കോവിഡ് തീവ്രവ്യാപനം തുടരുന്നു; കൂടുതൽ ജില്ലകളിൽ നിയന്ത്രണം?
തിരുവനന്തപുരം• സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ ‘സി’ കാറ്റഗറിയിലാവാൻ സാധ്യതയുണ്ട്. ഇന്നു ചേരുന്ന കോവിഡ് അവലോകനയോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. മലപ്പുറത്തും കോഴിക്കോടും രോഗികളുടെ എണ്ണം ഉയരുകയാണ്. നിലവില്‍ കാറ്റഗറി തിരിച്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഫലപ്രദമെന്നാണ് വിലയിരുത്തല്‍. ഫെബ്രുവരി ആറുവരെ സംസ്ഥാനത്ത് 50,000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുമെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന പുതിയ പ്രൊജക്‌ഷന്‍ റിപ്പോര്‍ട്ടിലുളളത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുളള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ […]
Continue Reading