‘കമ്മ്യൂണിസ്റ്റുകാരന്റെ കരണം പുകച്ചാണ് പി.ടി തോമസ് പോകുന്നത്’; അപകീര്‍ത്തി പോസ്റ്റുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്

അന്തരിച്ച പി.ടി തോമസ് എംഎല്‍എക്കെതിരെ സോഷ്യല്‍മീഡിയയില്‍ അപകീര്‍ത്തികരമായ പോസ്റ്റുകളും കമന്റുകളും ഇട്ടവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം നഹാസാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ”മരണത്തില്‍ പോലും കമ്മ്യൂണിസ്റ്റുകാരന്റെ കരണംപുകച്ചുകൊണ്ടാണ് പി.ടി പോകുന്നത്. രാഷ്ട്രീയ മര്യാദകളുടെ സകല അതിരുകളും ലംഘിച്ച് പരേതനെതിരെ അസഭ്യവും ആഭാസവും വര്‍ഷിക്കുന്ന സൈബര്‍ പ്രൊഫൈലുകളെ കേട്ടുകൊണ്ടിരിക്കാനാവുന്നതല്ല.” കുറ്റക്കാരെ അഴിയെണ്ണിക്കും വരെ മുന്നോട്ടുപോകുമെന്നും നഹാസ് പറഞ്ഞു. കമന്റുകള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും പരാതിയില്‍ പറയുന്നു.

Continue Reading

നാല് രാത്രികാല എക്‌സ്പ്രസുകളിൽ റിസർവേഷനില്ലാത്ത കോച്ചുകൾ തിരിച്ചെത്തുന്നു

കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന നാല് രാത്രികാല എക്‌സ്പ്രസ് തീവണ്ടികളില്‍ക്കൂടി റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ പുനഃസ്ഥാപിച്ചു. കോവിഡ് ലോക്ഡൗണിനുശേഷം ഇതാദ്യമായാണ് രാത്രികാല തീവണ്ടികളില്‍ റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ പുനഃസ്ഥാപിക്കുന്നത്. ചെന്നൈ-മംഗളൂരു മെയില്‍ (12601/02), ചെന്നൈ-മംഗളൂരു വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ് (22637/38), മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (16603/04), തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്‌സ്പ്രസ് (16629/30) എന്നീ തീവണ്ടികളിലാണ് റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ തിരിച്ചുവരുന്നത്. ഈ വണ്ടികളില്‍ സീസണ്‍ ടിക്കറ്റുകളും അനുവദിക്കും. മെയില്‍, മാവേലി, മലബാര്‍ വണ്ടികളില്‍ ജനുവരി ഒന്ന് മുതലും വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസില്‍ ജനുവരി 17 മുതലുമാണ് […]

Continue Reading

രണ്ടുവര്‍ഷമായി പ്രണയം, രാത്രി വീട്ടുകാര്‍ പോലും അറിയാതെ പ്രസവം; ആദ്യം പദ്ധതിയിട്ടത് കത്തിച്ചുകളയാന്‍

തൃശ്ശൂർ: നഗരത്തിനു സമീപം കനാലിൽ രണ്ടുദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രണയിതാക്കളും സുഹൃത്തും പിടിയിൽ. തൃശ്ശൂർ വരടിയം മമ്പാട്ട് വീട്ടിൽ മേഘ (22), വരടിയം ചിറ്റാട്ടുകര വീട്ടിൽ മാനുവൽ (25), ഇയാളുടെ സുഹൃത്ത് വരടിയം പാപ്പനഗർ കോളനി കുണ്ടുകുളം വീട്ടിൽ അമൽ (24) എന്നിവരെയാണ് തൃശ്ശൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി സ്വന്തം വീട്ടിൽ വെച്ചാണ് മേഘ പ്രസവിച്ചത്. ഇവർ ഗർഭിണിയായിരുന്നതും പ്രസവിച്ചതും വീട്ടുകാരറിഞ്ഞിരുന്നില്ലെന്ന് പോലീസ് പറയുന്നു. പ്രസവത്തെത്തുടർന്ന് മേഘ കുഞ്ഞിനെ […]

Continue Reading

കമ്പാർ ഹാജി മുഹമ്മദ് കുഞ്ഞി അന്തരിച്ചു

മൊഗ്രാൽ പുത്തൂർ :മൊഗ്രാൽ പുത്തൂർ കമ്പാറിലെ ഹാജി മുഹമ്മദ് കുഞ്ഞി (58) മരണപ്പെട്ടു. കാസറഗോഡ് ടീ സ്റ്റാൾ ഉടമയാണ്. കേരള മുസ്ലിം ജമാഹത് സജീവ പ്രവർത്തകൻ കൂടിയാണ് ,ഭാര്യ സെലീന മക്കൾ :മിദ്‌ലാജ് (ഗൾഫ് ) മിക്താദ്,സാർബാന,റൈഹാന,സഫുവാന,മർജന,മിർഷാന മറുമക്കൾ : സമീർ ബദർ നഗർ,സിദീഖ് മൊഗ്രാൽ,കബീർ തളങ്കര,അൻവർ ഏരിയാൽ,ഫാത്തിമ സഹോദരങ്ങൾ അബ്ദുൽ ഖാദർ(കമ്പാർ മുഹയാദ്ധീൻ ജമാഹത് പ്രസിഡന്റ്‌ ),ബഷീർ(സൗദ്യ ),മറിയകമ്പാർ. മുഹയാദ്ധീൻ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും

Continue Reading

ഓണ്‍ലൈനായി തേങ്ങ ഓര്‍ഡര്‍ ചെയ്തു; സ്ത്രീക്ക് 45000 രൂപ നഷ്ടമായി

ഓണ്‍ലൈനായി തേങ്ങ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് നഷ്ടമായത് 45,000 രൂപ. ബംഗളൂരു സ്വദേശിനിയാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തില്‍ യുവതി നല്‍കിയ പരാതി പ്രകാരം രണ്ട് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മല്ലികാര്‍ജുന, മഹേഷ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബംഗളൂരുവിലെ വിമാനപുരത്തുള്ള സ്ത്രീയാണ് കബളിപ്പിക്കലിന് ഇരയായത്. നഗരത്തില്‍ കട നടത്തിവരികയായിരുന്ന ഇവര്‍ക്ക് കടയിലേക്ക് കുറേയധികം തേങ്ങകള്‍ ആവശ്യമായി വന്നു. തേങ്ങാക്കച്ചവടക്കാര്‍ക്കായി ഇവര്‍ ഗൂഗിളില്‍ തെരഞ്ഞു. മൈസൂരുവില്‍ നിന്നുള്ള മല്ലികാര്‍ജുനന്റെ നമ്പര്‍ ഇന്റര്‍നെറ്റില്‍ നിന്നും കിട്ടി.ഇയാളെ വിളിക്കുകയും […]

Continue Reading

ഈ മാസം 30 ന് മോട്ടോർ വാഹന പണിമുടക്ക്

ഈ മാസം 30 ന് മോട്ടോർ തൊഴിലാളികളുടെ പണിമുടക്കിന് ആഹ്വാനം ചെയ്ത് ബിഎംഎസ്. യാത്രാ നിരക്ക് വർധന , പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി യിൽ കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം. ഇന്ധന വില വർധിച്ചതോടെ യാത്രാ നിരക്കിലും മാറ്റം വേണമെന്നാണ് ആവശ്യം. അതുകൊണ്ട് തന്നെ യാത്രാനിരക്കും സമാന രീതിയിൽ വർധിപ്പിക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെടുന്നു.

Continue Reading

ഒമിക്രോൺ ഭീതി; അടുത്ത നാലാഴ്ചയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിങ്ങ് നിർത്തി സിംഗപ്പൂർ

ക്രിസ്തുമസും പുതുവർഷമാഘോഷിക്കാൻ സിംഗപ്പൂരിലേക്ക് പറക്കാനൊരുങ്ങുന്നവർക്ക് തിരിച്ചടി. ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ള പുതിയ വിമാനടിക്കറ്റ് ബുക്കിങ്ങ് നിർത്തി സിംഗപ്പൂർ. ലോകമെമ്പാടും വർധിച്ചുവരുന്ന ഒമിക്രോൺ കേസുകളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. സിംഗപ്പൂരിലേക്ക് വരുന്ന വാക്‌സിനേറ്റഡ് ട്രാവൽ ലെയ്ൻ (വിടിഎൽ) വിമാനങ്ങളുടെ ടിക്കറ്റ് വിൽപ്പനയാണ് സിംഗപ്പൂരിലെ സിവിൽ ഏവിയേഷൻ അതോറിറ്റി നിർത്തുന്നത്. ക്വാറന്റൈൻ ഫ്രീ ട്രാവൽ പ്രോഗ്രാമിന്റെ കീഴിലുള്ള അധികൃതരാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഓസ്ട്രേലിയ, ഇന്ത്യ, മലേഷ്യ, ബ്രിട്ടൻ, യു.എസ് തുടങ്ങി 24 ഓളം രാജ്യങ്ങളിൽ […]

Continue Reading

‘ജയ് ശ്രീറാം’ വിളിപ്പിച്ചുവെന്ന് തെളിയിച്ചാൽ രാജിവെക്കും; എസ്ഡിപിഐ നേതാവിന് എഡിജിപിയുടെ മറുപടി

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ നടന്ന ഇരട്ടക്കൊലപാതകത്തിന് പിന്നാലെ എസ്ഡിപിഐ നേതാവ് ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി എഡിജിപി വിജയ് സാഖറേ. എസ്ഡിപിഐ പ്രവർത്തകരെ കോണ്ട് ‘ജയ് ശ്രീറാം’ വിളിപ്പിച്ചു എന്ന് തെളിയിച്ചാൽ രാജിവെക്കുമെന്ന് എഡിജിപി പറഞ്ഞു. നിലവിൽ ഇരു കേസുകളിലും അറസ്റ്റിലായവർ കൃത്യത്തിൽ നേരിട്ട പങ്കെടുത്തവരെല്ലെന്നും എഡിജിപി പറഞ്ഞു. പ്രതികൾക്കായുള്ള തിരച്ചിൽ ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് പൊലീസ് എസ്ഡിപിഐ പ്രവർത്തകനെ ക്രൂരമായി മർദിച്ചെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് […]

Continue Reading

ഐഡിയല്‍ റിലീഫ് വിംഗിന്റെ നേതൃത്വത്തില്‍ കുളവും പരിസരവും വൃത്തിയാക്കി

കാസര്‍കോട് : മൊഗ്രാല്‍പുത്തൂരില്‍ മാലിന്യം നിറഞ്ഞ കുളവും പരിസരവും ഐഡിയല്‍ റിലീഫ് വിംഗിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ്: സമീറ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഗിരീഷ്, അബ്ദുല്‍ മജീദ്, ഐഡിയല്‍ റിലീഫ് വിംഗ് സംസ്ഥാന ഗവേണിങ് മെമ്പര്‍ കെ. കെ. ഇസ്മായില്‍ മാഷ് സൂരംബയല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ലീഡര്‍ അബ്ദുല്‍ ലത്തീഫ് കെ. ഐ. നേതൃത്വം നല്‍കി. ഐഡിയല്‍ റിലീഫ് വിംഗ് മെമ്പര്‍മാരായ കെ. […]

Continue Reading

കണ്ണൂരില്‍ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

കണ്ണൂർ: കണ്ണൂരില്‍ ഭർത്താവ് ഭാര്യയെ കഴുത്തറത്ത് കൊന്നു. പാനൂർ നഗരസഭയിലെ പുല്ലൂക്കരയിൽ പടിക്കൽ കൂലോത്ത് രതി (57) ആണ് മരിച്ചത്.ഭർത്താവ് മോഹനൻ പൊലീസ് പിടിയിൽ. കൊലപാതക കാരണം വ്യക്തമായിട്ടില്ല. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. 

Continue Reading