മദ്രസ അദ്ധ്യാപകനെതിരെ പോക്‌സോ കേസ്

പത്താംതരം വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മദ്രസ അധ്യാപകനെതിരെ കാസര്‍കോട് വനിതാ പോലീസ് കേസെടുത്തു. വിദ്യാര്‍ത്ഥിനി മദ്രസയിലെ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു സംഭവം. മദ്രസ അദ്ധ്യാപകന്‍ അഷ്റഫിനെതിരെയാണ് കേസെടുത്തത്. ഇതേ വിദ്യാര്‍ത്ഥിനിയെ മൂന്നു യുവാക്കള്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ കേസ് നിലവിലുണ്ട്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുമുണ്ട്.

Continue Reading

നിർബന്ധിത വാക്‌സിനേഷൻ നടപ്പാക്കില്ലെന്ന് കേന്ദ്രം

രാജ്യത്ത് നിർബന്ധിത വാക്‌സിനേഷൻ നടപ്പിലാക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ. വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധിതമാക്കുന്ന ഒരു എസ്ഒപിയും പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. വികലാംഗർക്ക് വീടുതോറുമുള്ള വാക്സിനേഷന് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിക്ക് മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. എല്ലാ പൗരന്മാരും വാക്സിനേഷൻ എടുക്കണമെന്ന് വിവിധ പ്രിന്റ്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ കൃത്യമായി ഉപദേശിക്കുകയും, പരസ്യം ചെയ്യുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നുവെന്നും, അത് സുഗമമാക്കുന്നതിന് സംവിധാനങ്ങളും പ്രക്രിയകളും രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു. ഒരു […]

Continue Reading

ബോവിക്കാനം ബി.എ. ആർ.ഹയർ സെക്കണ്ടറി സ്കൂളിന് 92-93 വർഷ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സ്നേഹോപഹാരം സമർപ്പിച്ചു.

മുളിയാർ: ബോവിക്കാനം ബി.എ.ആർ.ഹയർ സെക്കണ്ടറി സ്കൂൾ 1992-93 എസ്.എസ്. എൽ.സി.പൂർവ്വ വിദ്യാർത്ഥി സംഗമ ത്തിൻ്റെ ഭാഗമായി സ്കൂളിനുള്ള സ്നേഹോപഹാരം പ്രിൻസിപ്പൾ മെജോ ജോസഫ് പ്രധാന അധ്യാപകൻ അരവിന്ദാക്ഷൻ എന്നിവർക്ക് കൈമാറി. മൻസൂർ മല്ലത്ത്, അഷ്റഫ് മുന്നി, സുരേശ് മുണ്ടക്കൈ, രാജേഷ് മല്ലം, അധ്യാപ കരായ നാരായണൻ കജനായ, ദിനേശൻ തുടങ്ങിയവർ സംബന്ധിച്ചു. നേരത്തെകാൻസർ രോഗിയായ സഹപാഠിക്ക് ധന സഹായം കൈമാറി യിരുന്നു.

Continue Reading

ഗൂഗിളില്‍ ഈ കാര്യങ്ങള്‍ സെര്‍ച്ച്‌ ചെയ്‌താല്‍ പണി പാലും വെള്ളത്തില്‍ കിട്ടും.

“കാലം മാറുമ്പോ കോലം മാറും” എന്നാണ് ചൊല്ല്. അത് വളരെ ശരിയാണ് എന്ന് ഈ കാലം തെളിയിക്കുകയാണ്. കാരണം ഇപ്പോള്‍ നമ്മള്‍ എന്തിനും ഏതിനും ഇന്‍റര്‍നെറ്റിനെയാണ് ആശ്രയിക്കാറ്. എല്ലാ കാര്യങ്ങളും ഓണ്‍ലൈന്‍ സിസ്റ്റമായി മാറിയപ്പോള്‍ ഇന്‍റര്‍നെറ്റിന്‍റെ ഉപയോഗവും ആവശ്യകതയും കൂടി. ഇപ്പോള്‍ നമുക്ക് ഇന്‍റര്‍നെറ്റ് ഇല്ലാതെ ഒരു ദിവസം പോയിട്ട് ഒരു മണിക്കൂര്‍ പോലും പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. അത്രമാത്രം ഇത് നമ്മെ സ്വാധീനിച്ചിരിക്കുന്നു. എന്തിന് ഭക്ഷണമടക്കം  നമുക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഇന്ന്‍ ഓണ്‍ലൈന്‍ വഴി […]

Continue Reading

കാട്ടുതീ പ്രതിരോധം ബോധവൽക്കരണ സെമിനാർ നടത്തി

ഇരിയണ്ണി : കേരള വനം വകുപ്പ് കാസറഗോഡ് റെയ്ഞ്ച് കാറഡുക്ക സെക്ഷന്റെ നേതൃത്വത്തിൽ ഇരിയണ്ണി ഏ കെ.ജി ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ കാട്ടുതീ ബോധവൽക്കരണ സെമിനാർ നടത്തി. മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി. പി.വി സെമിനാർ ഉദ്ഘാടനം ചെയ്തു. സെമിനാറിൽ കാട്ടുതീ കാരണവും പ്രതിരോധവും ആനന്ദൻ പേക്കടവും അഗ്നി രക്ഷാപ്രവർത്തനങ്ങൾ കുഞ്ഞമ്പു ബി. ഫയർ & റസ്ക്യൂ . ഓഫീസർ എന്നിവർ വിഷയം അവതരിപ്പിച്ചു സംസാരിച്ചു എം. സജീവൻ എൻ.എസ് എസ് പ്രോഗ്രാം ഓഫീസർ – ഇരിയണ്ണി […]

Continue Reading

എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ അടുത്തിരിക്കെ ആശങ്കയിൽ വിദ്യാർത്ഥി കളും അധ്യാപകരും

തൃശ്ശൂര്‍: എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളുടെ ചോദ്യപേപ്പര്‍ പാറ്റേണ്‍ പുറത്തുവന്നതോടെ വിദ്യാഭ്യാസരംഗത്ത് ആശങ്ക പടര്‍ന്നിരിക്കുകയാണ്. പരീക്ഷയ്ക്ക് ഊന്നല്‍ നല്‍കേണ്ട പാഠഭാഗങ്ങള്‍ (ഫോക്കസ് ഏരിയ) മാത്രം പഠിച്ചാല്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടില്ല എന്നതാണ് ഇതിന് അടിസ്ഥാനമായത്. മിക്ക വിഷയങ്ങളും ഓണ്‍ലൈനായും ഓഫ്‌ലൈനായും പഠിപ്പിച്ചുതീര്‍ന്നിട്ടുള്ളത് പകുതി പാഠഭാഗങ്ങള്‍ മാത്രമാണ്. ഇനി കിട്ടുന്നത് രണ്ടരമാസം മാത്രമാണ്. ആ സമയംകൊണ്ട് പുസ്തകത്തിന്റെ പകുതി പഠിപ്പിക്കണമെന്നത് അസാധ്യമെന്ന് അധ്യാപകര്‍ പറയുന്നു.പുസ്തകം മുഴുവന്‍ പഠിക്കണമെന്ന് ആദ്യംതന്നെ പറഞ്ഞിരുന്നെങ്കില്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ ഇത്ര സമ്മര്‍ദത്തിലാവില്ലായിരുന്നു. […]

Continue Reading

യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു

 കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു. കോട്ടയം ഈസ്റ്റ്പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയത് നഗരത്തിലെ ഗുണ്ടാ ലിസ്റ്റിൽ പെട്ട കെ ടി ജോമോൻ.ഇന്നലെ ജോമോന്‍ ഷാൻ ബാബുവിനെ ഓട്ടോയില്‍ കൂട്ടിക്കൊണ്ടു പോയി എന്നാണ് വിവരം. കൊന്നു എന്ന് പറഞ്ഞ് ജോമോന്‍ പൊലീസ് സ്റ്റേഷന്റെ മുന്നില്‍ കൊണ്ടിടുകയായിരുന്നു.  ഉടന്‍ തന്നെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയം മുള്ളന്‍ കുഴി കീഴ്കുന്ന് ഭാഗത്താണ് ഇരുവരുടെയും വീടുകള്‍.

Continue Reading

അടുക്കളയിൽ പതിയിരിക്കുന്ന അപകടം

ലോകം മഹാമാരിക്കാലത്തിലൂടെയാണ് കടന്ന് പോകുന്നത്. അതുകൊണ്ട് തന്നെ മാസ്‌ക് ധരിച്ചും, സാനിറ്റൈസർ ഉപയോഗിച്ചും, വ്യക്തി ശുചിത്വം വരുത്തിയും നം നമ്മളാൽ കഴിയും വിധം അസുഖങ്ങൾ പിടിപെടാതെ സ്വയം സംരക്ഷിക്കാൻ ശ്രമിക്കുന്നു. പുറത്ത് പോയി വന്നാൽ വസ്ത്രങ്ങളെല്ലാം രണ്ടാമതൊരു തവണ ധരിക്കുന്നതിനെ കുറിച്ച് നാമിപ്പോൾ ആലോചിക്കുന്നത് പോലും ഇല്ല. എന്നാൽ അടുക്കളയിൽ ഉപയോഗിക്കുന്ന തുണിയുടെ കാര്യമോ ? മറ്റുള്ള കാര്യങ്ങളിൽ നാം പുലർത്തുന്ന ശ്രദ്ധ അടുക്കളയിൽ നൽകുന്നുണ്ടോ ? അടുക്കളയിൽ ചൂട് പാത്രം പിടിക്കാനുള്ള തടത്തുണി, കൈ തുടയ്ക്കുന്ന […]

Continue Reading

സമുദായസംരക്ഷണത്തിന് മുസ്ലിംലീഗ് പ്രതിജ്ഞാബദ്ധം – എ. അബ്ദുൽ റഹ്മാൻ

കാസർകോട്:സമുദായത്തിൻ്റെഅവകാശസംരക്ഷണത്തിന് ഏതറ്റംവരെ പോകാനുംമുസ്ലിംലീഗ്പ്രതിജ്ഞാബദ്ധമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ പറഞ്ഞു. അട്ടിപ്പേറവകാശവും,വർഗീയതയുംപറഞ്ഞ്സമുദായത്തെലീഗിൽനിന്ന്അകറ്റാമെന്നത് ഇടതുപക്ഷ ത്തിൻ്റെവ്യാമോഹംമാത്രമാണ്. സമുദായത്തെശിഥിലീകരിക്കാനുംഅതുവഴികമ്മ്യൂണിസത്തിൻ്റെ തുടർവാഴ്ച നേടലുമാണ് പിണറായി വിജയൻലക്ഷ്യംവെക്കുന്നത്. ഒരുഭാഗത്ത് മതചിഹ്ന ങ്ങളെയുംആചാരങ്ങളെയും രീതികളെയും പുരോഗമനത്തിൻ്റെപേരിൽ നിരുൽസാഹ പ്പെടുത്താൻ ശ്രമിക്കു കയും മറുഭാഗത്ത്ഭൂരിപക്ഷ വർഗ്ഗീയതക്ക് വളംനൽകിഫലംകൊയ്യാനുമാണ് സി.പി.എം. ശ്രമി ക്കുന്നത്. എക്കാലവും ഇത് നിലനിർത്തി പ്പോരാൻ കഴിയില്ലെന്നുംപൊതു സമൂഹംഇതെല്ലാംതിരിച്ചറിഞ്ഞ്കഴിഞ്ഞുവെന്നുഅദ്ദേഹംകൂട്ടിച്ചേർത്തു.മുളിയാർ പഞ്ചായത്ത് പതിമൂന്നാം വാർഡ് സമ്മേളനത്തിന്റെ ഭാഗമായി മുസ് ലിയാർ നഗറിൽ നടത്തിയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുക യായിരുന്നു. പഞ്ചായത്ത് […]

Continue Reading

കോവിഡ് പടരുന്നത് തടയാൻ കർശന ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ

കാസർകോട്: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ റെസിഡന്റ് അസോസിയേഷനുകളും വാർഡ് തല ജാഗ്രതാ സമിതികളും അടിയന്തര ശ്രദ്ധ പാലിക്കണമെന്ന് ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു. ജില്ലയിൽ കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് ജാഗ്രതയോടെ ശ്രദ്ധിക്കണം, അപാർട്മെന്റ് സമുച്ചയങ്ങൾ, സ്ഥാപനങ്ങൾ, ഹോടെലുകൾ, കടകൾ, ക്ലബുകൾ, മാളുകൾ മുതലായവയിൽ അണുബാധ കൂടുതൽ പടരാതിരിക്കാൻ കർശനമായ ജാഗ്രത പാലിക്കണം. അണുബാധയുടെ വ്യാപനത്തെ നിസാരമായി കാണരുത്. കോവിഡ് നിയന്ത്രണ മാർഗനിർദേശങ്ങൾ പാലിക്കാതെ ഇഷ്ടമുള്ളതുപോലെ പ്രവർത്തിക്കാൻ അനുവദിക്കാനാകില്ല. പൊതു സ്ഥലങ്ങൾ ഇടയ്ക്കിടെ […]

Continue Reading