കാഞ്ഞങ്ങാട്ടെ ഡ്രൈവിങ് സ്കൂളിന്റെ ലൈസൻസ് റദ്ദാക്കി

കാഞ്ഞങ്ങാട്: യോഗ്യതയില്ലാത്തവരെ പരിശീലകരാക്കിയെന്ന് കണ്ടെത്തിയതിനെതുടർന്ന് കാഞ്ഞങ്ങാട്ടെ ദുബായ് ഡ്രൈവിങ് സ്കൂളിന്റെ ലൈസൻസ് താത്‌കാലികമായി റദ്ദാക്കി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിതെന്ന് ആർ.ടി.ഒ. എ.കെ. രാധാകൃഷ്ണന്റെ ഉത്തരവിൽ പറയുന്നു. 2019 മുതൽ യോഗ്യതയില്ലാത്ത പരിശീലകരാണ് പഠിപ്പിച്ചതെന്നും സർട്ടിഫിക്കറ്റ് നേടിക്കൊടുത്തുവെന്നും ഇത് കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ ചട്ടം 24-ന്റെ ലംഘനമാണെന്നും ആർ.ടി.ഒ.യുടെ ഉത്തരവിലുണ്ട്. ഓട്ടോമൊബൈൽ കോഴ്‌സിലോ മെക്കാനിക്കൽ എൻജിനീയറിങ് കോഴ്‌സിലോ ഉള്ള ഡിപ്ലോമയാണ് പരിശീലകന്റെ യോഗ്യത. നേരത്തെ ഉണ്ടായിരുന്ന യോഗ്യതയുള്ള പരിശീലകൻ മാറിപ്പോയിട്ടും പകരക്കാരനെ നിയമിച്ചില്ല.മുൻ […]

Continue Reading

രാജ്യത്ത് ഒരു ലക്ഷം കടന്ന് കോവിഡ് കേസുകൾ; ഏഴു മാസത്തിനിടെ ഇതാദ്യം

രാജ്യത്ത് ഒരു ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 1,17,100 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 28 ശതമാനം കൂടുതലാണ് രോഗികളുടെ എണ്ണം.കഴിഞ്ഞ ഏഴ് മാസത്തിനിടെ രാജ്യത്ത് ആദ്യമായാണ് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നത്. രാജ്യത്ത് ഇതുവരെ 3.52 കോടി കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 4.83 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു.കോവിഡ് കേസുകള്‍ കൂടുതല്‍ മഹാരാഷ്ട്രയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 36,265 പേര്‍ക്കാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. 20,181 കേസുകളും മുംബൈയിലാണ്. […]

Continue Reading

ഉദുമ പഞ്ചായത്തിലെ ഹോട്ടലുകളിൽ പരിശോധന,പഴകിയ ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു

പാലക്കുന്ന്: ഉദുമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ഹോട്ടലുകളിൽ ആരോഗ്യവകുപ്പ് ജീവനക്കാർ പരിശോധന നടത്തി. മാംസമടക്കമുള്ള പഴകിയ ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. ഉടമകൾക്കും തൊഴിലാളികൾക്കും കർശനതാക്കീതും നിർദേശങ്ങളും നൽകി. ഹെൽത്ത്‌ ഇൻസ്പെക്ടർ പി.അജിത്കുമാർ, ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർമാരായ കെ.വി.ഗോപിനാഥൻ, എം.റജികുമാർ, എം.പി.ബാലകൃഷ്ണൻ, ആർ.വി.നിതിൻ എന്നിവർ നേതൃത്വം നൽകി.

Continue Reading

ആസാദി കാ അമൃത് മഹോത്സവ് ക്വിസ്സ്മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി- സന്ദേശം യുവപ്രതിഭ ചൗക്കി

ചൗക്കി:കേന്ദ്ര ഗവൺമെന്റിന്റെ വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ കണ്ണൂരിന്റേയും നെഹ്റു യുവക് കേന്ദ്ര കാസറഗോഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ചൗക്കി സന്ദേശം യുവപ്രതിഭയിൽ വെച്ച് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ആസാദി കാ അമ്യത് മഹോത്സവ് / ക്വിസ്സ് മത്സരം നടത്തി. മൊഗ്രാൽ പുത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: സമീറാ ഫൈസൽ ഉദ്ഘാടനം ചെയ്തുഫീൽഡ് പബ്ളിസിറ്റി ഓഫീസർ കണ്ണൂർ ബിജു മാത്യു മുഖ്യാതിഥിയായിരുന്നു. ബസ്സ് ഓണേർസ് അസോസിയേഷൻ ജില്ലാ ട്രഷറർ മുഹമ്മദ് […]

Continue Reading

ഒമിക്രോണ്‍ വ്യാപനം; നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് പരിഗണനയില്‍

സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടുന്നു. രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ സർക്കാരിന്റെ പരിഗണനയിലുണ്ട്. വിദഗ്ധാഭിപ്രായം തേടിയ ശേഷമായിരിക്കും തീരുമാനം.ഇന്നലെ 50 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 280 ആയി. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് രോഗമുണ്ടാകുന്നതും സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും ആശങ്ക ഉണ്ടാക്കുന്നു. ആകെ 30 പേര്‍ക്കാണ് ഇതു വരെ സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്. രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൌണും ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച  തീരുമാനമെടുക്കും. അയല്‍സംസ്ഥാനങ്ങളിലെ സാഹചര്യം കൂടി പരിഗണിക്കും. […]

Continue Reading

അടുക്കളയില്‍ നിന്ന്​ വസ്ത്രത്തില്‍ തീപടർന്ന് പൊള്ളലേറ്റ വിദ്യാര്‍ഥിനി മരിച്ചു

കൊണ്ടോട്ടി: പൊള്ളലേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ഥിനി മരിച്ചു. നെടിയിരുപ്പ് മില്ലുംപടിയില്‍ കോട്ട അബ്ദുറഹ്‌മാന്‍ ആരിഫിന്‍റെയും തയ്യില്‍ ഹസീനയുടെയും മകൾ അനീന റഹ്‌മാന്‍ (19) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടിന് വീട്ടിലെ അടുക്കളയില്‍ നിന്ന്​ വസ്ത്രത്തില്‍ തീപടരുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. സഹോദരങ്ങള്‍: അഷ്ഫാക് റഹ്‌മാന്‍, ആഷിഖ് റഹ്‌മാന്‍.

Continue Reading

യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍; യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുളള വിമാനടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു

അന്താരാഷട്ര യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയതോടെ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുളള വിമാനടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു. ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ഉള്‍പ്പെടെയുളള നിയന്ത്രണങ്ങളെ തുടര്‍ന്നാണ് നിരക്കില്‍ കുത്തനെ ഇടിവുണ്ടായത്. ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്ക് 390 ദിര്‍ഹം മുതല്‍ (ഏകദേശം 7800 രൂപ) ടിക്കറ്റുകള്‍ ലഭ്യമാണ്. കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് 380 ദിര്‍ഹം മുതല്‍ 600 വരെ ദിര്‍ഹത്തിനുള്ളില്‍ (ഏകദേശം7600 രൂപ മുതല്‍ 12,000 രൂപ വരെ) ടിക്കറ്റുകള്‍ ലഭിക്കും. എമിറേറ്റ്‌സ് എയര്‍ലൈനും, ഫ്‌ളൈ ദുബായിയും ദുബായില്‍നിന്ന് കൊച്ചിയിലേക്ക് […]

Continue Reading

ഗൂഢാലോചന നടത്തിയവരുടെ കൂട്ടത്തില്‍ നടന്‍ സിദ്ദീഖും, ദിലീപിന് സെക്‌സ് റാക്കറ്റിലും ബന്ധം; പള്‍സര്‍ സുനിയുടെ കത്ത് പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ സിദ്ദീഖിന്റെ പങ്ക് വെളിപ്പെടുത്തുന്ന കത്ത് പുറത്ത്. ദിലീപ് ഗൂഢാലോചന നടത്തുമ്പോള്‍ നടന്‍ സിദ്ദീഖും അടുത്തുണ്ടായിരുന്നതായി പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്തില്‍ പറയുന്നു.2018 ലാണ് ഈ കത്തെഴുതുന്നത്. കത്ത് പള്‍സര്‍ സുനി തന്റെ അമ്മയ്ക്ക് സൂക്ഷിക്കാന്‍ കൊടുത്തതായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കത്ത് പുറത്തുവിടണമെന്ന് പള്‍സര്‍ സുനി അമ്മക്ക് നിര്‍ദേശം നല്‍കിയിരുന്നു. അമ്മ എന്ന സംഘടന ചേട്ടന്‍ എന്ത് തെറ്റ് ചെയ്താലും അതിന് കൂട്ട് നില്‍ക്കും എന്നറിയാം. അന്ന് അബാദ് പ്ലാസയില്‍ വെച്ച് […]

Continue Reading

സ്കൂളുകള്‍ അടയ്ക്കില്ല; രോഗവ്യാപനം കൂടിയാല്‍ വിദഗ്ധ അഭിപ്രായം തേടും: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഭാവിയില്‍ കൊവിഡ് കേസുകള്‍ കൂടിയായില്‍ വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സ്‌കൂള്‍ തുറന്ന അന്ന് മുതല്‍ ഇതുവരെ അതീവ ഗൗരവമായി ഇടപെടേണ്ട സാഹചര്യത്തിലും ഒരു പ്രശ്‌നവുമില്ലാതെയാണ് പോവുന്നത്. നിലവിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന രീതിയില്‍ ഒമിക്രോണ്‍ കേസുകള്‍ കൂടിയിട്ടില്ല. ഇനിയും ഒമിക്രോണ്‍ എണ്ണം കൂടി സ്‌കൂള്‍ തുറക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു

Continue Reading

പ്ലസ് ടു വിദ്യാര്‍ഥി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

കണ്ണൂര്‍ ധര്‍മ്മടത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ധര്‍മ്മടം സ്വദേശി അദിനാന്‍ (17) ആണ് ആത്മഹത്യ ചെയ്തത്. കുട്ടി സ്ഥിരമായി ഓണ്‍ലൈന്‍ ഗെയിം കളിച്ചിരുന്നതായി മാതാവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആത്മഹത്യയുടെ കാരണം ഇതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ലന്ന് പോലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ തകര്‍ന്ന നിലയിലാണ് ഉള്ളത്. കുട്ടിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading