ജേഴ്സി പ്രകാശനം ചെയ്തു

കാർഗിൽ യുഎഇ പ്രീമിയർ ലീഗ് 2022 സീസൺ-3 ജേഴ്സി പ്രകാശനം അൽ തവക്കൽ ടൈപ്പിംഗ് ഷാബിയാ ബ്രാഞ്ച് മാനേജർ ഇജാബ്‌ എം പി, ദുബായ് ഇസ്‍ലാമിക് ഇൻഷുറൻസ് സെയിൽസ് ഡെവലപ്‌മന്റ്‌ മാനേജർ ഷാനവാസിന് കൈമാറി നിർവഹിച്ചു.പ്രസ്ഥുത പരിപാടിയിൽ കാർഗിൽ യു എ ഇ ജനറൽ സെക്രട്ടറി ഇർഫാദ് അബ്ദുല്ല,സംഘാടക സമിതി കോർഡിനേറ്റർ സഹദ് കാർഗിൽ, എമറാൾഡ് പബ്ലിക് റിലേഷൻ കൺസൾട്ടൻസി ഡയരക്ടർ ഇഖ്‌ബാൽ ആലൂർ, കാർഗിൽ ക്ലബ് അംഗങ്ങളായ നാഷിദ്, അഫ്രീദ്‌ എന്നിവർ പങ്കെടുത്തു.

Continue Reading

സ്ത്രീകൾ ജാഗ്രതെ: ആ മിസ്ഡ് കോൾ തട്ടിപ്പ്; വീട്ടമ്മയെ കബളിപ്പിച്ച് തട്ടിയത് 65 പവനും 4 ലക്ഷവും

വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണവും 4 ലക്ഷം രൂപയും തട്ടിയെടുത്ത സംഘം അറസ്റ്റിൽ. കയ്പമംഗലം തായ്‌നഗർ സ്വദേശി പുതിയ വീട്ടിൽ അബ്ദുൾ സലാം (24), ചേറ്റുവ സ്വദേശി അമ്പലത്ത് വീട്ടിൽ അഷ്‌റഫ് (53), വാടാനപ്പള്ളി സ്വദേശി അമ്പലത്ത് വീട്ടിൽ റഫീക്ക് (31) എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡിവൈഎസ്പി എൻ.എസ്.സലീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. നടി ഷംന കാസിമിന്റെ കയ്യിൽ നിന്നു പണം തട്ടാൻ ശ്രമിച്ച കേസിൽ ഉൾപ്പെട്ടവരാണിവർ.കയ്പമംഗലം കൂരിക്കുഴി സ്വദേശിയായ വീട്ടമ്മയെ കബളിപ്പിച്ചാണു 65 പവൻ […]

Continue Reading

കാസര്‍ക്കോട് മൂന്നാമതൊരാള്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

കാസര്‍ക്കോട് മൂന്നാമതൊരാള്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ തൃക്കരിപ്പൂര്‍ സ്വദേശി ക്കാണ് രോഗം. കണ്ണൂര്‍ വിമാനത്താവളം വഴിയാണിയാള്‍ നാട്ടിലെത്തിയത്

Continue Reading

ആസ്റർ മിംസ് ലെ നെഫ്രോളജി(കിഡ്നി രോഗ) വിഭാഗം ഇനി മുതൽ കാസർകോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ ചൊവ്വാഴ്ചകളിലും*

*Aster MIMS Hospital* # ഡയാലിസ് രോഗികളുടെ പരിശോധന#മുഖത്തും കാലിലും വയറിലും കാണുന്ന നീര്#മൂത്രത്തിൻ്റെ അളവി ലുള്ള കുറവ്,മൂത്രത്തിൽ രക്തമോ പഴുപ്പോ#മൂത്രം പോകാനുള്ള തടസം അമിതമായി പതഞ്ഞു പോകുക# പ്രമേഹം,മൂത്രത്തിൽ കല്ല്,മൂത്രാശയ സംബന്ധമായ രോഗങ്ങൾനെഫ്രോടിക് സിൻഡ്രം തുടങ്ങിയത് *കിഡ്നി* സംബന്ധമായ രോഗങ്ങൾക്ക് ആസ്റ്റർ മിംസ് കണ്ണൂരിലെ പ്രശസ്ത *നെഫ്രോളജിസ്റ്റ് ഡോകടർ *സാരംഗ് വിജയൻ്റെ* സേവനം എല്ലാ ചൊവ്വാഴ്ചകളിലും *10/01/2021* രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: *75 940023 […]

Continue Reading

കോയിപ്പാടി മുതൽ കൊപ്പളം വരെ കടൽ ഭിത്തി നിർമ്മിക്കണമെന്നാവശ്യപ്പെട്ട് MLA ക്ക് നിവേദനം നൽകി യൂത്ത് ലീഗ് പെർവാഡ് ശാഖ

കോയിപ്പാടി മുതൽ കൊപ്പളം വരെയുള്ള തീരദേശ മേഖലകളിൽ കടലാക്രമണ ഭീഷണിയിലാണ്. കോയിപ്പാടി മുതൽ കൊപ്പം വരെ കടൽഭിത്തി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു യൂത്ത് ലീഗ് പെർവാഡ് ശാഖ എ കെ എം അഷ്റഫ് എം എൽ എ ക്ക് നിവേദനം നൽകി. മുസ്ലിം യൂത്ത് ലീഗ് പരിപാടി ശാഖ സെക്രട്ടറി മുഹമ്മദ് കുഞ്ഞി,കുമ്പള പഞ്ചായത്ത് സെക്രട്ടറി അസൈനാർ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

Continue Reading

കാസർകോട്ട് ഒരാൾക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; കേസുകൾ രണ്ടായി

കാസർകോട്: കാസർകോട്ട് ഒരാൾക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ബദിയടുക്ക പഞ്ചായത്ത് പരിധിയിലെ 48 കാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്. ജനുവരി ഒന്നിന് ദുബൈയിൽ നിന്നെത്തിയതായിരുന്നു ഇയാൾ. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് നടത്തിയ സാംപിൾ പരിശോധനയിലാണ് ഒമിക്രോൺ കണ്ടെത്തിയത്. ഇതോടെ ജില്ലയിലെ ഒമിക്രോൺ കേസുകൾ രണ്ടായി. കഴിഞ്ഞദിവസം മധൂർ പഞ്ചായത്ത് പരിധിയിലെ 50 കാരന് ഒമിക്രോൺ പിടിപ്പെട്ടിരുന്നു. ഇയാളും യുഎഇയിൽ നിന്നെത്തിയതായിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിൽ നടത്തിയ അപരിശോധനയിൽ എല്ലാവരും നെഗറ്റീവായിരുന്നു. ആരോഗ്യവകുപ്പും ജില്ലയിൽ ജാഗ്രത പുലർത്തിവരികയാണ്.

Continue Reading

ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷത്തിലേക്ക്

ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷത്തിനടുത്തെത്തി. 24 മണിക്കൂറിനിടെ 90,928 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 325 പേര്‍ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 4,82,876 ആയി. പ്രതിദിന കണക്ക് 56.5 ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 19,206 പേര്‍ രോഗമുക്തരായി.ഡോക്ടര്‍മാര്‍ക്ക് കോവിഡ് ബധിക്കുന്നത് പലയിടത്തും ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വർധിപ്പിച്ചു. സർക്കാർ ജീവനക്കാരുടെ മെഡിക്കൽ ലീവ് ഒഴികെയുള്ള എല്ലാ അവധികളും […]

Continue Reading

വിഷവാതകം ശ്വസിച്ച് 6 പേർ മരിച്ചു; 20 പേർ ആശുപത്രിയിൽ

ഗുജറാത്തിലെ സൂറത്തിൽ വിഷവാതകം ശ്വസിച്ച് 6 പേർ മരിച്ചു. 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്യാസ് ടാങ്കറിൽ നിന്നാണ് വാതകം ചോർന്നത്. സൂററ്റിലെ ജിഐഡിസി ഏരിയയിലാണ് അപകടം. സ്വകാര്യ കമ്പനിയിലെ ടാങ്കറിൽ നിന്നാണ് വാതകം ചോർന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമാണ്. സൂററ്റ് ജില്ലാ കളക്ടർ അടക്കമുള്ളവർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

Continue Reading

പാളം മുറിച്ചു കടക്കുന്നതിനിടെ അച്ഛനും മകളും ട്രയിന്‍ തട്ടി മരിച്ചു

മലപ്പുറം താനൂരിൽ പിതാവും മകളും ട്രെയിൻ തട്ടി മരിച്ചു. തലകടത്തൂർ സ്വദേശി അസീസ്(42) )മകൾ അജ്‌വ മർവ (10) എന്നിവരാണ് മരിച്ചത്. പാളം മുറിച്ചു കടക്കുന്നതിനിടെ ട്രയിൻ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.ബന്ധുവീട്ടിലേക്ക് എത്തിയതായിരുന്നു അസീസും കുടുംബവും. അവിടെ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മംഗലാപുരത്തു നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രയിനാണ് തട്ടിയത്.

Continue Reading

വിനോദ് പുതുജീവൻ നൽകുന്നത് 7 പേർക്ക്; ചരിത്രത്തിലെ ഏറ്റവും വലിയ അവയവദാന നടപടി

തിരുവനന്തപുരം• ചരിത്രത്തിലെ ഏറ്റവും വലിയ അവയവദാന നടപടിയുമായി തിരുവനന്തപുരം മെഡിക്കൽ കോളജ്. വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച കൊല്ലം സ്വദേശി വിനോദിന്റെ അവയവങ്ങൾ ഏഴുപേര്‍ക്കു ദാനം ചെയ്തു. കഴിഞ്ഞയാഴ്ച സ്വകാര്യ ബസിടിച്ചാണ് ബൈക്ക് യാത്രക്കാരനായ കൊല്ലം കിളികൊല്ലൂര്‍ ചെമ്പ്രാപ്പിള്ള തൊടിയില്‍ എസ്.വിനോദി(54)നു തലയ്ക്കു ഗുരുതരമായി പരുക്കേറ്റത്. കൊല്ലത്ത് കല്ലും താഴത്തിനും ബെപ്പാസിനും ഇടയ്ക്കാണ് അപകടം സംഭവിക്കുന്നത്. വിനോദിന്റെ ഇരുചക്രവാഹനം സ്വകാര്യബസിനു പുറകിൽ ഇടിക്കുകയായിരുന്നു.തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിനോദിനു ചൊവ്വാഴ്ച രാത്രിയോടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. ഭാര്യ […]

Continue Reading