കർണാടകയിൽ മീസിൽസ് റുബെല്ല കുത്തിവയ്പ്പെടുത്ത മൂന്ന്‌ കുഞ്ഞുങ്ങൾ മരിച്ചു; സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

കർണാടകയിലെ ബെലഗാവി ജില്ലയിലെ സലാഹള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മീസിൽസ് റുബെല്ല കുത്തിവയ്പ്പെടുത്ത മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ റിപ്പോർട്ട് തേടി. തിങ്കളാഴ്ചയാണ് കുട്ടികൾക്ക് മീസിൽസ്-റുബെല്ല വാക്സിൻ നൽകിയത്. മരിച്ച കുട്ടികൾ ഒരുവയസിന് താഴെയുള്ളവരാണ്. അണുവിമുക്തമല്ലാത്ത സിറിഞ്ചുകൾ ഉപയോഗിച്ചതിനെ തുടർന്നുണ്ടായ അണുബാധയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് അധികൃതർ സംശയിക്കുന്നത്. കുറ്റക്കാരായ നഴ്‌സുമാർക്കെത്രെ അന്വേഷണത്തിന് ഉത്തരവിടുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ബെലഗാവി ഡെപ്യൂട്ടി കമ്മീഷണറുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിക്കുകയും അന്വേഷണം നടത്തി സമഗ്രമായ റിപ്പോർട്ട് […]

Continue Reading

എപ്പോൾ വിരമിക്കും? നിലപാട് വ്യക്തമാക്കി ക്രിസ്റ്റ്യാനോ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നടപ്പുപ്രായം 36 ആണ്. സാധാരണ ഗതിയിൽ പ്രൊഫഷണൽ ഫുട്‌ബോളർമാർ റിട്ടയർമെന്റിനെ കുറിച്ച് ആലോചിക്കുന്ന സമയം. എന്നാൽ, കളി നിർത്തുന്നതിനെപ്പറ്റി ചിന്തിക്കാൻ സമയമായിട്ടില്ലെന്നാണ് അന്താരാഷ്ട്ര ഫുട്‌ബോളിൽ ഏറ്റവുമധികം ഗോൾ നേടിയതിനുള്ള ഫിഫയുടെ പ്രത്യേക പുരസ്‌കാരം നേടിയ പോർച്ചുഗീസ് താരം പറയുന്നത്. തന്നിൽ ഇനിയും കളി അവശേഷിക്കുന്നുണ്ടെന്നും നാല്-അഞ്ച് വർഷമെങ്കിലും കളിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ക്രിസ്റ്റ്യാനോ ഫിഫ പുരസ്‌കാര ദാനച്ചടങ്ങിൽ അവതാരകനായ ജെറമെയ്ൻ ഹെനാസിന്റെ ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞു. ‘എനിക്കിപ്പോഴും കളിയോട് അഭിനിവേശമുണ്ട്, ഗോളടിക്കാൻ മാത്രമല്ല… […]

Continue Reading

അബൂദബി കൊക്കാചാൽ വാഫി കോളേജ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു

അബൂദാബി : കൊക്കാചാൽ വാഫി കോളേജ് കമ്മിറ്റി യോഗം സ്മോക്കി കഫെയിൽ ചേർന്നു സന്ദർശനാർത്ഥം അബു ദാബിയിൽ എത്തിയ കൊക്കച്ചാൽ വാഫി കോളേജ് പ്രിൻസിപ്പൽ ഖാലിദ് ബാഖവിക്ക് സ്വീകരണം നൽകി പ്രസിഡന്റ് അസീസ് പെർമുദേ അധ്യക്ഷത വഹിച്ചു, യൂ. എം മുജീബ് മൊഗ്രാൽ ഉൽഘാടനം ഉൽഘാടനം ചെയ്തു. സവാദ് ബന്തിയോട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു . വാഫി കോളേജിന്റെ പ്രവർത്തനം ഊര്ജിതപ്പെടുത്തുവാൻ വേണ്ടി അബൂദബി കൊക്കാചാൽ വാഫി കോളേജ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ചെയർമാനായി യുസഫ് കൊക്കച്ചാൽ, വൈസ് […]

Continue Reading

‘ഫേസ്ബുക്കില്‍ പുരുഷന്‍, പേര് ചന്തു’; പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതി പിടിയില്‍

സാമൂഹികമാധ്യമങ്ങളില്‍ പുരുഷനായി ചമഞ്ഞ് ആലപ്പുഴയില്‍ നിന്നും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ യുവതി പിടിയില്‍. തിരുവനന്തപുരം അരുവിക്കുഴി വീരണക്കാവ് കൃപാനിലയത്തില്‍ സന്ധ്യയാണ് പിടിയിലായത്. തൃശ്ശൂരില്‍ നിന്നാണ് 27 കാരി പിടിയിലായത്. ഒമ്പത് ദിവസം മുന്‍പാണ് പെണ്‍കുട്ടിയെ കാണാതായത്. പോക്‌സോ വകുപ്പുകള്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ആലപ്പുഴ ജില്ലക്കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോയെന്ന കേസിലാണ് നടപടി. ചന്തു എന്ന വ്യാജ പേരിലുള്ള സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് വിദ്യാര്‍ഥിനിയുമായി സന്ധ്യ […]

Continue Reading

ബോവിക്കാനം ബി.എ.ആർ ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് എൻ.എസ്. എസ് രക്തദാനം നടത്തി

മുളിയാർ: ബോവിക്കാനം ബി.എ.ആർ.ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് കാസർകോട് രുധിര സേന സഹകര ണത്തോടെ താലൂക്ക് രക്ത ബാങ്കിലേക്ക് രക്തം ദാനം ചെയ്തു.മുളിയാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് രക്തം നൽകി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് എ.ബി.കലാം അദ്ധ്യക്ഷത വഹിച്ചു.എൻ.എസ്.എസ്.ലീഡർഭാവന സ്വാഗതം പറഞ്ഞു.മെമ്പർ അബ്ബാസ് കൊൾച്ചപ്, പ്രിൻസിപ്പൽ മെജോ ജോസഫ്, പ്രധാന അദ്ധ്യാപകൻ അരവിന്ദാക്ഷൻ നമ്പ്യാർ,കോഓർഡി നേറ്റർ പ്രീതം, പി.എ.സി. അംഗം മണികണ്ഠൻ, ജയറാം മാസ്റ്റർ പ്രസംഗിച്ചു. […]

Continue Reading

പഴയകാല പ്രവാസി ടി എ ഇബ്രാഹിം അന്തരിച്ചു.

മൊഗ്രാൽ. പഴയകാല പ്രവാസിയും, മൊഗ്രാൽ മീലാദ് ട്രസ്റ്റ്‌ സീനിയർ അംഗവുമായ മീലാദ് നഗർ ജംഷീദ മൻസിലിൽ ടി എ ഇബ്രാഹിം (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഭാര്യ :റസിയ. മക്കൾ :ടി എ ജലാൽ മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് അംഗം),മിസ്‌രിയ, ആയിഷ, ജംഷീല, മുഹമ്മദ് (സൗദി ).മരുമക്കൾ :ഫസീല (ഹൊസങ്കടി) ഹനീഫ( മഞ്ചേശ്വരം ).ഹിർഷാദ്, ഖദ്‌രി(ഷിറിയ ) സഹോദരങ്ങൾ :മൊയ്‌ദു, മൂസ, ആയിഷ (മഞ്ചേശ്വരം ) മയ്യത്ത് മൊഗ്രാൽ വലിയ ജുമാമസ്ജിദിൽ ഇന്ന് രാത്രിയോടെ ഖബറടക്കും.നിര്യാണത്തിൽ […]

Continue Reading

ഉപ്പള ബേക്കൂറിൽ കൊറഗവേഷം കെട്ടിയ വരന്റെ വീടിന് നേരെ ആക്രമണം; ജനല്‍ ഗ്ലാസുകള്‍ തകര്‍ത്തു

ബേക്കൂര്‍: കൊറഗവേഷം കെട്ടി വിമര്‍ശന വിധേയനായ നവവരന്റെ വീടിന് നേരെ അക്രമം. വീടിന്റെ ജനല്‍ ഗ്ലാസുകള്‍ എറിഞ്ഞു തകര്‍ത്തു. ഗേറ്റിന്റെ മതിലിന് കാവി പെയിന്റ് ഒഴിച്ചു. ബേക്കൂര്‍ അഗര്‍ത്തിമൂലയിലെ വീട്ടിന്റെ മുന്‍വശത്തെ രണ്ട് ഗ്ലാസുകളും എറിഞ്ഞു തകര്‍ക്കുകയും ഗേറ്റിന്റെ മതിലിന് കാവി പെയിന്റ് ഒഴിക്കുകയുമായിരുന്നു. ഇന്ന് പുലര്‍ച്ച ബൈക്കിലെത്തിയ രണ്ട് പേരാണ് അക്രമം നടത്തിയതെന്ന് സംശയിക്കുന്നു. ഗ്ലാസ് തകര്‍ന്ന് വീഴുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ബഹളം വെക്കുന്നതിനിടയില്‍ ബൈക്കില്‍ രണ്ട് പേര്‍ രക്ഷപ്പെട്ടതായി വീട്ടുകാര്‍ പറയുന്നു.പൊലീസ് പ്രതികള്‍ക്ക് […]

Continue Reading

കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ; രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ അനുവദിക്കില്ല

കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കലക്ടർ എൻ.തേജ്‌ലോഹിത് റെഡ്ഢി. കോവിഡ് കേസുകൾ കുത്തനെ ഉയരുന്നതിനാലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ അനുവദിക്കില്ല. പൊതു ഇടങ്ങളിൽ ആളുകൾ കൂടുന്നത് ഒഴിവാക്കും. കോഴിക്കോട് ബീച്ചിൽ ആളുകളുടെ തിരക്ക് നിയന്ത്രിക്കാൻ നടപടിയെടുക്കും. ആവശ്യമെങ്കിൽ ബീച്ചിൽ സമയനിയന്ത്രണം ഏർപ്പെടുത്തുമെന്നും കലക്ടർ പറഞ്ഞു. അവധി ദിവസമായ ഇന്നലെ ബീച്ചിൽ വൻ ജനക്കൂട്ടമായിരുന്നു ഉണ്ടായിരുന്നത്.പൊതുഗതാഗതങ്ങളിൽ തിരക്ക് കൂട്ടിയുള്ള യാത്ര അനുവദിക്കില്ല. ബസുകളിൽ നിന്ന് യാത്രചെയ്യുന്നതും അനുവദിക്കില്ലെന്നും പരിശോധന നടത്താൻ മോട്ടോർ വാഹന വകുപ്പ് […]

Continue Reading

ട്രാൻസ്ഫോർമർ സ്ഥാപിച്ചതിന്റെ ഫീസ് അടച്ചില്ല: വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുമെ ന്ന് മൊഗ്രാൽ സ്കൂളിന് കെഎസ്ഇബിയുടെ നോട്ടീസ്.

മൊഗ്രാൽ. കഴിഞ്ഞവർഷം മദ്ധ്യ ത്തിൽ മൊഗ്രാൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപം സ്ഥാപിച്ച പുതിയ ട്രാൻസ്ഫോർമറിന്റെ ഫീസ് ഇനത്തിൽ3,11.527 രൂപ കെഎസ്ഇബിക്ക് അടക്കുന്നതിൽ കാലതാമസം വരുത്തിയതിനാൽ സ്കൂളിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കുമെന്ന് കാണിച്ച് കുമ്പള കെഎസ്ഇബി ഓഫീസിൽ നിന്ന് മൊഗ്രാൽ ജിവിഎച് എസ്എസ് ഹെഡ്മാസ്റ്റർക്ക് നോട്ടീസ്. 2021 ഓഗസ്റ്റ് മാസത്തിലാണ് മൊഗ്രാൽ സ്കൂളിന് പുതുതായി പണിത കെട്ടിടത്തിലേക്ക് വൈദ്യുതി കണക്ഷൻ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ കെഎസ്ഇബിയോട് ആവശ്യപ്പെടുന്നത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ കെട്ടിടത്തിന് കണക്ഷൻ […]

Continue Reading

കണ്ണൂരില്‍ യുവാവ് സൂപ്പര്‍ മാര്‍ക്കറ്റും വാഹനവും അടിച്ചു തകര്‍ത്തു

കണ്ണൂര്‍ പെരിങ്ങത്തൂരില്‍ യുവാവ് സൂപ്പര്‍ മാര്‍ക്കറ്റും വാഹനവും അടിച്ചു തകര്‍ത്തു. പെരിങ്ങത്തൂര്‍ സ്വദേശി ജമാലാണ് ആക്രമം നടത്തിയത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. ടൗണിലെ സഫാരി സൂപ്പര്‍ മാര്‍ക്കറ്റാണ് അടിച്ചു തകര്‍ത്തത്. നാട്ടുകാർ  ഇയാളെ ബലമായി കീഴടക്കി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ക്ക് മാനസിക ആസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറഞ്ഞു.

Continue Reading