി മോഫിയ ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതി സുഹൈലിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനവദിച്ചത്. കേസിൽ പ്രതികളായ സുഹൈലിന്‍റെ മാതാപിതാക്കള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.സ്ത്രീധന പീഡനത്തെ തുടർന്നാണ് കഴിഞ്ഞ നവംബറില്‍ ആലുവ എടയപ്പുറം സ്വദേശിനി മോഫിയ പർവീണ്‍ (21) ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടുകാർക്കും സിഐ സി.എൽ സുധീറിനുമെമെതിരെ നടപടിയെടുക്കണമെന്ന് മോഫിയ ആത്മഹത്യാ കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു. തൊടുപുഴ അൽ അസ്ഹർ ലോ കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു മോഫിയ. വിവാഹത്തിനു ശേഷം മോഫിയയെ ഭര്‍ത്താവും വീട്ടുകാരും […]

Continue Reading

വികസനത്തിൽ മുടന്തി കുമ്പള റെയിൽവേ സ്റ്റേഷൻ: പദ്ധതികളൊന്നും വെളിച്ചം കാണുന്നില്ല.

കുമ്പള. വികസന പദ്ധതികളിൽ കുമ്പള റെയിൽവേ സ്റ്റേഷനെ അവഗണിക്കുകയാണെന്ന് ആക്ഷേപം ഉയരുന്നു. നിലവിലെ സാഹചര്യങ്ങൾ നോക്കിയാൽ വേണ്ടത്ര പരിഗണനയ്ക്ക് അർഹതയുണ്ട് കുമ്പള റെയിൽവേ സ്റ്റേഷന്. എന്നാൽ വാഗ്ദാനങ്ങൾ നൽകിയും, പരിഗണനയുടെ പരിവേഷം ചാർത്തിയും റെയിൽവേ സ്റ്റേഷൻ വികസനകാര്യത്തിൽ അവഗണിക്കുകയാണെ ന്നാണ് പരാതി. ടെർമിനൽ സ്റ്റേഷൻ ഉൾപ്പെടെയുള്ള കാര്യത്തിൽ “മോഹി പ്പിക്കലിൽ ” ഉണർന്നെങ്കിലും ഇപ്പോൾ ആശയറ്റ് കിടക്കുന്നു. ഇ ഗ്രേഡിലുള്ളതാണ് കുമ്പള റെയിൽവേ സ്റ്റേഷൻ. നിരവധി കേന്ദ്ര റെയിൽവേ മന്ത്രിമാർ കുമ്പളയിൽ വന്നു അർഹമായ പരിഗണന നൽകുമെന്ന് […]

Continue Reading

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നു; യൂണിറ്റിന് ഒരു രൂപ വര്‍ധിപ്പിക്കാന്‍ കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നു. അടുത്ത ഒരു വര്‍ഷത്തേക്ക് യൂണിറ്റിന് പരമാവധി ഒരു രൂപയുടെ വര്‍ധനയാണ് കെഎസ്ഇബി ഉദ്ദേശിക്കുന്നത്. അഞ്ചു വര്‍ഷത്തേക്ക് യൂണിറ്റിന് പരമാവധി 1.50 രൂപയുടെ വര്‍ധനയും പ്രതീക്ഷിക്കുന്നുണ്ട്. അഞ്ചു വര്‍ഷത്തേക്ക് വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ചു കെഎസ്ഇബി തയാറാക്കിയ താരിഫ് പെറ്റിഷന്‍ അംഗീകാരത്തിനായി ഇന്ന് റഗുലേറ്ററി കമ്മിഷന് സമര്‍പ്പിക്കും. വൈദ്യുതി നിരക്കു പുതുക്കുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി ബോര്‍ഡിലെ ട്രേഡ് യൂണിയനുകള്‍, ഉദ്യോഗസ്ഥ സംഘടനാ പ്രതിനിധികള്‍ എന്നിവരുമായി മന്ത്രി കൃഷ്ണന്‍കുട്ടി, കെഎസ്ഇബി ചെയര്‍മാന്‍ […]

Continue Reading