കോവിഡ് മരണ ധനസഹായം വിവേചനം പാടില്ല – മൊഗ്രാൽ ദേശീയവേദി

മൊഗ്രാൽ. കേരളത്തിന് പുറത്തുള്ള ആശുപത്രികളിൽ കോവിഡ് ബാധിച്ച് മരിച്ചവർക്ക് ധനസഹായം നിഷേധിക്കുന്ന അധികൃതരുടെ നിലപാട് തിരുത്തണമെന്നും, മരണത്തിന് വിവേചനം പാടില്ലെന്നും മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.കോവിഡ് മരണത്തിന്റെ അംഗീകൃത പട്ടികയിൽ സംസ്ഥാനത്ത് ഇടം കിട്ടാത്തവരേറെയാണ്. കേരളത്തിലെ എൽ.എസ്.ജി.ഡി സർട്ടിഫിക്കറ്റില്ലാത്തതിനാൽ മരണ സർട്ടിഫിക്കറ്റിനുള്ള പോർട്ടലിൽ നിന്ന് തള്ളപ്പെട്ടവരാണ് കൂടുതലും ധനസഹായം കിട്ടാതെ ബുദ്ധിമുട്ടുന്നത്. കർണാടകയിലും തമിഴ്നാട്ടിലും മരണപ്പെട്ടവർക്കാണ് അധികൃതർ ധനസഹായം നിഷേധിക്കുന്നത്. അത് പോലെ ഗൾഫിൽ മരിച്ച പ്രവാസികൾക്കും ധനസഹായമില്ല. കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം സംസ്ഥാനത്ത് സർക്കാർ […]

Continue Reading

ഗാന്ധിജിയെ അപമാനിച്ച് വിദ്വേഷ പ്രസംഗം: വിവാദ സന്യാസി കാളിചരൺ അറസ്റ്റിൽ

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ആള്‍ദൈവം കാളിചരണ്‍ മഹാരാജ് അറസ്റ്റില്‍. മധ്യപ്രദേശിലെ ഖജുരാഹോയില്‍ വെച്ചാണ് പൊലീസ് കാളിചരണിനെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 4 മണിയോടെയായിരുന്നു അറസ്റ്റ്. വൈകുന്നേരത്തോടെ പ്രതിയുമായി പൊലീസ് റായ്പൂരിലെത്തും. വിദ്വേഷ പ്രചരണം, പൊതുസ്ഥലത്ത് അപകീര്‍ത്തി പരാമര്‍ശം തുടങ്ങിയ വകുപ്പുകളാണ് കാളിചരണിനെതിരെ ചുമത്തിയിരിക്കുന്നത്. റായ്പുരില്‍ രണ്ടു ദിവസത്തെ ധര്‍മ സന്‍സദ് ക്യാംപിലാണ് കാളിചരണ്‍ മഹാരാജിന്റെ വിവാദ പ്രസംഗം. മഹാത്മാ ഗാന്ധിയെ അധിക്ഷേപിച്ച അദ്ദേഹം ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയെ പ്രകീര്‍ത്തിക്കുകയും ചെയ്തു. […]

Continue Reading

ഒന്നരമാസത്തിനുള്ളിൽ കേരളത്തിൽ ഒമിക്രോൺ സാമൂഹിക വ്യാപനം; ദിനംപ്രതി 25,000 കോവിഡ് കേസുകൾ വന്നേക്കാം; വിദഗ്ധർ

കൊച്ചി: കേരളത്തിൽ ഒന്നര മാസത്തിനുള്ളിൽ ഒമിക്രോണിന്റെ സാമൂഹിക വ്യാപനമുണ്ടായേക്കാമെന്ന് വിദഗ്ധരുടെ നിഗമനം. ഒന്നര മാസത്തിനുള്ളിൽ ദിവസവും 25,000-ത്തിന് മുകളിൽ കേസുകൾ ഉണ്ടായേക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. കോവിഡ് വന്നുപോയവർക്കും രോഗം വരാം. ചില കേസുകളിൽ പ്രതിരോധശേഷിയെയും മറികടന്ന് രോഗം ബാധിക്കാനുള്ള സാധ്യതയുമുണ്ട്. ഡൽഹിയിൽ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടെന്നതും നിർണായകമാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.കൂടിയ അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നെത്തിയവർക്ക് മാത്രമല്ല ഇപ്പോൾ ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ക്വാറന്റീൻ സമയം കഴിഞ്ഞിട്ട് രോഗബാധിതരായവരുമുണ്ട്. ഇവരിലൂടെ നാട്ടിലുള്ളവർക്കും രോഗംപകരാൻ സാധ്യതയുണ്ട്. രോഗബാധിതരായി സമ്പർക്കത്തിലായവരെ കണ്ടെത്താൻ […]

Continue Reading

ഒമിക്രോൺ ജാഗ്രത; രാത്രികാല നിയന്ത്രണം ഇന്ന് മുതൽ

രാജ്യത്ത് ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. രാത്രി പത്ത് മുതൽ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. ഡിസംബർ 30 മുതൽ ജനുവരി 2 വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികൾക്ക് കർശന നിയന്ത്രണമാണ്. അതേസമയം ശബരിമല -ശിവഗിരി തീർത്ഥാടകരെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണം. കടകൾ രാത്രി 10 മണിയ്ക്ക് അടയ്ക്കണം. ആൾക്കൂട്ടവും […]

Continue Reading

അടുത്ത മാസം 16 ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ല; വിശദാംശങ്ങൾ

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (Reserve Bank of India) വിജ്ഞാപനമനുസരിച്ച് ജനുവരി (January) മാസത്തിലെ 31 ദിവസങ്ങളില്‍ 16 ദിവസങ്ങളിലും ബാങ്ക് അവധിയായിരിക്കും (Bank Holidays). റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ വാര്‍ഷിക പട്ടികയുടെ ഭാഗമായി 2022 ലെ ബാങ്ക് അവധി ദിനങ്ങളുടെ പട്ടികയും പുറത്തിറക്കിയിട്ടുണ്ട്.2022 ജനുവരിയില്‍ സംസ്ഥാനം തിരിച്ചുള്ള 9 അവധികളാണ് ആര്‍ബിഐ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അത് ഈ ആഴ്ച അവസാനം മുതല്‍ ആരംഭിക്കും. ജനുവരി ഒന്നാം തിയതി ചില സംസ്ഥാനങ്ങളില്‍ ബാങ്ക് […]

Continue Reading

നാളത്തെ ഓട്ടോ ടാക്‌സി പണിമുടക്ക് പിൻവലിച്ചു ; ചാർജ് വർധന പരിഗണനയിലെന്ന് മന്ത്രി ആന്റണി രാജു

ഇന്ന് അർധരാത്രിമുതൽ നടത്താനിരുന്ന ഓട്ടോ- ടാക്‌സി പണിമുടക്ക് മാറ്റിവെച്ചതായി തൊഴിലാളി സംഘടനകൾ അറിയിച്ചു. തൊഴിലാളികളുടെ ആവശ്യം സർക്കാർ അനുഭാവ പൂർവം പരിഗണിച്ച സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിവെച്ചതെന്നും സംയുക്ത ഓട്ടോ ടാക്‌സി യൂണിയൻ അറിയിച്ചു. ഓട്ടോ തൊഴിലാളികളുടെ ചാർജ് വർധന സർക്കാറിന്റെ പരിഗണനയിലാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.ചാർജ് വർധനവിനെ കുറിച്ച് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമതലപ്പെടുത്തി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ചാർജ് വർധനവിനെ കുറിച്ച് അന്തിമമായി തീരുമാനം എടുക്കുക. ലുണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കും. സി.എൻ.ജി ഓട്ടോറിക്ഷകളുടെ ടെസ്റ്റിങ് […]

Continue Reading

മന്ത് രോഗത്തിന്റെ രോഗാവസ്ഥയിൽ ഉള്ള പരിചരണവുമായി ബന്ധപ്പെട്ട് മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ പരിശീലനം സംഘടിപ്പിച്ചു.

മന്ത് രോഗത്തിന്റെ രോഗാവസ്ഥയിൽ ഉള്ള പരിചരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, ആശാവർക്കർമാർ, അംഗൻവാടി വർക്കർമാർ തുടങ്ങിയവർക്ക് സ്ഥാപനത്തിലും ഗൃഹാന്തരീക്ഷത്തിലും ചെയ്യാവുന്ന പരിചരണത്തെ കുറിച്ച് ഏകദിനപരിശീലനം മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്നു. പ്രസ്തുത പരിപാടി ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസിന്റെഅദ്ധ്യക്ഷതയിൽ മെഡിക്കൽ ഓഫീസർ ഡോ.രേഖ.എസ് ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രശ്മി.ആർ.എസ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ.ചന്ദ്രൻ ആശംസകളർപ്പിച്ച് സംസാരിച്ചു. എം.എം.ഡി.പി. പരിപാടിയുടെ സ്റ്റേറ്റ് ട്രെയിനറും, […]

Continue Reading

രാജ്യത്ത് 781 ഒമിക്രോൺ കേസുകൾ, കൂടുതൽ ഡൽഹിയിൽ

ദില്ലി: രാജ്യത്ത് ഒമിക്രോൺ (Omicron) രോഗികൾ 781 ആയി. ഒമിക്രോൺ വ്യാപനത്തിന് പിന്നാലെ രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ (Covid 19) കുത്തനെ ഉയരുകയാണ്. മുംബൈയിൽ 70 ശതമാനവും ദില്ലിയിൽ 50 ശതമാനവും കേസുകൾ കൂടി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും രോഗം പടരുകയാണ്. ഇതോടെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. ഹരിയാനയ്ക്ക് പുറമെ പഞ്ചാബിലും രണ്ട് ഡോസ് വാക്സീൻ സ്വീകരിക്കാത്തവർക്ക് പൊതു സ്ഥലങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി. ദില്ലിയിൽ ലെവൽ വൺ നിയന്ത്രണങ്ങൾ നടപ്പിലാക്കി തുടങ്ങി. അവശ്യ സർവ്വീസുകളൊഴികെയുള്ള സേവനങ്ങൾക്കാണ് ലെവൽ […]

Continue Reading

മൊഗ്രാലിൽ നാളെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്.

മൊഗ്രാൽ. മൊഗ്രാൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, എൻഎസ്എസ് യൂണിറ്റ് വിഎച്എസ് വിഭാഗം സപ്തദിന ക്യാമ്പിന്റെ ഭാഗമായി സ്കൂളിൽ വെച്ച് നാളെ (30-12-21-വ്യാഴം) രാവിലെ 10 മണി മുതൽ ഒരു മണി വരെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്- നിരാമയ സംഘടിപ്പിക്കും. കോവിഡാനന്തര രോഗികൾക്ക് ക്യാമ്പ് ഏറെ പ്രയോജനപ്പെടുമെന്ന് സംഘാടകർ അറിയിച്ചു. ക്യാമ്പിൽ എത്തുന്ന രോഗികൾക്ക് പരിശോധനയ്ക്ക് പുറമേ സൗജന്യ മരുന്നുകളും നൽകുമെന്നും സംഘാടകസമിതി ചെയർമാൻ കെ എം മുഹമ്മദ്, പ്രോഗ്രാം ഓഫീസർ ബിൻസി പി എസ്, […]

Continue Reading

കൊറോണ വൈറസ് ഹൃദയത്തെയും തലച്ചോറിനെയും ബാധിക്കുമെന്ന് പഠനം

കൊവിഡ് 19 (Covid 19) പ്രധാനമായും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് നമ്മുക്കറിയാം. എന്നാല്‍ കൊറോണ വൈറസ് (Coronavirus) ശ്വാസകോശത്തെ മാത്രമല്ല, ഹൃദയത്തെയും (Heart) തലച്ചോറിനെയും (Brain) വരെ ഗുരുതരമായി ബാധിക്കുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്സ് ഓഫ് ഹെല്‍ത്ത് (National Institutes of Health) ആണ് പഠനം നടത്തിയത്. കൊവിഡ് ബാധിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ, കൊറോണ വൈറസ് ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുമെന്നും ദീര്‍ഘക്കാലം അവയ്ക്ക് അവിടെ നിലനില്‍ക്കാന്‍ കഴിയുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. ജേണല്‍ […]

Continue Reading