നായക സ്ഥാനം ഒഴിഞ്ഞ് കോലി

വിരാട് കോലി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞു. ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ തോൽവിക്ക് പിന്നാലെയാണ് രാജി. ഇന്ത്യയ്ക്ക് ഏറ്റവുമധികം ജയം നേടിത്തന്ന ക്യാപ്റ്റനെന്ന് വിരാട് കോലിയെ അടയാളപ്പെടുത്താം. നയിച്ച 68 ടെസ്റ്റുകളിൽ നാൽപ്പതും വിജയമായിരുന്നു.ട്വിറ്ററിലൂടെയായിരുന്നു കോലിയുടെ രാജി പ്രഖ്യാപനം

Continue Reading

അബുദാബിയില്‍ കൊവിഡ് ബാധിതരും സമ്പര്‍ക്കമുള്ളവരും പാലിക്കേണ്ട നിബന്ധനകളില്‍ മാറ്റം

അബുദാബി: അബുദാബിയില്‍ കൊവിഡ് പരിശോധന നടത്തി പോസിറ്റീവാണെന്ന് തെളിഞ്ഞവരും (Covid positive) കൊവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായവരും (close contacts of covid cases) പാലിക്കേണ്ട പുതിയ നിബന്ധനകള്‍ മാറ്റം വരുത്തി. വെള്ളിയാഴ്‍ചയാണ് അധികൃതര്‍ ഇത് സംബന്ധിച്ച പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. കൊവിഡ് പോസിറ്റീവായാല്‍ഹൈ റിസ്‍ക് വിഭാഗങ്ങളിലുള്ളവര്‍ – 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍, രോഗ ലക്ഷണങ്ങളുള്ളവര്‍, ഗുരുതരമായ മറ്റ് അസുഖങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍- ആദ്യം പ്രത്യേകം നിശ്ചയിച്ചിട്ടുള്ള കൊവിഡ് പ്രൈം അസസ്‍മെന്റ് സെന്ററില്‍ പോയി മെഡിക്കല്‍ പരിശോധന […]

Continue Reading

സിപിഐഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത ഐബി സതീഷിനും ഇജി മോഹനനും കൊവിഡ്

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പ്രതിനിധികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഐബി സതീഷ് എംഎല്‍എക്കും ഇജി മോഹനനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുളള പ്രതിനിധി സമ്മേളനം തുടരുകയാണ്. നാളെ നടക്കാനിരിക്കുന്ന പൊതുസമ്മേളനം ഓണ്‍ലൈനായാണ് നടത്തുക. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊതുയോഗങ്ങളും ഒത്തുചേരലുകളും കളക്ടര്‍ നിരോധിച്ചിരുന്നു. അതേസമയം, ജില്ലാ സമ്മേളനത്തില്‍ മന്ത്രി ഓഫീസുകള്‍ക്ക് നേരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. വ്യവസായ മന്ത്രിക്കെതിരേയും ആരോഗ്യമന്ത്രിക്കെതിരേയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ പാവപ്പെട്ടവര്‍ക്ക് പ്രവേശനമില്ലെന്നായിരുന്നു വിമര്‍ശനം. […]

Continue Reading

മുളിയാർ മൂന്നാം വാർഡ് മുസ്ലിം ലീഗ് സമ്മേളനത്തിന് തുടക്കമായി.

മുളിയാർ: ഹരിത ശക്തി ചാലകശക്തി എന്ന പ്രമേയം അടിസ്ഥാന മാക്കി നടത്തുന്ന മുളിയാർ പഞ്ചായത്ത് മൂന്നാം വാർഡ് മുസ്ലിം ലീഗ് സമ്മേളന അനുബന്ധമായി ഇസ്സത്ത് നഗറിൽ സംഘടിപ്പിച്ച വിദ്യാർത്ഥി യുവജന – സംഗമം മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. അബ്ബാസ് കൊളച്ചപ് അദ്ധ്യക്ഷത വഹിച്ചു.ബി.കെ. റംഷാദ് സ്വാഗതം പറഞ്ഞു. എസ്.എം മുഹമ്മദ് കുഞ്ഞി ആദര സമർപ്പണം നടത്തി.ഷെരീഫ് കൊടവഞ്ചി, മൻസൂർ മല്ലത്ത് കാദർ ആലൂർ, എ.ബി.കലാം, ഷെഫീഖ് മൈക്കുഴി, മുഹമ്മദ് […]

Continue Reading

ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവാവിനെ തേടി കാഞ്ഞങ്ങാട്ടെത്തിയ പതിനാറുകാരിയെ മണ്ണാർക്കാട് പോലീസും ബന്ധുക്കളുമെത്തി കൂട്ടിക്കൊണ്ടുപോയി

കാഞ്ഞങ്ങാട് :പാലക്കാട്ട് നിന്ന് ഫേസ്ബുക്ക് കാമുകനെ തേടി കാഞ്ഞങ്ങാട്ടെത്തിയ പതിനാറുകാരിയെ മണ്ണാർക്കാട് പോലീസും ബന്ധുക്കളും കാഞ്ഞങ്ങാട്ടെത്തി കൂട്ടിക്കൊണ്ടുപോയി. ഇന്നലെ രാവിലെ 7 മണിയോടെ കാഞ്ഞങ്ങാട് പഴയ ബസ്സ്റ്റാന്റ് പരിസരത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ പെൺകുട്ടിയെ ഹൊസ്ദുർഗ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബസ് ജീവനക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. കാഞ്ഞങ്ങാടിന് കിഴക്കുള്ള കൗമാര പ്രായക്കാരനെ തേടിയെത്തിയതാണെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു. പോലീസന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത കാമുകനാണെന്ന് മനസ്സിലായി. മേൽവിലാസം ചോദിച്ചറിഞ്ഞതിൽ മണ്ണാർക്കാടാണെന്ന് പറഞ്ഞു. പോലീസ് ബന്ധപ്പെട്ടപ്പോൾ മണ്ണാർക്കാട് സ്റ്റേഷനിൽ പെൺകുട്ടിയെ കാണാതായത് […]

Continue Reading

48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ആകെ രോഗികളുടെ എണ്ണം 528 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് 12, എറണാകുളം 9, തൃശൂര്‍ 7, തിരുവനന്തപുരം 6, കോട്ടയം 4, മലപ്പുറം 2, കൊല്ലം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ യുഎഇയില്‍ നിന്നും വന്ന 3 തമിഴ്‌നാട് സ്വദേശികള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു.33 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 2 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും […]

Continue Reading

രാജ്യത്ത് 24 മണിക്കൂറിനിടെ 2,68,833 പേർക്ക് കൂടി കൊവിഡ്; ഒമിക്രോൺ 6041 പേർക്ക്

രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 2,68,833 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. ടി പി ആർ 16.66%. ചികിത്സയിലുള്ളവരുടെ എണ്ണം 14 ലക്ഷം കടന്നു. രാജ്യത്ത് ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 6041 ആയി.ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിൽ ഇന്നലെ രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി. 24 മണിക്കൂറിനിടെ 43,211 പേരാണ് രോഗബാധിതരായത് കർണാടകത്തിൽ 28, 723 പേർക്കും, പശ്ചിമ ബംഗാളിൽ […]

Continue Reading

ഭർത്താവിന്റെ സ്വർണാഭരണങ്ങളുമെടുത്ത് ഒളിച്ചോടിയ യുവതിക്കും ബന്ധുക്കൾക്കുമെതിരെ ബേക്കൽ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു

ബേക്കൽ: ഭർത്താവ് സമ്മാനിച്ച സ്വർണ്ണാഭരണങ്ങളും സമ്മാനവുമായി കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്കും ബന്ധുക്കൾക്കുമെതിരെ പൂച്ചക്കാട് സ്വദേശി നൽകിയ പരാതിയിൽ ബേക്കൽ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. പൂച്ചക്കാട്ടെ 28 കാരന്റെ പരാതിയിൽ കളനാട്ടെ അബ്ദുൾഖാദറിന്റെ മകൾ ഫാത്തിമ കെ.ഏ. കാമുകൻ കാസർകോട് സന്തോഷ് നഗറിലെ അജ്മൽ ജാസിം, ഫാത്തിമയുടെ മാതാപിതാക്കളായ അബ്ദുൾ ഖാദർ, സഫൂറ എന്നിവർക്കെതിരെയാണ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്. 2021 നവംബർ 1 നാണ് പൂച്ചക്കാട് സ്വദേശിയും ഫാത്തിമയുമായുള്ള വിവാഹം മതാചാര പ്രകാരം നടന്നത്. വിവാഹം നടന്നതിന് തൊട്ടു പിന്നാലെ […]

Continue Reading

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മാറ്റമില്ല; മന്ത്രി

സംസ്ഥാനത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി പരീക്ഷകളിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പരീക്ഷകളുടെ നിലവാരം ഉയരേണ്ടതുണ്ട്. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം തിങ്കളാഴ്ച ചേരുമെന്നും മന്ത്രി പറഞ്ഞു. സ്കൂകളിലെ മാര്‍ഗരേഖ പരിഷ്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യും. ക്ലാസ് അടച്ചിടുന്നത് സിബിഎസ്ഇ, അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കും ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി.

Continue Reading

മിനിമം ചാർജ് 10, വിദ്യാർത്ഥികൾക്ക് 5; ബസ് നിരക്കുവർധന ഫെബ്രുവരി 1 മുതൽ പ്രബല്യത്തിൽ, ബിപിഎൽ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് യാത്ര സൗജന്യം

തിരുവനന്തപുരം: ബസ് നിരക്കു വർധന ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വന്നേയ്ക്കും. ഗതാഗതവകുപ്പിന്റെ ശുപാർശയ്ക്കു മുഖ്യമന്ത്രി അനുമതി നൽകി. 2.5 കിലോമീറ്റർ ദൂരത്തിനു മിനിമം ചാർജ് 8 രൂപയിൽനിന്ന് 10 രൂപയാക്കി ഉയർത്താനാണ് വകുപ്പിന്റെ ശുപാർശ.തുടർന്നുള്ള ദൂരത്തിൽ കിലോമീറ്ററിന് 80 പൈസ എന്നത് ഒരു രൂപയാകും. അതേസമയം, ബിപിഎൽ കുടുംബങ്ങളിൽ നിന്നുള്ള (മഞ്ഞ റേഷൻ കാർഡ്) വിദ്യാർഥികൾക്കു ബസ് യാത്ര സൗജന്യമാക്കും. മറ്റെല്ലാ വിദ്യാർഥികളുടെയും മിനിമം ചാർജ് 5 രൂപയായി കൂട്ടും. 1.5 കിലോമീറ്ററിന് ഒരു രൂപയും […]

Continue Reading