ഇന്ത്യയുടെ 73ആം റിപ്പബ്ലിക് ദിനം മൊഗ്രാൽ ടൗൺ അംഗൻവാടിയിൽ വിപുലമായി ആഘോഷിച്ചു
മൊഗ്രാൽ. ഇന്ത്യയുടെ 73ആം റിപ്പബ്ലിക് ദിനം മൊഗ്രാൽ ടൗൺ അംഗൻവാടിയിൽ വിപുലമായി ആഘോഷിച്ചു. രാവിലെ അംഗൻവാടി പരിസരത്ത് കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ പതാക ഉയർത്തി. തുടർന്ന്” രാജ്യം നേരിടുന്ന ജനാധിപത്യ-മതേതര ഭീഷണി ”എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. ചടങ്ങിൽ ഹമീദ് പെർവാഡ് അധ്യക്ഷത വഹിച്ചു.മുഹമ്മദ് അബ്‌കോ, എം എ മൂസ, മഷൂദ് മൊഗ്രാൽ, സഫിയ, നഫീസ എന്നിവർ സംബന്ധിച്ചു. അംഗൻവാടി ടീച്ചർ യശോദ സ്വാഗതം പറഞ്ഞു.
Continue Reading