മുളിയാർ പഞ്ചായത്ത് വിതരണം ചെയ്ത മുട്ട കോഴികൾ ചത്ത ഗുണ ഭോക്തക്കൾക്ക് നഷ്ട പരിഹാരം നൽകണം – മുസ്ലിം ലീഗ്

ബോവിക്കാനം: മുളിയാർ ഗ്രാമ പഞ്ചായത്ത് പദ്ധതി യിൽപ്പെടുത്തി വിതരണം ചെയ്ത മുട്ട കോഴികളും, ഇവകളുടെ സമ്പർക്കത്തിൽ മറ്റു കോഴികളും ചത്ത് ഒടങ്ങിയ സംഭവത്തിൽനഷ്ടം നേരിട്ട ഗുണ ഭോക്താക്കൾക്ക് നഷ്ട പരിഹാരം നൽകണ മെന്ന് മുസ്ലീം ലീഗ് മുളിയാർ പഞ്ചായത്ത് ഭാരവാഹി കളുടെയും, ജന പ്രതിനിധി കളുടെ യും യോഗം ആവശ്യ പ്പെട്ടു. മുന്നുറ്റി അമ്പത് കുടുംബങ്ങൾക്ക്മുന്നൂറ് രുപ വിഹിതം ഈടാക്കിയാണ് അഞ്ച് വീതം മുട്ട കോഴികൾ വിതരണം ചെയ്തത്. കുടുംബശ്രീ ലോൺ മുഖേന വിതരണം ചെയ്ത കോഴികളും […]

Continue Reading

പൊലീസുകാരന്റെ വീടിന് നേരെ ആക്രമണം, മലമൂത്ര വിസര്‍ജനം; മിന്നല്‍ മുരളി ഒര്‍ജിനല്‍ എന്ന് ചുമരെഴുത്ത്; അന്വേഷണം

കുമരകം: ആളില്ലാതിരുന്ന പൊലീസുകാരന്റെ വീട് അടിച്ചു തകര്‍ത്ത് ആക്രമണം. കുമരകം ചെപ്പന്നൂര്‍ക്കരിയിലാണ് പുതുവത്സരത്തലേന്ന് പൊലീസ് ഉദ്യോഗസ്ഥനായ ചെമ്പിത്തറ ഷാജിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്. വീടിന്റെ ജനല്‍ച്ചില്ലുകളും കതകും അടിച്ചുതകര്‍ക്കുകയും തിണ്ണയില്‍ മലമൂത്ര വിസര്‍ജനം നടത്തുകയും ചെയ്തിട്ടുണ്ട്. പുറത്തുണ്ടായിരുന്ന ശുചിമുറി അടിച്ചു തകര്‍ത്ത് കതക് എടുത്ത് സമീപത്തെ തോട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം വീടിന്റെ ചുമരില്‍ കരി കൊണ്ട് മിന്നല്‍ മുരളി ഒര്‍ജിനല്‍ എന്നും എഴുതിയിട്ടുണ്ട്. വെച്ചൂരിലാണു ഷാജി കുടുംബസമേതം താമസിക്കുന്നത്. ആക്രമണം നടന്ന വീട് […]

Continue Reading

പ്രതിഷേധം ഫലം കണ്ടു, കളക്ടര്‍ ഇടപെട്ടു; ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുമതി

പ്രതിഷേധം വര്‍ധിച്ചതിന് പിന്നാലെ കളക്ടറുടെ ഇടപെടല്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുമതി ( Controversy over Girls Denied Entry into Class for Wearing Hijab). കര്‍ണാടകയിലെ (Karnataka) ഉഡുപ്പിയിലാണ് (Udupi) സര്‍ക്കാര്‍ വനിതാ കോളേജില്‍ പ്രിന്‍സിപ്പല്‍ വിചിത്രമായ ഉത്തരവ് പുറത്തിറക്കിയത്. ക്ലാസ് റൂമില്‍ ഹിജാബ് ധരിക്കാന്‍ അനുമതിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ രുദ്ര ഗൌഡ (Rudra Gowda) അറിയിച്ചത്. ഹിജാബ് ധരിച്ചെത്തിയ മുസ്ലിം വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ കയറ്റാതിരുന്നത് പ്രതിഷേധത്തിനും വഴിവച്ചിരുന്നു.ഇതിന് പിന്നാലെയാണ് […]

Continue Reading

ഏഴ് വയസുകാരന്റെ മുന്നിലിട്ട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കൊല്ലം: കടയ്ക്കലില്‍ യുവാവ് ഭാര്യയെ ഏഴ് വയസുള്ള മകന്റെ മുന്നിലിട്ട് വെട്ടിക്കൊന്നു. കടയ്ക്കല്‍ കോട്ടപ്പുറം ലതാ മന്ദിരത്തില്‍ ജിന്‍സി(27) ആണ് കെല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. ജിന്‍സിയുടെ തലയ്ക്കാണ് വെട്ടേറ്റത്. വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു ഭര്‍ത്താവ് ദീപു. 25ല്‍ അധികം വെട്ടുകള്‍ ജിന്‍സിക്ക് ഏറ്റിട്ടുണ്ട്. ആക്രമണം തടയാന്‍ ശ്രമിച്ച മകനെയും ദീപു ആക്രമിച്ചതായും പരാതിയുണ്ട്. കുട്ടി ഓടിരക്ഷപ്പെട്ട് അല്‍പം ദൂരെയുള്ള കടയിലെത്തി നാട്ടുകാരെ വിവരം അറിയിച്ചപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്. ദീപുവിനെ […]

Continue Reading

ക്രസന്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പൈവളിക [R]23/94. 2022/23 പുതിയ ഭാരവാഹികൾ

പ്രസിഡണ്ട് : അബ്ദുറഹ്മാൻ സംസംസെക്രട്ടറി : അഷ്റഫ് പി എച്ച്ട്രഷറർ : ശിഹാബ് വൈസ് പ്രസിഡന്റ് : നൗഷാദ് ഗുഡജോൺ സെക്രട്ടറി : അബ്ദുല്ലക്കുഞ്ഞി എക്സിക്യൂട്ടീവ് മെമ്പേഴ്സ് അബ്ദുല്ലക്കുഞ്ഞി പാറഅമീർ ഭണ്ഡാരംമൻസൂർ കയർകട്ടറഫീഖ് ആസാദ്ഷംഷീദ്രമേശ് സംസംടീം മാനേജർ : ബഷീർ അലിഫ്ടീം ക്യാപ്റ്റൻ: ജംഷീദ്

Continue Reading

ഉഡുപ്പിയില്‍ കോളേജില്‍ ഹിജാബ് ധരിച്ചവര്‍ക്ക് വിലക്ക്; ക്ലാസില്‍ കയറ്റുന്നില്ല,അറബി,ബ്യാരി ഭാഷകള്‍ക്കും വിലക്ക്

ബെംഗളൂരു: കര്‍ണാടകയില്‍ (Karnataka) ഹിജാബ് (Hijab) ധരിച്ച് കോളേജിലെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് വിലക്ക്. ഉഡുപ്പി സര്‍ക്കാര്‍ വനിതാ കോളേജിലാണ് സംഭവം. ശിരോവസ്ത്രം ധരിച്ചെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ കോളേജ് കവാടത്തില്‍ വച്ച് തന്നെ അധികൃതര്‍ തടഞ്ഞു. കോളേജിലെ വസ്ത്രധാരണ രീതിക്ക് യോജിച്ചതല്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു നടപടി. ശിരോവസ്ത്രം ധരിച്ച് ക്ലാസില്‍ കയറാനാകില്ലെന്ന് പ്രിന്‍സിപ്പള്‍ രുദ്ര ഗൗഡ അറിയിച്ചതോടെ വിദ്യാര്‍ത്ഥിനികളെ ക്യാമ്പസ് വളപ്പില്‍ നിന്ന് പുറത്താക്കി. രക്ഷിതാക്കളെത്തി ചര്‍ച്ച നടത്തിയിട്ടും അധികൃതര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. മുസ്ലീം സമുദായത്തില്‍ നിന്നുള്ള 60 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നും […]

Continue Reading

ഏഴാം വയസിൽ മാതാപിതാക്കൾ മരിച്ചപ്പോൾ രാജേശ്വരിയെ ഏറ്റെടുത്ത് വളർത്തി; ഇരുപത്തിരണ്ടാം വയസിൽ വിവാഹപ്രായമായപ്പോൾ വരനെ കണ്ടുപിടിച്ച് കൈപിടിച്ച് ഏൽപ്പിച്ച അബ്ദുള്ളയും ഖദീജയും

അച്ഛനും അമ്മയും നഷ്ടപ്പെട്ട പെൺകുട്ടിയെ ഏറ്റെടുത്ത് വളർത്തി വലുതാക്കി ഒടുവിൽ അവൾക്ക് അനുയോജ്യമായ വരനെ കണ്ടുപിടിച്ചു മാതൃകയാവുകയാണ് കാഞ്ഞങ്ങാട് അബ്ദുള്ള ഖദീജ ദമ്പതികൾ. ഏഴാമത്തെ വയസിലാണ് രാജേശ്വരിക്ക് അച്ഛനെയും അമ്മയെയും നഷ്ടപ്പെടുന്നത്. പിന്നീടങ്ങോട്ട് എങ്ങനെ ജീവിക്കണം എന്ന് അറിയാതിരുന്ന ആ കൊച്ചു പെൺകുട്ടിയെ ഏറ്റെടുത്ത് വളർത്തി വലുതാക്കാൻ തീരുമാനിക്കുകയായിരുന്നു കദീജയും അബ്ദുള്ളയും. ഇവർക്ക് 3 ആൺമക്കളുണ്ട്. തങ്ങളുടെ മക്കളോടൊപ്പം രാജേശ്വരിയെ മകളായി വളർത്തി, ഒടുവിൽ ഹിന്ദു ആചാര പ്രകാരം തന്നെ വിവാഹ ചടങ്ങുകളും സംഘടിപ്പിച്ച കൊണ്ട് രാജേശ്വരി […]

Continue Reading

മഹാരാഷ്ട്രയില്‍ പത്ത് മന്ത്രിമാര്‍ക്കും 20 എം.എല്‍.എമാര്‍ക്കും കൊവിഡ്

പൂനെ: മഹാരാഷ്ട്രയില്‍ പത്ത് മന്ത്രിമാര്‍ക്കും 20 എം.എല്‍.എമാര്‍ക്കും കൊവിഡ്. ഉപമുഖ്യമന്ത്രി അജിത് പവാറാണ് ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്രയില്‍ 8,067 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ച വിവരം അജിത് പവാര്‍ അറിയിച്ചത്. വ്യാഴാഴ്ച റിപ്പോര്‍ട്ടു ചെയ്തതിനേക്കാള്‍ 50 ശതമാനം കൂടുതല്‍ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം വെട്ടിക്കുറച്ചതായി അജിത് പവാര്‍ പറഞ്ഞു.

Continue Reading

വാണിജ്യ പാചകവാതക സിലിണ്ടറിന് 102.50 രൂപ കുറച്ചു; ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും

പുതുവത്സരത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമായി രാജ്യത്ത് പാചകവാതക സിലിണ്ടറിന് പൊതുമേഖല കമ്പനികള്‍ വില കുറച്ചു. വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍ 1998.50 രൂപയാകുമെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വില കുറച്ചത് റസ്‌റ്റോറന്റുകള്‍ക്കും, ചായക്കടകള്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്. ഡിസംബര്‍ ഒന്നിന് നൂറു രൂപയായി വര്‍ധിപ്പിച്ചിരുന്നു. ഇതോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍ 2,101 ആയി ഉയര്‍ന്നിരുന്നു. നവംബറില്‍ 266 രൂപയായി  വർധിപ്പിച്ചിരുന്നു. അതേസമയം ഗാര്‍ഹികാവശ്യങ്ങള്‍ക്കുളള […]

Continue Reading

ബി.എ.ആർ.ഹയർ സെക്കണ്ടറി സ്കൂളിൽ കർമ്മപദ്ധതികൾ യാഥാർത്ഥ്യമാക്കിയും പുതുവൽസരം ആഘോഷിച്ചും എൻ.എസ്.എസ്. വളണ്ടിയർമാർ.

മുളിയാർ:വ്യത്യസ്തമായ കർമ്മ പദ്ധതികൾ നടപ്പിലാക്കി ബോവിക്കാനം ബി.എ.ആർ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നുവരുന്ന സപ്തദിന യൂണിറ്റ് എൻ.എസ്.എസ്. ക്യാമ്പ് ശ്രദ്ധേയമായി.വളണ്ടിയർമാരുടെ നേതൃത്വത്തിൽ സ്കൂളിനു മുമ്പിൽ നിർമ്മിച്ച പൂന്തോട്ടംമനോഹരമാണ്. കൂടാതെ യു.പി. മുതൽഹയർ സെക്കണ്ടറി വരെയുള്ള ക്ലാസ് മുറികളും പരിസരവും ശുചീകരിച്ചു.റോഡുവക്കിലെ തടസ്സങ്ങൾ വെട്ടിമാറ്റിയും, നടപ്പാലം നിർമ്മിച്ചുംഗതാഗത, കാൽനട സഞ്ചാരത്തിന്സൗകര്യമൊരുക്കി. സ്കൂൾ പരിസരത്ത്പച്ചക്കറി തോട്ടം നിർമ്മിച്ചതിനു പുറമെവളണ്ടിയർമാർ തയ്യാറാക്കിയ അഞ്ഞൂറോളം സ്വീഡ് ബോളുകൾഎൻ.എസ്.എസ്.ദത്തു ഗ്രാമത്തിലെവീടുകൾക്ക് കൈമാറും. വിവിധ ദിവസങ്ങളിൽ വിദഗ്ദരുടെ നേതൃത്വത്തിൽ പരിശീലനവും, വ്യക്തിത്വ വികസന ക്ലാസുകളും,കൾച്ചറൽ പരിപാടികളും […]

Continue Reading